Thursday, March 30, 2017

Tuesday, March 28, 2017

സഹോദരരെ,

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്

സഹോദരരെ,

പട്‌ലയിലെ ആദ്യത്തെ രണ്ടു ഹൈസ്‌കൂൾ ബാച്ചാണ് ഈ ഗ്രൂപ്പിൽ ചേർക്കുന്നത്. സ്മാർട്ട് സ്‌കൂൾ പദ്ധതിയെക്കുറിച്ചു എല്ലാവരും അറിഞ്ഞു കാണുമല്ലോ. രണ്ടു മൂന്നു ബാച്ചുകൾ ഇതിനകം സ്‌കൂളിന് വേണ്ടി നല്ല ഓഫറുകൾ നൽകി കഴിഞ്ഞു. നമുക്ക് സ്‌കൂളിന് വേണ്ടി കൂട്ടായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? അത് എന്തായിരിക്കണം ?

ചിലർ ഒറ്റയ്ക്ക് സ്പോൺസർ ചെയ്തിരിക്കാൻ സാധ്യതയുണ്ട്. അവർക്ക് അതുകൂടാതെ ഒന്നിച്ചു നൽകുന്ന ഓഫറിൽ പങ്കാളിയാകാൻ പറ്റുമോ ? ഒറ്റക്കൊറ്റയ്ക്ക് നൽകാത്തവർ ഈ സംരംഭവുമായി എങ്ങിനെയൊക്കെ സഹകരിക്കാൻ പറ്റും ? തുടങ്ങിയവയാണ് നാം ഈ ഗ്രൂപ്പ് ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇനി സ്‌കൂളിൽ ഓഫർ ചെയ്യാൻ ബാക്കിയുള്ള പ്രോജക്ടുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു. അത്പോലെ ഓഫർ ചെയ്ത പ്രോജക്ടുകളും ഇവിടെ പോസ്റ്റ് ചെയ്യുന്നു. എല്ലാവരും സജീവമായി ചർച്ചയിൽ ഇടപെടുകയും എത്രയും പെട്ടെന്ന് നമ്മുടെ ബാച്ചുകൾ ഒന്നിച്ചൊരു തീരുമാനത്തിൽ എത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.