അവള്‍ പകച്ചു നിന്നിടത്ത് നിന്നു;
അവള്‍ ചോദിച്ച ചോദ്യത്തില്‍ നിന്ന്‍;
പിതാവ് നിര്‍ദാക്ഷണ്യം കൈ ആഞ്ഞു വലിച്ചു
കുഞ്ഞു കൈകളിലെ കുപ്പി വളകള്‍
പൊട്ടി വീണു; ഇളം കൈത്തണ്ടയില്‍
രക്തം പൊടിഞ്ഞു വീണു
അച്ഛാ! ഈ അപ്പൂപ്പനാരാണ്?
ആറ്റുനോക്കി പോറ്റിയ
ഇളം പൈതലിനോട്
ആദ്യമായി അരിശം വന്നതും;
അതെന്റെ മകളാ
യിരുന്നില്ലെന്കിലെന്നു തോന്നിയതും;
ഈ ഭൂമി നിമിഷ നേരംകൊണ്ട
ലിഞ്ഞലിഞ്ഞില്ലതായെന്കിലെന്നു
നിരീച്ചതും; നിനച്ചതും......
അജഗണത്തറവുശാലയിലെക്കാഞ്ഞു
വലിക്ക്കുംബോല്‍
ആ പിതാവവളെ നിര്‍ദയം ....
അന്നേരം
തിരിഞ്ഞു നോക്കി
കുഞ്ഞിളം ചുണ്ടില്‍ നിന്നും
ചോദ്യമുയരുന്നു ..
അച്ഛാ ആ കാണുമപ്പൂപ്പന്‍, അതാരാണ് ?
അതു മാത്ര്യം പറഞ്ഞെന്നെ ശിക്ഷിച്ചോളൂ
അപ്പോഴും
പൂപുഞ്ചിരിയുമായി
ഗാന്ധി പ്രതിമ സാക്ഷി നിന്നു.
No comments:
Post a Comment