Saturday, January 7, 2017

mayyitt prayer

Most of us don't know what to say during Salat Al-Janaza (Burial prayer)​. Here is the correct procedure:
1- ​After the First Takbeer​: Recite Surat Al-Fatiha.
*1. Bismillaahir Rahmaanir Raheem
*2. Alhamdu lillaahi Rabbil 'aalameen
*3. Ar-Rahmaanir-Raheem
*4. Maaliki Yawmid-Deen
*5. Iyyaaka na'budu wa lyyaaka nasta'een
*6. Ihdinas-Siraatal-Mustaqeem
*7. Siraatal-lazeena an'amta 'alaihim ghayril- maghdoobi 'alaihim wa lad-daaalleen
2- ​ After the Second Takbeer: Salat Al-Ibrahimiyya to the end, not Salat Fatih pls
​Allaahumma salli 'alaa Muhammadin wa 'alaa 'aali Muhammadin, kamaa sallayta 'alaa 'Ibraaheema wa 'alaa 'aali 'Ibraaheema, 'innaka Hameedun Majeed. Allaahumma baarik 'alaa Muhammadin wa 'alaa 'aali Muhammadin, kamaa baarakta 'alaa 'Ibraaheema wa 'alaa 'aali 'Ibraaheema, 'innaka Hameedun Majeed​.
3- ​ After the Third Takbeer: Pray for the dead but according to how it was narrated from our Prophet Muhammad ﷺ. One of them is:
Allaahum-maghfir lihayyinaa, wa mayyitinaa, wa shaahidinaa, wa ghaa'ibinaa, wa sagheerinaa wa kabeerinaa, wa thakarinaa wa 'unthaanaa. Allaahumma man 'ahyaytahu minnaa fa'ahyihi 'alal-'Islaami, wa man tawaffaytahu minnaa fatawaffahu 'alal-'eemaani, Allaahumma laa tahrimnaa 'ajrahu wa laa tudhillanaa ba'dahu​.
O Allaah! forgive our living and our dead, those who are with us and those who are absent, our young and our old, our menfolk and our womenfolk. *O Allaah*, whomever you give life from among us give him life in Islam, and whomever you take way from us take him away in Faith. *O Allaah*, do not forbid us their reward and do not send us astray after them.
4- Then you say a Fourth Takbeer and pause for a little while, then you say one Tasleem to the right (just onc), saying “Assalaamu ‘alaykum wa rahmat-Allaah.”
#Share to benefit others! May Allaah keep guiding us. Aameen!

Thursday, January 5, 2017

കുട്ടിക്കാല കുസൃതി കണ്ണുകൾ - 45 ./ മാവിലേയൻ

കുട്ടിക്കാല കുസൃതി കണ്ണുകൾ   - 45

മാവിലേയൻ

വീട്ടിൽ ആരെങ്കിലും അതും വിഐപി എന്ന് തോന്നുന്ന ആരെങ്കിലും വരണം മിക്ക വീടുകളിലും ഒരു കോഴിയുടെ കാര്യത്തിൽ തീരുമാനമാകാൻ. അത് വരെ എല്ലാവരുടെയും വീട്ടിൽ കോഴികൾ നമ്മളെക്കാളും പരിഗണനയിലാണ് വളരുക.  അവർക്ക് രാപ്പാർക്കാൻ പ്രത്യേക വീട് തന്നെയുണ്ടാകും. അതിൽ പൈസക്കാരൻ - ദരിദ്രൻ എന്ന പരിഗണന തന്നെയില്ല.

ചിലർക്ക് കോഴി ഒരു വരുമാന മാർഗ്ഗം കൂടിയാണ്. മുട്ടയാണ് പ്രധാനം. പിന്നെ അറവിനായി വിൽക്കും. അറവിന് തെരഞ്ഞെടുക്കുന്നതിൽ തന്നെ കോഴികളിൽ തന്നെ ചില തരം തിരിവുകളുണ്ട്. പെരുന്നാളിനും ദിക്റിനും അറുക്കാനോ അതല്ലെങ്കിൽ സംഘമായി ഒരു വിരുന്ന് പട വന്നാലോ മറ്റോ ആണ് വലിയ പൂവൻ കോഴികളെ അറുക്കാൻ പിടിക്കുക.

നല്ല വിലകിട്ടിയാൽ കോയിക്കെട്ട് (കോഴിയങ്കം )കാർക്ക് പൂവൻ കോഴികളെ ചിലർ   വിറ്റുകളയും. മധൂർ ഉത്സവം മുൻകൂട്ടി കണ്ടുകൊണ്ട്  കോഴിയങ്കക്കാർ പ്രത്യേകിച്ച് ചൂത്തർമാർ നാട് മൊത്തം പകൽ രണ്ടു ദിവസം കറങ്ങാനിറങ്ങും.  അവരുടെ നോട്ടം ആരാന്റെ വളപ്പിൽ ചിള്ളിക്കൊണ്ടിരിക്കുന്ന പൂവന്റെ മേത്തായിരിക്കും . അങ്കം ചെയ്യാൻ ആരോഗ്യമുള്ള കോഴികളെ അവർക്ക് കണ്ടാൽ  പെട്ടെന്ന് തിരിച്ചറിയാൻ പറ്റുമത്രെ. അതിൽ തന്നെ ആയിരംതല കോഴിയാണ് പോലും പോർക്കളത്തിലെ  ''തച്ചോളിഅമ്പു''.   അമ്മാതിരി എണ്ണത്തെ കിട്ടിയാൽ അങ്കക്കാർ പറഞ്ഞ വിലക്ക് കാശ് കൊടുത്തു കോഴികളെ  വാങ്ങും. അവർ കൊണ്ട് പോയി ചില മുറകളൊക്കെ പഠിപ്പിച്ചു അങ്കക്കോഴിയാക്കിയെടുക്കും.   അതിനു തന്നെ പ്രത്യേക ഉഴിയലും പിഴിച്ചലുമൊക്കെ  ഉണ്ട് പോൽ.  ഭക്ഷണ മെനു തന്നെ ഒന്നൊന്നരയാണ്. മധൂർ ഉത്സവപ്പിറ്റേന്ന് അങ്കകോഴികളെ കക്ഷത്തു അടക്കിപ്പിടിച്ചു കോഴിയങ്കക്കാർ മായിപ്പാടി, കുതിരപ്പടി ഭാഗങ്ങളിൽ നിന്ന് മധൂരിലെക്ക് കുന്നിറങ്ങി പോകുന്നത് കാണാം. അങ്കക്കോഴിയുമായി പോകുമ്പോൾ പരിചയക്കാരോട് വരെ അവർ മിണ്ടില്ല.അങ്ങിനെയെന്തൊക്കെയോ സിസ്റ്റം ഉണ്ടെന്നു തോന്നുന്നു.  ''നിങ്ങളെ ആള് ഈടും മൂടു ഇല്ലാതെ എന്തെല്ലോ ചെല്ലിയെർന്ന്'' ഒരു പരിചയക്കാരനായ കോഴിയങ്കക്കാരൻ സൗകുന്റെ ഇച്ചാനോട്  അങ്ങിനെ പറഞ്ഞു പോലും. അത് കൊണ്ടാണ് പോലും അങ്കത്തിനു പോകുമ്പോൾ ഇവർ പരിചയക്കാരോട് പോലും മിണ്ടാത്തത്. അധികം  കുട്ടികളും  ഇവരെക്കണ്ടാൽ  വഴിമാറിക്കളയും. അതിനു കാരണം ഇവരുടെ തലക്കെട്ടിൽ തിരുകിക്കയറ്റിയ കോഴിവാൾ തന്നെ. അതഞ്ചാറെണ്ണം കുത്തിത്തിരികിയിട്ടുണ്ടാകും. ആൾക്കാരോട് മിണ്ടുന്നതു ഒഴിവാക്കാൻ അങ്കത്തട്ടിൽ എത്തുംവരെ ഇവരുടെ വായിന്ന് മുറുക്കാൻ തുപ്പുകയുമില്ല. ഒരു ദിവസം രണ്ടു കോഴിക്കെട്ടുകാർ രണ്ടു എമണ്ടൻ കോഴികളെയും  പിടിച്ചു ധൃതിയിൽ നടന്നു പോവുകയാണ്. സൗകൂ ഓടി വേലിക്കടുത്തു നിന്ന് പറഞ്ഞു - ''യാള്ളോ ...എത്തർക്ക്ണ്ട് കോയീ......'' . കൂടെ ഉണ്ടായിരുന്ന സൗകൂന്റെ പെങ്ങൾ ചോദിച്ചു: എട്ക്ക് കൊണ്ടോന്നെ ...? അവന്റെ മറുപടി : അത് ..ആ കോയീനെ , ഈ കോയി കാദീറ്റു കൊല്ല്ന്നെ.... '' അന്ന് ആ ചൂത്തരെന്റെന്ന് അടി മാത്രം കിട്ടിയില്ല. (അത് അന്നത്തെ മാത്രം പ്രത്യേകതയല്ല. ആവശ്യമില്ലാതെ സ്ഥാനത്തും അസ്ഥാനത്തും കേറി ചോദിക്കുകയും സംശയം തീരാതെ പിന്നെയും പിന്നെയും കുത്തിചോദിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അപക്വമതികൾ എല്ലാകാലത്തും ഉണ്ടല്ലോ.  ഇന്നു പക്ഷെ, ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ആളുകൾ പുരോഗമിച്ചു.  അത്കൊണ്ട്  അത്തരം ''തോണ്ടിനോക്കികൾ'' വളരെ വളരെ കുറവുമാണ്)

നമ്മുടെ നാട്ടിൽ മുമ്പൊക്കെ ചില  വെറ്റില കൃഷിക്കാരെയും ഇതേ പോലെ ശല്യം ചെയ്യുമായിരുന്നു. അതിരാവിലെ കെബിടി/ കെസിബിടി ബസ്സിന്‌  പഴുത്ത അടക്കയും,  വെറ്റില കെട്ടുമായി പോകുമ്പോഴേക്കും ഒരാവശ്യവുമില്ലാതെ അതെന്താണ് ? ഇതെന്താണ് ? എവിടെ പോകുന്നത് ? ഇന്നലെ എത്രകിട്ടി ? ഇങ്ങനെ ഓരോന്ന് ചൊറിഞ്ഞുകൊണ്ടേ ഇരിക്കും.  ചോദിക്കുന്നവന് വല്ല കാര്യമുണ്ടോ? അതുമില്ല. അത്ര രാവിലെ തന്നെ ചോദിച്ചു വല്ല ലാഭമുണ്ടോ ? അത് തീരെ ഇല്ല. അതുകൊണ്ടു  അധികം പേരും വഴിപോക്കർ കാണാതെയാണ് രാവിലെ ഉരുപ്പടിയുമായി ടൗണിലേക്ക് ബസ്സ് കേറാൻ  പോവുക. വഴിയിൽ പോകുന്നവനോടൊക്കെ മിണ്ടാൻ നിന്നാൽ  ഉദ്ദേശിച്ച വില കിട്ടില്ല എന്നൊക്കെയുള്ള  ഒരു ധാരണയും  ചിലർക്കും ഉണ്ടായിരുന്നുവന്നതും ഒഴിവാക്കുന്നില്ല  . അതിന്റെ ലോജിക്ക് ഞാൻ മനസ്സിലാക്കുന്നത് -   കൂട്ടുകാരോടൊക്കെ ഒന്നും രണ്ടും പറഞ്ഞു മെല്ലെ നടന്നാൽ ബെളമാനം  ആകെകിട്ടുന്ന ബസ്സ് മിസ്സാകും, പിന്നെ ചന്തയിൽ വൈകിയെത്തിയാൽ സ്ഥിരം കസ്റ്റമർസ്  ആളെക്കാണാതെ വേറെ വല്ലവരോടും വെറ്റിലയും അടക്കയും വാങ്ങി  സ്ഥലം വിടുകയും ചെയ്യും. പിന്നെ,   കിട്ടിയ വിലക്ക് മാൽ ആർക്കെങ്കിലും കൊടുത്തോ, അവിടെ കുത്തിയിരുന്ന് തീരും വരെ വിറ്റോ വളരെ വൈകി തിരിച്ചു പോരേണ്ടിയും വരും   )

കോഴിയങ്കം മധൂർ ഉത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ തുടങ്ങും. മധൂരിൽ എന്റെ ഉപ്പാന്റെ കടയുംടെ മുന്നിലുണ്ടായിരുന്ന സ്‌കൂൾ മുറ്റത്താണ് വൈകുന്നേരം മുതൽ ഇത് തുടങ്ങുക. കോഴിവാൾ കെട്ടാൻ തന്നെ ചില പ്രത്യേക വൈദഗ്ധ്യം നേടിയവരുണ്ട്. ചാടുമ്പോൾ  വലതുകാലിൽ കെട്ടിയ കത്തി മറ്റേ പൂവന്റെ വയറിൽ കുത്താൻ പാകത്തിൽ ആയവും തരവും സമാസമം നോക്കി കെട്ടണം. ആദ്യത്തെ ചാട്ടത്തിനു തന്നെ വയറു കീറിയാൽ മാർക്ക് മൊത്തം കോഴിവാൾ കെട്ടിയവന് തന്നെ. കോഴിയങ്കം നടക്കുന്നതിനിടയിൽ വലിയ പൈസക്കാർ അവരുടെ ശിങ്കിടികൾ വിട്ട് വാത് വെപ്പ് നടത്തിയാണ് പൈസ കൊയ്യുന്നതും ചിലർക്ക് കൊഴിയുന്നതും. പോലീസ് വന്നാലോ പിടിക്കുന്നത്  പത്തോ നൂറോ ഉണ്ടാക്കാൻ കോഴിയങ്കം നടത്തുന്ന  സാധാചൂത്തർമാരെയും. ബാക്കിയൊക്കെ സ്ഥലം വിട്ടിട്ടുണ്ടാകും.

അന്നൊക്കെ മിക്കയിടത്തും അയല്പക്കങ്ങൾ തമ്മിൽ തർക്കങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കോഴി തന്നെയായിരിക്കും. കമുകിൻ തോട്ടത്തിലൊക്കെ അമ്മക്കോഴിയും പിള്ളേരും വന്നാൽ പിന്നെ കമുകിന്റെ ഒരു മുരടും ബാക്കിയാക്കില്ല. തപ്പലോടു തപ്പൽ. കഴിഞ്ഞ ദിവസം നാലഞ്ചു പണിക്കാരെ വെച്ച് വളവും തോലും വെച്ച മുഴുവൻ കമുകും ഒരു ലെവലായി മാറിയിരിക്കും. ഇവറ്റങ്ങൾക്ക് ആകെ അങ്ങിനെ ചിള്ളിയാൽ കിട്ടുന്നത് ഒരു പുഴുവോ അല്ലെങ്കിൽ ഒരു മണ്ണെരയോ മറ്റോ ആയിരിക്കും. എന്തെങ്കിലും  കിട്ടിയാൽ കൊക്കൊക്കോ എന്നൊക്കെ പറഞ്ഞു കൂടെ വന്ന പത്ത് പതിനാറു മക്കളെ ഒരുമിച്ചു കൂട്ടുന്നത് കണ്ടാൽ നമ്മൾ വിചാരിക്കും അമ്മക്കോഴിക്ക് ചിള്ളിചിള്ളി പിള്ളേർക്ക് മൊത്തം നൽകാനുള്ള ലഞ്ച് കിട്ടിയെന്ന് ! നല്ല സൗഹൃദത്തിൽ കഴിഞ്ഞിരുന്ന അപ്പുറത്തെയും ഇപ്പുറത്തെയും രണ്ടു വീട്ടുകാരെ തെറ്റിച്ച സന്തോഷത്തിൽ കുറച്ചു കഴിഞ്ഞാൽ ഇവറ്റങ്ങൾ കൂടണയും. മിക്കവാറും ഏതെങ്കിലും ഒരെണ്ണത്തിന്റെ കാലു ഒടിഞ്ഞിട്ടുമുണ്ടാകും. ഒരു സൗകുവിന് ക്‌ളാസിൽ ഞങ്ങളോട്  സ്ഥിരം പറയാനുണ്ടായിരുന്നത് അവൻ കല്ലെറിഞ്ഞു കാലൊടിച്ചിട്ടു വിട്ട  കോഴികളുടെ കഥകളായിരുന്നു.

വീട്ടിൽ ഒരു പെങ്ങളുടെ കല്യാണം വന്നാൽ പാവം ആങ്ങളമാരെ നേരെ പറഞ്ഞയക്കുക കോഴി വാങ്ങാനാണ്. അയക്കുന്നതോ ചെന്നിക്കൂടൽ, പതിക്കാൽ, കരോടി  ഭാഗത്തേക്കും. ഇവറ്റങ്ങൾ ഓരോ വാതിലും മുട്ടി കോഴിയുണ്ടോ കോഴിയുണ്ടോന്ന് ചോദിച്ചു ''നട്ടംതിരിഞ്‌ കൊട്ടപ്പാളയെട്ത്ത്''   വൈകുന്നേരമാകുമ്പോൾ ഒന്നോ രണ്ടോ കോഴിയേയും പിടിച്ചു  കൊണ്ട് വരും. കിട്ടിയില്ലെങ്കിൽ പഴി വേറെയും. ഇന്ന് മുട്ടിന്മുട്ട് കോഴിഫാമും കോഴിക്കടയുമല്ലേ !

അതിലും വലിയ പാടാണ് അന്ന് കോഴിയറുക്കുക എന്നത്. അഞ്ചു വഖ്ത് നിസ്കാരം മുറതെറ്റാതെ നിസ്‌ക്കരിക്കുന്നവരേ കോഴി അറുക്കാൻ  അന്നൊക്കെ പാടുള്ളൂ. അത് നോക്കുമ്പോൾ പള്ളിയിലെ മുക്രിച്ച മാത്രം ഉണ്ടാകും. അപ്പോൾ പിന്നെ അതിന്റെ ഏർപ്പാട് അയാളുടെ പിരടിയിലായി. അന്ന് മിക്ക പള്ളിയിലും മുക്രി സേവനത്തിന് വരുമ്പോൾ ഇന്റർവ്യൂ എടുക്കുന്നയാളുടെ ആദ്യത്തെ ചോദ്യം തന്നെ അറവു സംബന്ധമായിരിക്കും. അറുക്കാൻ വേണ്ടി പള്ളിയിൽ പോയി മുക്രിച്ചാനെ കണ്ടില്ലെങ്കിൽ എന്തൊരു പുകിലായിരുന്നു പാവം അയാൾ ഫെയിസ് ചെയ്യേണ്ടത്. ഒരു പഴയ മലപ്പുറം  ഉസ്താദ് പറഞ്ഞത് ഇങ്ങനെ - മൗത്തും കോഴിയറുക്കാനുള്ള പിള്ളേരുടെ വരവും ഇത് രണ്ടും അന്ന് പ്രവചിക്കാൻ പറ്റില്ലത്രേ, എപ്പോഴും പ്രതീക്ഷിച്ചിരിക്കണമെന്ന്. നാട്ടിൽ പോകുന്ന കാര്യം പറയുമ്പോൾ ആദ്യം ഇങ്ങോട്ട് കേൾക്കുന്ന തടസ്സ വാദം ഇതാണ് പോലും - ആയി മുക്രിക്കാ ....പോന്നതെല്ലൊ പൊവ്വാ... അപ്പോ, കോയ്യർക്ക്ന്നതാരീ ..അഞ്ചി വക്ത്ത് നിസ്കരിക്ക്ന്ന ഒരാളെ നിങ്ങൊ നാട്ട്ല് കാണിക്കീം ...'' ! എല്ലാത്തിനും ജവാബ്കിട്ടും, ഇതിനു മാത്രം ഉത്തരം  മുട്ടിപ്പോകും മുക്രി !

ഒരു ദിവസം പതിവ് പോലെ എന്റെ ഒരു ബന്ധു വീട്ടിൽ വന്നു. ഉച്ച നേരം. ഞാൻ സ്‌കൂൾ വിട്ട് വന്നതേയുള്ളൂ. വളരെ അപൂർവം വരുന്ന കക്ഷി കുടുംബ സമേതമാണ് വന്നിട്ടുള്ളത്. വീട്ടിൽ ആളുകളുടെയൊക്കെ ബഹളം കണ്ടു, വന്നവർക്ക്  ഒന്ന് വിഷ് ചെയ്യാനും പറ്റുമെങ്കിൽ കൊട്ടിലിലെ കട്ടിലിൽ ഉള്ള ചാൻസിനു രണ്ടിനിരുന്നു കളയാമെന്നൊക്കെ മനസ്സിൽ കണക്കു കൂട്ടി വന്ന വീട്ടിലെ പാവം  കോഴിയെ,  കിട്ടിയ തക്കത്തിന് പിടിച്ചു ഉമ്മ ഉക്കത്തു വെച്ച് എന്നെ കാത്തിരിക്കുകയാണ്, അറുക്കാൻ കൊണ്ട് പോകാൻ. തായൽ പള്ളിയിൽ മുക്രിയായിട്ട് പ്രത്യേകമാരുമില്ലല്ലോ. ഞാൻ പിന്നെ  ചെറിയ മൂത്താന്റെ വീട്ടിലേക്ക് മനസ്സില്ലാ മനസ്സോടെ വെച്ച് പിടിച്ചു. എന്നെക്കണ്ടതും വിരുന്ന്കാരിൽ ആണായുള്ളവൻ വീട്ടീന്ന് പുറത്തിറങ്ങി  എന്നോട് പറഞ്ഞു - ഈ നാട്ട്ല് ഉസ്താമാറെന്നല്ലേ അറുക്കുന്നത് ? പുള്ളമ്മാരെ കൊണ്ടാ , അഞ്ചു വഖ്ത്നിസ്കരിക്കാത്ത ആളെ കൊണ്ടൊന്നും അർപ്പിച്ചർണ്ടാ  "
ഞാൻ പറഞ്ഞു - ''പിന്നെ.... ഞാൻ അതോണ്ടല്ലേ, പള്ളിയിലേക്ക് ഇതിനെയും കൊണ്ട് പോകുന്നത് !''  കക്ഷി ചെറിയ എക്കസെക്കിന്റെ ആളാണെന്ന് ആ ചോദ്യത്തിൽ നിന്ന് ഊഹിച്ചെടുത്തു.  എനിക്കാ പറച്ചിൽ അത്ര ഇഷ്ടപ്പെട്ടുമില്ല.

കോഴിയുമായി ഞാൻ അവിടെയെത്തിയപ്പോൾ മൂത്ത സ്ഥലത്തില്ല, വരാൻ കുറെ വൈകുമെന്നും പറഞ്ഞു.  മൂത്തമ്മാനോട് ഞാൻ കാര്യം പറഞ്ഞു - ഒഴിച്ച് കൂടാൻ പറ്റാത്ത വിരുന്ന്കാരാണ് വന്നിട്ടുള്ളത്. നിങ്ങൾക്ക് അറുക്കാൻ പറ്റുമോ ? ഞാൻ കോഴിയെ  പിടിച്ചു തരാം.'' അത് മൂത്തമ്മാക്ക് അത്ര ഇഷ്ടമായില്ലെന്ന് തോന്നി. ഞാൻ മൂത്തമ്മാനോട് കത്തി കിട്ടുമോന്ന് ചോദിച്ചു. ആര് അറുക്കാനാ ? മൂത്തമ്മ ഇങ്ങോട്ട് ചോദ്യങ്ങൾ തുടങ്ങി. ഞാൻ പറഞ്ഞു, വഴിക്ക് ആരെയെങ്കിലും കിട്ടിയാൽ അറുപ്പിക്കാൻ. മൂത്തമ്മ വിട്ടില്ല, എന്നോട് മസ്അല തുടങ്ങി. ഞാൻ എല്ലാം കേട്ടുപറഞ്ഞു, എനിക്ക് എന്തായാലും കോഴിയെ അറുത്ത് കൊണ്ടു പോയേ തീരൂ. ഞാൻ അറുക്കാം, നിങ്ങൾ ഇതൊന്നു പിടിച്ചു തന്നാൽ മതി. എന്റെ ദയനീയ മുഖം കണ്ടു അവരുടെ മനസ്സലിഞ്ഞു. ആ വഴി വന്ന ഒരു സൗകൂന്റെ ഉമ്മാനോട് എന്നെ സഹായിക്കാൻ പറഞ്ഞു.  ഞാൻ രണ്ടും കൽപ്പിച്ചു കത്തിയും വാങ്ങി ഖിബ്-ലക്ക് കോഴിയെ തിരിച്ചു കത്തി കഴുത്തിൽ വെച്ചതും സൗകുന്റെ ഉമ്മ കയ്യിന്ന് ചിറക് വിട്ടതും കോഴി ഒരുമാതിരി കയ്യും കാലുമിട്ടടിച്ചതും രക്തത്തിൽ കുളിച്ചു അവർ കോഴിയെ വിട്ട് ഓടിയതും  എല്ലാം പെട്ടെന്നായിരുന്നു. അവസാനം ഞാൻ നോക്കുമ്പോൾ കോഴിയുടെ തല കാണാനില്ല. കുറെ ഞങ്ങൾ മൂന്ന് പേരും പുല്ലിൽ തപ്പി നോക്കി, പിന്നെ തലയില്ലാത്ത കോഴിയുമായി ഞാൻ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തിയിട്ട് തലയില്ലാത്ത കോഴിയെ കുറിച്ചു എനിക്ക് നട്ടാൽ മുളക്കാത്ത കുറെ കുളൂസ് പറയേണ്ടി വന്നു. അറുത്ത കോഴിയെ പിന്നോട്ട് എറിഞ്ഞു ചിറക് പിടിക്കുമ്പോൾ, അതിന്റെ ഊക്കിൽ തല തൊട്ടടുത്ത കുളത്തിൽ  തെറിച്ചു പോയതാണ് എന്നൊക്കെ പറഞ്ഞു തൽക്കാലം ഒപ്പിച്ചു. എക്കസെക്ക് വിരുന്നുകാരൻ കേട്ടാൽ കുളമാകുമെന്ന് കരുതി ഉമ്മ എന്നെ കൂടുതൽ വിസ്തരിക്കാൻ നിന്നില്ല. എന്നെ അല്ലെങ്കിൽ തന്നെ സംശയമുള്ള മൂത്ത പെങ്ങൾ അന്നത്തെ കോഴിക്കറി മാത്രം കഴിച്ചുമില്ല. അവൾക്ക് ഉറപ്പാണ് ഇതിന്റെ ആരാച്ചാർ ഞാൻ തന്നെയെന്ന്. എനിക്കാണെങ്കിൽ എന്നോട് പോകുമ്പോൾ ഡയലോഗടിച്ച എക്കസെക്കിനെ ഞാൻ അറുത്ത കോഴിക്കറി തീറ്റിച്ച ഒരു ഒരു നിർവൃതിയും.  വിരുന്ന്കാരൊക്കെ പോയപ്പോൾ എന്നെ നിറുത്തി പൊരിച്ചു പെങ്ങൾ എന്നെക്കൊണ്ട് എന്താണ് സംഭവം ഉണ്ടായതെന്ന് മണിമണിയായി പറയിപ്പിച്ചു. ഇന്നൊക്കെ പള്ളിയുടെ സൈഡിൽ കൂടി പോകാത്തവനൊക്കെ  കോഴിയറുക്കുന്ന ആളുകളെ കാണുമ്പോൾ വല്ലപ്പോഴും അന്നൊക്കെ ''ഖളായി'' ആയിരുന്ന ഞാനൊക്കെ എത്രയോ ഭേദം. 

Wednesday, January 4, 2017

ഇന്ന് കാണുന്ന മഹത്തായ ഐക്യം

ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന്  നമ്മുടെ പ്രതീക്ഷയിൽ വരെ ഉണ്ടായിരുന്നോ ? പക്ഷെ, നടന്നില്ലേ ? നടന്നു. ഒരു ഭാഗത്തു അതിന്റെ ശ്രമങ്ങൾ എല്ലായിപ്പോഴും നടന്നുകൊണ്ടിരുന്നു എന്നതിന്റെ ഉദാഹരണമാണ്. മുഴുവൻ പേരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ഐക്യം നമുക്ക് ആഗ്രഹിക്കാം. അതിന്നായി പ്രാർത്ഥിക്കാം. തീർച്ചയായും നമ്മുടെ നേതൃത്വം അതിനുള്ള ഒരു വഴിയും അടക്കില്ല എന്ന് തന്നെയല്ലേ അനുഭവം പറയുന്നത്.

ഇന്നോ നാളെയോ എല്ലാം നടന്നു കിട്ടണമെന്ന് നാം വാശി പിടിച്ചിട്ടും കാര്യമില്ല. അണികളിൽ ചിലരാണ് വിസ്‌ഡമിനു നേതൃത്വം നൽകുന്നതെന്ന് പോലും സംശയിപ്പിക്കുമാറുള്ള ഒരു സ്റ്റാറ്റസിലാണ് ആ സംഘമുള്ളത്. അവരുടെ ഇടയിൽ തന്നെ അച്ചടക്കവും പരസ്പര വിശ്വാസവും  ആദ്യമുണ്ടായിട്ടു മതിയെന്നു ഇസ്‌ലാഹി പ്രസ്ഥാനഥാനവുമായുള്ള ഐക്യ ചർച്ചയെന്നു  തോന്നിപ്പോകുന്നു സോഷ്യൽ മീഡിയയിലെ ചില വിസ്‌ഡം സഹോദരുടെ പോസ്റ്റുകൾ വായിക്കുമ്പോൾ.  ഏതായാലും നമുക്ക് പ്രാർത്ഥിക്കാം, ഒപ്പം നമ്മുടെ നേതൃത്വത്തിന്റെ വാക്കുകളെ നൂറു ശതമാനം വിശ്വാസത്തിലുമെടുക്കാം. 

Tuesday, January 3, 2017

ബ്ലോസ്സം(Blossom)' എന്ന സ്കോളർഷിപ്പ്‌

*ഗ്രേസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ* ആഭിമുഖ്യത്തിൽ നടത്തികൊണ്ടിരിക്കുന്ന 'ബ്ലോസ്സം(Blossom)' എന്ന സ്കോളർഷിപ്പ്‌ പദ്ധതിയിലേക്ക്‌ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ പ്രദേശത്തെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലുള്ള അനാഥരോ, അഗതികളോ ആയ കുട്ടികളെ നേഴ്സറി തലം മുതൽ ഏറ്റെടുത്ത്‌ പഠിപ്പിക്കുന്ന ഒരു പദ്ധതിയാണു ഇത്‌. അത്തരം കുട്ടികളെ മികച്ച എയ്ഡഡ്‌, അൺ എയ്ഡഡ്‌, സി ബി എസ്‌ ഇ, ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ /പ്രീ സ്കൂളുകളിൽ ചേർക്കുകയും, തുടർ വിദ്യാഭ്യാസം ഉറപ്പാക്കുകയും, അവരുടെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്യുന്നതുമാണു.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി *ജനുവരി, 31, 2017.*
കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക: *8086 78 8086*, *93889 99799*
Email: graceteam.clt@gmail.com.
*GRACE*

Sunday, January 1, 2017

പേരോടിന്‍റെ ശൈലി മാറ്റം,

പേരോടിന്‍റെ ശൈലി  മാറ്റം, 
ഇത് തുടർന്നാൽ 
തികച്ചും സ്വാഗതാർഹം 

ഇനി ഒരു സംഘടനയുടെ പണ്ഡിതന്‍മാരെയും വിമര്‍ശിച്ചുളള പ്രസംഗം എന്നില്‍ നിന്ന് പ്രതീക്ഷിക്കെണ്ടന്ന് പണ്ഡിതനും എസ് വൈ എസ് നേതാവുമായ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുസ്ലിയാർ ചെര്‍ക്കളയില്‍ നടന്ന SYS ആദര്‍ശ സമ്മേളനത്തില്‍ തുറന്നടിച്ഛത് നന്നാവലിന്‍റെ തുടക്കമാണെന്ന് പ്രതീക്ഷിക്കുന്നു. പേരോടിന്‍റെ പഴയ ശൈലിയില്‍ നിന്ന് വിഭിന്നമായാണ് കഴിഞ്ഞ ദിവസം ചെര്‍ക്കളയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചത്...
ഈ കാലമത്രയും ശൈഖ് ഇബ്നുതൈമിയ്യയെ കണ്ണടച്ച് വിമര്‍ശിച്ചിരുന്ന പേരോട് എന്നാല്‍ ഇപ്പോള്‍ ശൈഖ് ഇബ്നു തൈമിയ്യ വലിയ പണ്ഡിതനാണെന്നും അദ്ദേഹത്തിന്‍റെ ചില വാദങ്ങളോട് മത്രമേ നമ്മുക്ക് എതിര്‍പ്പുളളൂയെന്ന് പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുസ്ലിയാർ ചെര്‍ക്കളയില്‍ പറഞ്ഞു..

പ്രസംഗത്തിനിടെ മുജാഹിദ് ഐക്യത്തിനെ കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. മുജാഹിദ് ഐക്യത്തില്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞ അദ്ദേഹം ഭിന്നിച്ചവരെല്ലാം ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് അണികളില്‍ സംശയത്തിന്‍റെ നിഴല്‍ സൃഷ്ടിക്കുമെന്ന് തോന്നിയ പേരോട് ഉടന്‍ സംസാരം മാറ്റി.മുജാഹിദുകള്‍ ഒന്നിച്ചത് മുജാഹിദ് വിഭാഗങ്ങള്‍ക്ക് സുന്നികള്‍ക്ക് ഖണ്ഡനം മണ്ഡനം നടത്തി സമയവും സമ്പത്തും കളയുന്നത് ഒഴിവായിയെന്നതിനാലാണ് ഞാന്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞതെന്ന് അണികളെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല..

ഏത് മതക്കാരനായാലും സംഘടക്കാരനായാലും അവരെ ആരെയൂം ശത്രുവായി കാണരുതെന്നും ആരെയും അക്രമിക്കാനോ പരിഹസിക്കാനോ പാടില്ലെന്നും അവരെല്ലാം നമ്മുടെ സഹോദരങ്ങളാണെന്നും അതാണ് പ്രവാചക പാതയെന്നും പേരോണ് അണികളെ ഉണര്‍ത്തി.  ഇ.കെ. വിഭാഗം സമസ്തയുടെ നേതാക്കളെ വാനോളം പുകഴ്ത്തി പറയുന്നതും പേരോടിന്‍റെ പ്രസംഗത്തില്‍ കേള്‍ക്കാമായിരുന്നു...
ഒരു മുജാഹിദ് പ്രവര്‍ത്തകനെയോ അല്ലെങ്കില്‍ മറ്റ് സംഘനട പ്രവര്‍ത്തകരേയോ പണ്ഡിതന്‍മാരേയോ വ്യക്തികളെയോ പരിഹസിക്കുന്നതില്‍ നിന്നും അവഹേളിക്കുന്നതില്‍ നിന്നും വ്യക്തിഹത്യ നടത്തുന്നതില്‍ നിന്നും സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും അദ്ദേഹം പഴയ പ്രസംഗ ശൈലിയില്‍ നിന്നും വിഭിന്നമായി അണികളോട് അഭ്യര്‍ത്ഥിച്ചു.

എല്ലാവരുടെയും വിനീത ശ്രദ്ധയ്ക്ക്

എല്ലാവരുടെയും വിനീത  ശ്രദ്ധയ്ക്ക്

  സിപിക്കും അതത് സന്ദർഭങ്ങളിൽ പൊതുജനതാൽപര്യമുൾകൊണ്ട് എടുക്കുന്ന R & R നും നിങ്ങൾ നൽകുന്ന പിന്തുണ ഏറെ വിലമതിക്കത്തക്കതാണ്. സിപിയുടെ R&R ഉൾക്കൊണ്ട്,  മത സംഘടനകളുടെ ടെക്സ്റ്റ് /ഓഡിയോ/ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റുന്ന വിഷയത്തിലും അംഗങ്ങൾ കാണിക്കുന്ന ജാഗ്രതയെയും സിപി ശ്ലാഘിക്കുന്നു.

എന്നാൽ ചില സന്ദർഭങ്ങളിൽ ഇവ വഴിമാറി സിപി ഫോറത്തിൽ വരുന്നുണ്ടെന്നത് എല്ലാവരെയും പോലെ ഞങ്ങളുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തുടക്കത്തിൽ ആർക്കും പരാതിയില്ലാത്തതാണെങ്കിലും പിന്നീട് കാലക്രമേണ പരാതിപ്പെടാൻ ഇടവരുന്നവ  മാത്സര്യബുദ്ധിയോടെ പോസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്എന്നതാണ് നമ്മുടെ മുൻകാല അനുഭവങ്ങൾ. അത് കൊണ്ട് അത്തരം ഒരു സിറ്റുവേഷൻ ഉണ്ടാകുന്നത് കംപ്ലീറ്റ്  ഒഴിവാക്കാൻ എല്ലാവരും മതസംഘടനകളുടെ ബാനറിൽ ഉള്ള ടെക്സ്റ്റ്/ ഓഡിയോ / വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നു.

സിപിയുടെ നിയമനിർദ്ദേശങ്ങൾ എല്ലാവർക്കും ബാധകമായതുകൊണ്ട് ഈ വിഷയത്തിലും പരസ്പര സഹകരണവും സപ്പോർട്ടും വളരെ  ആവശ്യമാണ്.

CPG BODY 

ഇന്ന് ജനുവരി ഒന്നാണല്ലേ ? ഒന്നൂല്ലാ ....ന്നേയ്

ഇന്ന് ജനുവരി ഒന്നാണല്ലേ ?
ഒന്നൂല്ലാ ....ന്നേയ്

അസ്‌ലം മാവില

നാമിന്നു ഒരു പുതിയ വർഷത്തിന്റെ ഒന്നാം തിയ്യതിയിലാണ്. ഇന്നത്തെ പത്രങ്ങളിലും ഇന്നലത്തെ ഓൺലൈൻ പുറങ്ങളിലും കഴിഞ്ഞ ഒരു വർഷങ്ങളിൽ നടന്ന സംഭവവികാസങ്ങൾ ഉത്ഥാനാപതനങ്ങളുടെ അളവ് കോലെടുത്തു വെച്ച് രാഷ്ട്രീയം മുതൽ സാംസ്കാരികം വരെയുള്ള വകതിരിച്ചു  വിലയിരുത്തികൊണ്ടുള്ള കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമയവും സൗകര്യവുമുള്ളവർ അതൊക്കെയൊന്നു ഓടിച്ചു പോകുന്നുണ്ടാകും. അല്ലാതെന്ത് ?

ഇനി മുതൽ , ഇന്ന് മുതൽ എന്ത് ചെയ്യാനാണ് പ്ലാൻ ?

അവരവരുടെ ഏരിയ വിലയിരുത്തി എല്ലാവരും , അല്ല പത്ത് ശതമാനക്കാരെങ്കിലും ഇന്ന് മുതൽ മാറാൻ തുടങ്ങിക്കളയുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇന്നലെ രാത്രി ലോകത്തിനു വിവിധഭാഗങ്ങളിൽ നടന്ന പുതുവർഷാരംഭത്തെ വരവേറ്റു കൊണ്ടുള്ള ആഘോഷമെന്ന പേരിലുള്ള ആഭാസങ്ങൾ കണ്ടാലും  വന്നതും ഇനി വരാതിരിക്കുന്നതുമായ റിപ്പോർട്ടുകൾ വായിച്ചാലും ''ചങ്കരൻ തെങ്ങെമ്മേൽ തന്നെ''എന്ന് മാത്രമേ തോന്നൂ. ആഘോഷിക്കാൻ ഒരു ഹേതു.  ന്യൂ ഇയറിനെ വല്ലാണ്ട് തോളിൽ പേറി നടക്കുന്നവരൊക്കെ ഇന്ന് ആഘോഷത്തിമർപ്പിനിടയിൽ പകുതിവഴിക്കെവിടെയോ ബോധം നഷ്ടപ്പെട്ടു  മയക്കത്തിലുമാണ്.

 സമയത്തിന് നാം അർഹിക്കുന്ന  വിലയും നിലയും പരിഗണനയും നൽകാറുണ്ടോ ? ഇല്ലല്ലോ.  അവിടെ ഒന്നാമനായും രണ്ടാമനായും മൂന്നാമനായും വരുന്നത് പണമാണ്. ''തടികൊണ്ടുള്ള പ്രയത്നം'' പലരും കാണാതെയാണ് പോകുന്നത്. എന്ന് വെച്ചാൽ,  സേവനപാതയിൽ ഒരാൾ ഉഴിഞ്ഞു വെച്ച സമയം നമ്മുടെ കണ്ണുകളിൽ ഒന്നുമല്ലാതെയാകുന്നുവെന്നർത്ഥം.   എല്ലാം വിലയിരുത്തപ്പെടുവാനുള്ള ഉപാധിയും ഉപകരണവും സാമ്പത്തികമെന്നതിൽ ഒതുക്കാനാണ് നമുക്ക്  തത്രപ്പാട്. ഇതെങ്കിലും മാറാൻ നമ്മുടെ ബോധ്യങ്ങൾക്കാകണം.

സമയം വളരെ പ്രധാനമാണ്. 2017 ലും അങ്ങിനെ തന്നെ. വീണ്ടുവിചാരത്തിനു മുൻകൈ എടുക്കാതെ ഓരോ പുതുവർഷപിറവിയും, അത് ജോർജിയൻ ആയാലും ഹിജ്‌റിയായായും മറ്റെന്തായാലും ,  വെറും ഉപചാരവാക്കുകളുടെ  കോപ്പി പേസ്റ്റ് ആശംസകളിലും ഒരിക്കലും കണ്ണോടിക്കാത്ത ദൃഢ പ്രതിജ്ഞകളിലും ഒതുക്കിയാൽ അവ വെറും വാചാടോപങ്ങൾ മാത്രമായേ അവശേഷിക്കൂ.

കോളമിസ്റ്റ് ഡോ. ജാബിറിന്റെ നിരീക്ഷണം നല്ല വായനയ്ക്ക് സമർപ്പിക്കട്ടെ.  '' ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' അധികമായി (excess)തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.''
-------------------------------------------
കൂടെ ജോലി ചെയ്യുന്ന ഒരു തൃശൂക്കാരൻ കമ്മീഷനിങ് എഞ്ചിനീയവർ രാവിലെ എന്റെ കാബിനിൽ വന്നു മുട്ടി  സ്വത സിദ്ധമായ ശൈലിയിൽ - ''ഇന്ന് ജനുവരി ഒന്നാണല്ലേ .. ?'' ഞാൻ മുഖമുയർത്തിയപ്പോൾ, അയാൾ കണ്ണുചിമ്മി വീണ്ടും  ''ഒന്നൂല്ലാ ...ന്നേയ് ''. സാധാരണയുള്ള എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും  ഫീൽ ചെയ്ത ആ സുഹൃത്തിനെ ഓർത്താകട്ടെ ഇന്നത്തെ തലക്കെട്ട്. എന്ത് കലണ്ടർ മാറിയാലും ഭാവപ്പകർച്ച പോലും മാറാത്ത മനുഷ്യരാണ് അവരൊക്കെ. വേണ്ടവർക്ക് അയാളുടെ  അപ്പറച്ചിലിലും ഒരു  സന്ദേശമുണ്ട്.