ഈ കുറിപ്പുകാരനെ കുറിച്ച് ആ കുറിപ്പുകാരന്റെ പരാമർശത്തിൽ വലിയ യോജിപ്പില്ലെങ്കിലും
അദ്ദേഹം പൊതുവായി പറഞ്ഞ അഭിപ്രായങ്ങളോട് (മുഴുവനല്ലെങ്കിലും) സിംഹഭാഗവും യോജിച്ചേ തീരൂ.
ഒരു വ്യത്യസ്തത ഉണ്ടായിക്കൊള്ളട്ടെ ഇങ്ങിനെ കിട്ടിയ കൂട്ടായ്മക്ക്. ചില പുസ്തക ചർച്ചകൾ ആകാമെന്ന് ഫവാസും സാപും അരമനയും പിന്നീട് സജീവമായ അസീസും ഷരീഫുമൊക്കെ അഭിപ്രായപ്പെട്ടത്തിന്റെ ഭാഗമാണ് RT നിലനിന്നത്. തുടക്കത്തിൽ ഒന്ന് രണ്ടു പുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നു. അന്ന് സാകിർ അഹമദ് , ഫവാസ് ടി.പി., നിസാർ ടി.എച്ച്, സൈദ്, റസാ (ക്ക്), അസ്‌ലം പട്ള, സി. എച്ച്, എം.എ മുതലായവർ സജീവമായിരുന്നു എന്നാണെന്റെ ഓർമ്മ. മൊത്തം 15 പേർ ഉണ്ടായിരുന്നു . ആഴ്ചയിൽ രണ്ടു ദിവസം. അതും ഒന്നോ രണ്ടോ മണിക്കൂർ. ഞാനത്ര സജീവമല്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ ഇടപെടാറുമുണ്ട്. അന്ന് ശരിക്കും കുടുംബ-രാഷ്ട്രീയ-മത(അവാന്തര)-മഹല്ല്- ക്ലബ്---, ക്ലാസ്സ്മെറ്റ്സ്- സേവന കൂട്ടായ്മകളുടെ ഒരു വലിയ ബഹളമായിരുന്നു. കൃത്യം ഒന്നര വർഷം മുമ്പ്.
കൂട്ടത്തിൽ ഒരു ലൈബ്രറി കൂട്ടായ്മയും അന്ന് ഉണ്ടായിരുന്നു . ഞങ്ങളെ പോലുള്ളവർ ആ കൂട്ടായ്മയിൽ വലുതായി പ്രതീക്ഷിച്ചു. ദൗർഭാഗ്യമാകാം, അതിൽ ഇടപെടുന്നതിലപ്പുറം വീഡിയോസ്, ''സിംഹവാലൻ'' ടെക്സ്റ്റ് അടക്കം വേണ്ടായ്കകൾ അനാവശ്യ കീഴ്വഴക്കങ്ങൾ ഉണ്ടാക്കി. അവ അനിയന്ത്രിതമായി തുടർന്നപ്പോൾ ഫയാസ് തുടങ്ങി വെച്ചതാണ് RT. ഫയാസ് ഒരൽപം പിന്മാറിയപ്പോൾ, (പിന്നെയും) വളരെക്കഴിഞ്ഞാണ് ഒരു നിയോഗം പോലെ RT ചിലരാൽ സജീവമാകുന്നത്. രണ്ടു പേരെ ഇവിടെ ഞാൻ പരാമർശിക്കും, എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചവരാണ് ആ മാന്യ വ്യക്തിത്വങ്ങൾ - അരമന മുഹമ്മദ് , ഷരീഫ് കുവൈറ്റ്. അവരുടെ ''ഉടുമ്പിന്റെ പിടുത്ത''മാണ് എനിക്ക്പോലും അത്ഭുതമായി RT ഇന്നും കത്തി നിൽക്കുന്നത്. അത് പോലുള്ള നിസ്വാർത്ഥരുടെ മഹനീയ സാനിധ്യമാണ് RT യുടെ ഊർജ്ജവും. അദ്ദി (അബ്ദുൽ റഹ്മാൻ) എന്ന കുറിപ്പുകാരന്റെ അഭിപ്രായങ്ങൾ (വ്യക്തി പരാമർശങ്ങൾ ഒഴിവാക്കി) നിങ്ങൾ മുഖ വിലക്കെടുത്താൽ നന്ന് എന്ന് എനിക്കും തോന്നുന്നു.
അസ്‌ലം മാവില
No comments:
Post a Comment