സ്കൂളിന്റെ വാതായനങ്ങള്‍
പകുതിയും മലര്‍ക്കെയും തുറന്നു
നീ മുന്നില്‍ നടക്കണം
നിന്റെ കൂടപ്പിറപ്പ് പിറകിലാകണം
ചുമലില്‍ ഭാണ്‍ ഡമെറ്റവെ അമ്മ പറഞ്ഞു
വരുന്നതൊരു മാര്‍ക്കുകൊന്ടായാലും വേണ്ടീല
അപരനരമാര്‍ക്കെ കിട്ടാവൂ - അമ്മ ശഠിച്ചു
തുള്ളണം തുള്ളിചാടണം ; മറ്റവന്റെ കാലോടിയുകയും വേണം
ഉള്ളത് മുഴുവന്‍ ശാപ്പിടണം; കൂട്ടുകാരന്റെ മുന്നില്‍ വെച്ചുതന്നെയാകണം ; അവനനുഭവിച്ച കൊതി ലവലേശം കുറയാതെ വന്നു പറയണം - അമ്മ ചെവിയില്‍ പറഞ്ഞു.
പിച്ചക്കാര്‍ക്കു കൊടുക്കാനുള്ളതല്ല നാണയത്തുട്ടുകള്‍ ; പെറ്റ്ഫുഡ് വാങ്ങാന്‍ തന്നെ മതിയാകുന്നില്ല - കുഞ്ഞിനമ്മയുടെയുപദേശം.
........................................
.....................................
(അപൂര്‍ണം ) അപ്ടേറ്റ് സൂണ്‍
ഒന്നുമില്ല, ശിഥില ചിന്തകള്‍ എന്നു പറയാമോ ? അറിയില്ല.. പ്രവാസജീവിതത്തില്‍ കസ് ററമറും കമ്മോഡിററിയും കണക്കുപുസ്തകങ്ങളും മിക്കപോഴും ചവച്ച് കൊണ്ടിരിക്കുന്ന ഒരു ച്യംഗത്തിന്റെ കൃതൃമത്വം നല്‍കാറുണ്ട്, ശരീരശാസ്ത്രവും രസതതന്ത്രവും ഇടപെടലുകളും മററും മററും... സമയമുണ്ടെങ്കില്‍,..ഉണ്ടെങ്കില്‍ മാത്രം..ഇതാ ഇത് പോലുള്ള കുത്തി കുറിക്കലുകള്‍...അത്രമാത്രമേ എന്റെ കൂട്ടുകാര്‍ കരുതേണ്ടതൂള്ളൂ..... സ്നേഹപൂര്‍വ്വം അസ്ലം പട് ല ദുബായില്‍ നിന്ന്
Monday, May 31, 2010
Friday, May 28, 2010
വെള്ളിക്കാഴ്ച്ച
വെള്ളിയാഴ്ച എല്ലാ പ്രവാസിയുടെയും
ആകാംക്ഷയും പ്രതീക്ഷയുമാണ്
പൊയ്പോയ ആറു നാളുകളിലെ വിഴുപ്പിറക്കുന്നത്,
ഇനിയുള്ളയാറ് നാളുകളെണ്ണി തീര്‍ക്കുന്നത്,
സ്വപ്നങ്ങള്‍ ആകാശത്തിനപ്പുരത്തെക്ക് നീങ്ങി നിരങ്ങി കാണുന്നത്
ചോറും കൂട്ടാനും ചൂടാറാതെ കഴിക്കുന്നത്
....................................... ( അപൂര്‍ണം )

Thursday, May 27, 2010
ഒരു നേരം പോക്ക്
നേരംപോക്കിനെന്താ ചെയ്ക ?
നേരം കൊല്ലല്‍ തന്നെ!
അതിനു കത്തിയും കുന്തോന്നും വേണ്ടേ ?
കത്തിയുണ്ടല്ലോ, കുന്തമെര്‍പ്പടാക്കിയാ മതി.
ഇനി നേരമ്പോക്കിന്...?
കുന്തം !
അപ്പം കുന്തവുമായി
ഇനി നേരം പോക്ക് തുടങ്ങാ..ന്തേയ്
നേരം കൊല്ലല്‍ തന്നെ!
അതിനു കത്തിയും കുന്തോന്നും വേണ്ടേ ?
കത്തിയുണ്ടല്ലോ, കുന്തമെര്‍പ്പടാക്കിയാ മതി.
ഇനി നേരമ്പോക്കിന്...?
കുന്തം !
അപ്പം കുന്തവുമായി
ഇനി നേരം പോക്ക് തുടങ്ങാ..ന്തേയ്
Wednesday, May 26, 2010
നൊസ്റ്റാള്‍ജിയ
പ്രവാസിക്കെന്നും മരുപ്പച്ച പ്രതീക്ഷയാണ്
മിന്നി മറയുന്ന പച്ചപ്പ് പോലും
മനസ്സില്‍ ഗൃഹാതുരത്വമുന്ടാക്കുന്നു
മുറ്റത്തെ തൈമാവില്‍ ഞാന്നു കിടക്കും കണ്ണിമാങ്ങയും
തൊഴുത്തില്‍ മുക്രയിട്ടലറുന്ന പൈക്കിടാവും
ഉച്ചയ്ക്കുള്ള ഉപ്പേരിക്കായി
നട്ടുവളര്‍ത്തിയ വെണ്ടയും പയറും പിന്നെ ചേനയും
വേലിക്കു ചന്തമായ്ചെമ്പരത്തിയും തൊട്ടാവാടിയും
പോത്തിനുപിന്നാലെ കലപ്പയുമായി നീങ്ങുന്ന കൃഷ്ണേട്ടനും
ഉഴുന്നിട്ട പാടത്തെ ഒറ്റക്കാല്‍ കൊറ്റിയും കറുമ്പന്‍ കാക്കയും
ചിന്നം പിന്നം പെയ്യുന്ന ആദ്യത്തെ മഴയും
മഴയ്ക്കു പിന്നാലെ മണ്ണിന്റെ ഹരം പിടിക്കുന്ന മണവും
അടുക്കളയിലെ ഉമ്മയുടെ നീട്ടിവിളിയും
അനിയന്റെയും അനിയത്തിയുടെയും നേരവും കാലവും
നോക്കാത്ത പരാതി പറച്ചിലും
എല്ലാം ഇമ വെട്ടുമ്പോള്‍ കയ്യാപ്പുറമെന്നപോലെ.
എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്.

Sunday, May 23, 2010
കോഴിയമ്മയും കുഞ്ഞുങ്ങളും
കോഴിയമ്മ അടുക്കളയില്‍
എല്ലാം തയ്യാര്‍
ചോണനുറുംബ് ചാറും പുഴുക്കലരി ചോറും
പിന്നെ പുഴുവരട്ടിയതും
മൂക്കില്‍ രസം കേറി കുഞ്ഞുങ്ങള്‍
മൂക്കൊലിപ്പിച്ചു സാരിതുമ്പും
പിടിച്ചു വരുമെന്ന്
ധരിച്ച കോഴിയമ്മ
പഴയ മൂന്നു ചോദ്യങ്ങളും ഹൃദിസ്തമാക്കി
കാത്തിരുന്നു.
വയറും തള്ളി പിള്ളേര്‍ കതകും വായും തുറന്നപ്പോള്‍
കോഴിക്കൂടു നിറയെ ഫാസ്റ്റ് ഫുഡിന്റെ ഗന്ധം
കോഴിയമ്മക്കന്നു തൊട്ടു വായുവിന്റസുഖമാണ്.

കുടമാറ്റം
കുട നിവര്‍ത്തുന്നത് വെയില്‍ മറക്കാനും
മഴ തടയാനുമാണ്
കുടക്കമ്പി കനകം മെയ്താലും
കുറക്കാലഭ്രം പൂശിയാലും
ചന്തം നിറച്ച കുടത്തുണിയിട്ടാലും
കുടയുടെ ദൌത്യമതുതന്നെ
എനിക്കെന്റെ കുടയുടെ ദൌത്യം
തിരുത്തണം, പരസ്യവും ചെയ്യണം,
അതിനേത് കുടക്കംബനി പ്രായോജകരാകും ?
അതിനാരു കുടചൂടി മോഡലാകും ?
മഴ തടയാനുമാണ്
കുടക്കമ്പി കനകം മെയ്താലും
കുറക്കാലഭ്രം പൂശിയാലും
ചന്തം നിറച്ച കുടത്തുണിയിട്ടാലും
കുടയുടെ ദൌത്യമതുതന്നെ
എനിക്കെന്റെ കുടയുടെ ദൌത്യം
തിരുത്തണം, പരസ്യവും ചെയ്യണം,
അതിനേത് കുടക്കംബനി പ്രായോജകരാകും ?
അതിനാരു കുടചൂടി മോഡലാകും ?
Saturday, May 22, 2010
ആന്റി ക്ലോക്ക് വൈസ്
ഈ ഘടികാരത്തിനെന്തുപറ്റി?
സൂചി തിരിഞ്ഞാണല്ലോടുന്നത് ?
ശങ്ക തീരുംമുംബ് പ്രഭാത പത്രം തിരിച്ചെടുത്തു പോയി.
ന്യുസ് പേപ്പര്‍ ബോയുടെ സൈക്കിളിന്റെ ചക്രവും
തലതിരിച്ചു തന്നെ സഞ്ചരിക്കുന്നത്
അല്പം മുംബ് കുത്തി നിറച്ചാ
മൊബൈലില്‍ ബാലന്സേയില്ല!
കടം പേശി പേശി വാങ്ങിയവന്‍ ഒന്നും
പറയാതെയതുതിരിച്ചു നല്‍കുന്നു!
അയാളും നടക്കുന്നത് പിന്നോട്ട് തന്നെ!
അല്പം മുംബ് കേട്ട തമാശ കൂട്ടുകാരന്‍
വീണ്ടും പറഞ്ഞു അകത്തേക്ക് പോയി
അതിനു ഞാന്‍ ചിരിച്ചത് മുന്‍കൂറായി
എന്റെ ഫൌണ്ടന്‍ പേനയിലെ മഷി നിറയാന്‍
തുടങ്ങി ; ഞാനെഴുതിയ കുറിമാനവും മാഞ്ഞുമാഞ്ഞില്ലാതായി

പഴുത്തിലയുടെ വ്യഥ
ഹുംകാരത്തോറെ കാറ്റ്
അശരീരിയായി വന്നു
പഴുത്തില കൈ കൊണ്ടു ചെവി പൊത്തിപ്പിടിച്ചു
കണ്ണ് മുറുകെയടച്ചു
കീഴ്ചുണ്ട് മുന്‍ നിര പല്ലുകൊണ്ടു
കടിച്ചു പിടിച്ചു;
വീഴ്ചയുടെ ശബ്ദമാണത്
ഞെട്ടിന്മേല്‍ കൈകൊണ്ടു തടവി ഉറപ്പു വരുത്തിയ ശേഷം
പഴുത്തില താഴേക്ക് നോക്കി ...
എല്ലാ പച്ചിലയും നിലം പൊത്തിയിരിക്കുന്നു!
പഴുത്തിലക്ക് വിഷാദമതല്ല
ഇനിയാര് ചിരിക്കും താന്‍ ഞെട്ടറ്റു വീണാല്‍
തളിരില പോലുമില്ലല്ലോ ഒരു ശിഖരത്തിലും !

Friday, May 21, 2010
നാമെത്ര നിസ്സഹായര്‍
ഒന്നും നമ്മുടേതല്ല
വലിച്ചും പുരത്തുമിടുന്ന നിശ്വാസം പോലും
നമ്മുടെ നിയന്ത്രണത്തിലല്ല
വിഹായസ്സിലേക്ക് പറന്ന വിമാനത്തെ നോക്കി
ഡസ്റ്റിനെഷനില്‍ കൃത്യ നേരത്തെത്തുമെന്നു നാം കണക്കു കൂട്ടുന്നെന്നു മാത്രം
നമ്മുടെ ഫോണ്‍കോളുകള്‍ ആരെത്തുമെന്നു പറഞ്ഞാണോ വിളിച്ചത്
അവരെ ദൈവം തിരിച്ചു വരാന്‍ പറഞ്ഞു
ബാരിക്കേഡുകള്‍ക്കപ്പുറത്ത് നിന്ന് നമ്മുടെ കൂട്ടുകാരന്‍
എന്താണ് പറഞ്ഞത് ?
ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണില്ലെന്നോ ?
എന്താണ് അവരോടു പറയാതെ വിട്ടത് ?
ഉപ്പയുടെ ജനാസയുറെ കുടെ നടക്കാന്‍
ഖബറില്‍ ഒരു പിടി മണ്ണിടാന്‍
വിളറിയ ആ പൂ മുഖത്തു അവസാനമുത്തം നല്‍കാന്‍
മക്കളെ തലോടാന്‍
പ്രിയതമയുടെ കാതില്‍ ആദ്യത്തെ കിന്നാരം പറയാന്‍
കുഞ്ഞുമോന് കിന്നരി പല്ലുകൊണ്ട് പറഞ്ഞൊപ്പിച്ച
കളിപ്പാവയാദ്യം നല്കാന്‍
നീണ്ട കാത്തിരുന്നോടുവില്‍ കിട്ടിയ
കണ്മണിയെ കണ്കുളിര്‍ക്കെ കാണാന്‍
മിന്നു കെട്ടാന്‍ കാത്തിരിക്കുന്ന പെങ്ങള്‍ക്ക്
കൂടെ പാര്‍ക്കുന്ന പയ്യന്‍റെ ഫോട്ടോ കാണിച്ചു സര്‍പ്രൈസ് വാര്‍ത്ത നല്‍കാന്‍
കട്ടിലില്‍ വയ്യാതായ് കിടക്കുമംമ്മയെആശ്വസിപ്പിക്കാന്‍
നീണ്ട നാല് മണിക്കൂര്‍ അവരെന്തകുമോ ഓര്‍ത്തിരിക്കുക
കീഴ്ക്കാം തൂക്കായാതാഴ്വരയില്‍
കിളിര്‍ക്കും ചെടികള്‍ക്ക് ....
ആ കൂട്ടരോടനത്തിന്‍ടെ അര്‍ത്ഥം മനസ്സിലായാവോ ആവോ ?

മുഖം മൂടി
അലാറം
സമയം അതിരാവിലെ നാലുമുപ്പത്
പുതപ്പിന് ഇനി വൈകുവോളം വിശ്രമം
പ്രാഥമിക കാര്യങ്ങള്‍ക്ക്
എന്ത് സ്പീഡ്
തലേന്നത്തെ ഭക്ഷണം
പുളിക്കാത്തതെന്നു ഉറപ്പിച്ചു
ഷൂലെസും കെട്ടാതെ
ശട്ട്ല്‍ സര്‍വീസിലേക്ക്
നെട്ടോട്ടം
ഹാവൂ ഇന്നും എനിക്ക് കമ്പനി ബസ്സ്
മിസ്സായില്ലല്ലോ
ഇനി എനിക്ക് പിന്‍സീറ്റിലിരുന്നു
കൂര്‍ക്കം വലിക്കാം
രണ്ടു മണിക്കൂര്‍ യാത്ര
എന്‍റെ അടച്ചകണ്ണുകള്‍ക്ക് മാത്രം കാണാനുള്ള താണ്
എസ്സാ കൃതി യിലുള്ള വളവു
ഡ്രൈവര്‍ രണ്ടുവട്ടം തിരിച്ചു വിട്ടത് എന്‍റെ
ഉറങ്ങാത്ത മനസ്സില്‍ ഫാക്ടറി എതതിച്ചു
പിന്നെ തിടുക്കത്തില്‍ ഇറക്കം
ഇനി ഞാന്‍ അഭിനയം തുടങ്ങുകയായി
എന്‍റെ മുഖം മൂടി അഴിക്കാന്‍
ഇനി വൈകുന്നേരം വരെ കാത്തിരുന്നെ തീരൂ
ക്ഷമിക്കണം ഞാന്‍ ഇപ്പോള്‍ ഫാക്ടറി യിലെ
ഒരു ഉപകരണം മാത്രം !
എന്‍റെ നമ്പര്‍ മുന്നൂറ്റി പത്ത്

Thursday, May 20, 2010
എന്‍റെ സ്വകാര്യ ദുഖം
ചിരിക്കാന്‍ വേണ്ടിയായിരുന്നു
ഞാന്‍ അവനോടു സംസാരിച്ചത്
കണ്ണുകളിലെ ക്രഷ്ണമണികളാണ്
എന്നോട് മറുപടി പറഞ്ഞത്
ആരോടുമവന് പരാതിയില്ല
അനുഭവമനെ അങ്ങിനെയോക്കേയാക്കിതീര്‍ത്തു
ചത്തുജീവിചതിന്ടെ കഥയായിരുന്നു
എനിക്കവന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായുണ്ടായിരുന്നത്
വിലാസമാന്വേഷിക്കുവാന്‍ എനിക്ക് മറന്നു പോയി.
സ്വയം മറന്നതോ ? എനിക്കുമിപ്പോഴുമരിയില്ല
ഞാനിപ്പോഴുമാ അന്വേഷണത്തിലാണ്
അവനെ വീണ്ടും കാണാന്‍ വഴിവെച്ചെങ്കില്‍ !

Subscribe to:
Posts (Atom)