ഒന്നുമില്ല, ശിഥില ചിന്തകള്‍ എന്നു പറയാമോ ? അറിയില്ല.. പ്രവാസജീവിതത്തില്‍ കസ് ററമറും കമ്മോഡിററിയും കണക്കുപുസ്തകങ്ങളും മിക്കപോഴും ചവച്ച് കൊണ്ടിരിക്കുന്ന ഒരു ച്യംഗത്തിന്റെ കൃതൃമത്വം നല്‍കാറുണ്ട്, ശരീരശാസ്ത്രവും രസതതന്ത്രവും ഇടപെടലുകളും മററും മററും... സമയമുണ്ടെങ്കില്‍,..ഉണ്ടെങ്കില്‍ മാത്രം..ഇതാ ഇത് പോലുള്ള കുത്തി കുറിക്കലുകള്‍...അത്രമാത്രമേ എന്റെ കൂട്ടുകാര്‍ കരുതേണ്ടതൂള്ളൂ..... സ്നേഹപൂര്‍വ്വം അസ്ലം പട് ല ദുബായില്‍ നിന്ന്
Friday, August 13, 2010
ആദ്യത്തെ നോമ്പ്
എന്റെ പൊന്നുമ്മാ !
ദാഹം തീര്ക്കണമെനിക്കസഹനിയമിനിവയ്യെന്ടുമ്മ
തുടരാന്‍ - നാക്ക് വറ്റുന്നു; തൊണ്ട വരളുന്നു;
കണ്ണിണകളില്‍ പുകപടലം കരിമ്പടം തീര്‍ക്കുന്നു;
കണ്ടു കണ്ടിരിക്കെ പിന്നെയത്
ജീവന്റെ തുടിപ്പായ്
ചുടു നിശ്വാസമായുയരുന്നു !
എന്‍ കണ്ണിന്‍ കൃഷ്ണ മണികള്‍
രണ്ടുമടര്‍ന്നീ പൊടി തൂര്‍ന്ന നിലത്തു
വിഴുമെന്നെനിക്കന്കലാപ്പുണ്ടാകുന്നു.
വയ്യെനിക്കിനിയുമിത്
ഈ സന്ധ്യവരെ, അല്ലയരക്കാതം പോലും
നീട്ടുവാനാവതില്ലുമ്മാ !
കൈ കാലുകള്‍, സന്ധികള്‍, കണ്ണുകള്‍,
കണ്പോളകള്‍, ലോലമാമീ
ദേഹമ്മുഴുവന്‍ തളരുന്നു;
ചുണ്ടുകള്‍ കോടുന്നു; പിന്നെ കരുവാളിക്കുന്നു ;
ശിരസ്സിനകത്തദൃശ്യമാം പങ്ക തിരിയുന്നു.
ദീനനായ് പരിക്ഷീണനായിരിക്കുമെന്നെകാണുന്നില്ലുമ്മാ!
വേണ്ടാതായോ ഈ പോന്നോമനെയെ,
അതല്ല എന്റെ നിലവിളിയുമ്മ കേള്‍ക്കാതായോ?
മുറ്റത്തെ തൈമാവിന്‍ ചില്ലയറിയാതെ
പൊളിച്ചുമിടക്കകത്തെക്കൊളികണ്ണിട്ടും
കരയുമെന്റെ വിളിയിലെല്ലാമുണ്ട്;
പറയാതെ പറയുമെന്റെ നിലവിളിക്കുത്തരം
നല്‍കാനെന്തേ ഉമമറപടിയിറങ്ങിയുമ്മ വരുന്നില്ല?
കാലൊച്ചകള്‍ ഞാന്‍ കേട്ടു;
അമ്മുദീയെന്നനീട്ടിവിളിയും ഞാന്‍ കേട്ടു;
ഉമ്മറത്തൊത്തുകൂടിയ പെങ്ങളുമവളുടെ
കൂട്ടുകാരികളും പിന്നെ, അയല്‍ക്കാരും
പരിവാരങ്ങളുമെന്റെ ചിണുങ്ങല്‍
നോക്കി നോക്കിയിരിക്കെയുമ്മയിറങ്ങി
ധൃതിയിലെന്നെ കോരിയെടുത്തെന്റെ
നുണക്കുഴികളില്‍, മൂര്‍ധാവില്‍,
പിന്നെ ചെഞ്ചുണ്ടിലുമ്മ വെച്ചെന്‍
നെറ്റിയില്‍ കുതിര്‍ന്ന വിയര്‍പ്പു കണങ്ങള്‍
കൈലേസില്‍ തുടച്ചിങ്ങനെ മൊഴിഞ്ഞു :
''അമ്മുദീ,
ഈ കുറിഞ്ഞി പൂച്ചക്കുമിന്നു
നോമ്ബാനുമ്മയവള്‍ക്കൊരു
പിടി ചോറുപോലും കൊടുത്തില്ല !
കണ്ണന്റെ കൂടെയവളും നോമ്പ് നോറ്റിരിക്കയാണ്.
ഈ നട്ടുച്ചനേരം നോമ്പ്മുറിക്കണമെന്നെന്റെ
പോന്നോമാനയോടു പറഞ്ഞതീ കള്ളി പൂച്ചയാണോ?
( ഉമ്മതന്‍ ഓരം ചേര്‍ന്ന്
കുഞ്ഞുവാലുരചിക്കിളിയുണ്ടാക്കി
നിന്നും തിരിഞ്ഞും കണ്ണിറുക്കിയും
കരഞ്ഞു വിശപ്പിന്റെ വിളിയറിയിച്ചാ കുസ്ര്‍തി കുറുഞ്ഞി,
ഉമ്മയുടെ മൊഴിയിലെ വെളിപാടറിഞ്ഞോ
എന്തോ കണ്‍ വെട്ടം മറഞ്ഞു, ത്ധഡുതിയില്‍. )
കദളി പഴം ഞവുടിയതും,
മുത്താറിയില്‍ തേങ്ങാപാല്‍ കോറിക്കുറുക്കിയതും
വറുതിയുടെ വരണ്ടു ണങ്ങിയാനാള്‍ വഴിയിലും
വാഴയിലയില്‍ വാട്ടിതീര്‍ത്തെനിക്കായൊരുക്കിയ
ശര്‍ക്കരയില്‍ മെഴുക്കു പുരട്ടിയപ്പവും പിന്നെ,
വക്കുപൊട്ടിയ പിഞ്ഞാണപാത്രത്തിന്‍ നടുവില്‍
വെള്ളത്തില്‍ കുതിര്‍ത്താറായി കീറിയ
കാരക്ക ചീളും ചൂണ്ടി ഉമ്മ പറഞ്ഞു :
ഇതെന്റെ ചക്കരയമ്മുദിക്കായൊരുക്കിയതല്ലേ ?
ഒരിഴ പോലും നല്കില്ലിതില്‍ നിന്നാര്‍ക്കും.
ഉമ്മതന്‍ സാന്ത്വനം കേട്ടെന്റെ
ഞരമ്പില്‍ പുതു നിശ്വാസതിന്നൂര്‍ജമാവാഹിച്ചു ;
കണ്ണില്‍ ദീപ്തിയുടെ സ്ഫുലിന്ഗങ്ങള്‍;
കവിളില്‍ കോറിയിട്ട മുത്തത്തില്‍
പുതു ജീവന്റെ തുടിപ്പുകള്‍;
ഞരമ്പില്‍, ഹൃത്തില്‍ , കുസൃതിയുടെ താളമേളങ്ങള്‍;
പെരുത്ത തലയിലെ ഭാരമലിഞാലിഞ്ഞില്ലാതായി.
പൌര്‍ണമിപോല്‍ പാല്‍ പുഞ്ചിരി
തൂകുമെന്നുമ്മയെ നോക്കി
കോന്തല പിടിച്ചു ഞാന്‍
നാണം കുണുങ്ങി മൊഴിഞ്ഞു :
എനിക്കുമെന്റെ കുറിഞ്ഞി പൂച്ചക്കുമതി
ഇറുക്ക് വെള്ളമിനി മഗ്രിബിന്‍
ബാന്കൊലി കേള്‍ക്കുമ്പോള്‍ മാത്രം!
ഉമ്മയുടെ പോന്നാരമോനിനി
വരില്ലിനിയതുവരെ ഉമ്മയെ
ചിന്നം പിന്നം പറഞ്ഞു ബുദ്ധിമുട്ടിക്കാന്‍.
അന്നെന്‍ യുമമതന്‍ ഹൃത്തില്‍
വിരിഞ്ഞ ഹര്‍ഷ നിമിഷങ്ങളിന്നും ,
കരുവാളിച്ചെന്റെ കവിള്‍ തടവി മാറോടടുപ്പിച്ചതും,
ഇഴ തൂര്‍ന്ന തലമുടിക്കിടയില്‍
സ്നേഹവായ്പ്പോടെയവര്‍ തലോടിയതും,
ഈ റമദാനിന്‍ കത്തും നാഡഃമിടുപ്പില്‍
പതിന്നാലിന്‍ രാവുപോല്‍ പരിലസിക്കുന്നു!
ഉമ്മ ചിരിച്ചന്നു, ആവോളം മതിയാവോളം,
അന്നുമ്മതന്‍ കണ്ണിണകളില്‍
ചുടു ബാഷ്പകണങ്ങള്‍ നിറഞ്ഞൊഴുകിയതും,
അതിറ്റുവീണെന്‍ കവിളില്‍ നോവിന്‍ കനവുണ്ടാക്കിയതും
പതിഞ്ഞ കൈവിരലുകൊണ്ടുമ്മയതൊപ്പിയതും,
മാറി മാറിവരും റമദാനിന്‍ പടിപ്പുരയിലെ
കത്തിത്തീരാത്ത ഓര്‍മ്മകള്‍തന്‍ റാന്തല്‍ വെളിച്ചമാണ്.
ഈ നാല്പതിന്‍ നിറവിലുമായണയാത്ത
തളരാത്ത ദീപപാളികളാണെന്റെ
ഊര്ജവുമുയിരിന്‍ ശ്വാസനിശ്വാസവും!
Saturday, July 10, 2010
കൂച്ചുവിലങ്ങ്
ആദ്യം കാലുകളാണ് പറഞ്ഞത്
ചങ്ങലകള്‍ വരുമെന്ന്
പിന്നെ കൈ വിരലുകള്‍ക്കനുഭവാപെട്ടു തുടങ്ങി
ഞാന്‍ മിണ്ടുന്നതിനു മുംബ് തന്നെ നാക്കറുത്തിരുന്നു
നാക്കിലയില്‍ വെക്കാന്‍ മാത്രം എന്റെ ഹൃദയം
തുരന്നെടുക്കാമെന്ന മോഹം ആരാണാവോ ഇവരോട്
കള്ളം പറഞ്ഞു പറ്റിച്ചത് ?
ഞാനേന്‍റെ ക്ഷുഭിത സ്ഖലിതങ്ങള്‍ സ്വപ്നക്കൂട്ടിലാണ്
അടുക്കി വെക്കുന്നത് ; കണ്ണിണകള്‍ ചൂഴ്ന്നെടുത്താലും
അകക്കണ്ണിലതുഞാന്‍ കാണും പാകത്തില്‍ .
എന്റെ ഭാഗം കേട്ടല്ലോ ; ഇനിയെനിക്ക് നടക്കാമോ?
എന്നെയറിയുന്ന മണല്ത്തരികല്‍ക്കെന്റെ
കാലടിയോച്ചകള്‍ കേള്‍ക്കാന്‍ നേരമായി -
നിണം വറ്റുന്നതിന്നു മുംബാ
തുടിക്കുന്ന കുറു നാക്ക് തിരിച്ചു തന്നാലും ;
അറുത്തെടുത്ത വിരലുകളും.
കമ്മിറ്റ്മന്റിനു തോട്ടികെട്ടിയ നിര്‍വചനമെനിക്കറിയില്ല!
Wednesday, July 7, 2010
പുതിയ ജ്യോത്സ്യര്‍
നീരാളി ഇതുവരെ
വായുവിലായിരുന്നു ഏത്തമിട്ടിരുന്നത്
കവല പ്രസംഗകര്ക്കായിരുന്നുയിതുവരെപേറ്റന്റവയുടെ
മുണ്ഡനം ചെയ്ത തലയും
പിടുത്തം വിടാന്‍ പഴുതില്ലാത്ത നീണ്ട
വിരലുകളുമായിപ്പോള്‍ ഒക്ടോപസ്
പാമ്പും ഏണിയു കളിക്കുന്നു!
ഇനിയാരും മത്സരിക്കനമെന്നില്ല;
നീരാളിമാമന്‍ തലേ ദിവസം അടക്കം ചെയ്ത
ചോറ് ഭുജിച്ചുത്തരം പറയും.
കളിക്കാര്‍ക്കിനി സുവര്‍ണ കാലം !
അവരിനി പരസ്യത്തിനു മാത്രം
ദുര്‍മേദസ്സ് നീരാക്കിയാല്‍ മതി !
ചിലന്തിയും തേളും ഓന്തും പഴുതാരയും
ഇനി അടുത്ത കളിക്കുള്ള ജ്യോത്സ്യപടുക്കളാണ്.
കൊടിച്ചി പട്ടിക്കു പെ റ്റ് ഫുട്ഡോരുക്കിയ
ക്ലബ്ബു കൊച്ചമ്മമാര്‍ ഇനി
സൂപര്‍മാര്‍കറ്റുകളില്‍ റാക്ക് തപ്പും !
ഉടുക്കുമാമാനുടുക്കു മുട്ടി '' നല്ലകാലം
ബറുപ്പോതമ്മ ''യെന്നു പറഞ്ഞതിവരോടോ ?
നമുക്ക് കണ്ണാടി കൂടുകളൊരുക്കി കാത്തിരിക്കാം.
Monday, May 31, 2010
സ്കൂള്‍ തുറക്കുമ്പോള്‍
പകുതിയും മലര്‍ക്കെയും തുറന്നു
നീ മുന്നില്‍ നടക്കണം
നിന്റെ കൂടപ്പിറപ്പ് പിറകിലാകണം
ചുമലില്‍ ഭാണ്‍ ഡമെറ്റവെ അമ്മ പറഞ്ഞു
വരുന്നതൊരു മാര്‍ക്കുകൊന്ടായാലും വേണ്ടീല
അപരനരമാര്‍ക്കെ കിട്ടാവൂ - അമ്മ ശഠിച്ചു
തുള്ളണം തുള്ളിചാടണം ; മറ്റവന്റെ കാലോടിയുകയും വേണം
ഉള്ളത് മുഴുവന്‍ ശാപ്പിടണം; കൂട്ടുകാരന്റെ മുന്നില്‍ വെച്ചുതന്നെയാകണം ; അവനനുഭവിച്ച കൊതി ലവലേശം കുറയാതെ വന്നു പറയണം - അമ്മ ചെവിയില്‍ പറഞ്ഞു.
പിച്ചക്കാര്‍ക്കു കൊടുക്കാനുള്ളതല്ല നാണയത്തുട്ടുകള്‍ ; പെറ്റ്ഫുഡ് വാങ്ങാന്‍ തന്നെ മതിയാകുന്നില്ല - കുഞ്ഞിനമ്മയുടെയുപദേശം.
........................................
.....................................
(അപൂര്‍ണം ) അപ്ടേറ്റ് സൂണ്‍
Friday, May 28, 2010
വെള്ളിക്കാഴ്ച്ച
ആകാംക്ഷയും പ്രതീക്ഷയുമാണ്
പൊയ്പോയ ആറു നാളുകളിലെ വിഴുപ്പിറക്കുന്നത്,
ഇനിയുള്ളയാറ് നാളുകളെണ്ണി തീര്‍ക്കുന്നത്,
സ്വപ്നങ്ങള്‍ ആകാശത്തിനപ്പുരത്തെക്ക് നീങ്ങി നിരങ്ങി കാണുന്നത്
ചോറും കൂട്ടാനും ചൂടാറാതെ കഴിക്കുന്നത്
....................................... ( അപൂര്‍ണം )
Thursday, May 27, 2010
ഒരു നേരം പോക്ക്
നേരം കൊല്ലല്‍ തന്നെ!
അതിനു കത്തിയും കുന്തോന്നും വേണ്ടേ ?
കത്തിയുണ്ടല്ലോ, കുന്തമെര്‍പ്പടാക്കിയാ മതി.
ഇനി നേരമ്പോക്കിന്...?
കുന്തം !
അപ്പം കുന്തവുമായി
ഇനി നേരം പോക്ക് തുടങ്ങാ..ന്തേയ്
Wednesday, May 26, 2010
നൊസ്റ്റാള്‍ജിയ
മിന്നി മറയുന്ന പച്ചപ്പ് പോലും
മനസ്സില്‍ ഗൃഹാതുരത്വമുന്ടാക്കുന്നു
മുറ്റത്തെ തൈമാവില്‍ ഞാന്നു കിടക്കും കണ്ണിമാങ്ങയും
തൊഴുത്തില്‍ മുക്രയിട്ടലറുന്ന പൈക്കിടാവും
ഉച്ചയ്ക്കുള്ള ഉപ്പേരിക്കായി
നട്ടുവളര്‍ത്തിയ വെണ്ടയും പയറും പിന്നെ ചേനയും
വേലിക്കു ചന്തമായ്ചെമ്പരത്തിയും തൊട്ടാവാടിയും
പോത്തിനുപിന്നാലെ കലപ്പയുമായി നീങ്ങുന്ന കൃഷ്ണേട്ടനും
ഉഴുന്നിട്ട പാടത്തെ ഒറ്റക്കാല്‍ കൊറ്റിയും കറുമ്പന്‍ കാക്കയും
ചിന്നം പിന്നം പെയ്യുന്ന ആദ്യത്തെ മഴയും
മഴയ്ക്കു പിന്നാലെ മണ്ണിന്റെ ഹരം പിടിക്കുന്ന മണവും
അടുക്കളയിലെ ഉമ്മയുടെ നീട്ടിവിളിയും
അനിയന്റെയും അനിയത്തിയുടെയും നേരവും കാലവും
നോക്കാത്ത പരാതി പറച്ചിലും
എല്ലാം ഇമ വെട്ടുമ്പോള്‍ കയ്യാപ്പുറമെന്നപോലെ.
എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്.