CP ബസ് വെയിറ്റിങ് ഷെഡ്ഡ് :
അനുചിതമായ പദപ്രയോഗങ്ങളും
സിപി. ജി. ബോഡിയുടെ മറുപടിയും
ഒരു ടെക്സ്റ്റ് മെസ്സേജ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. നേരത്തെയും സമാനമായത് സിപിയിൽ കണ്ടിരുന്നു. എഴുതിയ വ്യക്തിയുടെ പേരില്ലാത്ത ടെക്സ്റ്റുകൾ സിപി യിൽ ആര് പോസ്റ്റ് ചെയ്താലും പാടില്ലാത്തതാണ്. സിപിയുടെ RR യിൽ അത് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്തുത ടെക്സ്റ്റിൽ സൂചിപ്പിച്ച ചില പരാമർശങ്ങൾ അപക്വവും അനുചിതവുമാണ്. സിപി എന്ന ഫോറത്തിൽ ഒരാൾ നിലനിൽക്കെ തന്നെ 'നിങ്ങൾ'' എന്ന് അതേ കൂട്ടായ്മയെ അഭിസംബോധന ചെയ്യുന്നതിൽ എന്ത് ഔചിത്യമാണുള്ളത് ? അങ്ങിനെ ഒരു അകലം പാലിച്ചു കൊണ്ട് ഇടപെടുന്നത് ശരിയാണോ എന്ന് പോസ്റ്റ് ചെയ്യുന്ന വ്യക്തി പുനഃ രാലോചിക്കണം. തിരുത്തുകയും വേണം.
വലിയ അക്ഷരത്തിൽ ബോർഡ് വെക്കാൻ മാത്രം പ്രൊഡക്ഷൻ കമ്പനിയാണോ അതല്ല മറ്റു വല്ല കൊമേഴ്‌സ്യൽ സ്ഥാപനമാണോ എന്നൊക്കെ പരിഹാസച്ചുവയോടുള്ള പരാമർശമടങ്ങിയ ടെക്സ്റ്റ്, ഓപ്പൺ ഫോറത്തിൽ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കത്തക്കതാണ്. സദുദ്ദേശത്തിലായിരുനെങ്കിൽ തീർച്ചയായും പത്തംഗ ഗവേണിങ് ബോഡിയിലെ ആരെയെങ്കിലും അറിയിക്കാമല്ലോ. ഓപ്പൺ ഫോറത്തിലുള്ള ഒരുപാട് പേരെ പ്രസ്തുത പരാമര്ശം വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മെസ്സേജുകൾ.
സംസാരിക്കുമ്പോഴും ടെക്സ്റ്റ് മെസ്സേജ് ചെയ്യുമ്പോഴും ഒരു കൂട്ടായ്മയിൽ പാലിക്കേണ്ട ചില പൊതുമര്യാദകൾ പാലിച്ചേ തീരൂ. വിമർശിക്കുന്നതിനു പോലും ചില മാനദണ്ഡങ്ങളുണ്ടല്ലോ.
ഒരു നല്ല ഉദ്ദേശത്തിലാണ് സിപി മുൻകൈ എടുത്തു കൊണ്ട് സ്പോൺസർമാരെ കണ്ടെത്തി ബസ്കാത്തിരുപ്പ് കേന്ദ്രങ്ങൾ രണ്ടു വർഷം മുമ്പ് സ്ഥാപിച്ചത്. സിപിയുടെ പേരിൽ അത് അവിടെ ഉണ്ടായതിൽ ആർക്കും ഇത് വരെ പരാതിയുമുണ്ടായിരുന്നില്ല. പരിസരവാസികൾ അവരുടെ സന്തോഷം സിപിയെ അറിയിച്ച വിവരം ഇതേ ഓപ്പൺ ഫോറത്തിൽ തന്നെ പലരും പറഞ്ഞതുമാണല്ലോ.
പട്‌ല പോലുള്ള റിമോട്ട് സ്ഥലങ്ങളിൽ വളരെ പരിമിതപ്പെടുത്തിയ ബസ്സ് ഷട്ടിൽ സർവീസേ ഉള്ളൂവെന്ന് എല്ലാവർക്കുമറിയാം. കൂടിയാൽ ഒരു ദിവസം പത്തോ -പന്ത്രണ്ടോ ട്രിപ്പുകൾ. അഞ്ചോ - പത്തോ മിനിറ്റു വെയിലും മഴയും കൊള്ളാതെ യാത്രക്കാർക്ക് വാഹനം കാത്തിരിക്കാനുള്ള ഒരു സൗകര്യമെന്ന നിലയിലാണ് ചില തെരഞ്ഞെടുക്കപ്പെട്ട പോയിന്റുകളിൽ ഒരുപാട് കൂടിയാലോചനകൾക്ക് ശേഷം വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്.
അതത് ഏരിയകളിൽ താമസമുള്ളവർ ഇതുവരെ എവിടെയും തങ്ങളുടെ പ്രദേശത്തിന്റെ പേരുള്ള വലുതോ ചെറുതോ വലുപ്പമുള്ള ബോർഡ് വെക്കാത്തത് കൊണ്ട് പുറംനാട്ടുകാർ ആരും പ്രയാസപ്പെട്ടതായി അറിയില്ല. അത്കൊണ്ട് തന്നെ സിപിക്ക് അതുമറികടന്നു വെയിറ്റിങ് ഷെഡിൽ പ്രസ്തുത പ്രദേശത്തിന്റെ പേരെഴുതി വെക്കാനോ നിലവിലുള്ള സിപിയുടെ പേരിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ആലോചനയുമില്ലെന്ന് കൂട്ടത്തിൽ അറിയിക്കട്ടെ.
സിപിക്ക് വേണ്ടി
...................................

No comments:
Post a Comment