നിരീക്ഷണം
*****************
''കൊള്ളിപ്പിസാസി'' ദുരന്തങ്ങൾ സമ്മാനിക്കുമ്പോൾ
****************************
ദുബായിക്കാലം. എന്റെ ഒരു കൂട്ടുകാരൻ; മലപ്പുറക്കാരൻ; ചെറ്യാട്ടി തങ്ങൾ. ഇടക്കിടക്ക് പുള്ളി വണ്ടിയും കൊണ്ട് വരും. ഫ്ലാറ്റിനു താഴെ വന്നു വിളിക്കും. ഒഴിവുണ്ടെങ്കിൽ പോകും. പോകാൻ രണ്ടു കാരണം - ഒന്ന്, തനി ഏറനാടൻ മലയാളം കേൾക്കാൻ. രണ്ട്, വണ്ടി ഓടിക്കുമ്പോൾ ഓരോ ചാട്ടക്കാരനെ ( ട്രാഫിക് നിയമലംഘകർ) കുറിച്ചു പുള്ളി തങ്ങൾ കിടിലൻ കമന്റുകൾ കേട്ടാസ്വദിക്കാൻ.
ദുബായ് റോഡിൽ കൊറിയർ ജീവനക്കാരും ഫാസ്റ്റ് ഫുഡ് ഡെലിവെറിക്കാരും ഉപയോഗിക്കുന്നത് ഇരു ചക്രവാഹനമാണ്. എത്ര പിന്നിൽ ഉണ്ടെങ്കിലും സിഗ്നൽ വീണാൽ തലങ്ങും വിലങ്ങും വളഞ്ഞും തിരിഞ്ഞും അത് സിഗ്നലിനു മുന്നിൽ എത്തിക്കോളും. പല നാൽ-നാലിമ്മേൽ ചക്ര വണ്ടിക്കാരും ഇതങ്ങളുടെ ശല്യത്തിൽ പെടാപാട് പെട്ടിട്ടുണ്ട്. നമ്മുടെ ചെറ്യാവുട്ടിക്ക് ഈറ്റിങ്ങളെ തല കണ്ടാൽ ശുണടിക്കു തീ പിടിക്കും. ഈ വണ്ടിക്കു പുള്ളി ഒരു പേരും ചാർത്തി - കൊള്ളിപ്പിസാസി
***************************
ഇനി നമുക്ക് നാട്ടിലേക്ക് പോകാം. എത്രേറോ ഈ കൊള്ളിപ്പിസാസിനെ കൊണ്ട് മരിക്കുന്നത് ? ഒരാഴ്ച മുമ്പ് രണ്ടു പയ്യമ്മാരാ റ്റൗണിന്ന് ഏതാനും മൈലുകൾ അകലെ ബസ്സിടിച്ച് പിടഞ്ഞു മരിച്ചത്. ഇതാ രണ്ടീസം മുമ്പ് അണങ്കൂരിൽ ഒരു സഹോദരി. ഇത് പോസ്റ്റുമ്പോഴും റോഡിൽ കുറെ ഹതഭാഗ്യർ മരണത്തോട് മല്ലിടുനുണ്ടാകും ! ആര് എങ്ങിനെ ഇടിച്ചാലും അനുഭവിക്കുന്നത് ബൈക്കിൽ ഇരുന്നവർ തന്നെ ! ഓട്ടുന്നവൻ പോലിസിനെ പിരാകി ഹെൽമറ്റ് തലയിൽ ''വെക്കാതെ'' വെക്കും. അപ്പോൾ പിന്നിൽ ഇരിക്കുന്നവനോ/ളോ ? അവർക്ക് തല വേണ്ടേ ? ശരിക്ക് ഹെൽമറ്റ് ധരിക്കേണ്ടത് പിന്നിൽ ഇരിക്കുന്ന സാധുവല്ലേ?
*******************************
A S L A M M A V I L A E
*******************************
ചില പെണ്ണുങ്ങൾക്ക് എന്താ തിരക്ക് ? ഭർതാവിന്റെയൊ മക്കളുടെയോ സഹോദരന്റെയോ ബൈക്കിന്റെ പിന്നാലെ ഇരിക്കാൻ. ഒര്ങ്ങീറ്റ് കീഞ്ഞൊളും.കുഞ്ചീല് ഒരു പാക്ക് (വാനിറ്റി). പിന്നൊരു തോക്ക്; കുന്തം; കുട; ബടി; കൊടി ... ഒന്ന് - ഒന്നര വയസ്സ് വയസ്സുള്ള ''ലാട്ട്നി'' വേറെയും ! എല്ലാം ഈ പോയത്തക്കാരി ഏറ്റെടുക്കും. മൊഫൈലും പുടിച്ചോളും ! പിന്നെ ഏടെറോ '' ഈ പുടുത്തം'' കിട്ടുന്നത് ? ഇതൊക്കെ ഏൽപ്പിച്ചു മുമ്പിലിരിക്കുന്ന മാന്യന്റെ ഒരു ഓർമ്മിപ്പിക്കൽ - ''പേടിയാന്നെങ്ക് ചെല്ലെണോളേ....ളേ .. ''! (അതിനു മാവിലക്കാരന്റെ ട്രാൻസ്ലേഷൻ ഇതാണ് - ''ഇതോളേ.....കലിമെ ചെല്ലിക്കോണ്ടിരുന്നോ, ഗേരണ്ടി ഇല്ലണേ..ണേ..'). അതിനിടക്ക് സാരിയും ബുർക്കയും സൽവാർകമീസിന്റെ ''തെല്ലു''മൊക്കെ ചക്രത്തിന്റെ കൂടെ കറക്കം തുടങ്ങിയിരിക്കും .
ഇനി എന്താ പറയേണ്ടത് ? പടച്ചവൻ തന്ന ജീവിതം നിങ്ങൾ ഈ ''കൊള്ളിപ്പിസാസി''ൽ തീർക്കാൻ നിൽക്കരുത്. എത്ര എത്ര ദാരുണ മരണങ്ങൾ ! ജീവിത ചക്രം തന്നെ താറുമാറാകുന്നില്ലേ? മരിക്കാതെ മരിക്കുന്ന ജീവിതങ്ങൾ അനുഭവിക്കുന്നത് നിങ്ങൾ ഒന്ന് പോയി നോക്കണം. പുരയിൽ ബാക്കിയായ പൊന്നുമക്കൾക്ക് വേണ്ടിയെങ്കിലും സഹോദരീ നിങ്ങൾ അതിന്മേൽ ഇരിക്കരുത്. നടന്നോ. ബസ്സിൽ കേറിക്കോ. കാറിൽ ഇരുന്നോ. റിക്ഷ പിടിച്ചോ. ഈ ''മൊതലി''ൽ ഇരുന്നു റൂഹ് കളയരുത്. ജീവഛവവുമാകരുത്. ആണ്‍പിള്ളേരെ ഉഫദേശിക്കാൻ.....(ആദ്യം എന്റെ പിള്ളാരെ ഉഫദേശിക്കട്ടെ)
***************************
ബറ്റിച്ചത് : ''സ്രാൽ....സ്രാൽ ... '' ട്രൂൂ ൂന്ന് ഒന്നൊന്നര സ്പീഡിൽ ''കൊള്ളിപ്പിസാസി'' യിൽ ഇരുന്നു പോകുന്ന ''പയേ'' ദമ്പതികളെ നോക്കി ഒരു പയ്യൻ കൂകി വിളിക്കുന്നത് കണ്ടു എന്തോ പന്തികേട് തോന്നി അവർ വണ്ടി നിർത്തി . മൊത്തമൊന്നു കറങ്ങി നോക്കി. ഒന്നും കണ്ടില്ല. അപ്പോഴേക്കും പയ്യൻ നടന്നെത്തി. ഇച്ച - ''നീ എന്ത്രാ ചെല്ലിയേ ....''? അപ്പോൾ പയ്യൻ - ''അത് ..ത്ച്ചാ .. നിങ്ങളെ ബയ്യെന്നെ അസ്രായിൽ ഇണ്ടായിനി..'' ചിരിക്കാൻ വരട്ടെ, മാവിലക്കാരന്റെ അപേക്ഷ ഇതാണ് - മൊത്തം വായിച്ചില്ലേലും സാരോല്ലാ. ബറ്റിച്ചത് പത്തോട്ടം വായിക്കണം.
****************************
aslam MAVILAE
No comments:
Post a Comment