ഉമ്മാ !
എന്റെ പൊന്നുമ്മാ !
ദാഹം തീര്ക്കണമെനിക്കസഹനിയമിനിവയ്യെന്ടുമ്മ
തുടരാന്‍ - നാക്ക് വറ്റുന്നു; തൊണ്ട വരളുന്നു;
കണ്ണിണകളില്‍ പുകപടലം കരിമ്പടം തീര്‍ക്കുന്നു;
കണ്ടു കണ്ടിരിക്കെ പിന്നെയത്
ജീവന്റെ തുടിപ്പായ്
ചുടു നിശ്വാസമായുയരുന്നു !
എന്‍ കണ്ണിന് കൃഷ്ണ മണികള്‍
രണ്ടുമടര്‍ന്നീ പൊടി തൂര്‍ന്ന നിലത്തു
വിഴുമെന്നെനിക്കന്കലാപ്പുണ്ടാകുന്നു.
വയ്യെനിക്കിനിയുമിത്
ഈ സന്ധ്യവരെ, അല്ലയരക്കാതം പോലും
നീട്ടുവാനാവതില്ലുമ്മാ !
കൈ കാലുകള്‍, സന്ധികള്‍, കണ്ണുകള്‍,
കണ്പോളകള്, ലോലമാമീ
ദേഹമ്മുഴുവന്‍ തളരുന്നു;
ചുണ്ടുകള്‍ കോടുന്നു; പിന്നെ കരുവാളിക്കുന്നു ;
ശിരസ്സിനകത്തദൃശ്യമാം പങ്ക തിരിയുന്നു.
ദീനനായ് പരിക്ഷീണനായിരിക്കുമെന്നെകാണുന്നില്ലുമ്മാ!
വേണ്ടാതായോ ഈ പോന്നോമനെയെ,
അതല്ല എന്റെ നിലവിളിയുമ്മ കേള്‍ക്കാതായോ?
മുറ്റത്തെ തൈമാവിന്‍ ചില്ലയറിയാതെ
പൊളിച്ചുമിടക്കകത്തെക്കൊളികണ്ണിട്ടും
കരയുമെന്റെ വിളിയിലെല്ലാമുണ്ട്;
പറയാതെ പറയുമെന്റെ നിലവിളിക്കുത്തരം
നല്‍കാനെന്തേ ഉമമറപടിയിറങ്ങിയുമ്മ വരുന്നില്ല?
കാലൊച്ചകള്‍ ഞാന്‍ കേട്ടു;
അമ്മുദീയെന്നനീട്ടിവിളിയും ഞാന്‍ കേട്ടു;
ഉമ്മറത്തൊത്തുകൂടിയ പെങ്ങളുമവളുടെ
കൂട്ടുകാരികളും പിന്നെ, അയല്‍ക്കാരും
പരിവാരങ്ങളുമെന്റെ ചിണുങ്ങല്
നോക്കി നോക്കിയിരിക്കെയുമ്മയിറങ്ങി
ധൃതിയിലെന്നെ കോരിയെടുത്തെന്റെ
നുണക്കുഴികളില്‍, മൂര്‍ധാവില്‍,
പിന്നെ ചെഞ്ചുണ്ടിലുമ്മ വെച്ചെന്‍
നെറ്റിയില്‍ കുതിര്‍ന്ന വിയര്‍പ്പു കണങ്ങള്‍
കൈലേസില് തുടച്ചിങ്ങനെ മൊഴിഞ്ഞു :
''അമ്മുദീ,
ഈ കുറിഞ്ഞി പൂച്ചക്കുമിന്നു
നോമ്ബാനുമ്മയവള്‍ക്കൊരു
പിടി ചോറുപോലും കൊടുത്തില്ല !
കണ്ണന്റെ കൂടെയവളും നോമ്പ് നോറ്റിരിക്കയാണ്.
ഈ നട്ടുച്ചനേരം നോമ്പ്മുറിക്കണമെന്നെന്റെ
പോന്നോമാനയോടു പറഞ്ഞതീ കള്ളി പൂച്ചയാണോ?
( ഉമ്മതന്‍ ഓരം ചേര്‍ന്ന്
കുഞ്ഞുവാലുരചിക്കിളിയുണ്ടാക്കി
നിന്നും തിരിഞ്ഞും കണ്ണിറുക്കിയും
കരഞ്ഞു വിശപ്പിന്റെ വിളിയറിയിച്ചാ കുസ്ര്തി കുറുഞ്ഞി,
ഉമ്മയുടെ മൊഴിയിലെ വെളിപാടറിഞ്ഞോ
എന്തോ കണ് വെട്ടം മറഞ്ഞു, ത്ധഡുതിയില്‍. )
കദളി പഴം ഞവുടിയതും,
മുത്താറിയില്‍ തേങ്ങാപാല്‍ കോറിക്കുറുക്കിയതും
വറുതിയുടെ വരണ്ടു ണങ്ങിയാനാള്‍ വഴിയിലും
വാഴയിലയില്‍ വാട്ടിതീര്‍ത്തെനിക്കായൊരുക്കിയ
ശര്‍ക്കരയില്‍ മെഴുക്കു പുരട്ടിയപ്പവും പിന്നെ,
വക്കുപൊട്ടിയ പിഞ്ഞാണപാത്രത്തിന്‍ നടുവില്‍
വെള്ളത്തില്‍ കുതിര്‍ത്താറായി കീറിയ
കാരക്ക ചീളും ചൂണ്ടി ഉമ്മ പറഞ്ഞു :
ഇതെന്റെ ചക്കരയമ്മുദിക്കായൊരുക്കിയതല്ലേ ?
ഒരിഴ പോലും നല്കില്ലിതില്‍ നിന്നാര്‍ക്കും.
ഉമ്മതന്‍ സാന്ത്വനം കേട്ടെന്റെ
ഞരമ്പില്‍ പുതു നിശ്വാസതിന്നൂര്‍ജമാവാഹിച്ചു ;
കണ്ണില്‍ ദീപ്തിയുടെ സ്ഫുലിന്ഗങ്ങള്‍;
കവിളില്‍ കോറിയിട്ട മുത്തത്തില്‍
പുതു ജീവന്റെ തുടിപ്പുകള്‍;
ഞരമ്പില്‍, ഹൃത്തില്‍ , കുസൃതിയുടെ താളമേളങ്ങള്‍;
പെരുത്ത തലയിലെ ഭാരമലിഞാലിഞ്ഞില്ലാതായി.
പൌര്‍ണമിപോല്‍ പാല് പുഞ്ചിരി
തൂകുമെന്നുമ്മയെ നോക്കി
കോന്തല പിടിച്ചു ഞാന്‍
നാണം കുണുങ്ങി മൊഴിഞ്ഞു :
എനിക്കുമെന്റെ കുറിഞ്ഞി പൂച്ചക്കുമതി
ഇറുക്ക് വെള്ളമിനി മഗ്രിബിന്
ബാന്കൊലി കേള്‍ക്കുമ്പോള്‍ മാത്രം!
ഉമ്മയുടെ പോന്നാരമോനിനി
വരില്ലിനിയതുവരെ ഉമ്മയെ
ചിന്നം പിന്നം പറഞ്ഞു ബുദ്ധിമുട്ടിക്കാന്‍.
അന്നെന് യുമമതന്‍ ഹൃത്തില്‍
വിരിഞ്ഞ ഹര്‍ഷ നിമിഷങ്ങളിന്നും ,
കരുവാളിച്ചെന്റെ കവിള് തടവി മാറോടടുപ്പിച്ചതും,
ഇഴ തൂര്‍ന്ന തലമുടിക്കിടയില്‍
സ്നേഹവായ്പ്പോടെയവര്‍ തലോടിയതും,
ഈ റമദാനിന് കത്തും നാഡഃമിടുപ്പില്‍
പതിന്നാലിന് രാവുപോല്‍ പരിലസിക്കുന്നു!
ഉമ്മ ചിരിച്ചന്നു, ആവോളം മതിയാവോളം,
അന്നുമ്മതന്‍ കണ്ണിണകളില്‍
ചുടു ബാഷ്പകണങ്ങള്‍ നിറഞ്ഞൊഴുകിയതും,
അതിറ്റുവീണെന്‍ കവിളില്‍ നോവിന് കനവുണ്ടാക്കിയതും
പതിഞ്ഞ കൈവിരലുകൊണ്ടുമ്മയതൊപ്പിയതും,
മാറി മാറിവരും റമദാനിന് പടിപ്പുരയിലെ
കത്തിത്തീരാത്ത ഓര്‍മ്മകള്‍തന്‍ റാന്തല്‍ വെളിച്ചമാണ്.
ഈ നാല്പതിന് നിറവിലുമായണയാത്ത
തളരാത്ത ദീപപാളികളാണെന്റെ
ഊര്ജവുമുയിരിന്‍ ശ്വാസനിശ്വാസവും!
4 comments:
A new comer, read the below
പോയ വസന്തത്തിൻ മാസ്മര ലഹരികള്‍
ഈ സന്ധ്യയിന്നെന്നില് വീണ്ടുമുണര്ത്തവേ,
ഞാനും നിറം മങ്ങിടാത്ത സ്മൃതികളും
മാത്രമായിട്ടൊന്നു സല്ലപിക്കട്ടയോ..
നിമിഷ വേഗത്തിന് ചടുല ബാല്യത്തിൻ
മഴവില്പ്പാതകള് നടന്നുതീര്‍ത്തതും
പടിയിറങ്ങിയ പ്രണയസന്ധ്യയെ
നിറമിഴികളാള് നോക്കി ഞാന്‍ നിന്നതും
ഉഡുക്കളന്തിക്കു തിരികൊളുത്തുമീ
വലിയ മുറ്റത്തു തനിച്ചിരുന്നതും
കഴിഞ്ഞ കാലത്തിന് കടുത്ത കയ്പ്പൊക്കെ
ഒരൊറ്റ വീര്പ്പിന്നു കുടിച്ചുതീര്‍ത്തതും
വെറുതെയോര്മ്മിക്കെ സ്മരണതന്‍ രസ-
ച്ചരടെന് പ്രാണനെയരിഞ്ഞെടുക്കുന്നു.
ഒരു ദ്വിജന്റെ പൊന്‍ കനവിലെ മലര് -
പ്പൊടിപോല് സ്വപ്നങ്ങള്‍ ചിതറിത്തൂവുന്നു…….
അരക്ഷിതത്വത്തിന് തണുപ്പു ചീറിവ-
ന്നകത്തെ വൃക്ഷത്തിന്നില കൊഴിക്കുമ്പോള്‍
നെടുവീര്പ്പിന്റെയീ നെരിപ്പോടിന് ചാരെ
നിന്നെയോര്‍ത്തു ഞാന്‍ പുതച്ചിരിക്കുന്നു
സ്ഫടികസ്വപ്നങ്ങളുടയും നേരത്തും
മൃതിനെറുകയില് തടവും നേരത്തും
ഹൃദയ സ്പന്ദത്തിന്നരിയ താളമാ-
യെന്റെ ചാരെ നീ ചേര്‍ന്നിരിക്കുമോ…………
aslamcha very nice. but length kurach aatikurukkamayirunnu.. oroo aksharangalum kavvithayil samsarikkendatalle? chilathokke ennod mounamayirunnu.............!
i feel very much your poem
'THE FIRST FAST"
WAT AN IDEA ASLAMJI
very good first ramadan comment but...samthing
Post a Comment