Sunday, September 19, 2010

അനാവശ്യം

കപ്പി തുരുമ്പിച്ചു
തൊട്ടിയില്‍ മണ്‍പുരണ്ടു
കയര്‍ ദ്രവിച്ചു
ആള്‍ മറയില്‍ ആല്‍ഗകള്‍ വളര്‍ന്നു
ഈ കിണറിനിയെന്തിനു?
ഇന്നും വണ്ടിയിലിറക്കിയത്
കുപ്പിവെള്ളത്തിന്റെ പെട്ടികളാണ്
മക്കള്‍ വട്ടം കൂടി
അച്ഛനംമയെയവര്‍ വല വീശി
നാളെ ടിപ്പര്‍ ലോറി കുന്നുകളുമായി വരും
കിണറിന്റെ ശവമടക്കിനത്‌ പട്ടടയൊരുക്കും
ശരിയാണ്,
നോക്കുകുത്തിയായി കിണറിനിയാര്‍ക്ക് വേണം ?
ചിലന്തി വല നെയ്തു ശ്വാസം മുട്ടിക്കുന്നതിനാല്‍
തവളകള്‍ പോലും തടിയെടുത്തു !
കുട്ടികളുടെ പ്ലാസ്റ്റിക്‌ കോണക മെറിയാന്‍
ഇനി കുഴി വേറെ കുത്തണം

1 comment:

അപരിചിതന്‍ said...

പേടിപ്പെടുത്തുന്നു,... ഒറ്റയ്ക്ക് ഇരുന്നു വായിക്കാന്‍ നല്ല സുഖം