പ്രായമുള്ളവർ ഉപയോഗിച്ചിരുന്ന ഒരു ഊന്നു വടി ഉണ്ട്. ''ബെത്തം'' എന്നാണ് ഓമനപ്പേര്. ഒരു വളഞ്ഞ കുടക്കമ്പി. ഇതിന് പല വക ഭേദങ്ങളുണ്ട്. പൈസ അനുസരിച്ചു ബെത്തത്തിന് ഡെക്കറേഷൻ കൂടും. ചില ബെത്തമൊക്കെ കണ്ടാൽ എട്ടടി വീരന്റെയൊക്കെയാണ് കോലം. ഇടക്കിടക്ക് വെള്ളിയോ പിച്ചളയോ കൊണ്ടുള്ള തളപ്പ്. അതിന്റെ ഏറ്റവും അടിയിൽ നല്ല ചുറ്റ്. എനിക്ക് ഏറ്റവും ക്‌ളാസ്സിക്കായി ബെത്തം കുത്തി നടക്കുന്നത് കണ്ടത് - എന്റെ പ്രിയപ്പെട്ട മുക്രി ഉപ്പപ്പ (കുട്ടിഉപ്പപ്പ)യെയാണ്. അദ്ദേഹം ചിലപ്പോൾ അതിൽ തന്നെ തല ചായ്ച്ചു വെച്ച് കുറെ നേരം വിശ്രമിക്കും. ചില വീടുകളിൽ പേരക്കുട്ടികളെ മാമമാർ പേടിപ്പിക്കുന്നത് ഈ ബെത്തം കാണിച്ചാണ് - '' തൊട്ടർണ്ടാ... ഉപ്പപ്പ ബെത്തത്തിൽ ബാട്ടൂ....'' (ഇന്ന് അങ്ങിനെ പ്രായമുള്ളവർ നമ്മുടെ നാട്ടിലല്ല എവിടെയും കുറവാണ്)
No comments:
Post a Comment