മനസ്സ് മറനീക്കി പുറത്തു വന്നു;
ഇരിക്കാന്‍ പറഞ്ഞു
ധൃതിയാണ് ; പെട്ടെന്ന്‍ തിരിച്ചകത്തു കയറണം
വന്നതെന്തോ ഉച്ചത്തില്‍ പറയാനാണ്
കുറെയായാ സത്യം ഉള്ളിലൊതുക്കുന്നു.
നാക്കും ചുണ്ടും വായും ഞാന്‍ വായ്പയായി
നല്കാനാഞ്ഞു.
മനസ്സെന്നെ ആദ്യം തന്നെ നിരാശനാക്കി;
അതിന്റെ കയ്യിലെല്ലാമുണ്ട്
ഒന്നും വേണ്ട പോലും
മനസ്സിനോട് ഞാന്‍ കെഞ്ചി
ആരുമില്ലിവിടെ, നിഴല്‍ പോലും
എന്നോട് പറഞ്ഞു തിരിച്ചുള്ളിലേക്ക്
പോകാമോ?
അതിനു ഞാനിങ്ങനെ ത്രിമാന രൂപത്തില്‍ വരണോ ?
മനസ്സിന്റെ മറുപടി.
പതുക്കെ പറയൂ - ഈ മതിലിനു പോലും ചെവിയുണ്ട്
നിങ്ങളെന്തു മനുഷ്യനാണ് , നിങ്ങള്‍ വിചാരിച്ചതല്ലാതെ
ഞാനൊന്നും പറയില്ല, ഒരു തരിമ്പു കളവുപോലും ഭയമെന്തിനു ?
അതിനു മറുപടിപറയാന്‍ ഞാന്‍ മനസ്സിന്റെ കരണകുറ്റി തെരഞ്ഞു
എല്ലാം പറയുമെന്നാണ് അത് പറയുന്നത്
മനസ്സിനെപ്പോലും അവിശ്വസിക്കണോ ?
പിന്നെ ഞാനെവിടെയെന്റെ രഹസ്യം സൂക്ഷിക്കും
No comments:
Post a Comment