ഒ .എൻ .വി. അവസാനമെഴുതിയ കവിത
ആശുപത്രിയിൽ
പേ വാർഡെന്നാൽ പേ പിടിച്ചോർ
ക്കുള്ള വാർഡാണെന്നോ വെറും
പാവമെന്നെയെന്തിനിതിൽ
നിങ്ങൾ കിടത്തി ?
ശുദ്ധവായു ശീതീകൃത-
മാക്കിടുന്നോ ?വിറയ്ക്കുമ്പോൾ
കട്ടിപ്പുതപ്പു കൊണ്ടെന്റെ
യുടൽ മൂടുന്നോ?
തണുപ്പിച്ചു, പിന്നെ ചൂടു
പുതപ്പിച്ചു പനിയള-
ന്നറിയുവാൻ മിനക്കെടു
ന്നിതല്ലേ ഭ്രാന്ത് ?
........വേഗമെന്നെയിവുടിന്ന്
വിട്ടയച്ചാലും
ഐ.സി.യു.വിൽ
എന്ത് തീവ്രപരിചരണ തിനായ്
എന്നെയീ മറക്കുള്ളിൽ കിടത്തുന്നു ?
പത്തി നീർത്തുന്ന
മൃത്യുവിൻ കൊത്തേറ്റു
മർത്ത്യ ജന്മം പൊലിയുന്ന
കാണാനോ?
കുറിപ്പ് : ഈ ജ്ഞാനപീഠ ജേതാവിന്റെ കവിത സാധാരണക്കാരന്റെ വായനാ സുഖത്തെ ഒരണുകിട പോലും നോവിച്ചില്ല. ഒരു ദുർഗ്രാഹ്യതയും വരുത്തിയില്ല. നാം കണ്ടും കേട്ടും പരിചയിച്ച വാക്കുകൾ ! പദങ്ങൾ ! മഹാകവിയുടെ വിരലുകളിൽ അവ വിസ്മയം തീർത്തു.
No comments:
Post a Comment