ഒന്നുമില്ല, ശിഥില ചിന്തകള്‍ എന്നു പറയാമോ ? അറിയില്ല.. പ്രവാസജീവിതത്തില്‍ കസ് ററമറും കമ്മോഡിററിയും കണക്കുപുസ്തകങ്ങളും മിക്കപോഴും ചവച്ച് കൊണ്ടിരിക്കുന്ന ഒരു ച്യംഗത്തിന്റെ കൃതൃമത്വം നല്‍കാറുണ്ട്, ശരീരശാസ്ത്രവും രസതതന്ത്രവും ഇടപെടലുകളും മററും മററും... സമയമുണ്ടെങ്കില്‍,..ഉണ്ടെങ്കില്‍ മാത്രം..ഇതാ ഇത് പോലുള്ള കുത്തി കുറിക്കലുകള്‍...അത്രമാത്രമേ എന്റെ കൂട്ടുകാര്‍ കരുതേണ്ടതൂള്ളൂ..... സ്നേഹപൂര്‍വ്വം അസ്ലം പട് ല ദുബായില്‍ നിന്ന്
Tuesday, November 30, 2010
Sunday, November 28, 2010
മൂക്ക്
ആദ്യം കണ്ടത്
ബഷീറിന്റെ പുസ്തക താളുകളില്‍
ഇപ്പോളിതാ കണ്മുന്നില്‍
മണം പിടിക്കും
അത്ര തന്നെ!
ബാക്കിയൊക്കെ ജാഡ
മൂക്ക് വലുതായാലും ഇല്ലെങ്കിലും
മണം പിടിക്കാനറിയണം
അതിനാവില്ലെങ്കില്‍ പിന്നെന്തിനു മൂക്ക് ?
ചെത്തിമിനുക്കരുതോ ?
ബഷീറിന്റെ പുസ്തക താളുകളില്‍
ഇപ്പോളിതാ കണ്മുന്നില്‍
മണം പിടിക്കും
അത്ര തന്നെ!
ബാക്കിയൊക്കെ ജാഡ
മൂക്ക് വലുതായാലും ഇല്ലെങ്കിലും
മണം പിടിക്കാനറിയണം
അതിനാവില്ലെങ്കില്‍ പിന്നെന്തിനു മൂക്ക് ?
ചെത്തിമിനുക്കരുതോ ?
ഇന്നത്തെ സ്വപ്നങ്ങള്‍ക്ക് നാളെയാണ് ചിറകു മുളക്കുന്നത്
കഴിഞ്ഞത് ഓര്‍മ്മകള്‍. നടക്കാനിരിക്കുന്നത് സ്വപ്നങ്ങള്‍.
സ്വപ്നങ്ങളാണ് നമ്മുടെ പ്രതീക്ഷകള്‍. രസകരം അതല്ല - സ്വപ്നങ്ങള്‍ ഒരിക്കലും
ബോധമുള്ളപ്പോഴല്ല കാണുന്നത്. ബോധം വരുമ്പോഴൊക്കെ അവ പ്രതീക്ഷകള്‍ നല്‍കി പടി കടന്നിരിക്കും.
സ്വപ്നങ്ങള്‍ കാണനമെങ്കില്‍ ? അതീ ബോധമുള്ളപ്പോള്‍ നടപ്പുള്ള കാര്യമല്ല. കാണലെന്നു പറഞ്ഞു കൂടാ, അതൊരനുഭവമാണ്. എല്ലാ ഇന്ദ്രിയങ്ങളും വിശ്രമിക്കുമ്പോളനുഭവിക്കുന്ന ഒന്ന്‍.
ദഹിക്കാത്ത കാര്യങ്ങള്‍ നാമാരോടും പറഞ്ഞു നോക്കൂ. ഉടനെ മുഖത്തടിച്ചത് പോലെ മറുപടി - ബോധാത്തോടെയാണോ നീ സംസാരിക്കുന്നത് ?വാശി പിടിച്ചാല്‍ വായ കൂട്ടുന്നതിനു മുംബ് - മോനെ നിന്റെ അഭിപ്രായങ്ങള്‍ സമ്മതിക്കുന്നു; ഇതൊക്കെ സ്വപ്നത്തിലെ നടക്കൂ.
സ്വപ്നങ്ങളിലെ സ്ഖലിതങ്ങള്‍ക്ക് സാക്ഷാത്കാരം ? ഭാവി തലമുറയുടെ അനസ്യൂത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ. ആ തലമുറയുടെ ഉണ്ടായ്കയാണ് സ്വപ്നം കാണുന്നവന്റെ പ്രതീക്ഷ.
വര്‍ത്തമാന സമൂഹം, മുന്‍കടന്ന തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടാക്കുന്ന തിരക്കിലാണ്. അതിന്റെ ആത്മാവ് എത്ര സചേതനം. ഭൂമിയിലെ ഈ സംവിധാനം എത്ര സന്ഗീതാത്മകം !
നാം സ്വപ്നം കണ്ടേ തീരൂ. അടുത്ത തലമുറക്ക് ജോലി ഭാരം നല്കാതിരിക്കാനെങ്കിലും. ഇല്ലെങ്കില്‍, വരുന്ന തലമുറക്ക് രണ്ട്ട് ജോലി - ഒന്ന്, അവരുടെ പിന്‍തലമുറക്ക് വേണ്ടി സ്വപ്നം കാണണം. രണ്ട്, മുന്‍തലമുറ കാണാത്ത സ്വപ്നം കാണണം; അത് ഉപേക്ഷ കൂടാതെ പ്രാവര്ത്തികമാക്കണം . ഫലം, അമിത ജോലി ഭാരം. ക്ഷീണിച്ച തലമുറ. ആലസ്യത..... അതിന്റെ ആഫ്ടര്‍ ഇഫക്റ്റ് ഭീതിജനകം.
പദ്ധതികളെ(പ്ലാന്‍) നാം സ്വപ്നമായി തെറ്റിധരിച്ചോ ആവോ? അത് രണ്ടും രണ്ടു തന്നെ. മക്കള്‍ പഠിചു വലിയവരാകനമെന്നത് സ്വപ്നം. അതിനുള്ള സൗകര്യം ഒരുക്കൂട്ടുക എന്നത് പ്ലാന്‍. ഇത് രണ്ടും ഗൌനിക്കാതെ മക്കള്‍ പുട്ടടിച്ചാല്‍ ആ സ്വപ്നം ഒരു എഡിറ്റും ചെയ്യാതെ രണ്ടാം തലമുറയെ ഏല്‍പ്പിക്കാം.
മരണക്കിടക്കയില്‍ അപ്പൂപ്പന്മാര്‍ പേരമക്കളുടെ ഇളം കൈ പിടിച്ചു പറയുന്ന ഒസ്യത്തുണ്ട് - ഒരുപാടു സ്വപ്നങ്ങള്‍ , ഒന്നും നടന്നില്ല; മോന്റെ കാലത്തെങ്കിലും!
ഒസ്യത്തുകളുടെ ഏറ്റുവാങ്ങലുകലുകളാണ് സ്വപ്നങ്ങള്‍. ലോകത്തിലെ മുഴുവന്‍ പുരോഗതിയും ഈ ഏറ്റുവാങ്ങലുകളത്രേ. കുസ്ര്‍തി ചിന്ത : മുന്‍തലമുറയുടെ ഭീതിത സ്വപ്നമാകാം രാസയുധവും ആറ്റംബോംബും മറ്റും മറ്റും ...
സ്വപ്നങ്ങള്‍ക്കെന്നും സ്ഥാനം അറ്റമില്ലാത്ത ആകാശം തന്നെ. ഉപമിച്ചവരൊക്കെ സ്വപ്നത്തെ ഉപമിച്ചത് നീലിമ പുതച്ച ആകാശത്തോടും താരകങ്ങളോടും! അതിരുകളില്ലാത്ത നിലം. അഴുക്കില്ലാത്ത പ്രതലം. രാജാളി പക്ഷി പോലും അസൂയപ്പെടും, അതിന്റെ ചിറകുകള്‍ കരഗതമാക്കാന്‍. താരം പക്ഷെ, സ്വപനങ്ങളെ സ്വര്‍ഗ്ഗരാജകുമാരികളെന്നു പാടിയ കവിയത്രേ. സ്വപ്നത്തെ അതിന്റെ ഉച്ച്ചസ്ഥായില്‍ സ്വപ്നം കണ്ട സ്വപ്നജീവി.
ഈ കണ്‍പോളകള്‍ കനം തൂങ്ങുന്നത് പോലെ... സ്വപ്നങ്ങള്‍ ആകാം എന്റെ നിദ്രക്കായ് കാത്തിരിക്കുന്നത്.

Wednesday, November 17, 2010
പെരും പെരും നാള്‍
ജരാനര
ഞരമ്പിലെ വലിവ്
വിളറാത്ത മുഖം
കുഞ്ഞിക്കാലിന്റെ നിലവിളി
നല്ല പാതിയുടെ താരാട്ട് പാട്ട്
അശരീരിയിലെ അപൂര്‍വത
മണല്‍ക്കാട്ടിലെ ധൃതി പിടിച്ച നടത്തം
ഉപ്പൂറ്റിയുടെ കനത്ത പാടുകള്‍
തീമരകുറ്റിച്ചെടികള്‍
അപരിചതത്വം പറയുന്ന വഴി
കുഞ്ഞിന്റെ നിലവിളി വീണ്ടും
നിസ്സഹായായ ഒരു ഉമ്മയുടെ
വിളറിയ സ്തംഭിച്ചാ കണ്ണിണകള്‍
വേഗതയോടൊപ്പം പോയ്പ്പോകുന്ന കാലൊച്ചകള്‍
തിരിച്ചു വരവ്
സ്വപ്നത്തിന്റെ തലനീട്ടം
വാളുറ
ബലിക്കല്ല്
വിട പറയലിന്റെ കണ്ണുനീര്‍
ആകാശത്തെ കറുത്ത മേഘങ്ങള്‍
ബലിക്കല്ലിന്റെ വിതുമ്പല്‍
അശരീരി വീണ്ടും
എല്ലാമെല്ലാം ഈ നാളിന്റെ
ഓര്‍മ്മപുസ്തകത്തില്‍ ....
ഞരമ്പിലെ വലിവ്
വിളറാത്ത മുഖം
കുഞ്ഞിക്കാലിന്റെ നിലവിളി
നല്ല പാതിയുടെ താരാട്ട് പാട്ട്
അശരീരിയിലെ അപൂര്‍വത
മണല്‍ക്കാട്ടിലെ ധൃതി പിടിച്ച നടത്തം
ഉപ്പൂറ്റിയുടെ കനത്ത പാടുകള്‍
തീമരകുറ്റിച്ചെടികള്‍
അപരിചതത്വം പറയുന്ന വഴി
കുഞ്ഞിന്റെ നിലവിളി വീണ്ടും
നിസ്സഹായായ ഒരു ഉമ്മയുടെ
വിളറിയ സ്തംഭിച്ചാ കണ്ണിണകള്‍
വേഗതയോടൊപ്പം പോയ്പ്പോകുന്ന കാലൊച്ചകള്‍
തിരിച്ചു വരവ്
സ്വപ്നത്തിന്റെ തലനീട്ടം
വാളുറ
ബലിക്കല്ല്
വിട പറയലിന്റെ കണ്ണുനീര്‍
ആകാശത്തെ കറുത്ത മേഘങ്ങള്‍
ബലിക്കല്ലിന്റെ വിതുമ്പല്‍
അശരീരി വീണ്ടും
എല്ലാമെല്ലാം ഈ നാളിന്റെ
ഓര്‍മ്മപുസ്തകത്തില്‍ ....
Monday, November 8, 2010
വിവരദോഷികള്‍ ഒന്നിലധികമായാല്‍
വിവരമില്ലാതവന്റെ കൂടെ ഇരിക്കാനൊരു സുഖം വേറെ തന്നെയാണ്
ഒരാളേ അവിടെ പാടുള്ളൂ ;ഒന്ന് കൂടുതലാകാം
അതിലും കൂടുതലായാല്‍ ഭൂരിപക്ഷമവരാകും
പിന്നെ അവരുടെ പുറം ചൊറിയാന്‍ നഖം വളര്‍ത്തേണ്ടി വരും
വിരല്‍ പത്താണെങ്കിലും കൈ രണ്ടല്ലേ ഉള്ളൂ
അതീ വിവരദോഷികള്‍ക്കറിയില്ല ; എല്ലാവരെയും ഒരേ സമയം
ചൊറിയാന്‍ പറ്റില്ലെന്ന്‍ പറയാനെങ്കിലും ഇവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ !

Subscribe to:
Posts (Atom)