തിരിച്ച് നടക്കാനാണ്
ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു
ചെരിപ്പ് തിരിച്ചു വെച്ചു
ഈ ഇരുട്ടില്‍ തന്നെ ഇറങ്ങി ത്തിരിക്കണം
വെളുപ്പിനവിടെയെത്തി ഒന്നാമനാകണം
വൈകി വരുന്നവര്‍ക്ക്
ഞാന്‍ മുമ്പേ ഉണ്ടെന്ന് തോന്നിക്കണം
അര്‍ക്കരശ്മികളാദ്യം ഇറ്റിറ്റു
വീഴുന്നതിനു മുംബ് ഞാനെത്തി
എല്ലാവരും എത്തിയിരുന്നു !
1 comment:
ഇനിയിപ്പോ എന്താ ചെയ്ക? തിരിഞ്ഞു നോക്കി സമാധാനിക്കാം.. NICE ONE
Post a Comment