രക്തനിർണ്ണയക്യാംപിന്റെ പ്രസക്തിയും
നമ്മുടെ പങ്കാളിത്തവും
അസ്‌ലം മാവില
രക്തത്തിന് ജാതിയില്ല, മതമില്ല, വർണ്ണമില്ല, വർഗ്ഗമില്ല. അത്കൊണ്ടതിനു വിവേചനവുമില്ല. പച്ചക്കരളുള്ള മനുഷ്യരുടെ രക്തത്തിന് ഒരൊറ്റ നിറം. അതിന്റെ ഭാഷയും ഭാഷ്യവുമാകട്ടെ കൊണ്ട്കൊടുക്കലിന്റെയും.
അടിയന്തിരഘട്ടത്തിലാണ് രക്തത്തിന്റെ ആവശ്യം വരിക. രക്തം വേണമെന്ന് പറഞ്ഞാൽ അതിനർത്ഥം നിങ്ങൾ ജീവാർപ്പണത്തിന്റെ ഭാഗമാകണമെന്നാണ്. എന്റെ ജീവന് നിങ്ങൾ കാവലാകണമെന്ന്. ഈ ശരീരത്തിലോടുന്ന രക്തത്തിന്റെ കൂടെ നിങ്ങളുടെ ജീവനും പങ്കാളിയാകുമെന്ന്. നിങ്ങളുടെ രക്തവും ഇടകലർന്നു, ഒന്നായി ധമനികളിൽ ഒഴുകുമെന്ന്, ജീവൽപ്രവാഹം നടത്തുമെന്ന്.
ആസ്പത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോൾ, അപകട നില തരണം ചെയ്യാതാകുമ്പോൾ, ഒരു ശസ്ത്രക്രിയ ആവശ്യമായി വരുമ്പോൾ, ലേബർമുറിയിൽ കുഞ്ഞിക്കാലിനായി ഒരു മാതാവ് പിടയുമ്പോൾ .... രക്തം അവശ്യമായി വരുന്നു. പ്രത്യുത്തരത്തിനായി ഐസിയുവിൽ ഒരു ജീവൻ കാതോർക്കുന്നു.
ധാര മുറിയാതെ ധമനികളിൽ ഒരിടപെടലുമില്ലാതെ രക്തമോടുന്ന മനുഷ്യരോടാണ് അപേക്ഷ. സർജിക്കൽ ടേബിളും കടന്ന്, ഝടുതിയിൽ വാതിൽ തുറന്ന് വെള്ള മാലാഖ മുഖാവരണം മാറ്റി രക്തദാതാവിനെ അന്വേഷിക്കും. ജീവന്റെ തുടിപ്പ് നിലനിർത്താൻ അവിടെ വാചകമടിയില്ല, വാക്കസർത്തില്ല. അത്യാധുനിക ജീവരക്ഷാസാമഗ്രികൾക്കൊന്നിനും അവിടെ അപ്പോൾ റോളില്ല. ആവശ്യമുള്ള ജീവജലം, രക്തം എത്തിയാലല്ലാതെ. അതിനാണ് ആദ്യം മുൻതൂക്കം.
ആരോഗ്യമുള്ള ആർക്കും മുന്നോട്ട് വരാൻ, പൊയ്പ്പോയേക്കാവുന്ന ഒരു ജീവൻ നിലനിർത്താൻ ദൈവം ഭൂമിയിലെ ''മാലാഖ''മാർക്ക് നൽകുന്ന അപൂർവ്വ അവസരം. അങ്ങിനെയാണ് സന്ദേശങ്ങൾ ക്ഷണ നേരം കൊണ്ട് എല്ലായിടത്തുമെത്തുന്നത്. മനുഷ്യരിൽ നിന്ന് ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആസ്പത്രി അഡ്രസ്സ് നോക്കി, ഐസിയു ലക്ഷ്യമാക്കി അവരെത്തുന്നത് !
നമുക്കും അത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജീവൻരക്ഷാ കവചമാകണം. അതിന് നാം തയ്യാറെടുക്കണം. അതിന് നമ്മുടെ രക്തഗ്രൂപ്പ് അറിഞ്ഞേ തീരൂ. സ്വീകർത്താവാകാനും ദാതാവാകാനും അതറിഞ്ഞേ മതിയാവൂ. ഒരു നാട്ടിൽ, ഒരു പതിവ് പുസ്തകത്തിൽ, രജിസ്റ്ററിൽ, നമ്മുടെ പേരുമുണ്ടാകണം, കൂടെ നമ്മുടെ രക്തഗ്രൂപ്പും. പോരാ, ഏത് ഘട്ടത്തിലും എന്റെ രക്തത്തിലൊരംശം തരാൻ തയ്യാറാണെന്ന സമ്മതിപത്രവും. നൽകിയാൽ ക്ഷണനേരം കൊണ്ട് നമ്മുടെ ശരീരത്തിൽ അത്രതന്നെ നമ്മുടെ ശരീരം തരുന്നു. അത്കൊണ്ട് ആധി വേണ്ട, വ്യാധിയും വേണ്ട. നമുക്കും അതൊരുനാൾ ആവശ്യമുള്ളതാണ്, അതെപ്പോഴാണെന്ന് അറിയില്ലെങ്കിലും.
രക്തനിർണ്ണയക്യാമ്പ് നിങ്ങളുടെ രക്തത്തിന്റെ A,B,AB,O നെഗറ്റിവും പോസിറ്റിവും നിർണ്ണയിക്കുന്ന ദിവസം മാത്രമല്ല. ആവശ്യഘട്ടത്തിൽ അത് നൽകുവാൻ മനസ്സ് ഒരുക്കുന്ന വേള കൂടിയാണ്.
blood is meant to circulate. Pass it around. പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് രക്തം. അത് കൈമാറി കൈമാറിക്കൊണ്ടേയിരിക്കുക. രക്തദാനം പൊക്കിൾകൊടിബന്ധത്തോളം ശ്രേഷ്ടമാണ്. ആരാകിലെന്ത് ? blood group determination camp-കൾ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുക.
വെള്ളിയാഴ്ച നമ്മുടെ നാട്ടിൽ ഒരു പ്രമുഖ യുവജന വിംഗ് .നടത്തുന്ന രക്തനിർണ്ണയ ക്യാമ്പ് എന്ത് കൊണ്ടും നല്ലത്, ആ ദൗത്യം തികച്ചും മാനുഷികം. അതിനായിരിക്കട്ടെ ഇന്നത്തെ ആശംസകൾ !

No comments:
Post a Comment