Friday, April 21, 2017

കണക്ടിംഗ് പട്ല -കുടിവെള്ള വിതരാണവലോകന യോഗം

*കണക്ടിംഗ് പട്ല*
*കുടിവെള്ള വിതരാണവലോകന യോഗം*

21 ഏപ്രിൽ 2017

 ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിലേക്ക് താഴെ പറയുന്നവർക്ക് *My Day to Serve* (MDTS ) ചാർജ്ജ് നൽകി. മെയ് ഒന്നു മുതൽ MDTS ഏറ്റെടുക്കുവാൻ സേവന സന്നദ്ധരായി കൂടുതൽ യുവാക്കൾ മുന്നോട്ട് വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

കുടിവെള്ള ക്ഷാമം ബാധിച്ചവരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കുവാനും  സേവനം കൂടുതൽ ഫലപ്രദമായി ചെയ്യാനുള്ള പുതിയ വഴികൾ ആലോചിക്കുവാനും ഏപ്രിൽ 30ന് പാലത്തടുക്കയിൽ വിപുലമായ രീതിയിൽ *ജലകൂട്ടായ്മ* ചേരാൻ തീരുമാനമായി. അഷ്റഫ് ഫാർമസി, അദ്ദി പട്ല എന്നിവർക്കാണ് ഇതിന്റെ ചുമതല.

*22 ഏപ്രിൽ - 30 ഏപ്രിൽ MDTS ചാർജ്ജ് താഴെ പറയുന്നവർക്ക്*
____________________

*22 ഏപ്രിൽ 2017 .*
ഫുവാദ് അബ്ബാസ് TP & ഹനീഫ് കോയപ്പാടി

*23 ഏപ്രിൽ 2017*
ലതീഫ് സൈദ് & ഖാദർ അരമന

*24 ഏപ്രിൽ 2017*
എം.എ. മജീദ് & ഹനീഫ് കോയപ്പാടി

*25 ഏപ്രിൽ 2017*
സമീഹ് മാവില & ഹനീഫ് കോയപ്പാടി

*26 ഏപ്രിൽ 2017*
സാൻ / സബാഹ് മാവില

*27 ഏപ്രിൽ 2017*
ആളെ കിട്ടിയില്ല ഇത് വരെ

*28 ഏപ്രിൽ 2017*
ബാസിം & സൽമാൻ ബഷീർ

 *29 ഏപ്രിൽ 2017*
ബാസിം & സൽമാൻ ബഷീർ

*30 ഏപ്രിൽ 2017*
 ആളെ കിട്ടിയില്ല ഇത് വരെ

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നിങ്ങൾക്കും ഈ സംരംഭത്തിൽ ഭാഗമാകാം. കുടിവെള്ള ക്ഷാമമനുഭവിക്കന്നവരോടൊപ്പം നിങ്ങളും രണ്ട് മൂന്ന് മണിക്കൂർ !

പേരുകൾ പറയുക.
____________________
Connecting Patla

Thursday, March 30, 2017

Tuesday, March 28, 2017

സഹോദരരെ,

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്

സഹോദരരെ,

പട്‌ലയിലെ ആദ്യത്തെ രണ്ടു ഹൈസ്‌കൂൾ ബാച്ചാണ് ഈ ഗ്രൂപ്പിൽ ചേർക്കുന്നത്. സ്മാർട്ട് സ്‌കൂൾ പദ്ധതിയെക്കുറിച്ചു എല്ലാവരും അറിഞ്ഞു കാണുമല്ലോ. രണ്ടു മൂന്നു ബാച്ചുകൾ ഇതിനകം സ്‌കൂളിന് വേണ്ടി നല്ല ഓഫറുകൾ നൽകി കഴിഞ്ഞു. നമുക്ക് സ്‌കൂളിന് വേണ്ടി കൂട്ടായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? അത് എന്തായിരിക്കണം ?

ചിലർ ഒറ്റയ്ക്ക് സ്പോൺസർ ചെയ്തിരിക്കാൻ സാധ്യതയുണ്ട്. അവർക്ക് അതുകൂടാതെ ഒന്നിച്ചു നൽകുന്ന ഓഫറിൽ പങ്കാളിയാകാൻ പറ്റുമോ ? ഒറ്റക്കൊറ്റയ്ക്ക് നൽകാത്തവർ ഈ സംരംഭവുമായി എങ്ങിനെയൊക്കെ സഹകരിക്കാൻ പറ്റും ? തുടങ്ങിയവയാണ് നാം ഈ ഗ്രൂപ്പ് ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇനി സ്‌കൂളിൽ ഓഫർ ചെയ്യാൻ ബാക്കിയുള്ള പ്രോജക്ടുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു. അത്പോലെ ഓഫർ ചെയ്ത പ്രോജക്ടുകളും ഇവിടെ പോസ്റ്റ് ചെയ്യുന്നു. എല്ലാവരും സജീവമായി ചർച്ചയിൽ ഇടപെടുകയും എത്രയും പെട്ടെന്ന് നമ്മുടെ ബാച്ചുകൾ ഒന്നിച്ചൊരു തീരുമാനത്തിൽ എത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.