സി.പി.യെ പരിച യപെടുതെണ്ടല്ലോ. പടലയുടെ നാഡി തൊട്ടറിയാൻ ഇറങ്ങിയ ഒരു സംഘം. നമ്മുടെ നാട്ടിലെ സമൂലമായ മാറ്റത്തിന് ഇവിടെ ജീവിക്കുന്നവരെ കുറിചു അറിയണം എന്ന് തീരുമാനിച്ചു. ആഴ്ചകളോളം നമ്മുടെ വളണ്ടിയർമാർ പണിപെട്ട് സർവെക്കിറങ്ങി. അതിന്റെ പൂര്ണ രൂപം നമുക്കായ് തയ്യാറായി. 563 വീടുകൾ , 3600 ആളുകൾ . സർവേയ്ക്ക് പോയ ദിവസം ജനിച്ച കുഞ്ഞു മുതൽ തൊണ്ണൂറും കഴിഞവർ ഉണ്ട് ആ റിപ്പോർട്ടിൽ. വിശദമായി നമുക്ക് ആ റിപ്പോർട്ട് ഇനിയും പഠിക്കേണ്ടതുണ്ട്. പക്ഷെ, ആ റിപ്പോർട്ടിൽ വളരെ അര്ജന്റ്റ് ആയി സൂചിപിച്ച ഒരു കാര്യം ഉണ്ട്. നൂറിൽ താഴെ വരുന്ന കുടുംബങ്ങൾ ! അവർ നമ്മെ പോലെയല്ല. അല്ലൽ ഉണ്ട്. അലട്ടൽ ഉണ്ട്. രോഗം, ദാരിദ്ര്യം..... വിധവകൾ എവിടെ പോയാണ് പണിയെടുക്കെണ്ടത് ? അവര്ക്കും കുഞ്ഞുങ്ങളുണ്ട്. വിവാഹ മോചനം നേടിയ സ്ത്രീകൾ നമ്മുടെ ചുറ്റുവട്ടമുണ്ട് . നമ്മുടെ മഹല്ലിൽ. തൊട്ടപ്പുറത്ത്. വിവാഹ പ്രായവും കഴിഞ്ഞു പുര നിറഞ്ഞു നിൽക്കുന്ന സ്ത്രീകൾ നമ്മുടെ കാണാ കാഴ്ചയിൽ ഉണ്ട്. അവരുടെ പ്രായമുള്ള സ്ത്രീകൾ അപ്പുറത്തെ വീട്ടില് പെരക്കുട്ടിയെയാണ് താരാട്ട് പാടുന്നത്. അത്രക്കും പ്രായമുള്ള അവിവാഹിതർ. അവര്ക്കും മരണം വരെ ജീവിക്കണ്ടേ ? പതിനേഴു അംഗങ്ങൾ ഉള്ള ദാരിദ്ര്യ വീട് വരെ ഉണ്ടെന്നറിഞ്ഞാൽ..... അവരുടെ വീട്ടിൽ മൂന്ന് നേരം ഉണ്ണണ്ടേ ? അവരുടെ കുഞ്ഞുങ്ങൾക്കും കുഞ്ഞുടുപ്പ് വാങ്ങണ്ടേ? അവിടെയും രോഗികൾക്ക് മരുന്ന് കഴിക്കണ്ടേ ? ആശ്രയമില്ലാതവർക്ക് അത് ഉള്ളവനല്ലേ ആശ്രയം ? ഈ നൂറിൽ താഴെ ഉള്ളവർ എങ്ങിനെ വന്നാലും നിങ്ങളുടെ ഒരു ബന്ധുവായി വരും. അല്ലെങ്കിൽ അയൽക്കാർ.... ഒരു ഉരുള ചോറ്, ഒരു ഔണ്‍സു മരുന്ന്, ഒരു ഉടുപ്പിന്റെ കഷ്ണം എങ്കിലും വാങ്ങാൻ നമ്മുടെ പൈസ ഉപകരിച്ചാൽ.... അതും നമ്മുടെ സ്വന്തം നാട്ടുകാർക്ക്.... അതിൽ പരം വല്യ കാര്യം എന്താണ് ഉള്ളത്? ..സി.പി. മനസ്സറിഞ്ഞു ഒരു റിപ്പോർട്ട് ഉണ്ടാക്കി. അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടത് ഇപ്പോൾ എല്ലാവരുടെതുമായി.... എല്ലാര്ക്കും ഒന്ന് ഒത്തൊരുമിച്ചാൽ 15 ശതമാനം വരുന്ന ഈ ദാരിദ്രര്ക്ക് ഒരു താങ്ങാവും....തണലാകും. മഹ്ഷറയിൽ നമുക്കും ഒരു തണലാകും ...ഉള്ളവൻ ഉള്ളതിൽ നല്ലത് തരണം... ഇല്ലാത്തവന് വേണ്ടിയാണ് ചോദികുന്നത്..
No comments:
Post a Comment