ഈ ചുണക്കുട്ടികൾ ആദരവ് അർഹിക്കുന്നു.
സബാഷ് ബോയ്സ്, സബാഷ് !
__________________
അസ്ലം മാവില
__________________
ഇത് ചെറുവത്തൂർ. കാസർകോട് ജില്ലയിൽ.
ഒരു കൂട്ടായ്മ നാട്ടിൽ കുടിവെള്ള വിതരണം തീരുമാനിച്ചു. ഫിർദൗസിയ കൾച്ചറൽ സ്റ്റെർ. ആ പഞ്ചായത്തിലെ പടിഞാറൻ മേഖലയിൽ വെളളക്ഷാമം. അവർക്ക് വെള്ളമെത്തിക്കണം.
ഇന്നത്തെ പത്രം പ്രസിദ്ധീകരിച്ച ഈ ഫോട്ടോ കണ്ടോ ? എല്ലാവരും ചെറുപ്പക്കാർ . അവരൊക്കെ ഒരു കുടക്കീഴിൽ അണിചേർന്നു. കുട്ടികളും കൂട്ടത്തിലുണ്ട്. *ലക്ഷ്യം ആവശ്യക്കാരന് വെളളമെത്തിക്കുക* തന്നെ. ഒന്നും അവർക്കതിന് തടസ്സമായില്ല. വിളിച്ചു ചോദിച്ചു - രണ്ട് മൂന്നും നാലും പേർ എല്ല) ദിവസവും വണ്ടിയുടെ കൂടെ. *ആന്ന്പോന്നോന്റെ* മക്കൾ മുതൽ എല്ലാവരുമതിലുണ്ട്. വലിപ്പചെറുപ്പമില്ല.
തട്ടിത്തിരിഞ്ഞ് എന്റെ ഈ കുറിപ്പ് ചെറുവത്തൂർ പഞ്ചായത്തിലെ കൂട്ടായ്മകളിൽ എത്തുമായിരിക്കാം. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് ഞാൻ ആദരവ് പ്രകടിപ്പിക്കട്ടെ.
പ്രതീക്ഷയോടെ ഈ യൗവ്വനം നോക്കിയാണ് നിങ്ങളിലെ വൃദ്ധ തലമുറ നിറഞ്ഞ മനസ്സോടെ കണ്ണടക്കുക. പലയിടങ്ങളിലും കാരുണ്യ പ്രവർത്തനങ്ങൾ Event Management ലേക്ക് വഴിമാറുമ്പോൾ, മനുഷ്യപ്രയത്നം (Man Power) കാരുണ്യ പ്രവർത്തനങ്ങളുടെ ഓജസ്സും തേജസ്സുമാണെന്ന് നിങ്ങളുടെ ഇടപെടലുകൾ വ്യാഖ്യാനമില്ലാതെ പറയുന്നു.
നിങ്ങളുടെ നാട്ടിൽ നിന്നുള്ള സുകൃതവാർത്തകൾ വരണ്ടുണങ്ങുന വരുംമാഴ്ചകളിൽ എല്ലാ നാട്ടിലെയും ആലസ്യത്തിലും അരയുറക്കിലും കഴിയുന്ന ചെറുപ്പക്കാർക്ക് നല്ല സന്ദേശമാകട്ടെ . അവരും കൈമെയ് മറന്ന് അവരവരുടെ ചുറ്റുവട്ടങ്ങളിൽ ജലത്തുള്ളകളാകട്ടെ !
___________________🔹

No comments:
Post a Comment