ഇപ്പോള്‍ ഞാന്‍ നിഷ്ക്രിയത്തത്തിന്റെ
സുഖാനുഭവത്തിലാണ്
ആര്‍ക്കുമിപ്പോള്‍ പരാതിയില്ല;
പരിഭവവും
ആര്‍ ആരോടും സംബോധന ചെയ്യട്ടെ,
എന്റെ കാതുകള്‍ വിശ്രമത്തിലാണ്;
വിരലുകളും .
ഒന്നുമില്ല, ശിഥില ചിന്തകള്‍ എന്നു പറയാമോ ? അറിയില്ല.. പ്രവാസജീവിതത്തില്‍ കസ് ററമറും കമ്മോഡിററിയും കണക്കുപുസ്തകങ്ങളും മിക്കപോഴും ചവച്ച് കൊണ്ടിരിക്കുന്ന ഒരു ച്യംഗത്തിന്റെ കൃതൃമത്വം നല്‍കാറുണ്ട്, ശരീരശാസ്ത്രവും രസതതന്ത്രവും ഇടപെടലുകളും മററും മററും... സമയമുണ്ടെങ്കില്‍,..ഉണ്ടെങ്കില്‍ മാത്രം..ഇതാ ഇത് പോലുള്ള കുത്തി കുറിക്കലുകള്‍...അത്രമാത്രമേ എന്റെ കൂട്ടുകാര്‍ കരുതേണ്ടതൂള്ളൂ..... സ്നേഹപൂര്‍വ്വം അസ്ലം പട് ല ദുബായില്‍ നിന്ന്
Thursday, February 24, 2011
Monday, February 7, 2011
വഴികള്‍ ഇല്ലാതാകുന്നത്
ഈ നടന്ന വഴികള്‍
പതിഞ്ഞ കാല്‍ പെരുമാറ്റങ്ങള്‍
ഒരിക്കലും പുല്ലുമുള ക്കില്ലെന്ന്‍ പറഞ്ഞ നടപ്പാത
പോക്കുവരവുകള്‍ പതുക്കെ നിറുത്തി
വല്ലപ്പോഴും ഒരു പെരുന്നാളിനോ ഓണത്തിനോ
കല്യാണത്തിനോ ശവസംസ്കാരത്തിനോ
പോയാലായി;
പിന്നെ പതുക്കെ വഴി മറന്നു; അയാള്‍ വഴിയെയും
വഴി നിറയെ പുല്ലുകള്‍ തല നാമ്പ് നീട്ടി;
പശുക്കള്‍ കുശലം പറച്ചില്‍ ആ വഴിക്കാക്കി
ചാണകകൂമ്പാരങ്ങള്‍ വഴിമുടക്കികളായി
ഞാണപുല്ലുകള്‍ ആകാശം നോക്കി വളര്‍ന്നു.
ആരും പറയില്ല ഈ പറമ്പിലും
ഒരു പഴയ വഴിയുണ്ടായിരുന്നെന്നു.
എല്ലാ പരിചിത വഴികളും
അങ്ങിനെയാണ് ഇല്ലാതാകുന്നത്;
സൌഹൃദങ്ങളും.
പതിഞ്ഞ കാല്‍ പെരുമാറ്റങ്ങള്‍
ഒരിക്കലും പുല്ലുമുള ക്കില്ലെന്ന്‍ പറഞ്ഞ നടപ്പാത
പോക്കുവരവുകള്‍ പതുക്കെ നിറുത്തി
വല്ലപ്പോഴും ഒരു പെരുന്നാളിനോ ഓണത്തിനോ
കല്യാണത്തിനോ ശവസംസ്കാരത്തിനോ
പോയാലായി;
പിന്നെ പതുക്കെ വഴി മറന്നു; അയാള്‍ വഴിയെയും
വഴി നിറയെ പുല്ലുകള്‍ തല നാമ്പ് നീട്ടി;
പശുക്കള്‍ കുശലം പറച്ചില്‍ ആ വഴിക്കാക്കി
ചാണകകൂമ്പാരങ്ങള്‍ വഴിമുടക്കികളായി
ഞാണപുല്ലുകള്‍ ആകാശം നോക്കി വളര്‍ന്നു.
ആരും പറയില്ല ഈ പറമ്പിലും
ഒരു പഴയ വഴിയുണ്ടായിരുന്നെന്നു.
എല്ലാ പരിചിത വഴികളും
അങ്ങിനെയാണ് ഇല്ലാതാകുന്നത്;
സൌഹൃദങ്ങളും.
Subscribe to:
Posts (Atom)