Tuesday, January 5, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ


ആദ്യമായാണ് കുറച്ചു കാശ് പോക്കറ്റിലിട്ടു കാസര്കോട് പോയത്. ഉദ്ദേശം ഉണ്ട്. അന്ന് ഒരു ദിവസം ഒരു കുൽസൂന്റെ ഉമ്മ വീട്ടിൽ വന്ന് ഉമ്മയോടക്കമുള്ള ഇവെനിംഗ് ലേഡീസ് മീറ്റിംഗിൽ കാര്യമായി എന്തോ സംസാരിക്കുന്നു. ഞാൻ ചെവി വട്ടം പിടിച്ചു. ''കാസ്രോട്ട് മൌക്കുന്നെ ചക്കക്കറി ഇണ്ടല്ലോ. ....നല്ലെ പാങ്ങ്ടല്ലോ, കുൾക്കെന്നല്ലോ ..'' സ്ത്രീ കത്തിച്ചു വിടുകയാണ്. അതൊക്കെ കേട്ട് അവർ കൂട്ടച്ചിരി. സംഗതി ക്ലിക്കാകാത്തത് കൊണ്ട് പുള്ളിക്കാരി വിഷയം മാറ്റി. എന്തെങ്കിലും കാര്യമില്ലാതെ അവർ പറയില്ല. പിന്നെ എന്തിനാണ് ബാക്കിയുള്ള പെണ്ണുങ്ങൾ കളിയാക്കി ചിരിക്കുന്നത് ? ഒന്നുമല്ലെങ്കിലും മുഴുവൻ കേൾക്കുകയെങ്കിലും ചെയ്യാമല്ലോ. കുൽസൂന്റെ ഉമ്മാന്റെ പ്ലിങ്ങിയ മുഖം കണ്ടു എനിക്ക് പോലും ശരിക്കും ഫീലായി. ഇനി അങ്ങോട്ട്കേറി ചോദിച്ചാൽ അടി ഉറപ്പെന്ന് കരുതി ഞാൻ ഉൾവലിഞ്ഞു. എനിക്കാണെങ്കിൽ ഇതൊന്നു കഴിക്കണം. ചക്ക തന്നെ മധുരിക്കും. പിന്നെ അതിലും പഞ്ചസാരയിട്ട് ഇവർ ടൌണിൽ വരുന്നവരെ പറ്റിക്കുകയാണോ ? അതല്ല, ചക്ക അല്ലാത്ത മറ്റു വല്ലതുമാണോ ? ചിന്ത ചെറിയ ബുദ്ധിയിൽ കാട് കയറി. ഉമ്മയോട് നല്ല തരവും തക്കവും നോക്കി ഇതൊന്നു സൂചിപ്പിച്ചപ്പോൾ അടി പതിവ് പോലെ കിട്ടി. അത് സ്ഥിരം ഉള്ളത് കൊണ്ട് വലിയ കാര്യമാക്കിയില്ല. പിന്നെ ഒരു ഡയലോഗ് ''പെണ്ണ്ങ്ങളെ താടിന്റെ അടീല് കുത്ത്ർന്നിറ്റ് ഓരോന്ന് ചൌടോട്ക്കും....''. ഇവർ പറയുന്നതല്ല, ഞാൻ കേൾക്കുന്നതാണ് കുറ്റം ! ഇത് കണ്ടു രണ്ടു പെങ്ങമ്മാരുടെ വകയുള്ള ഇളിയാണ് അസഹനീയം. മൂത്ത ആളെ തല്ലാൻ വകുപ്പില്ലാത്തത് കൊണ്ട്, ഇളയവൾക്ക് അതിന്റെ ഒന്നരയിരട്ടി കനത്തിൽ ഒരു അടി അങ്ങോട്ട്കൊടുത്തു സ്ഥലം വിട്ടു. എന്നാലും, എനിക്കാണെങ്കിൽ പറഞ്ഞ വസ്തു കഴിക്കണം. അങ്ങനെ ഒരു വിധം അത് കഴിച്ച ഒരു സൌകുവിനെ കണ്ടു പിടിച്ചു. അവന്റെ അടുത്ത് നിന്ന് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി. ഇവൻ ആദ്യം പറഞ്ഞത് കഴിച്ചെന്നാണ്. പിന്നെ എന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾ കേട്ട്, ''ഇത്കഴിച്ചില്ല; അവിടെന്നു സോഡാ കുടിക്കാൻ പോയപ്പോൾ ഇത് കണ്ടിട്ടുണ്ട്. പേര് പറഞ്ഞത് ഓർമ്മയില്ല. കഴിക്കണമെന്നുണ്ട്'' എന്ന് പറഞ്ഞു. ബസ്റ്റാന്റിന്റെ പിൻ വശം, അകത്തു നിന്ന്സീ പോകുമ്പോൾ തിച്ചാന്റെ പത്ര ഷെഡിന്റെ വലതു ഭാഗത്ത് പഴ വർഗ്ഗങ്ങൾ വിൽക്കുന്ന ഒരു സാമിയുടെ കടയിലാണ് ''പറയപ്പെട്ട വസ്തു'' വിൽക്കുന്നതെന്നും എന്നും അവൻ എന്നോട് പറഞ്ഞു. അങ്ങിനെ ഉമ്മാനോട്യു കരഞ്ഞും മൂക്ക് പിഴിഞ്ഞും കാസർകോട്പോകാനുള്ള അനുമതി വാങ്ങി. എന്തിനാന്നു ചോദിച്ചപ്പോൾ അതും പറഞ്ഞു. ''ഉമ്മാ അത് കുൾക്ക്ന്നെ അല്ലെ, ചെക്കന് പനി ബെരേ..ചെമെ ബെരേ.. ." പോക്ക് മുടക്കാൻ ഒരുത്തിയുടെ അവസാനത്തെ ശ്രമം. ഊഫ് ...ഇനി അതിപ്പോൾ കേൻസൽ ആയോന്ന് വിചാരിച്ച് ദയനീയമായി ഉമ്മാനെ നോക്കുമ്പോൾ , ഉമ്മ എന്റെ കണ്ണിലെ കടലോളം വെള്ളം കണ്ടു. ''എന്തും ആബെലറാ ....ഉമ്മ ഇണ്ട്റാ.'' അനുമതി ഒന്ന് കൂടി കണ്ഫേർമ്ഡു്. അങ്ങനെ ആദ്യായി കുറച്ചു കാശ് പോക്കറ്റിലിട്ടു സ്കൂൾ ഇല്ലാത്ത ഒരു ദിവസം പാടത്ത് കൂടി മധൂർ ലക്ഷ്യമാക്കി നടന്നു. അപൂര്വ്വ കോൾഡ് ഐറ്റം കഴിച്ചു ബാക്കി ഉണ്ടെങ്കിൽ ഒരു ചിക്കു ജ്യൂസ്. ഇതായിരുന്നു എന്റെ ഒരു ഒരു പ്ലാൻ. അതൊന്നു കഴിച്ചു അതിന്റെ രസം വള്ളി പുള്ളി വിടാതെ ഓർമ്മിച്ചു പിറ്റേ ദിവസം സ്കൂളിലെത്തിയിട്ടു സൌകുമാരോടൊക്കെ അവകളുടെ പോരിശ പറഞ്ഞു ഒരാഴ്ച വലിയ ആളാകണം എന്ന ചെറിയ ആഗ്രഹം കൂട്ടത്തിൽ. ഒന്ന് കൂടി നാണയം എണ്ണി തിട്ടപ്പെടുത്തി. പോകാൻ വരാൻ, പിന്നെ നേരത്തെ പറഞ്ഞത് കഴിക്കാൻ. ഉള്ള അറിവ് വെച്ച് ഒരു മൂളിപ്പാട്ടൊക്കെ പാടി ഞാൻ മധൂർ റോഡിൽ പകുതി എത്തിയതും നേരത്തെ ഇൻഫർമേഷൻ തന്ന സൗകു ഓടി വരുന്നു. എന്തൊരു ശല്യം. കാലക്കേട്നിർത്താതെ പിന്തുടരുന്നല്ലോ. അവനും കാസര്കോടാണ് പോലും. എത്ര ചോദിച്ചിട്ടും ഞാൻ പോകുന്ന ഉദ്ദേശം പറഞ്ഞില്ല. ബസ്സിൽ അവൻ മുന്നിൽ കയറി. ഞാൻ മുന്നീന്ന് ഓടി പിന്നിലും. കണ്ടക്ടർ വന്നു എന്നോട് രണ്ടാളുടെ ടിക്കറ്റ് ചോദിച്ചു. ഞാൻ പറഞ്ഞു എന്റെത് മാത്രമെന്ന്. അപ്പോൾ മുന്നീന്ന് പഹയനെ നോക്കി ബാക്കിന്നു ഞാൻ എടുക്കുമെന്ന് പറഞ്ഞു പോലും. അവന്റെ ഏട്ടനാണ് ഞാനെന്ന്. കാസർഗോഡ്എത്തും വരെ തിരിച്ചു വരുന്ന ടിക്കറ്റ് എങ്ങിനെ ഒപ്പിക്കാം. ചിക്കു ജ്യൂസ് കുടിക്കുന്ന കാര്യം ഏതായാലും കഷ്ടമാണ്. ഒരു വിധം ഞാൻ എങ്ങനെയോ കാസർകോട് എത്തി. മാരണം, സൗകു പിന്നാലെ ഉണ്ട്. വീട്ടിൽ പത്തു മിനിറ്റ് വൈകിയാൽ കൂക്കലും ബിളിയുമാക്കുന്ന ടീമായത് കൊണ്ട് ഞാൻ അവനോടു കാസർഗോഡ്വരാനുള്ള ഉദ്ദേശം നേരെ ചൊവ്വെ പറഞ്ഞു. രണ്ടു പേരും സാമിയുടെ ഫ്രൂട്ട്കടയിൽ കയറി. ''ചക്കക്കറി''യുടെ പേര് പറയാൻ പറ്റാതെ വിഷമിച്ചപ്പോൾ പിന്നിന്നു ഒരു ചേട്ടൻ എന്തോ ഒരു പേരു പറഞ്ഞു - ഉടനെ ഒരു കപ്പ് നിറയെ നുരയും പതയുമായി എത്തി. സൗകു ഉറപ്പിച്ചു പറഞ്ഞു - ഇതാണ് സംഗതി. എടാ വിശ്വസിക്കാമോ ? എവിടെയോ ഉള്ള ഒരു പള്ളിയുടെ പേരിൽ അവൻ സത്യം ചെയ്തു. ഞാൻ പറഞ്ഞ പേര് ശ്രദ്ധിക്കാത്തത് കൊണ്ട് അവനോടു അടക്കം പറഞ്ഞു - ''അന്നെങ്ക് നീ അയിന്ചെല്ല്റാ'' അവൻ എഴുന്നേറ്റ് ഉറക്കെ പറഞ്ഞു - ''ഒരീ ...പുൾ സർട്ട്'' ബാക്കിൽ ഇരുന്ന ഒരു യുവ ദമ്പതിക്കൂട്ടം അത് കേട്ടത് കൊണ്ടതാകാം, ഒന്നൊന്നര ചിരി. സാമിക്ക് കച്ചോടം ആയത് കൊണ്ട് ചിരി അടക്കി പിടിച്ചു. ഇത് കഴിക്കാനുള്ള ''ആവത്'' ഞങ്ങൾക്ക് ഉണ്ടോന്ന് സംശയം തോന്നിയ സാമി ഞങ്ങളോട് കാശ് എടുക്കാൻ പറഞ്ഞു, ഉളിയതടുക്ക വരെയുള്ള പോകേണ്ട പൈസ ബാക്കി തന്നു. ''സാരോല്ലറാ... ഞാൻ ഒരിക്കെ കൂടൽ കീഞ്ഞിറ്റ് നടന്നിന് ..'' സൌകുന്റെ സമാധാനിപ്പിക്കൽ. സാമി കുറച്ചു കഴിഞ്ഞ് ഒരു പുൾ സർട്ടും രണ്ട് ''ചെംച''ഉം ടേബിളിൽ വെച്ച് തന്നു. അവൻ തിന്ന കോലം ഇപ്പോൾ പറയുന്നില്ല. അമ്മാതിരി സ്പീഡിൽ തിന്ന സീൻ ഞാൻ പിന്നെ എവിടെയും കണ്ടിട്ടുമില്ല. പിന്നെ പുള്ളി കഴിച്ചു മുഖം തോർത്തുന്നത് കണ്ടിട്ടുണ്ട്. അത് കഴിഞ്ഞ് എങ്ങോട്ടോ ആൾക്കൂട്ടത്തിൽ ലയിച്ചു സൗകു ഇല്ലാതായി. ഞാൻ ഒരു വിധം ബസ്സിൽ കയറി ഉളിയതടുക്കയിൽ ഇറങ്ങി വീട്ടിലേക്ക് സൌകുന്റെ ആക്രാന്തതീറ്റയും ഓർത്തു നടന്നു. ഉള്ളത് പറയാലോ - എന്റെ തൊണ്ടയിൽ കുറച്ചു എത്തിയിട്ടുണ്ട്. വീട്ടിലെത്തിയപ്പോൾ ഞാൻ വരുന്നത് കാണാതെ കൂക്കലും ബിളിയും തുടങ്ങി ഒരു മണിക്കൂറോളം ആയിരുന്നു. പിന്നെ അവിടെ എന്തുണ്ടായിന്നു പറയേണ്ടല്ലോ.

നിരീക്ഷണം

നിരീക്ഷണം

 അസ്ലം മാവില

''ഇച്ചാത്തരെ'' ഇങ്ങനെ ആയാലോ ? എല്ലാവർക്കും വർഷാരംഭത്തിൽ ചില പ്ലാനിങ്ങൊക്കെ ഉണ്ടാകും. അത് സ്വാഭാവികം. ഇക്കൊല്ലം എന്തായാലും ഇന്നതൊക്കെ ചെയ്യണം. അതിൽ ഒന്ന് രണ്ടു കാര്യങ്ങൾ പ്രത്യേകിച്ചും, അങ്ങനെയങ്ങനെ. വീട്ടിൽ, കുടുംബത്തിൽ, അയൽക്കൂട്ടങ്ങളിൽ, ജമാഅത്തിൽ, ഗ്രാമത്തിൽ, ക്ലബ്ബുകളിൽ, സാംസ്കാരിക കൂട്ടായ്മയിൽ... എല്ലായിടത്തും. ഗൃഹ നാഥൻ വീട്ടിൽ ഒരു പക്ഷെ അത് അവതരിപ്പിക്കുക വൃദ്ധരായ മാതാപിതാക്കൾ, ഭാര്യ, മക്കൾ ഇവരൊക്കെ തീൻ മേശയ്ക്ക് ചുറ്റുമിരിക്കുന്ന ഒരു സന്ദര്ഭത്തിലാകാം. പ്രവാസിയാണെങ്കിൽ ഫോണ്വിളിച്ചു വീട്ടിലുള്ളവർക്ക് മതിയായ പ്രാതിനിധ്യം നൽകി എല്ലാവരോടും അഭിപ്രായമാരാഞ്ഞുമാകാം. കൂട്ടായ്മയിൽ ആണെങ്കിൽ അതൊക്കെയൊന്നു പഠിച്ചും ഗൃഹപാഠം ചെയ്തുമാകാം അവതരിപ്പിക്കുക. എല്ലാവർക്കും ഉപകാരപ്പെടുമെന്ന് കരുതുന്ന ഒന്നിലേക്കാണ് ഇനി ശ്രദ്ധ. സോഷ്യൽ മീഡിയ വന്നതോടെ പലരിലും കുറച്ചു വായന ശീലം കൂടിയിട്ടുണ്ട്. വോയ്സിൽ പോലും വരണമെങ്കിൽ കുറച്ചൊക്കെ അറിഞ്ഞിരിക്കണമെന്ന ബോധം പലരിലുമുണ്ട്. ഇല്ലെങ്കിൽ ''വാ വിട്ട'' ചില വിചിത്ര വോയിസ് നോട്ടുകളും ''കൈ വിട്ട'' നടുക്കണ്ടം ടെക്സ്റ്റുകളും ആഴ്ച മുഴുവൻ ടിക്കറ്റെടുക്കാതെ ഉലകം ചുറ്റി ബഫൂണ്കഥാ പാത്രമാകാൻ എല്ലാ സാധ്യതയുമുണ്ട്. ചില വിരുതന്മാർ മാസങ്ങളോളം ''മൊതല്'' സ്റ്റോർ റൂമിൽ വെച്ച് ''ആവശ്യം'' വരുമ്പോഴൊക്കെ ഉപയോഗിച്ചു കളയും ! ടെലിവിഷൻ ചാനലുകളിൽ ഇമ്മാതിരി സീനുകൾ തപ്പിപിടിച്ച് പശി അടക്കുന്ന അവതാരകർ വരെ ഉണ്ടല്ലോ. നേതാക്കന്മാർ ''ബോളത്തരം'' പറഞ്ഞാൽ അവതാരകർക്കെന്തെങ്കിലും കഞ്ഞിക്ക് വകയാകും എന്ന നില വരെ എത്തിയിട്ടിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ ! നമ്മുടെ വിഷയത്തിലേക്ക് വരാം. ഒരു ഹോം ലൈബ്രറി എന്ത് കൊണ്ട് ആലോചിച്ചു കൂടാ ? എല്ലാ വീട്ടിലും കുറഞ്ഞത് 10 പുസ്തകങ്ങൾ. കൂട്ടത്തിൽ ഒരു ഖുർ-ആൻ പരിഭാഷ. ചെറിയത്, പെട്ടെന്ന് വായിച്ചു തീർക്കാൻ പറ്റുന്ന വാക്കർത്ഥമുള്ളത്. (വളരെ പ്രായമുള്ളവർക്ക് വായിക്കാൻ അറബി മലയാളത്തിലുള്ളതും ഇവ ലഭ്യമാണ്). ഒപ്പം മറ്റു മേഖലകളിൽ ഉള്ള പുസ്തകങ്ങൾ. പൊതു വിഷയങ്ങൾ പരാമർശിക്കുന്ന ലേഖനങ്ങൾ അടങ്ങിയവ. കഥ, കവി, നോവൽ തുടങ്ങിയ ഫിക്ഷൻ വകുപ്പിൽ പെട്ടത്. ശ്രദ്ധിക്കുക. അവസാനം ഷോക്കെയ്സിൽ വെക്കാൻ മാത്രമായിപ്പോകരുത് ഇതൊന്നും . 10-20 മിനുറ്റ് വായിക്കാൻ സമയം കൂടി കണ്ടെത്തണം. അതിനാണിതൊക്കെ. ഇല്ലെങ്കിൽ വയറ് ചാടിയവർ ജിമ്മിൽ 200 കൊടുത്ത്, പിന്നെ അങ്ങോട്ട്തിരിഞ്ഞു നോക്കാതെ ടെലിവിഷന് മുന്നിലിരിക്കുന്ന സ്ഥിതി ആയിപ്പോകും. നമ്മെ സംബന്ധിച്ചിടത്തോളം RT യിലെ ഷെഡ്യൂൾഡ്പ്രോഗ്രാം വായനയ്ക്ക് തടസ്സമെങ്കിൽ ഒന്ന് -രണ്ട് മണിക്കൂർ വായനയ്ക്ക് വേണ്ടി മാത്രം നമ്മുടെ ''വെർച്ച്വൽ പേജ്'' ഒഴിച്ചിടാം. അതൊന്നും വിഷയമല്ല. വായന നടക്കട്ടെ. എല്ലാവരും ഒരുങ്ങണം. മുമ്പൊക്കെ മിക്ക വീട്ടിലും അടപ്പുള്ള കുഞ്ഞു മണ്കുടുക്ക ഉണ്ടാകും. അതിൽ ആയിരിക്കും നാണയങ്ങൾ നിക്ഷേപിക്കുക. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കുടുക്ക പൊട്ടിച്ചു സൂക്ഷിപ്പ്സംഖ്യ എടുക്കും. അത് പോലെയുള്ള എന്തെങ്കിലും ഒരു ഉപായമാകാം ഹോം ലൈബ്രറിക്കും. അല്ലെങ്കിൽ മാസാമാസം ബജറ്റ് വകയിരുത്തുമ്പോൾ ഒരു സംഖ്യ പുസ്തകങ്ങൾക്കു നീക്കി വെക്കാം. ആദ്യം നമുക്ക് വായിച്ചു തുടങ്ങാം. RT അംഗങ്ങൾക്ക് മാത്രം ഉപകാരമുള്ള ഒന്നല്ല; അവരോടു മാത്രവുമല്ല ഒരു നിർദ്ദേശം. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവർക്കുമാണ്‌.. യുവ തലമുറ വിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ആരാൻ അടിച്ചു കൂട്ടിയ സ്കോറും പറഞ്ഞു എത്ര കാലം നാമൊക്കെ കഴിച്ചു കൂട്ടും ? വായിച്ചും അതിൽ നിന്ന് കിട്ടിയത് പരസ്പരം കൈമാറിയും അറിവ് നേടാം. അറിവില്ലായ്മ കാരണം ''പെടുന്ന'' പേരു ദോഷം ഒഴിവാക്കുകയും ചെയ്യാം. വായിച്ചാൽ വളരും; വായിച്ചില്ലേലും വളരും. വായിച്ചു വളർന്നാൽ നമുക്ക് നല്ലത്. വായിക്കാതെ വളർന്നാൽ ''ഫണ്ണി വോയിസ് & ടെക്സ്റ്റ് മെസ്സേജ്'' ഫോർവേഡുകാർക്ക് ചാകര


Wednesday, August 12, 2015

Nireekshanam

ഉറി ചിരിക്കുന്നു (ഊറി അല്ല) മതത്തെ കുറിച്ച് നമുക്ക് അറിയാം. അതിന് അറിയാൻ ഒരു പാട് ഗ്രൂപ്പുകളും ഉണ്ട്. വേറെന്തിനോ തുടങ്ങിയ ഗ്രൂപ്പ് അവസാനം അതായി മാറാറാണ് പലയിടത്തും പതിവ്. ആദ്യം ഒരു ഉപദേശം കൊണ്ട് തുടങ്ങും. കണ്ടവർക്ക് ഒരു സന്തോഷം. പോസ്റ്റ്‌ പുള്ളി നന്നായല്ലോ എന്ന് എല്ലാരും. കുത്തിരിച്ച് തണ്ണി കുടിക്കണം, ബെച്ചും മുണ്ടാൻ ആബാ .....അങ്ങിനെ അങ്ങനെ ... പിന്നെ ഒരാഴ്ച കഴിഞ്ഞാൽ വെല്ലു വിളിയുമായി അതേ പാപത്തിന്റോൻ പ്രത്യക്ഷ പ്പെടും. ''ആടെ കേട്ട്രാ പീടേ ...'' എന്ന് അപ്പോൾ അവിടെ ഉള്ളവർക്ക് തോന്നുമ്പോഴേക്കും, ആകെ ഉണ്ടായിരുന്ന കണ്ട്രോൾ ഉള്ളവർക്ക് പോയിരിക്കും. ചേന കുഴിച്ചിടണോ കുഴച്ചു ഇടണോ എന്ന് തീരുമാനിക്കാൻ തുടങ്ങിയ ഗ്രൂപ്പ് അങ്ങിനെ അത് ഒരു സൈഡാക്കി ''ബെല്ല് ബില്ച്ചാൻ'' തുടങ്ങും. പിന്നെ അത് ആകെ പാറ്‌ പന്തലായി , പജീതിയായി...... അവസാനം പഴയ കല്യാണം കഴിഞ്ഞ പന്തൽ പോലെ ആയിക്കിട്ടും. രണ്ടു പൂച്ച, നാല് മണ്ടക്കാക്ക, ഒന്ന് രണ്ടു ബാൽത്തേൾ ....അജനെ ആകിയാലായി, ഇല്ലെങ്കിലായി....ദസ്പസ്കി വരെ ഉണ്ടാകില്ല. ആർ .ടി. യുടെ നയം വ്യക്തം. ഈ ഗ്രൂപ്പിൽ മത താരതമ്യപഠനത്തിനു മാത്രം അവസരം. ഇസ്ലാമും മറ്റു മതങ്ങളും. ആ വിഷയത്തിലുള്ള സംവാദങ്ങൾ, ചെറിയ ലേഖനങ്ങൾ, അതിലും ചെറിയ വീഡിയോ ക്ലിപ്പുകൾ.... അത്ര മാത്രം. അറിയുന്നവർക്ക് സംസാരിക്കാം. അറിയാത്ത നമുക്ക് കണ്ടും കേട്ടുമിരിക്കാം. മനസ്സിലായില്ല ?. നമ്മുടെ സാകീർ നായക് പരിപാടി പോലെയുള്ളതന്നേയ്..