Thursday, May 3, 2007

ഒന്ന്

വണ്ട് ചോദിച്ചുപോല്‍ മുല്ല പൂവിനോട്
അല്ല എന്ത് കിട്ടുംപകരമീ സൌരഭ്യം
മററുള്ളവര്‍ക്ക് പകുത്ത് നല്‍കിയാല്‍
‍തെററിയോടും പിച്ചിയോടും ആംബലി
നോടുമതിതുതന്നെയാരാഞ്ഞു
മറുപടിയവ ഒററവാക്കിലൊതുക്കി,
നീ എന്ത് തിരിച്ചു നല്‍കി?
ഈ നുകര്‍ന്ന മധുവിനു പകരമീ സമയം വരെ;
തിരിച്ചുനല്‍കാനാകുമോ പകരമെന്തെങ്കിലും
ഈ ജന്മം ഇക്കാണും വണ്ടുകള്‍,
ചിത്രശലഭങ്ങള്‍ മറുപടി നല്‍കിയാലും,
സ്നേഹത്തിന്വില നിശ്ചയിക്കാന്‍ നീ ആര്‍?
ദുഷ്ടാ, കടന്ന് പോ..
പൂക്കള്‍ അന്നു രാത്രി മുഴുവന്‍
കണ്ണുനീര്‍ വാര്‍ത്തു


രണ്ട്

ഈ വിക്ര്തിയും ഈ ക്ഷുഭിതവും
അല്പനേരത്തെ നേരംബോക്കുകളും
പിന്നെ, എന്‍റെ വാചാലമൌനവും
അതെനിക്കു വിട്ടുതരാന്‍ മനസ്സില്ല
മനസ്സുവരുന്നുമില്ല, ക്ഷമിക്കണം
അങ്ങെന്ത് വേണമെങ്കിലും...ചോദിക്കുക,
ഞാന്‍ ശ്രമിക്കാംപററുമെങ്കില്‍
തരികയും ചെയ്യാം..സ്വന്തം അസ്ലം




മൂന്ന്

ഏകലവ്യന്‍ ഇന്നലെ രാവിലും
വന്നിരുന്നുഅവന്‍ അററുപോയ
തള്ളവിരല്‍ ചോദിക്കുന്നുപക്ഷം
പിടിക്കുകയാണെന്ന് പറയരുത്
മുനിക്കതു തിരിച്ചുനല്‍കിയാലെന്തുണ്ട് ചേതം
അസ്ത്രവിദ്യക്കന്നുപേററന്റു‍ണ്ടായിരുന്നില്ലല്ലോ
ഒളിച്ചുനോക്കി പഠിച്ചതിനിത്ര ശിക്ഷവേണോ?
അതിനുമുണ്ടല്ലോ അതിരുമതിര്‍വരന്വും..
അടുത്തരാവിനുമുന്വെനിക്കുത്തരം നല്‍കുക
അവനിന്നും വരാതിരിക്കില്ല;
ഞാനിനിയെത്രനാള്‍ മൌനിയാകണം,
വയ്യിനിക്കതസാധ്യം.

നാല്

പരിചയം ഒരു അലംബാണ്
അതിലിടക്കിടക്ക് ഉപചാരവാക്കുകള്‍ ശല്യം ചെയ്യും
ത്രിപ്തിപ്പെടുവോളം ആരാണ് സംസാരിച്ചിരിക്കുക ഇല്ലല്ലോ?
ബസ്സ് കാത്ത് നില്‍ക്കുന്നവന് വൈകിയാലതിന്‍റെ കുററം പറയാന്‍...
ആപ്പീസിലും എയര്‍പോര്‍ട്ടിലും ഫോം ഫില്ല്ചെയ്യാന്‍...
പേന കടം ചോദിക്കാന്‍...ബീഡിക്ക് തീ പകുത്ത നല്‍കാന്‍...
എല്ലാം സഹിക്കാം, ചെയ്യുകയുമാകാം..
നന്ദി പറയുമല്ലോ അവസാനം, അതില്‍ മാത്രം
യാന്ത്രികത കാണിക്കരുത്, അതസഹനീ‍യമാണ്,
നന്ദി പറഞ്ഞില്ലെങ്കിലും വേണ്ടില്ല, ക്ഷമിക്കാം ഞാന്‍.


അന്‍ജ്

സൌഹ്രദം വ്യത്യസ്തയുള്‍ക്കൊള്ളുന്നു
നിറവും നീലിമയും എരിവും പുളിയും
അത് പ്രദാനം ചെയ്യുന്നു,
സന്തോഷിപ്പിച്ചവര്‍ കുറച്ച് മാത്രം
ആജീവനാന്തകൂട്ടുകാരനെ കിട്ടിവന്‍സുക്ര് തരില്‍ സുക്ര് തന്‍..
കൂട്ടികെട്ടിയവനത്രെ കൂട്ടുകാരന്‍
‍അതില്‍ മായം ചേര്‍ക്കുന്നത് അരുതായ്മയാണ്
കാഴ്ചയുടെ പരിധിക്കപ്പുറം കൂട്ടുകാരനു
മന്ദഹസിക്കാന്‍ പററില്ലെങ്കില്‍ അവനെഒഴിവാക്കുക,
ഒഴിയാബാധയാകരുതല്ലോ
ആരുംനിന്നെ ഒഴിവാക്കാന്‍ നേരമായെന്ന്
പറയുന്നത്വരെ കാത്ത് നില്‍ക്കരുത്,
വാക്കുകള്‍ക്ക് ശരവേഗത മാത്രമല്ല,
ചാട്ടൂളിയുടെ മൂര്‍ച്ചകൂടിയുണ്ട്.
തങ്കള്‍ നിരാശപെടരുത്
ഞാനും ഒരു കൂട്ടുകാരനുള്ള തിരക്കിലാണ്.

5 comments:

Sanshine said...

അപ്ഡെയ് ററിംഗ്

ഈയ്യാം പാററകള്‍
എണ്ണയുടെ കന്നാസും
തീപ്പെട്ടികൊള്ളിയും
പാതിവഴിക്കുപേക്ഷിച്ചു.

കയറും, വിഷവും, നിന്തല്‍
അണിസ് ററാള്‍ ചെയ്യാനുള്ള
സിഡിയുമായി അവര്‍ വന്നു

കടബാധ്യതരും
കര്‍ഷകരും,ബ്ലേഡിന്നിരകളും
ജീവനെടുക്കാന്‍
പുതുവഴി തേടുംബോള്‍
പാരംബര്യ ആത്മാഹുതിയുപേക്ഷിക്കാനവര്‍
വോട്ടിനിട്ടുപാസ്സാക്കി
ദയാവധത്തിനപേക്ഷിച്ചിട്ടുമുണ്ട്

ആത്മത്യാഗമവരുടെ
ജന്മാവകാശമാണ്,മററാരുടെ
തതല്ലെങ്കുലും

അതുപറഞ്ഞതിനുപരോധ
മുണ്ടാകുമോ? ജീവപര്യന്തമവരെ ശിക്ഷിക്കുമോ?

K.P.Sukumaran said...

പ്രിയപ്പെട്ട അസ്ലം... വളരെ നല്ല ആശയങ്ങളും,ശൈലിയും പക്ഷെ അക്ഷരത്തെറ്റുകളില്‍ മുങ്ങിപ്പോകുന്നു..! എഡിറ്റ് ചെയ്‌ത് ശരിയാക്കുക.. തുടര്‍ന്നും എഴുതുക ! ആശംസകള്‍ !!

Sanshine said...

വെളുപ്പ് ആദരിക്കപ്പെടുന്നത്

നിറം
അതിന്‍റെ നിറമാദ്യം കറുപ്പായിരുന്നു
അതിലെ പുഴുക്കുത്ത് മായ്ക്കാന്‍
വെള്ളപൂശി

ചെമപ്പും നീലയും കുങ്കുമമും
പൂശിയവ മായ്ച്ചുകൊണ്ടിരുന്നു...

നിറമ്മാറാനും മാററാനും
ലോകമിന്നും വെള്ളപൂശിക്കൊണ്ടിരിക്കുന്നു
അഭംഗുരം...

കറുപ്പെത്ര ഭാഗ്യവാന്‍,മററുനിറങ്ങളും
വെളുപ്പിന് സ്തുതിഗീതങ്ങള്‍
പാടുന്നവര്‍ക്കുമതറിയാം
പകല്‍ മാന്യതയ്ക്കു മൂടുപടങ്ങള്‍ കൂടിയേ തീരൂ

അസ്ലം പടല

Sanshine said...

വെളുപ്പ് ആദരിക്കപ്പെടുന്നത്

നിറം
അതിന്‍റെ നിറമാദ്യം കറുപ്പായിരുന്നു
അതിലെ പുഴുക്കുത്ത് മായ്ക്കാന്‍
വെള്ളപൂശി

ചെമപ്പും നീലയും കുങ്കുമമും
പൂശിയവ മായ്ച്ചുകൊണ്ടിരുന്നു...

നിറമ്മാറാനും മാററാനും
ലോകമിന്നും വെള്ളപൂശിക്കൊണ്ടിരിക്കുന്നു
അഭംഗുരം...

കറുപ്പെത്ര ഭാഗ്യവാന്‍,മററുനിറങ്ങളും
വെളുപ്പിന് സ്തുതിഗീതങ്ങള്‍
പാടുന്നവര്‍ക്കുമതറിയാം
പകല്‍ മാന്യതയ്ക്കു മൂടുപടങ്ങള്‍ കൂടിയേ തീരൂ

അസ്ലം പടല

http://www.theverdictindia.com said...

nalla sarga vasanayundallo ee pravasi malayalikku..
oru kai nokkikkoode???
keep it up.
i am with you..