വെറുപ്പിക്കൽ (നർമ്മ പംക്തി ) മാവിലക്കാരൻ
**************************** പാബെലോ ബോസിസിതാ ജൂനിയർ ഡാഗ്ലാസ് ഡേവിഡ് . ഇത് മൊതല് ഞങ്ങളുടെ മെയിൻ കൊന്ട്രാക്ടറുടെ (സാംസങ്ങ് ) ഇരുന്നൂറ്റി ചില്ലാനം എഞ്ചിനീയർമാരിൽ ഒരെണ്ണം. വയസ്സ് 49. പുള്ളി നാട്ടിൽ ഫിലിപൈൻസിൽ. (ഇപ്പോൾ സഊദിയിൽ x ). രാവിലെ ഞാൻ വാർക്കപണിക്ക് വരുമ്പോൾ വഴിക്ക് കൂട്ടുകാരൻ വണ്ടി നിർത്തും. അപ്പം വാങ്ങാൻ. പലേ സൈസ് അപ്പം ഉണ്ട്, ആടെ. ബിസ്കറ്റ് മുതൽ തന്നൂറ് വരെ. ഞാൻ വണ്ടിയുടെ മുമ്പിൽ ഇരുന്നു. കൂട്ടുകാരാൻ. വണ്ടി നിർത്തി അപ്പം വാങ്ങാൻ ക്യൂ നിന്നു . അവിടെ ചെറിയ കോലാഹലം. ''ഹം ''പതൂറ'' നഹീ മാൻതാ ദേഗാ ..ഹമാരാ ഓപീസ് കാം നഹീ .'' പട്ടാണി ഒരുത്തനോട് ചൂടാകുന്നു. ഞാൻ ഇറങ്ങി. ആാ....ഇത് നമ്മുടെ വായിൽ കൊള്ളാത്ത ഫിലിപിനി ആണല്ലോ,ഡഗ്ളൂ മാമൻ . ഞാൻ ഒന്ന് പ്ലിങ്ങി. അത് ദാവുദ് അവർകളുടെ മകൻ പാബെലോ ബോസിസിതാ ജൂനിയർ ഡാഗ്ലാസ് കണ്ടു. ഞാൻ പിന്നെ പഞ്ചായത്ത് കേൾക്കാൻ ഒന്ന് പോയി. ''മൈ ഡിയർ .. ഡഗ്ളൂ .എന്തായിടാ ? (അവനെ സ്നേഹത്തിൽ ഞാൻ വിളിക്കുന്ന പേരാണ്- ഡഗ്ളൂ . അത് തീരെ അവനു ഇഷ്ടമില്ല. ഞങ്ങളാണ് അവന്റെ കമ്പനിയെക്കൊണ്ട് പണിയെടുപ്പിക്കുന്നതെന്ന ഒറ്റ കാരണത്താൽ അതൊക്കെ പുള്ളി പല്ലിളിച്ച് കേൾക്കും ). ******************************************* M A V I L A K K A A R A N ***************************************** ''സീ ...അസ്ലാം ..ഐ നീഡ് പതൂറാ''. പതൂറ എന്ന് വെച്ചാൽ റെസീപ്റ്റ് എന്ന് ആലോചിചെടുക്കുംപോൾ തന്നെ ഒരു നാദാപുരക്കാരൻ ഏന്തി വലിച്ച് എന്റെ അടുത്ത് വന്നു - ''ഇങ്ങള് മളിയാളിയാ ...''. ''ആാ.. ആന്ന് . എന്ത് പ്രശ്നം''. ''അല്ല ..ഈ പട്ടിക്ക് (ഫിലിപിനികൾ ''പട്ടിമഞ്ഞതണ്ണി'' കഴിക്കുന്നത് കൊണ്ടാണ് ആ പേര് ) രിസീപ്റ്റ് ആദ്യം വേണം പോലും. ഈ ഖുബൂസിന്റെ കടയിൽ സാധനം വാങ്ങിയാൽ പോലും ആരെങ്കിലും രസീപ്റ്റ് കൊട്ക്കോ, ഇച്ചാ'' (ഞാൻ ഇച്ചാ വർഗ്ഗത്തിൽ പെട്ടവനെന്നു ഈ ഔളക്കെങ്ങിനെ അറിഞ്ഞു ? ആാ..പോട്ടെ .) ഞാൻ ഡഗ്ളൂനെ ഒന്ന് കാല്ന്നെ തൊട്ടെ മേലോളം നോക്കി. എന്താടാ ഡഗ്ളൂ..... പറയിപ്പിക്കുമല്ലോടാ കഞ്ഞി, നിന്റെ നാട്ടിനെ. തുന്നേനും കണക്ക് വെക്കാനാണോ നീ പതൂറ ചോയിക്കുന്നത്. അതും അവ്വൽ സോബീക്ക് ? അപ്പോൾ ഡഗ്ളൂ - ''നോ നൂ....അസ്ലാം. ഐ നോ നീഡ് റെസീപ്റ്റ് . ഐ ആം നോട്ട് കഞ്ചി.'' (പഹയന് അത് മനസ്സിലായി ). അതിനിടയിൽ എന്റെ കൂട്ടുകാരൻ നാലഞ്ച് പൊറോട്ടയും പൊതിഞ്ഞ് വണ്ടിക്കരികെ എത്തി. ഡഗ്ളൂ അത് ചൂണ്ടി കൊണ്ട് പറഞ്ഞു - ''അസ്ലാം , എനിക്ക് ഈ ''പതൂറ''യാ വേണ്ടത്.'' ഞാൻ - "മൈ ഗോഡ് , ഇറ്റീസ് പൊറോട്ട . നോ പതൂറ പ്രണ്ട് .'' നാക്ക് പിഴ കൊണ്ട് ഓരോ വയ്യാതീനങ്ങളെയ് ... പാവം ഡഗ്ളൂ തുള്ളി ചാടി. ''സോറി സോറി പ്രണ്ട് , ഐ മിസ്റ്റൈക് ..... പറൂത്ത.. പറൂത്ത ''. എന്റെ കൂട്ടുകാരൻ ചിരിച്ചു മരിച്ചു. പുള്ളി എന്നെ കാണുമ്പോൾ തടി കയിച്ചലാക്കും. ഇന്ന് ആ ഇഞ്ചിനീയർ എല്ലാവരുടെയും ''പതൂറ പ്രണ്ട്'' ആണ്. ഞാനും ചെറിയ മാറ്റം വരുത്തി - പതൂറ ഡഗ്ളൂ ******************* മാവിലക്കാരൻ

No comments:
Post a Comment