Saturday, January 28, 2017

Sunday, January 22, 2017

''ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ജനകീയ പ്രതിരോധം''


''ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ
ജനകീയ പ്രതിരോധം''
യാമ്പു ഇസ്ലാഹി സെമിനാർ സംഘടിപ്പിക്കുന്നു

യാമ്പു : ''ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ജനകീയ പ്രതിരോധം'' എന്ന തലക്കെട്ടിൽ യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ  ജനുവരി 27 , വെള്ളിയാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു. യാമ്പു  ലക്കി ഹോട്ടലിനു മുൻവശത്തുള്ള ജാലിയാത് ഓഡിറ്റോറിയത്തിലാണ് പ്രസ്തുത പരിപാടി.  വൈകുന്നേരം 06 .30 ന്  സെമിനാർ തുടങ്ങും.  മത -സാമൂഹിക- രാഷ്ട്രീയ -സാംസ്കാരിക നേതാക്കൾ സെമിനാറിൽ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ അബ്ദുൽമജീദ് സുഹരിയും ജനറൽ കൺവീനർ ഉബൈദ് കക്കോവും അറിയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനു തടയിടുക എന്നതിലുപരി കാവിഭരണകൂടത്തിന്   ഇഷ്ടപ്പെടാത്തവരെയൊക്കെ ശത്രു രാജ്യത്തേക്ക് പോകാൻ ആഹ്വാനം ചെയ്യുന്ന നവഫാസിസ്റ്റുകളുടെ തനിനിറം  ഇന്ത്യൻ ജാനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രവാസികളായ മുഴുവൻ ഇന്ത്യൻ പൗരന്മാർക്ക് തുറന്ന് കാട്ടുകയും അത്തരം ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടായി ജനകീയ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.  ആദ്യമവർ മതപ്രചാരകർ നോക്കിവെച്ചു; പിന്നെ മതവിശ്വാസികളെ ചാപ്പ കുത്തി; പിന്നെയവയവർക്ക് പേരിൽ മാത്രം മതം കണ്ടാലും അവരെയും നോട്ടമിട്ടു; ഇപ്പോൾ തങ്ങളുടെ നയങ്ങളെ എതിർക്കുന്നവരെയും അനഭിമതരാക്കി. സമകാലീന ഇന്ത്യൻ സാഹചര്യങ്ങൾ ഭീതിതമായാണ് ജാനാധിപത്യവിശ്വാസികൾ നോക്കികാണുന്നതെന്നു സംഘാടകർ പറഞ്ഞു.

സെമിനാറിന്റെ വിജയത്തിനായി അബൂബക്കർ മേഴത്തൂർ രക്ഷാധികാരിയും അബ്ദുൽ മജീദ് സുഹ്‌രി ചെയർമാനും ഉബൈദ് കക്കോവ്  ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. നിയാസ് പുത്തൂർ, അബ്ദുൽ അസീസ് കാവുംപുറം, ഷൈജു എം. സൈനുദ്ദീൻ, ഫാറൂഖ് കൊണ്ടയത്ത്, അലി. എ സി ടി, ഫമീർ, റഷീദ് വേങ്ങര, അലി അഷറഫ്, അസ്‌ലം മാവില എന്നിവരെ വിവിധ വകുപ്പ് കൺവീണർമാരായി തെരഞ്ഞെടുത്തു.  യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ്  അബ്ദുൽ അസീസ് കാവുംപുറം അധ്യക്ഷത വഹിച്ചു. 

Thursday, January 19, 2017

കുട്ടിക്കാല കുസൃതിക്കണ്ണുകൾ - 47

കുട്ടിക്കാല കുസൃതിക്കണ്ണുകൾ - 47

മാവിലേയൻ

കല്യാണ മാമാങ്കങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ നാട്ടുകാരെപ്പോലെ നമ്മുടെ നാട്ടുകാരും ഉഷാറായിരുന്നു.  എഴുതാൻ തുടങ്ങിയാൽ കുറെ ലക്കം അപഹരിക്കുമെന്ന് ഭയമുണ്ട്. കുറിച്ചെഴുതി നിർത്താം. ബാക്കി വായനക്കാർ ഇടപെട്ട് പൂർത്തിയാക്കിക്കൊള്ളണം.

മുമ്പ് അങ്ങിനെ ദിവസവും നാട്ടിൽ  കല്യാണമൊന്നുമില്ലല്ലോ. വല്ല മാസത്തിലൊന്നോ വല്ല സൗക്കുന്റെ ഏട്ടന്മാർക്ക് ഏട്ടത്തിമാർക്കോ കെട്ടുപ്രായമായാൽ ഉണ്ടാകും. അതും ''വിളി'' എല്ലായിടത്തുമുണ്ടാകില്ല. കല്യാണവീട്ടുകാർ തങ്ങളുടെ  സാമ്പത്തിക അവസ്ഥ കണ്ടും നോക്കിയുമായിരിക്കും വിളി തന്നെ. അത്  തന്നെ എത്രയോ ആഴ്ചകളുടെ ആലോചനകൾ ബന്ധുക്കളും കാരണവന്മാരും നാട്ടുമൂപ്പന്മാരുമൊക്കെ ആലോചിച്ചാണ് തീരുമാനമാകുക.

എന്റെ തന്നെ ചെറുപ്പത്തിൽ പഴയ കല്യാണത്തിന്റെ ചെറിയ ബാക്കിയിരുപ്പുകൾ കടലെടുക്കാൻ കുറച്ചേ ബാക്കിയുണ്ടായിരുന്നുള്ളൂ.  അതിൽ ഒന്നാണ് പെണ്ണുങ്ങൾ വീടുകളിൽ പോയി കല്യാണം ക്ഷണിക്കുക. ഞാൻ എട്ടാം ക്ലാസ്സിൽ. എന്റെ പെങ്ങളുടെ കല്യാണത്തിന് ക്ഷണിക്കാൻ ഉമ്മയുടെ കൂടെ ഞാനാണ് കുന്നും മലയും കയറി കൂടെ പോയത്. അതിന്റെ അവസാനമെഴുതാം.

ആലോചന തൊട്ട് തുടങ്ങാം. ഇന്ന് നമ്മൾ പ്രൊപോസൽ എന്നൊക്കെയാണ് പറയുന്നതെങ്കിലും  ''പൊതു'' എന്നാണ് അതിന്റെ ഓമനപ്പേര്. കാരണവന്മാർക്ക് ഈ തട്ടകത്തിൽ  വലിയ പ്രാധാന്യം ഉണ്ടായിരുന്നു.  കാര്യങ്ങളൊക്കെ  ആലോചിച്ചു സംഭവം ഒത്തു വന്നാൽ, പിന്നെ അത് അറിയപ്പെടുക -  ''ആഊന്നും പോഊന്നും ആയി'' എന്നാണ്. അങ്ങിനെ ആരെങ്കിലും പറയുന്നത് കേട്ടാൽ, മനസ്സിലായി ഞങ്ങൾക്ക് ഒരു കല്യാണം എവിടെയോ നടക്കാനുള്ള  തുടങ്ങിയെന്ന്.

ഒരേ മഹല്ലിലോ തൊട്ടടുത്ത മഹല്ലുകളിലോ ആണ്  പെണ്ണിന്റെയും ആണിന്റെയും വീടുകളെങ്കിൽ  മിക്കവാറും പള്ളികളിലാണ് നിശ്ചയിപ്പ് ഉണ്ടാകുക. ഉസ്താദുമാരും ബന്ധു-കാരണവന്മാരും നാട്ടിലെ ഒന്നോ രണ്ടോ പ്രമാണിമാരും ഏതാനും ചില അയൽക്കാരുമുണ്ടാകും ആ ചടങ്ങിൽ. ഒരു പൂഞ്ചിയിൽ ചായയും കൂട്ടത്തിൽ  വല്ല കടിയോ മറ്റോ ഉണ്ടാകും. കയ്യിൽ ഒരു കലണ്ടറും കൊണ്ടാകും ഉസ്താദ്    ആ സദസ്സിൽ വരിക. അധികവും വ്യാഴാഴ്ചയായിരുന്നു അന്ന് കല്യാണത്തിനു ഡേറ്റ് തീരുമാനിക്കുക. ഞായറാഴ്ച കല്യാണമൊക്കെ കുറെ കഴിഞ്ഞാണ് വന്നത്. പിന്നെപ്പിന്നെ ഏത് ദിവസവും എപ്പോൾ വേണമെങ്കിലും ആകാമെന്നായി. ചൊവ്വാഴ്‌ച കല്യാണവും ചൊവ്വാ ഴ്ച യാത്ര പോകലോക്കെ ആരെങ്കിലും അക്കാലത്തു പറയുന്നത് കേട്ടാൽ അവന്റെ കാര്യം നാട്ടുകാർ തന്നെ ഒരു തീരുമാനമാക്കുമായിരുന്നു !

പന്തലിനു കാൽ നാട്ടുന്നത് മുതൽ കാരണവന്മാരോട് ആലോചിച്ചിരുന്നു. കിളിവാതിലും വായു സഞ്ചാരമൊരുക്കിയും നല്ല ഓലപ്പന്തൽ. തെങ്ങോല നമ്മുടെ നാട്ടിൽ അങ്ങിനെ ഇല്ലല്ലോ. അധികവും അടുക്കത്തുവയൽ, എരിയാൽ, ചൗക്കി ഭാഗങ്ങളിൽ നിന്നാണ് കാള വണ്ടിയിലൊക്കെയായി  ഓല കൊണ്ട് വരിക. തൊട്ടു മുമ്പുള്ള  മഴയ്ക്ക് തലപാറിയ കമുക് ഉള്ളവർ അത് നൽകും. പന്തലിന്റെ ഉത്തരവാദിത്തമൊക്കെ അന്ന് നട്‌പ്പള്ളം ഔക്കൻച്ചാക്കായിരുന്നു. അയാൾ പറഞ്ഞാൽ അവസാന വാക്ക്. പിന്നെ എതിരഭിപ്രായമില്ല.  തൊട്ടയൽപക്കത്തു നിന്നൊക്കെ ചെമ്പും ചെരവയും മുതൽ എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ കൊണ്ട് വരും. ബഹ്‌റൈൻ ജമാഅത്തു എം.എച് .എം. മദ്രസയിലേക്ക് കസേരയും മേശയുമടക്കം കല്യാണ പന്തൽ സാമഗ്രികൾ ഓഫർ ചെയ്യുന്നത് വരെ എനിക്ക് തോന്നുന്നത് നാട്ടുകാർ ആശ്രയിച്ചിരുന്നത് അങ്ങുമിങ്ങും നിന്ന് കൊണ്ട് വരുന്ന സാധനങ്ങളെയും കാസർകോട് നിന്നും കല്യാണ തലേന്ന് ഇറക്കുന്നവയൊക്കെയായിരുന്നു.

ഞാനൊക്കെ അറിഞ്ഞു വരുമ്പോൾ തന്നെ പെൺകുട്ടികളുടെ മേലെ കാത്കുത്ത്  നിന്നിട്ടുണ്ട്. വളരെ വളരെ അപൂർവ്വം കുൽസുമാരുടെ മേൽകാതുകൾ  മാത്രമേ  അന്നൊക്കെ കറുത്ത നൂൽ കോർത്ത് കണ്ടിരുന്നുള്ളൂ. പുതുനാട്ടിമാർ കാച്ചിത്തട്ടം ഉടുക്കുന്ന ഏർപ്പാടും ഇല്ല.  പുതിയാപ്പിളയുടെ കൂടെ നടക്കുന്ന ''തോയി''മാരും  അറ്റുപോയിരുന്നു.  പിന്നെ ബാക്കിയുള്ളത് കല്യാണ ദിവസം പുതിയാപ്പിള വധൂ വീട്ടിൽ വരുമ്പോൾ അളിയന്മാർ കാലിൽ കിണ്ടിവെള്ളമൊഴിക്കുക എന്നത് മാത്രം. ( ഞാനും ഈ പരിശുദ്ധ കർമ്മം ചെയ്ത ഒരു എളിയ അളിയനായിരുന്നു ).

തലേ ദിവസം രാത്രി മൂത്ത പെങ്ങളുടെ ഭർത്താവിന്റെ കാർമികത്വത്തിൽ കപ്പാട്ട് കൊണ്ട് പോകൽ, ''ബീട്ടികൂടു''ന്നതിനോടനുബന്ധിച്ചു  ആട് കൊണ്ട് പോക്ക്,  പുതുപ്പെണ്ണിന് കല്യാണത്തിന് മുമ്പായി ബന്ധുക്കളോ അയൽക്കാരോ സമ്മാനങ്ങൾ നൽകൽ, കല്യാണക്കുറി (കാശ്) വെക്കൽ, പുതിയാപ്പിളയെ കുളിപ്പിക്കാൻ തൊട്ടടുത്ത കുളത്തിലേക്ക് പാട്ടുംപാടി കൊണ്ട് പോകൽ,   കല്യാണ ദിവസം ബീഡി, ബീഡ, സിഗരറ്റ് സപ്ലൈ,  ആദ്യവെള്ളിയാഴ്ച പള്ളിയുടെ മുമ്പിൽ  പല്ലിളിച്ചുകൊണ്ട്  അഞ്ചാറ് ബർക്കിളി പാക്കറ്റും  തുറന്നുള്ള പുതിയാപ്പിളസിഗരറ്റ്,  പള്ളിയിലേക്ക് ഒരു മുസല്ല ഹദിയ,  പെങ്ങന്മാരുടെ  ഭർത്താക്കന്മാരെ ഇടക്കിടക്ക് കല്യാണ ദിവസം വെറുതെ തക്കരിച്ചോണ്ടിരിക്കൽ, പ്രായമായവരുടെ നേതൃത്വത്തിൽ കല്യാണപ്പാട്ട്, സ്ത്രീധനം പരസ്യമായി നിക്കാഹ് സദസ്സിൽ വെച്ച് നൽകൽ, വരനും പരിവാരങ്ങളും  രാത്രി ഏറെ വൈകി എത്തുക, അവർക്ക് രാജകീയമായ സ്വീകരണം ഒരുക്കൽ   ഇതൊക്കെ എന്റെ ഓർമ്മയിൽ തന്നെയുണ്ട്.  (ഇന്ന് പിന്നെ യുവാക്കൾ അറിഞ്ഞുകൊണ്ട് തന്നെ സ്വീകരണത്തിന്റെ നിലയും വിലയും സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണല്ലോ.  ചില കൂതറ ഏർപ്പാടുകൾ ഒഴിവാക്കി ഒന്നൊത്തുപിടിച്ചാൽ   പുയ്യാപ്ലയുടെ കൂടെ പോകുന്നവർക്ക് മുമ്പൊക്കെ ലഭിച്ചിരുന്ന പ്രത്യേക പരിഗണന തിരിച്ചു ലഭിക്കുമെന്നാണ് എനിന്റെ ഒരു ഇത്. ). ഒരത്യാവശ്യം കുസൃതിയും  പറ്റിക്കൽസൊക്കെ അന്നും അതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷെ, അതൊക്കെ എല്ലാവരും ആസ്വദിച്ചിരുന്നു, സന്ദര്ഭത്തിനനുസരിച്ചുള്ള തമാശയും കളിയും മാത്രം ! റാഞ്ചൽ,  കിഡ്‌നാപ്പിംഗ, മോചനദ്രവ്യമാവശ്യപ്പെടൽ, അറപൊളി, കോലം മാറ്റൽ ഇമ്മാതിരി കോപ്രായങ്ങൾ ഒഴിവാക്കിയാൽ ബാക്കി അത്യാവശ്യം തമാശകളൊക്കെ അന്ന് ഉണ്ടായിരുന്നു.

പുതിയാപ്പിള വരുമ്പോൾ എമണ്ടൻ പെട്ടിയും തലയിൽ വെച്ച് അതത് നാടുകളിൽ നിന്ന്  പെട്ടി വരും.  നമ്മുടെ നാട്ടിൽ ഒരു സുകുവിന്റെ അച്ഛനായിരുന്നു സ്ഥിരം ഈ മങ്ങലപെട്ടി ചുമന്നിരുന്നത്.  അവർക്ക് ആ ദിവസം  പ്രത്യേക പരിഗണനയും തരക്കേടില്ലാത്ത സംഖ്യയും കിട്ടുമായിരുന്നു. ഒരു സൗകുവിന്റെ പെങ്ങളുടെ കല്യാണത്തിന്  വലിയ മരപ്പെട്ടി ചുമന്ന് കൊണ്ട് വന്നു അപ്പണ്ണൻ ഒന്നരപ്പാടായത് ഓർമ്മയുണ്ട്.  പുതിയാപ്പിളയെയും കൂട്ടരെയും സൽക്കരിക്കുന്ന തിരക്കിൽ ചിലർ പെട്ടി ഇറക്കാൻ തന്നെ മറന്നു പോയി, ആ പാവം ഒരുമൂലയ്ക്ക് അമിതഭാരവേദനയാൽ നിൽക്കുന്നുത് ആരുടെയോ ശ്രദ്ധയിൽ പെട്ടത് കൊണ്ട് ഒരു അപകടം ഒഴിവായി.   ഞാനൊക്കെ ജനിക്കുന്നതിനു മുമ്പ് തൊട്ടയൽ നാട്ടിൽ ഒരു കല്യാണ വീട്ടിൽ പുതിയാപ്പിളപ്പെട്ടി  ആരോ ഇറക്കുമ്പോൾ ആയം തെറ്റി മുറ്റത്തു വീണുടഞ്ഞു ആകെ നാശകോശമായ ഒരു ദുരന്ത ചരിത്രമുണ്ടായിട്ടുണ്ട് പോലും. അതിനു ശേഷം  പെട്ടി  താഴെ   ഇറക്കാൻ പെണ്ണിന്റെ വീട്ടുകാർ ചില വിശ്വസ്തരെ ശട്ടം കെട്ടി നിർത്തുമത്രെ !

 ഈ പറഞ്ഞ  പെട്ടിയുടെയും തലേദിവസം രാത്രി കൊണ്ട് വന്ന കപ്പാട്ടിന്റെയും  താക്കോൽക്കൂട്ടം മിക്കവാറും മൂത്തപെങ്ങളുടെ ഭർത്താവിന്റെ കസ്റ്റഡിയിലാണത്രെ ഉണ്ടാകുക.  ''ബീട്ടികൂടൽ'' ദിവസം ഏറ്റവും കൂടുതൽ ഷൈൻ ചെയ്യുന്ന ബഹുമാന്യ വ്യക്തിയും ഇദ്ദേഹം തന്നെ. ഇയാൾ വന്നിട്ട് വേണം, ആ പെട്ടിതുറന്നു പെണ്ണിന്റെ ബന്ധുക്കൾക്കും പെണ്ണിന്റെ വീട്ടിലെ  കല്യാണം കെങ്കേമമാക്കിയ പണിക്കാരി പെണ്ണുങ്ങൾക്കും  സമ്മാനങ്ങൾ നൽകാൻ (ചിലയിടത്തു സമ്മാന ദിവസമാണ് പോലും ബന്ധുക്കൾ  അടിയോടടുക്കലും തെറ്റിപ്പിരിയലും പണിക്കാരിപ്പെണ്ണുങ്ങൾ നോട്ടും സ്യൂട്ടും നോക്കി അതൃപ്തി അറിയിക്കലും ഇട്ടേച്ചു പോകലും മറ്റും). പെണ്ണിന്റെ അടുത്ത ബന്ധുക്കൾക്ക് പുതിയാപ്പിള തന്നെ ഗിഫ്റ്റ്  നൽകും, പവനും പൈസയും ഇങ്ങോട്ട് കിട്ടുകയും ചെയ്യും. (അതായിരിക്കാം  അതിന്റെ രഹസ്യം). ബാക്കിയുള്ളവർക്ക് മറ്റേ കക്ഷിയും  സമ്മാന വിതരണം നടത്തും.

വിളിച്ച വീട്ടിൽ നിന്നും പെണ്ണുങ്ങളും കുട്ടികളും കുടുക്കയുമടക്കം വരുന്നത് ഒഴിവാക്കാൻ പണ്ടുള്ളവർ കണ്ടു വെച്ച ഒരു ഒരേർപ്പാടാണ് വീട്ടുടമസ്ഥൻ കല്യാണം ക്ഷണിച്ചതിനു പുറമെ പെണ്ണിന്റെ ഉമ്മയും പിന്നാലെ പോയി സെലക്ട് ചെയ്ത വീടുകൾ പോയി കല്യാണം വിളിക്കുക എന്നത്.  പിറ്റേ ദിവസം മുതൽ അത് പരിസരം മൊത്തം അറിയും. '' ഞമ്മളെ ചെറിയാള്പ്പിലെ അദ്രായിച്ചാന്റെ  കുൽസൂന്റെ മങ്ങലോ എനത്തെ ബിയ്യായ്സെ ....പോണോന്ന് നിരീച്ചിറ്റി ആസെ ബെച്ചിറ്റിണ്ടായിനി... എന്താക്ക്ന്നെ എനി  പോയിറാന്  കയ്യേലാ....കുൽസൂന്റെ ഉമ്മാഉം ആടാടെ നോക്കീറ്റ് ബിൾക്കാൻ  പോയ്ൻല്ലോ ... ഔത്തേക്ക് ഓള് ബന്നെങ്ക് ..കിടാക്കളെ കൂട്ടീറ്റ്പോണൊ, ഇല്ലാങ്ക് പോന്നെ ഏസിഗെ അല്ലേപ്പാ.. ''    ഈ ഡയലോഗിൽ നിന്ന് എന്ത് മനസ്സിലായി ?  ആണുങ്ങൾ മാത്രം  വിളിക്കാൻ പോയാൽ ആ വീട്ടിൽ നിന്ന് ആണുങ്ങൾ മാത്രം ഒന്നോ രണ്ടോ പോവുക. നോ ലേഡീസ് ആൻഡ് ചിൽഡ്രൻ.  പെണ്ണുങ്ങൾ കൂടി ക്ഷണിക്കാൻ വന്നിട്ടുണ്ടെങ്കിൽ ആ ക്ഷണം മൊത്തം സ്വീകരിച്ചു കുഞ്ഞുകുട്ടികളടക്കം വീട്ടുകാർ പോകുക. ഈ പോക്കുവരവുകളുടെ എണ്ണമൊക്കെ   ഇരുന്നും കിടന്നും കാരണവന്മാർ  കണക്ക് കൂട്ടിയാണ്  സാധാരണക്കാരുടെ കല്യാണവീടുകളിൽ ''കോപ്പ്'' തയ്യാറാക്കുക.

ഞാൻ എട്ടാംക്‌ളാസ്സിൽ ഉള്ളപ്പോൾ ഉമ്മയുടെ കൂടെ ഇങ്ങിനെയൊരു കല്യാണം ക്ഷണിക്കലിന് പോയി. കുറെ ദിവസം മഗ്‌രിബ് ആയാൽ എനിക്ക് ഇത് തന്നെയാണ് പണി. കൂടെ പോയാൽ സർബത്തൊക്കെ കിട്ടുന്നത് കൊണ്ട് എനിക്കും തോന്നി ''ഇത് കൊള്ളാലോ'' എന്ന്.   കരോടി ഭാഗത്തു ഒരു രാത്രി ഉമ്മാന്റെ കൂടെ കല്യാണം വിളിക്കാൻ  പോയി, തിരിച്ചു വരുമ്പോൾ കാലക്കേടിനു എന്റെ കയ്യിലുണ്ടായിരുന്ന ലിസ്റ്റ് ഒരു വീട്ടിൽ മറന്നു പോയി. അത് എടുത്ത് കൊണ്ട് വരാൻ ഉമ്മ ഒരു കാരണവശാലും കൂടെ വരില്ല.  അറിഞ്ഞാലോ അടിയും ഉറപ്പ്. അടുത്ത വീട് ഏതാണെന്ന് ആ ലിസ്റ്റ് നോക്കിയാലേ മനസ്സിലാകൂ. ഞാനാണെങ്കിൽ ത്രിശങ്കു സ്വർഗത്തിലും. പറഞ്ഞില്ലേൽ ആ ലിസ്റ്റ് വീട്ടുകാർ വായിക്കും; പറഞ്ഞാൽ അടി അതിലും വലിയ പൊങ്കാല വീട്ടീന്ന് ഉണ്ടാകും.  ഉമ്മാനോട്  വയറു വേദന അഭിനയിച്ചു ഞാൻ നേരെ തിരിച്ചു വീട്ടിലേക്ക് വന്നു. എന്നിട്ട് രണ്ടും കൽപ്പിച്ചു ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു. കരോടി കുന്നു കയറിയത് മാത്രം ഓർമ്മയുണ്ട്. എങ്ങോട്ടുനിന്ന് വന്നതാണ്, എവിടെയാണ് പോകേണ്ടത്, തിരിച്ചു പോകേണ്ട വഴിയേതാണ് ഒന്നും മനസ്സിലാകുന്നില്ല. ഒരു ഭാഗത്തു നിന്ന് പട്ടികളുടെ കൂട്ടക്കരച്ചിൽ വേറെയും. പോകുമ്പോൾ പത്ത് മിനുറ്റ് മാത്രമെടുത്തു എത്തിയ ആ  വീട് തപ്പിപ്പിടിക്കാൻ ഒരു മണിക്കൂറിലേറെ  നേരമെടുത്തു.  ആ വീട്ടിലെ  കതക് മുട്ടി അകത്ത് കയറാൻ നോക്കുന്നതിനു മുമ്പ് കൊട്ടിലിനകത്തു നിന്ന് ഒരു  സൗകുവിന്റെ ശബ്ദം കേട്ട് കിളിവാതിലിൽ നോക്കുമ്പോഴാണ് ചങ്ക് പൊട്ടുന്ന കാഴ്ച കണ്ടത് -   ആ ''കല്യാണ സ്‌പെഷ്യൽ വിളി ലിസ്റ്റ്'' ചുരുട്ടി  അവിടെയുള്ളൊരു സൗക്കു നല്ല ആയത്തിൽ മേശപുറത്തു  കത്തിക്കൊണ്ടിരിക്കുന്ന   ചിമ്മിണി കൂടിനു കാണിച്ചു പൂത്തിരികത്തിച്ചു ആർമ്മാദിക്കുകയാണ്. പിന്നീടെന്തുണ്ടായിന്നു പറയേണ്ടല്ലോ.

അന്നത്തെ കല്യാണ വീടുകളിലെ മറ്റു  ചില വിശേഷങ്ങൾ അടുത്ത ഒരു ലക്കത്തിൽ ഒതുക്കി നിർത്താം. 

Monday, January 16, 2017

ഐക്യം സാര്‍ഥകമാകണമെങ്കില്‍ ജാഗ്രത അനിവാര്യം - shabab weekly

ഐക്യം സാര്‍ഥകമാകണമെങ്കില്‍ ജാഗ്രത അനിവാര്യം

കേരളത്തിലെ മുസ്‌ലിം നവോത്ഥാന മുന്നേറ്റമായ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് അതിന്റെ പ്രയാണ വീഥികളില്‍ കുതിപ്പുകളും കിതപ്പുകളും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പതുക്കെ കര്‍മരംഗത്ത് കടന്നുവന്ന് ഒരു നൂറ്റാണ്ടുകൊണ്ട് സമൂഹത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് പക്ഷേ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പുലരിയില്‍ കടുത്ത കിതപ്പനുഭവപ്പെട്ടു. പ്രസ്ഥാനത്തിനകത്ത് ശൈഥില്യത്തിന്റെ കാറ്റുവീശി. ഒരു അശനിപാതം പോലെ പിളര്‍പ്പുപോലും തലയില്‍ വീണു. പക്ഷേ ഐതിഹ്യത്തിലെ ഫീനിക്‌സിനെപ്പോലെ, പ്രസ്ഥാനം ശൈഥില്യത്തിന്റെ ചാരക്കൂമ്പാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചകണ്ടുകൊണ്ടാണ് 2017 ഉദിച്ചുയര്‍ന്നത്. മുറിവുപറ്റിയ ശരീരഭാഗത്തെ നശിച്ച കോശങ്ങള്‍ മാറി പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെട്ട് മുറിവുണങ്ങുക എന്ന അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമംപോലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആത്മാര്‍ഥ പ്രവര്‍ത്തകരുടെ ആന്തരിക ചോദനയുണര്‍ന്ന് പുനരൈക്യത്തിന്റെ പാതയിലേക്ക് സ്വയം കടന്നുവന്നുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സന്തോഷകരവും ആനന്ദദായകവുമായ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തകരോട് ചില കാര്യങ്ങള്‍ തെര്യപ്പെടുത്തുകയാണ്.
എന്തൊക്കെപ്പറഞ്ഞാലും വ്യത്യസ്ത പാതയില്‍ നീങ്ങാന്‍ വിധിയുണ്ടായ ഇസ്‌ലാഹീ പ്രസ്ഥാനം ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുവാനുള്ള സന്ദേശം ഒന്നുതന്നെ ആയിരുന്നുവെങ്കിലും വഴികള്‍ വ്യത്യസ്തമായിരുന്നു. ഒരേ ദിശയിലേക്കാണെങ്കിലും തികച്ചും വ്യതിരിക്തമായ നയനിലപാടുകള്‍ പ്രകടമായിക്കൊണ്ടു നീങ്ങിയ രണ്ട് കൈവഴികള്‍, ഒന്നരപ്പതിറ്റാണ്ടിന്റെ ഒരു മഹാതുരുത്ത് മധ്യത്തില്‍ ഉപേക്ഷിച്ചുകൊണ്ട്, വീണ്ടും സന്ധിച്ച് ഒന്നായി നീങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. സര്‍വശക്തന് സ്തുതി. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പുനരൈക്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഉന്നതരും സാധാരണക്കാരും സംഘടനകളുമുണ്ട്. ആരുടെയും ആത്മാര്‍ഥതയില്‍ ശങ്കിക്കാതെ എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിലുണ്ടായ പുനരേകീകരണം വലിയ പ്രാധാന്യത്തോടെ കണ്ട മാധ്യമങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. അതുല്യമായ ആദര്‍ശത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഐക്യകാഹളത്തിന് പ്രതിധ്വനി മുഴക്കിയ ലക്ഷോപലക്ഷം ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
പ്രിയപ്പെട്ട ഇസ്‌ലാഹീ പ്രവര്‍ത്തകരേ, ഐക്യം സാര്‍ഥകമാകണമെങ്കില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്നാണ് സാഹചര്യം നമ്മോട് വിളിച്ചുപറയുന്നത്. സാഹചര്യപരമായ കാരണങ്ങളാല്‍ അകന്നുപോയ മനസ്സുകള്‍ അടുത്തുകൊണ്ടിരിക്കുന്നു. സ്‌നേഹസൗഹാര്‍ദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ നിരന്തരം നടന്നുവരുന്നു. ചിലയിടങ്ങളില്‍ അല്പം സാവകാശം വേണ്ടിവരും. വ്യവസ്ഥാപിതമായ രണ്ട് സ്ട്രീം ഒരുമിച്ചുനീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായി പ്രതീക്ഷിച്ച അപസ്വരങ്ങള്‍ ഉണ്ടായില്ല എന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. രണ്ട് സംഘടനകള്‍ യോജിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ചെറുതെങ്കിലും ഒരു ഗ്രൂപ്പ് മൂന്നാം കക്ഷിയായി തിരിഞ്ഞുനിന്നെങ്കില്‍ അതില്‍ അത്ഭുതമില്ല. എന്നാല്‍ ഇസ്‌ലാഹീ ഐക്യവേദിയില്‍ ഒരു കുഞ്ഞുപോലും ഇടഞ്ഞുനിന്നില്ല എന്നത് അത്യത്ഭുതകരമായി നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രവര്‍ത്തകരുടെ മനസ്സിന്റെ തേട്ടമാണെങ്കില്‍ ഇതില്‍ സ്ഥാപിത താല്പര്യക്കാരില്ല എന്നതാണ് രണ്ടാമത്തേത്. സര്‍വോപരി നന്മയ്ക്കുമീതെ അല്ലാഹുവിന്റെ കരുണാകടാക്ഷവും. ഇരുസംഘങ്ങള്‍ ഒന്നായിത്തീരുന്ന പ്രക്രിയ തുടരുകയാണ്. എത്രയെത്ര സംരംഭങ്ങളും സ്ഥാപനങ്ങളും ഇടപാടുകളും വ്യവഹാരങ്ങളുമെല്ലാം ഉണ്ട്! പ്രവര്‍ത്തകര്‍ക്ക് അതൊരു ഭാരമായി എവിടെയും അനുഭവപ്പെട്ടിട്ടില്ല. ഈ മഹത്തായ സംരംഭത്തിന് മുന്‍കൈ എടുത്ത പ്രവര്‍ത്തകര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ.
കാര്യങ്ങള്‍ ഇത്ര ശുഭകരമെങ്കിലും ഈ യോജിപ്പ് ഇഷ്ടപ്പെടാത്തവരും ആശങ്കയോടെ നോക്കുന്നവരും തങ്ങള്‍ക്ക് എതിരാവുമോ എന്ന് ഭയക്കുന്നവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. ഐക്യത്തിലെ അനൈക്യമെന്ന് ഇല്ലാക്കഥ മെനഞ്ഞെടുത്ത മാധ്യമങ്ങള്‍, സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്ത് വസ്‌വാസുകള്‍ വ്യാപകമാക്കുന്ന ദോഷൈകദൃക്കുകള്‍, ഈ ഐക്യം ഐക്യമായിട്ടില്ല എന്നു പറഞ്ഞ് കാംപയിന്‍ നടത്തുന്നവര്‍ ഇങ്ങനെ പല തലങ്ങളിലും പല തരത്തിലും സാധാരണക്കാര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ ഇസ്‌ലാഹീ പ്രസ്ഥാനം തിരിച്ചറിയുന്നുണ്ട്. പ്രസ്ഥാനത്തിന്റെ മഹാ പ്രവാഹത്തിനിടയില്‍ നാം മാറ്റിവച്ച ആ തുരുത്തില്‍ വളര്‍ച്ചയുടെ ഗുണാത്മകമായ നാമ്പുകള്‍ക്കൊപ്പം ഛിദ്രതയുടെ മുള്ളുമുരടുകളും ഉണ്ടാവുക സ്വാഭാവികം. അവയിലെ കുപ്പിപ്പൊട്ടുകള്‍ മാത്രമെടുത്ത് ക്ലിപ്പാക്കി ഇത് ഐക്യത്തിന്റെ കാലില്‍ തറക്കില്ലേ എന്ന് വസ്‌വാസുണ്ടാക്കാന്‍ വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും ദുരുപയോഗപ്പെടുത്തുന്നവരോട് വികാരംകൊണ്ട് പ്രതികരിക്കുന്നതിനു പകരം വിവേകംകൊണ്ട് സംയമനം പാലിക്കുകയാണ് വേണ്ടത്. ഇസ്‌ലാഹിന്റെ ഒരു കാലഘട്ടം മുഴുവന്‍ ജ്വലിച്ചുനിന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ഒരു പ്രതികരണം ആനുഷംഗികമായി അനുസ്മരിക്കട്ടെ. 'ആവറേജ് ബുദ്ധിയില്ലാത്തവര്‍ മുജാഹിദുകളിലില്ല'. ഇത് നമുക്കും ആവര്‍ത്തിച്ചുപറയാം. നവതലമുറ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നുകൂടി ഉണര്‍ത്തട്ടെ. ഐക്യം സാര്‍ഥകമായിത്തീരാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.
•┈┈┈┈•✿❁✿•┈┈┈┈•
എഡിറ്റോറിയൽ
ശബാബ് വാരിക
2017 ജനുവരി 13 വെള്ളി

Tuesday, January 10, 2017

എം.എം. അക്ബറിനെതിരെയും പീസ് ഇന്റർ നാഷണൽസ്‌കൂളിനെതിരെയുമുള്ള സർക്കാർ നീക്കം അപലപനീയം - യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ

എം.എം. അക്ബറിനെതിരെയും
പീസ് ഇന്റർ നാഷണൽസ്‌കൂളിനെതിരെയുമുള്ള
സർക്കാർ നീക്കം അപലപനീയം  -

യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ


വർഷങ്ങളായി  മലയാളികളോടൊപ്പം  വിദ്യാഭ്യാസ -സാംസ്കാരിക-പ്രബോധനപ്രവർത്തനങ്ങളിൽ കേരളക്കരയിലും കേരളത്തിന് പുറത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ചിന്തകനും മത പ്രബോധകനും ഗ്രന്ഥകർത്താവുമായ എം.എം. അക്ബറിനെതിരെ സംശയത്തിന്റെ നിഴൽ പടച്ചുണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന  സർക്കാർ നീക്കങ്ങളെ  യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ ശക്തമായ ഭാഷയിൽ അപലപിച്ചു. മതപ്രബോധകരുടെ മേൽ  വർഗ്ഗീയതയാരോപിച്ചു ജയിലറകൾ നിറക്കാമെന്നത് ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. പുരോഗന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന കേരള സർക്കാർ പ്രസ്തുത വിഷയം നേർവായനക്ക് വിധേയമാക്കി പ്രസ്തുത നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് സെന്റർ ആവശ്യപ്പെട്ടു.


ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന  ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അഭിപ്രായ - ആരാധനാ സ്വാതന്ത്ര്യത്തിന്റെയും അർത്ഥമുൾക്കൊണ്ട്  തികച്ചും സുതാര്യമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ  പീസ് ഇന്റർ നാഷണൽ  സ്‌കൂളിനെതിരെ നടത്തുന്ന അനാവശ്യ അന്വേഷണങ്ങളിൽ നിന്ന് കേരളം സർക്കാർ പിന്മാറണമെന്ന് യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു. മുസ്ലീം മാനേജ്മെന്‍റിനു കീഴിലുളള കേരളത്തിലെ  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇന്ന് വരെ സ്വന്തം വിശ്വാസമോ  ആചാരങ്ങളോ  ആരാധനകളോ മറ്റ് മതസ്ഥർക്ക് മേൽ അടിച്ചേല്‍പ്പിച്ചിട്ടില്ല.  ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും മത - മാനവിക സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിൽ കേരളത്തിലെ മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമാണെന്നും യോഗം അഭിപ്രായപ്പെട്ടു..

ഇസ്ലാഹി കൺവെൻഷൻ യാമ്പു ജാലിയാത്ത്  മേധാവി ഷെയ്ഖ് ഫഹദ് അൽ ഖുറൈശി ഉത്‌ഘാടനം ചെയ്തു.
ഷംസുദ്ദീൻ കൊല്ലം അധ്യക്ഷത വഹിച്ചു.  അബ്ദുൽ മജീദ് സുഹൈരി സ്വാഗതവും  അബ്ദുൽ അസീസ് കാവുംപുറം നന്ദിയും പറഞ്ഞു.  ഷൈജു എം. സൈനുദീൻ,  അബൂബക്കർ മേഴത്തൂർ, അബ്ദുൽ അസീസ് സുല്ലമി സുല്ലമി, ....., ......, ....................., ............................. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 

Saturday, January 7, 2017

കുട്ടിക്കാല കുസൃതി കണ്ണുകൾ - 46 / മാവിലേയൻ


കുട്ടിക്കാല കുസൃതി കണ്ണുകൾ - 46  / മാവിലേയൻ

ഒന്നാം ക്‌ളാസ്സിൽ മദ്രസയിൽ ചേരുന്നതോ  മദ്രസ്സയിലെ  ആദ്യദിനങ്ങളോ ഒന്നും   ഓർമ്മയിൽ വരുന്നില്ല. പക്ഷെ, ഒരു ചൂരൽ വടി ബെഞ്ചിലേക്ക് ഉറക്കെ അടിച്ചു പതിവിൽ കവിഞ്ഞ   ധൃതിയിൽ  ഞങ്ങളുടെ ഇടയിൽ നീളത്തിലും കുറുകെയും നടന്നു അക്ഷരങ്ങൾ ഉറക്കെ വിളിച്ചു  പറഞ്ഞു ഞങ്ങളെ  ഒന്നാം ക്‌ളാസിൽ  കാർക്കശ്യത്തോട് കൂടി  പഠിപ്പിക്കുന്ന കറുത്ത ജിന്നാതൊപ്പി ധരിച്ച  ഒരു സ്രാമ്പി ഉസ്താദിനെ  മാത്രം ഓർമ്മയുണ്ട്.  (നമ്മുടെ നാടുമായും ഈ ഉസ്താദിന് വൈവാഹിക ബന്ധമുണ്ട്.)

തായൽ - മീത്തൽ ജമാഅത്തുകളുടെ സംയുക്ത മതപാഠശാലയായ എംഎച്ച് എം  മദ്രസ്സ കെട്ടിടം  മീത്തൽ പള്ളിക്ക് ഓരം ചേർന്ന് ഇടത് വശത്തായിരുന്നു ഉണ്ടായിരുന്നത്.  ഇന്നത്തെ പ്രീ-സ്‌കൂളിന് (എൽകെജി, യുകെജി ) സമാനമായി അന്ന് നമ്മുടെ  മദ്രസ്സയിൽ  ഒരു സംവിധാനമുണ്ടായിരുന്നു - അരക്ക്ലാസ്സ് അഥവാ, ലൂക്കേജി (L + U KG). അരക്കിൽ, ഒന്നിൽ, രണ്ടിൽ ..ഇങ്ങനെയാണ് അന്ന് ക്‌ളാസ് എണ്ണുക. ചെറിയ  കുട്ടികളെ ഒന്ന് കൂടി പാകപ്പെടുത്തുക എന്നതായിരുന്നു അന്നത്തെ മദ്രസ്സാ നേതൃത്വം അരക്ലാസ്സ്കൊണ്ടുദ്ദേശിച്ചത്.   1973-1974 ആകുമ്പോൾ അരക്ക്ലാസ്സ് സംവിധാനം നിന്നു . അത്കൊണ്ട് എനിക്ക് അരക്ക്ളാസിൽ ഇരിക്കാനുള്ള ഭാഗ്യവുമുണ്ടായില്ല.

നാട്ടുകാരനായ എം.എസ്. അബ്ദുല്ല സാഹിബായിരുന്നു പ്രീ-മദ്രസ്സാധ്യാപകൻ.  (പത്തിരുപത് വർഷം മുമ്പ് ഒഎസ്എ പുറത്തിറക്കിയ സോവനീറിൽ  എം.എസ്. അബ്ദുല്ല സാഹിബിനെ ഓർത്തെടുത്തു ഞാൻ എഴുതിയ കവിതയിൽ ഈ അരക്ക്ളാസ്സിനെ കുറിച്ച് ഏതാനും വരികളുണ്ട്.  അദ്ദേഹത്തിനു എന്നോടുണ്ടായിരുന്ന  വാത്സല്യവും  എന്റെ ഉപ്പ, മൂത്ത എന്നിവരോടൊക്കെ എംഎസ്ച്ച കാണിച്ചിരുന്ന  സ്നേഹവും   അടുപ്പയുമൊക്കെയാണ് അന്ന് എന്നെ അങ്ങിനെയൊരു കവിതയെഴുതാൻ പ്രേരിപ്പിച്ച ഘടകം. )

 രണ്ടാം ക്‌ളാസ് മുതൽ നല്ല ഓർമ്മയുണ്ട്. ഏതാനും ദിവസങ്ങൾ മാത്രമാണ് പഴയ കെട്ടിടത്തിൽ ഞങ്ങൾ രണ്ടാം ക്‌ളാസിൽ   ഇരുന്നു പഠിച്ചത്. ഇളം നീലയോ പച്ചയോ നിറമുള്ളതായിരുന്നു അന്നത്തെ  മദ്രസ്സാകെട്ടിടം. തലമുട്ടാൻ പാകത്തിൽ സീനിയർ ക്ലാസ്സിനടുത്തായി വട്ടത്തിൽ ഇരുമ്പ് ബെല്ല് തൂങ്ങുന്നുണ്ടാകും. ബെല്ലടിക്കാനുള്ള ഇരുമ്പ് കോൽ തൊട്ടടുത്തുള്ള   പില്ലാറിനു മുകളിലായി  ഉണ്ടാകും.  ബെല്ലിനടുത്തായി തന്നെ മദ്രസ്സാബോർഡ്. ഇടത്ത് വലത്തോട്ട് പോകുമ്പോൾ മൊത്തം അക്ഷരങ്ങൾ മായും. പുതിയ ഏതോ അക്ഷരങ്ങൾ മധ്യത്തിലെത്തുമ്പോൾ വരും. അങ്ങ് നിന്ന് ഇങ്ങോട്ട് വരുമ്പോൾ വേറൊരു ഭാഷയിൽ അക്ഷരങ്ങൾ തെളിയും.  മൂന്ന് ഭാഗത്തു നിന്ൻ നോക്കിയാൽ മദ്രസ്സയുടെ പേര് മൂന്ന് ഭാഷയിൽ വായിക്കാമെന്നൊക്കെ മൂത്തവർ പറയുന്നത് അന്ന്  കേൾക്കാം. അന്നൊക്കെ ഞങ്ങൾ അത്ഭുതത്തോടെയാണ് അതൊക്കെ കേട്ടതും  നോക്കിയതും. ഒന്നാം ക്‌ളാസിൽ ഒന്നും മനസ്സിലായില്ല.   രണ്ടിൽ എത്തിയപ്പോഴാണ് ഞങ്ങൾ അതൊക്കെ  വായിച്ചു അനുഭവിച്ചത്.  അപ്പോഴേക്കും ആ ബോർഡ് പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചു.  ഇംഗ്ളീഷൊക്കെ വായിച്ചെടുക്കാൻ പിന്നെയും കുറെ മാസങ്ങൾ എടുത്തു. അറബി- മലയാള  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചതോടെ ഞാൻ  അത് ഇടത്തോട്ടും വലത്തോട്ടും നടന്നു വായിക്കാൻ വേണ്ടി മാത്രം മദ്രസ്സാ മാജിക് ബോർഡിന്റെ അടുത്ത് സൗകൂ - കുൽസുമാരെ കൂട്ടി പോകുമായിരുന്നു.  മീൻ വാങ്ങാനൊക്കെ മൂത്ത പെങ്ങളുടെ കൂടെ പോയാൽ അവളുടെ കയ്യിന്ന് കൈ വിടീച്ചു കുതറി  ഓടിപ്പോയി ഒന്നൂടെ നോക്കി വായിച്ചു വരും.  എപ്പോഴും കൗതുകം നൽകുന്ന ബോർഡ് !

 കുട്ടികളെ ഒന്നിൽ ചേർക്കുമ്പോൾ ബിസ്കറ്റോ മിടായിയോ നൽകുക എന്ന ഒരു പതിവു അന്നുമുണ്ട്. അത് വരുന്നതും കാത്താണ് ഞങ്ങളുടെ രാവിലെയുള്ള മദ്രസ്സയിലെ ഇരുപ്പ്. ഏതെങ്കിലും ഒരു രക്ഷിതാവ് ഒരു കുഞ്ഞു സൗകുവിനെയോ കുൽസുവിനെയോ കൂട്ടി മദ്രസ്സയുടെ വരാന്തയിൽ എത്തുമ്പോൾ ഞങ്ങൾ ആദ്യം നോക്കുന്നത് അവരുടെ കയ്യിൽ വല്ല കെട്ടുമുണ്ടോ എന്നായിരുന്നു.  അത് കാണുമ്പോൾ തന്നെ കുട്ടികളിൽ വല്ലാത്ത ഉത്സാഹം.  മിടായി പൊതിയും ഉസ്താദന്മാർ  കുറെ സമയം അവിടെ വെച്ചിരിക്കില്ല.  പുതിയ സദർ വന്നതോട് കൂടി, രക്ഷിതാവ് അഡ്മിഷൻ നടപടി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ അയാൾ കൊണ്ട് വന്ന മിടായി കുട്ടികൾക്ക്   കൊടുത്ത് തീർക്കാനുള്ള ഏർപ്പാടുമുണ്ടായി.  ഒരു ഭാഗത്തു  കുട്ടിയെ ക്‌ളാസിൽ എത്തിക്കലും മറ്റൊരു ഭാഗത്തു  സീനിയർ കുട്ടികൾ സ്വീറ്റ് വിതരണവും തുടങ്ങും.

ഞാൻ അന്ന് മിഠായി വന്നില്ലല്ലോ വന്നില്ലല്ലോ എന്ന ആശങ്കയിൽ വെറുതെ ഒന്ന് പുറത്തേക്ക് എത്തിനോക്കിയതും ഒരടി കൈക്ക് വീണതും ഒന്നിച്ചായിരുന്നു. പുതുതായി ചാർജെടുത്ത സദർ ഉസ്താദിന്റെ വക അടി. അദ്ദേഹം ബെഞ്ചിൽ അടിച്ചു വിരട്ടിയതായിരുന്നു, എന്റെ തലയിലെഴുത്തിൽ അത് തണ്ടക്കൈക്ക് കിട്ടാനുള്ള  യോഗമാണുണ്ടായിരുന്നത്.  ''ആരെടാ ...?'' എന്ന് ഉസ്താദ് കണ്ണുരുട്ടി വിരട്ടുമ്പോൾ കൈ വെച്ചത് ചൂരലിന് നേരെ പാകത്തിനായത് എന്റെ വിധി.  പിന്നെ അങ്ങോട്ട് അബൂബക്കർ മൗലവിയുടെ ദിനങ്ങളായിരുന്നു മദ്രസ്സയിൽ, അല്ല, സ്‌കൂളിൽ, അത് കുറഞ്ഞു പോകും,  പട്‌ല മൊത്തം എന്ന് പറയുന്നതാകും കൂടുതൽ ശരി.  എട്ടു - പത്ത് കൊല്ലക്കാലം പട്‌ലയുടെ വിദ്യാഭ്യാസ - സാമൂഹിക- സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് പറഞ്ഞാൽ വലിയ തെറ്റുമില്ല.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ രണ്ടാം ക്‌ളാസ് പുതിയ കെട്ടിടത്തിലേക്ക് മാറി, ഞങ്ങളല്ല, എല്ലാവരും. രണ്ടിൽ പഠിപ്പിച്ചത് ബൂഡ് ഉസ്താദ്. മൂന്നിൽ മൊഗർ ഉസ്താദ്. നാലിൽ തായലെ പള്ളിയിലെ ഖത്തീബ്, എന്റെ ചെറിയ മൂത്ത പി. എം.  മൊയ്തീൻ കുഞ്ഞി മൗലവി.  അഞ്ചിൽ മീത്തൽ പള്ളിയിലെ ഖത്തീബ്, അലി മൗലവി. ആറാം ക്ലാസ്സിൽ സദർ ഉസ്താദ്. ഏഴിൽ ഞാൻ എത്തിയെങ്കിലും ആകെ മൂന്ന്-നാല് ദിവസമേ പഠിച്ചുള്ളൂ, പിന്നെ ബാക്കി മൊത്തം ഒന്നാം ക്‌ളാസ്സിലെ പിള്ളേരെ പഠിപ്പിക്കാനായിരുന്നു സദർ ഉസ്താദ് എന്നെ അയച്ചത്.

മദ്രസ്സയിൽ എനിക്ക് ഏറ്റവും ഇഷ്ടം മൊഗർ ഉസ്താദിനോടായിരുന്നു. ഒരു സാഥ്വികനായ മനുഷ്യൻ. വളരെ പ്രായം ചെന്ന ഉസ്താദ്.  സിമ്പിൾ മനുഷ്യൻ. ഇസ്തിരിയിടാത്ത തൂവെള്ള കുപ്പായം. അലക്കുമ്പോൾ ചേർത്ത നീലം അങ്ങിങ്ങായി കുപ്പായത്തിൽ ഏറിയും കുറഞ്ഞും കാണാം.  മുകളിൽ രണ്ടോ മൂന്നോ ബട്ടണുള്ള നീളക്കുപ്പായം. വാരിചുറ്റിക്കെട്ടിയ വലിയ തലേക്കെട്ട്. പേരറിയില്ല.  ഉള്ളത് പറയാം ഇന്നും അദ്ദേഹത്തിന്റെയല്ല പല ഉസ്താദുമാരുടെയും പേരറിയില്ല. അന്ന് അവരുടെ പേര് ചോദിക്കാനോ അറിയാനോ ഞങ്ങൾ ശ്രമിച്ചിട്ടുമില്ല. ഒരു അദബ് കേട് പോലെയായിരുന്നു അവരോടു അതന്വേഷിക്കൽ എന്ന് അന്ന് തോന്നിയിരുന്നു.

ബൂഡ് ഉസ്താദായിരുന്നു  ഞങ്ങളുടെ രണ്ടാം ക്‌ളാസ്സിലെ അധ്യാപകൻ, എപ്പോഴും മന്ദഹസിക്കുന്ന മുഖം. എന്തെങ്കിലും കഴിക്കുമ്പോൾ അദ്ദേഹം ഒരു കയ്യിൽ ചുണ്ട് മറക്കും. ഞങ്ങൾ തിന്നുമ്പോഴും അദ്ദേഹം വായ കാണിക്കാതെ കൈ കൊണ്ട് മറച്ചു തിന്നാൻ പറയും. മൊഗർ ഉസ്താദാണ് ഞങ്ങൾക്ക് നമസ്കാരത്തിലെ  മുഴുവൻ പ്രാർത്ഥനകളും പ്രകീർത്തനങ്ങളും പഠിപ്പിച്ചത്. അവ  ഇന്നും മണിമണി പോലെ ചുണ്ടിലും മനസ്സിലും   ഉരുണ്ടുരുണ്ടു കളിക്കുന്നതും അദ്ദേഹത്തിന്റെ കർക്കശ്യമുള്ള പഠന രീതിതന്നെയായിരിക്കണം. അദ്ദേഹത്തിന്റെ ശബ്ദം ലൈറ്റ് ഹസ്കി വോയിസ്, തൊണ്ടയിൽ നിന്ന് ആ നേർത്ത പരുപരുത്ത ശബ്ദം പതുക്കെ കേൾക്കാനും നല്ല രസമായിരുന്നു.    നബിദിനത്തിൽ അതിരാവിലെ മദ്രസ്സയ്ക്ക് പുറത്തു ഞങ്ങളെ എല്ലാവരെയും നിരയായി നിർത്തി  ''ഖൂലൂ തക്ബീർ'' ആദ്യം പറഞ്ഞു തരിക മൊഗർ ഉസ്താദായിരുന്നു.  ഒരു മെഗാ ഫോൺ കൂട്ടിനു  ഉണ്ടാകും. ജാഥ പോകുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ചൊക്കെ എന്റെ  ചെറിയമൂത്തയുടെ ഹ്രസ്വമായ പ്രസംഗം കൂട്ടത്തിലും ഉണ്ടാകും.

പ്രവാചക ചരിത്രങ്ങളായിരുന്നു തായലെ ഉസ്താദിന്റെ ഇഷ്ടവിഷയം. ഖുർആൻ പാരായണത്തിൽ ആഗ്രഗണ്യൻ മീത്തലെ ഖതീബുസ്താദും. ഖുർആൻ ക്‌ളാസ് എന്താണെന്ന് ശരിക്കും അറിഞ്ഞത് സദർ ഉസ്താദിന്റെ ചിട്ടയുള്ള ക്‌ളാസ് കേട്ടും എഴുതിയും പഠിച്ചാണ്. അദ്ദേഹം തന്നെയായിരുന്നു  സംഘാടനമെന്താണെന്നും അതെങ്ങിനെയാണെന്നും ഞങ്ങൾക്ക് പറഞ്ഞു തന്ന ഒരേ ഒരു  അദ്ധ്യാപകൻ.

എല്ലാ ഞായറാഴ്ചകളും ഞങ്ങൾക്ക്  വാർഷികപ്പെരുന്നാൾ പോലെയാണ് അനുഭവപ്പെട്ടത്. ഞാൻ അഞ്ചിൽ എത്തിയപ്പോഴാണ് മദ്രസ്സയിൽ സാഹിത്യ സമാജം തുടങ്ങുന്നത്. അതിന്റെ ആദ്യഭാരവാഹികൾ എഞ്ചിനീയർ മുഹമ്മദ്, എസ്. അബൂബക്കർ, അരമന മുഹമ്മദ് തുടങ്ങിയ ഞങ്ങളുടെ സീനിയേഴ്സ്. ( നാലാം ക്‌ളാസ്സിൽ നിന്ന് നേരെ ചാടി ആറിൽ എത്തിയ കക്ഷി കൂടിയാണ് എൻഞ്ചിനീയർ മുഹമ്മദ്. അതൊക്കെ സദർ മൗലവിയിൽ മാത്രം നിക്ഷിപ്തമായ തീരുമാനങ്ങളിൽപെട്ടത്. )

 തൊട്ടടുത്ത വര്ഷം ഞങ്ങൾക്ക്  സാഹിത്യ സമാജത്തിന്റെ  ഉത്തരവാദിത്വം ലഭിച്ചു.  മൂന്നാം ക്‌ളാസ് മുകളിലങ്ങോട്ടുള്ളവർക്കാണ് ഞായറാഴ്‌ച സമാജത്തിൽ  പ്രവേശനം. ബാക്കിയുള്ള കുട്ടികൾ നേരത്തെ മദ്രസ്സ വിടും. ഒമ്പതര മുതൽ ഞങ്ങൾ മദ്രസ്സയുടെ മുകളിൽ വന്നു സ്റ്റേജ് അറേഞ്ച് ചെയ്യും. പ്രോഗ്രാം ലിസ്റ്റ് മദ്രസ്സയുടെ പൂമുഖത്തുള്ള നോട്ടീസ് ബോർഡിൽ സദർ ഉസ്താദ്  ഒട്ടിച്ചിരിക്കും. സമാജം തുടങ്ങുന്നതിനു കുറച്ചു മുമ്പ് ആരെങ്കിലും  ഒരാൾ അത് പറിച്ചു കൊണ്ട് വരും.  ഖിറാഅത്ത്, ഉപക്രമം, ഉത്‌ഘാടനം, പ്രസംഗം, ഗാനം, സാമാജികാവസരം, അടുത്ത ആഴ്ചയിലെ പ്രോഗ്രാം തയ്യാറാക്കൽ, ഉപസംഹാരം. ഇതാണ് അന്നത്തെ സാഹിത്യ സമാജത്തിന്റെ രീതി. ഉപക്രമത്തിനു ശേഷം സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും.  പ്രസിഡന്റ് സ്ഥിരം അധ്യക്ഷനാണ്.

പ്രോഗ്രാം നടന്നു കൊണ്ടിരിക്കെ സദർ ഉസ്താദ് ഒരു വടിയും പിടിച്ചു അകത്തും പുറത്തും  റോന്ത് ചുറ്റുന്നുണ്ടാകും. അദ്ദേഹത്തിന്റെ കണ്ണ് കുട്ടികളിൽ മാത്രമല്ല. മദ്രസ്സയുടെ താഴെ; പിന്നെ പള്ളിയുടെ ഭാഗത്തു; കിഴക്കും പടിഞ്ഞാറും സൈഡ്. ഓടിക്കിതച്ചു സ്‌കൂൾ ഭാഗം. താഴെ പോസ്റ്റ് ഓഫീസ്സ്, ഹോട്ടൽ ..എല്ലായിടത്തും  അദ്ദേഹത്തിന്റെ കണ്ണെത്തും. ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തിന് സിസി ക്യാമറ എന്ന വിളിപ്പേര് വീണേനെ !  അത് കൊണ്ട് പൊതുവെ സദർ മൗലവി  ഉള്ള പരിസരമൊക്കെ വളരെ വളരെ ശാന്തവുമായിരിക്കും. ഇടതു കയ്യിലെ വാച്ച് വലതു കയ്യിലേക്ക് മാറുന്നുവെന്നറിഞ്ഞാൽ ഉറപ്പിക്കാം, ഒരുത്തന്റെ/ ഒരുത്തിയുടെ കാര്യത്തിൽ തീരുമാനമായെന്ന്.

സാഹിത്യ സമാജത്തിലും അനാവശ്യമായി ഷൈൻ ചെയ്യാനും ഓവർസ്മാർട്ട് ചെയ്യാനുമൊക്കെ അന്നും   ചില സൗകുമാർ ശ്രമം നടത്തിയിരുന്നു.  വേറെ ആളുകളെ ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ കയറി അവർ  നിരങ്ങാൻ നോക്കും. ഞാൻ അന്ന് സാഹിത്യ സമാജം പ്രസിഡന്റ്. ഒരു സൗകു സെക്രട്ടറിയും . ഒരു യോഗം വിളിച്ചതും അത് മാറ്റിവെച്ചതും ഞാൻ അറിയാതെ.  അന്ന് ഞാൻ പേരിന് ഏഴാം ക്‌ളാസിൽ പഠിക്കുകയാണല്ലോ. മദ്രസ്സയിൽ പഠിപ്പിക്കുന്നത് കൊണ്ട് ഇതിൽ വല്ലാണ്ട് ഇൻവോൾവ് ആകാനും പറ്റുന്നില്ല.  ഞാൻ സെക്രട്ടറിയോട് കാര്യമന്വേഷിച്ചു. സൗക്കു കുറച്ചു ജാഡ കാണിച്ചോന്നു സംശയം. ഞാൻ സദർ ഉസ്താദിനോട് കാര്യം പറഞ്ഞു. അന്വേഷിക്കാമെന്നും സദറും.  ഞാൻ ഒരാഴ്ച കാത്തു. ഒരു നടപടിയും ഇല്ല. പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല, നീട്ടി  ഒരു രാജി എഴുതിക്കൊടുത്തു.  അതിനു മുമ്പും ശേഷവും അവിടെ ഒരു രാജി നടന്നോ എന്നറിയില്ല. രാജി കത്തിലെ  പദം ഇങ്ങിനെ : ''ഞാൻ രാജിവെക്കുന്നത് സെക്രട്ടറിയെ പേടിച്ചുമല്ല, ഭയന്നുമല്ല.'' തൊട്ടടുത്ത യോഗത്തിൽ  സദർ ഉസ്താദ്  സിക്രട്ടറിയോട്  എന്നെ സാക്ഷി നിർത്തി ആ കത്ത് വായിക്കാനും പറഞ്ഞു.  കത്തിലെ വാചകങ്ങൾ കേട്ട് അദ്ദേഹം ഊറിയൂറി ചിരിക്കുന്നണ്ടായിരുന്നു.  പിന്നീട് അദ്ദേഹം എന്നെ എവിടെ  കണ്ടാലും  ഈ വാചകം പറഞ്ഞു കളിയാക്കുമായിരുന്നു.

അതേ വർഷം തന്നെയാണ്, 1981 ൽ, മീത്തൽ ഖത്തീബ് ഉസ്താദ്, സദർ ഉസ്താദുമായുള്ള ചെറിയ നീരസത്തെ തുടർന്ന്  മദ്രസ്സയിൽ നിന്ന്  വിരമിക്കുന്നത്.  മൂന്നാം ദിവസം ഒരു  ഉച്ച നേരത്തു ഞങ്ങൾക്ക് ദുഹ്ർ നമസ്‌കരിക്കാൻ വരുമ്പോൾ   ഇവർ രണ്ടു പേരും  വലിയ കളിയും ചിരിയുമായി ഒരു മുഴുത്ത വരിക്ക  ചക്ക പള്ളിയിൽ ഒന്നിച്ചിരുന്നു തിന്നുന്നത്  കണ്ടതോടെയാണ് ആ രണ്ടു അധ്യാപകരുടെയും അരുമശിഷ്യന്മാരായ ഞങ്ങൾക്ക് വലിയ ആശ്വാസമായത്. ആ രംഗം കണ്ടു ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര  വലുതായിരുന്നു.

ഒരു ദിവസം രാവിലെ  പതിവ് പോലെ സദർ ഉസ്താദ് മദ്രസ്സയ്ക്ക് പുറത്തേ ജനാലയിൽ കൂടി ആളനക്കം കേട്ടപ്പോൾ പാളി നോക്കി.   പിന്നിലുള്ള നേർത്ത ഇടവഴിയിൽ കൂടി ഒരു സൗകുച്ചാഉം രണ്ടു പോത്തുകളും നടന്നു പോകുന്നു. ഒന്നും പറയാതെ അദ്ദേഹം ക്‌ളാസ് തുടർന്നു.

ഉച്ചനേരത്തോ വൈകിട്ടോ അതേ സൗകുച്ച പോത്തുകളെയും കൊണ്ട് തിരിച്ചു വരുന്നത് സദർ ഉസ്താദിന്റെ ശ്രദ്ധയിൽ പെട്ടു.  മദ്രസ്സയുടെ ഓരം ചുറ്റി നടക്കുന്ന സദർ ഉസ്താദ് അയാളെ വിളിച്ചു പറഞ്ഞു : ''xxxxx സാഹിബേ....ഇത് നിങ്ങൾ രാവിലെ കൊണ്ട് പോയ പോത്തല്ലല്ലോ ''

സൗകുച്ചാക്ക് അത് പറഞ്ഞത് അത്ര ഇഷ്ടായില്ല. ഉസ്താദിനെ ആപാദ ചൂഢം ഒന്ന് നോക്കി, ഇയാൾ ആരാപ്പാ ... എന്നർത്ഥത്തിൽ.  ''ഉദ്ദേശം രണ്ടു മണിക്കൂർ പന്ത്രണ്ട് മിനിറ്റ് വണ്ടിയാത്രാ ദൂരമുള്ളതും, അത്രേം ദൂരം വണ്ടിപിടിക്കാതെ നടന്നു കാൽനടയായി ഇന്നലെ ഇതേ പോത്തുകളുടെ കൂടെ നടന്നു വന്ന എന്നോടാണോ  മദ്രസ്സിലെ ഉസ്താദ്  പോത്തുകൾ മാറീന്ന് പറയുന്നത് ?, ഇയാൾക്ക് മദ്രസ്സയിൽ പഠിപ്പിച്ചാൽ പോരെ ? ആരെയും ഒരുപദ്രവവും ചെയാതെ പൊതുവഴിയിൽ കൂടി  രണ്ടു മിണ്ടാപ്രാണികളുടെ കൂടെ നടന്നുപോകുന്ന എന്നെ പോലെയുള്ള നാടൻകൃഷിക്കാരെ ഈ ഉസ്താദ് ഇങ്ങിനെ സുയിപ്പാക്കണോ ? കൊർച്ചോ ജാസ്തിയാന്നേപ്പാ.....  '' സൗകുച്ചാക് അങ്ങിനെയൊക്കെ പറയാനും ചോദിക്കാനും തോന്നി. അന്നത്തെ ''വോയിസ്'' അവിടെ സദർ മൗലവിയുടെ മാത്രമായിരുന്നത് കൊണ്ട് അതിനൊന്നും നിൽക്കാതെ പോത്തിനോട് ''മാദും'' , ''ഹൈ,ഹൈ''യ്യും  പറഞ്ഞു മുന്നോട്ട് നടന്നു.

പത്ത്  മിനിറ്റ് കഴിഞ്ഞില്ല, സൗക്കുച്ച സൈക്കിളിന്ന് വീണ ചിരിയോടെ നേരെ തിരിച്ചു നടക്കുന്നു.ഒരു  അഡ്ജസ്റ്റുമെന്റുമില്ലാതെ  നടക്കുന്ന ആ  പാവം  പോത്തുകൾ  അയാളുടെ ഒന്നിച്ചു  മുമ്പിലും ഉണ്ട്.  സംഭവം സദർ മൗലവി പറഞ്ഞത് പോലെ   മാറിപ്പോയത് തന്നെ  !! അപ്പോൾ  അയാളുടെ പ്രാർത്ഥന മുഴുവൻ ''സദറൊലാർച്ച''  ആ പരിസരത്ത് ഉണ്ടാകരുതേ  എന്നായിരുന്നു. ''ഹാവൂ...   എവിടെയും  സദറില്ല.'' മദ്രസ്സയുടെ നിഴൽ കഴിഞ്ഞപ്പോൾ പുള്ളിക്കാരനെ കാണാത്ത സന്തോഷത്തിൽ സൗകുച്ച നെടുവീർപ്പിട്ടു.

പള്ളിക്കുളം കടക്കാറായപ്പോൾ  ആശ്വാസം കൊണ്ടും അതിലേറെ സന്തോഷം കൊണ്ടും സൗകുച്ച െചെറുതായൊന്ന് പുഞ്ചിരിച്ചു, ഈണത്തിൽ  മൊയീൻകുട്ടിവൈദ്യരുടെ പഴയ പടപ്പാട്ടിലെ രണ്ടു വരികൾ  ഉച്ചത്തിൽ പാടിക്കൊണ്ട്  മുന്നിൽ നടക്കുന്ന ആരാന്റെ പോത്തുകളെ പുറം നോക്കി വെറുതെ രണ്ടടിയും കൊടുത്തതേയുള്ളൂ, അതാ ,  പിന്നിൽ നിന്ന് വളരെ വളരെ  പരിചയമുള്ള, എന്നാൽ സൗകുച്ച ഒരിക്കലും  കേൾക്കാൻ ,ഇഷ്ടപ്പെടാത്ത  പാലക്കാടൻ ചിരി കേൾക്കുന്നു  -  ''ഹഹഹ ..... ഹഹഹ'' .  നമ്മുടെ സ്വന്തം സദർ ഉസ്താദിന്റെ ഹൈ ബാസ്സുള്ള  ചിരി.  

mayyitt prayer

Most of us don't know what to say during Salat Al-Janaza (Burial prayer)​. Here is the correct procedure:
1- ​After the First Takbeer​: Recite Surat Al-Fatiha.
*1. Bismillaahir Rahmaanir Raheem
*2. Alhamdu lillaahi Rabbil 'aalameen
*3. Ar-Rahmaanir-Raheem
*4. Maaliki Yawmid-Deen
*5. Iyyaaka na'budu wa lyyaaka nasta'een
*6. Ihdinas-Siraatal-Mustaqeem
*7. Siraatal-lazeena an'amta 'alaihim ghayril- maghdoobi 'alaihim wa lad-daaalleen
2- ​ After the Second Takbeer: Salat Al-Ibrahimiyya to the end, not Salat Fatih pls
​Allaahumma salli 'alaa Muhammadin wa 'alaa 'aali Muhammadin, kamaa sallayta 'alaa 'Ibraaheema wa 'alaa 'aali 'Ibraaheema, 'innaka Hameedun Majeed. Allaahumma baarik 'alaa Muhammadin wa 'alaa 'aali Muhammadin, kamaa baarakta 'alaa 'Ibraaheema wa 'alaa 'aali 'Ibraaheema, 'innaka Hameedun Majeed​.
3- ​ After the Third Takbeer: Pray for the dead but according to how it was narrated from our Prophet Muhammad ﷺ. One of them is:
Allaahum-maghfir lihayyinaa, wa mayyitinaa, wa shaahidinaa, wa ghaa'ibinaa, wa sagheerinaa wa kabeerinaa, wa thakarinaa wa 'unthaanaa. Allaahumma man 'ahyaytahu minnaa fa'ahyihi 'alal-'Islaami, wa man tawaffaytahu minnaa fatawaffahu 'alal-'eemaani, Allaahumma laa tahrimnaa 'ajrahu wa laa tudhillanaa ba'dahu​.
O Allaah! forgive our living and our dead, those who are with us and those who are absent, our young and our old, our menfolk and our womenfolk. *O Allaah*, whomever you give life from among us give him life in Islam, and whomever you take way from us take him away in Faith. *O Allaah*, do not forbid us their reward and do not send us astray after them.
4- Then you say a Fourth Takbeer and pause for a little while, then you say one Tasleem to the right (just onc), saying “Assalaamu ‘alaykum wa rahmat-Allaah.”
#Share to benefit others! May Allaah keep guiding us. Aameen!

Thursday, January 5, 2017

കുട്ടിക്കാല കുസൃതി കണ്ണുകൾ - 45 ./ മാവിലേയൻ

കുട്ടിക്കാല കുസൃതി കണ്ണുകൾ   - 45

മാവിലേയൻ

വീട്ടിൽ ആരെങ്കിലും അതും വിഐപി എന്ന് തോന്നുന്ന ആരെങ്കിലും വരണം മിക്ക വീടുകളിലും ഒരു കോഴിയുടെ കാര്യത്തിൽ തീരുമാനമാകാൻ. അത് വരെ എല്ലാവരുടെയും വീട്ടിൽ കോഴികൾ നമ്മളെക്കാളും പരിഗണനയിലാണ് വളരുക.  അവർക്ക് രാപ്പാർക്കാൻ പ്രത്യേക വീട് തന്നെയുണ്ടാകും. അതിൽ പൈസക്കാരൻ - ദരിദ്രൻ എന്ന പരിഗണന തന്നെയില്ല.

ചിലർക്ക് കോഴി ഒരു വരുമാന മാർഗ്ഗം കൂടിയാണ്. മുട്ടയാണ് പ്രധാനം. പിന്നെ അറവിനായി വിൽക്കും. അറവിന് തെരഞ്ഞെടുക്കുന്നതിൽ തന്നെ കോഴികളിൽ തന്നെ ചില തരം തിരിവുകളുണ്ട്. പെരുന്നാളിനും ദിക്റിനും അറുക്കാനോ അതല്ലെങ്കിൽ സംഘമായി ഒരു വിരുന്ന് പട വന്നാലോ മറ്റോ ആണ് വലിയ പൂവൻ കോഴികളെ അറുക്കാൻ പിടിക്കുക.

നല്ല വിലകിട്ടിയാൽ കോയിക്കെട്ട് (കോഴിയങ്കം )കാർക്ക് പൂവൻ കോഴികളെ ചിലർ   വിറ്റുകളയും. മധൂർ ഉത്സവം മുൻകൂട്ടി കണ്ടുകൊണ്ട്  കോഴിയങ്കക്കാർ പ്രത്യേകിച്ച് ചൂത്തർമാർ നാട് മൊത്തം പകൽ രണ്ടു ദിവസം കറങ്ങാനിറങ്ങും.  അവരുടെ നോട്ടം ആരാന്റെ വളപ്പിൽ ചിള്ളിക്കൊണ്ടിരിക്കുന്ന പൂവന്റെ മേത്തായിരിക്കും . അങ്കം ചെയ്യാൻ ആരോഗ്യമുള്ള കോഴികളെ അവർക്ക് കണ്ടാൽ  പെട്ടെന്ന് തിരിച്ചറിയാൻ പറ്റുമത്രെ. അതിൽ തന്നെ ആയിരംതല കോഴിയാണ് പോലും പോർക്കളത്തിലെ  ''തച്ചോളിഅമ്പു''.   അമ്മാതിരി എണ്ണത്തെ കിട്ടിയാൽ അങ്കക്കാർ പറഞ്ഞ വിലക്ക് കാശ് കൊടുത്തു കോഴികളെ  വാങ്ങും. അവർ കൊണ്ട് പോയി ചില മുറകളൊക്കെ പഠിപ്പിച്ചു അങ്കക്കോഴിയാക്കിയെടുക്കും.   അതിനു തന്നെ പ്രത്യേക ഉഴിയലും പിഴിച്ചലുമൊക്കെ  ഉണ്ട് പോൽ.  ഭക്ഷണ മെനു തന്നെ ഒന്നൊന്നരയാണ്. മധൂർ ഉത്സവപ്പിറ്റേന്ന് അങ്കകോഴികളെ കക്ഷത്തു അടക്കിപ്പിടിച്ചു കോഴിയങ്കക്കാർ മായിപ്പാടി, കുതിരപ്പടി ഭാഗങ്ങളിൽ നിന്ന് മധൂരിലെക്ക് കുന്നിറങ്ങി പോകുന്നത് കാണാം. അങ്കക്കോഴിയുമായി പോകുമ്പോൾ പരിചയക്കാരോട് വരെ അവർ മിണ്ടില്ല.അങ്ങിനെയെന്തൊക്കെയോ സിസ്റ്റം ഉണ്ടെന്നു തോന്നുന്നു.  ''നിങ്ങളെ ആള് ഈടും മൂടു ഇല്ലാതെ എന്തെല്ലോ ചെല്ലിയെർന്ന്'' ഒരു പരിചയക്കാരനായ കോഴിയങ്കക്കാരൻ സൗകുന്റെ ഇച്ചാനോട്  അങ്ങിനെ പറഞ്ഞു പോലും. അത് കൊണ്ടാണ് പോലും അങ്കത്തിനു പോകുമ്പോൾ ഇവർ പരിചയക്കാരോട് പോലും മിണ്ടാത്തത്. അധികം  കുട്ടികളും  ഇവരെക്കണ്ടാൽ  വഴിമാറിക്കളയും. അതിനു കാരണം ഇവരുടെ തലക്കെട്ടിൽ തിരുകിക്കയറ്റിയ കോഴിവാൾ തന്നെ. അതഞ്ചാറെണ്ണം കുത്തിത്തിരികിയിട്ടുണ്ടാകും. ആൾക്കാരോട് മിണ്ടുന്നതു ഒഴിവാക്കാൻ അങ്കത്തട്ടിൽ എത്തുംവരെ ഇവരുടെ വായിന്ന് മുറുക്കാൻ തുപ്പുകയുമില്ല. ഒരു ദിവസം രണ്ടു കോഴിക്കെട്ടുകാർ രണ്ടു എമണ്ടൻ കോഴികളെയും  പിടിച്ചു ധൃതിയിൽ നടന്നു പോവുകയാണ്. സൗകൂ ഓടി വേലിക്കടുത്തു നിന്ന് പറഞ്ഞു - ''യാള്ളോ ...എത്തർക്ക്ണ്ട് കോയീ......'' . കൂടെ ഉണ്ടായിരുന്ന സൗകൂന്റെ പെങ്ങൾ ചോദിച്ചു: എട്ക്ക് കൊണ്ടോന്നെ ...? അവന്റെ മറുപടി : അത് ..ആ കോയീനെ , ഈ കോയി കാദീറ്റു കൊല്ല്ന്നെ.... '' അന്ന് ആ ചൂത്തരെന്റെന്ന് അടി മാത്രം കിട്ടിയില്ല. (അത് അന്നത്തെ മാത്രം പ്രത്യേകതയല്ല. ആവശ്യമില്ലാതെ സ്ഥാനത്തും അസ്ഥാനത്തും കേറി ചോദിക്കുകയും സംശയം തീരാതെ പിന്നെയും പിന്നെയും കുത്തിചോദിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അപക്വമതികൾ എല്ലാകാലത്തും ഉണ്ടല്ലോ.  ഇന്നു പക്ഷെ, ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ആളുകൾ പുരോഗമിച്ചു.  അത്കൊണ്ട്  അത്തരം ''തോണ്ടിനോക്കികൾ'' വളരെ വളരെ കുറവുമാണ്)

നമ്മുടെ നാട്ടിൽ മുമ്പൊക്കെ ചില  വെറ്റില കൃഷിക്കാരെയും ഇതേ പോലെ ശല്യം ചെയ്യുമായിരുന്നു. അതിരാവിലെ കെബിടി/ കെസിബിടി ബസ്സിന്‌  പഴുത്ത അടക്കയും,  വെറ്റില കെട്ടുമായി പോകുമ്പോഴേക്കും ഒരാവശ്യവുമില്ലാതെ അതെന്താണ് ? ഇതെന്താണ് ? എവിടെ പോകുന്നത് ? ഇന്നലെ എത്രകിട്ടി ? ഇങ്ങനെ ഓരോന്ന് ചൊറിഞ്ഞുകൊണ്ടേ ഇരിക്കും.  ചോദിക്കുന്നവന് വല്ല കാര്യമുണ്ടോ? അതുമില്ല. അത്ര രാവിലെ തന്നെ ചോദിച്ചു വല്ല ലാഭമുണ്ടോ ? അത് തീരെ ഇല്ല. അതുകൊണ്ടു  അധികം പേരും വഴിപോക്കർ കാണാതെയാണ് രാവിലെ ഉരുപ്പടിയുമായി ടൗണിലേക്ക് ബസ്സ് കേറാൻ  പോവുക. വഴിയിൽ പോകുന്നവനോടൊക്കെ മിണ്ടാൻ നിന്നാൽ  ഉദ്ദേശിച്ച വില കിട്ടില്ല എന്നൊക്കെയുള്ള  ഒരു ധാരണയും  ചിലർക്കും ഉണ്ടായിരുന്നുവന്നതും ഒഴിവാക്കുന്നില്ല  . അതിന്റെ ലോജിക്ക് ഞാൻ മനസ്സിലാക്കുന്നത് -   കൂട്ടുകാരോടൊക്കെ ഒന്നും രണ്ടും പറഞ്ഞു മെല്ലെ നടന്നാൽ ബെളമാനം  ആകെകിട്ടുന്ന ബസ്സ് മിസ്സാകും, പിന്നെ ചന്തയിൽ വൈകിയെത്തിയാൽ സ്ഥിരം കസ്റ്റമർസ്  ആളെക്കാണാതെ വേറെ വല്ലവരോടും വെറ്റിലയും അടക്കയും വാങ്ങി  സ്ഥലം വിടുകയും ചെയ്യും. പിന്നെ,   കിട്ടിയ വിലക്ക് മാൽ ആർക്കെങ്കിലും കൊടുത്തോ, അവിടെ കുത്തിയിരുന്ന് തീരും വരെ വിറ്റോ വളരെ വൈകി തിരിച്ചു പോരേണ്ടിയും വരും   )

കോഴിയങ്കം മധൂർ ഉത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ തുടങ്ങും. മധൂരിൽ എന്റെ ഉപ്പാന്റെ കടയുംടെ മുന്നിലുണ്ടായിരുന്ന സ്‌കൂൾ മുറ്റത്താണ് വൈകുന്നേരം മുതൽ ഇത് തുടങ്ങുക. കോഴിവാൾ കെട്ടാൻ തന്നെ ചില പ്രത്യേക വൈദഗ്ധ്യം നേടിയവരുണ്ട്. ചാടുമ്പോൾ  വലതുകാലിൽ കെട്ടിയ കത്തി മറ്റേ പൂവന്റെ വയറിൽ കുത്താൻ പാകത്തിൽ ആയവും തരവും സമാസമം നോക്കി കെട്ടണം. ആദ്യത്തെ ചാട്ടത്തിനു തന്നെ വയറു കീറിയാൽ മാർക്ക് മൊത്തം കോഴിവാൾ കെട്ടിയവന് തന്നെ. കോഴിയങ്കം നടക്കുന്നതിനിടയിൽ വലിയ പൈസക്കാർ അവരുടെ ശിങ്കിടികൾ വിട്ട് വാത് വെപ്പ് നടത്തിയാണ് പൈസ കൊയ്യുന്നതും ചിലർക്ക് കൊഴിയുന്നതും. പോലീസ് വന്നാലോ പിടിക്കുന്നത്  പത്തോ നൂറോ ഉണ്ടാക്കാൻ കോഴിയങ്കം നടത്തുന്ന  സാധാചൂത്തർമാരെയും. ബാക്കിയൊക്കെ സ്ഥലം വിട്ടിട്ടുണ്ടാകും.

അന്നൊക്കെ മിക്കയിടത്തും അയല്പക്കങ്ങൾ തമ്മിൽ തർക്കങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കോഴി തന്നെയായിരിക്കും. കമുകിൻ തോട്ടത്തിലൊക്കെ അമ്മക്കോഴിയും പിള്ളേരും വന്നാൽ പിന്നെ കമുകിന്റെ ഒരു മുരടും ബാക്കിയാക്കില്ല. തപ്പലോടു തപ്പൽ. കഴിഞ്ഞ ദിവസം നാലഞ്ചു പണിക്കാരെ വെച്ച് വളവും തോലും വെച്ച മുഴുവൻ കമുകും ഒരു ലെവലായി മാറിയിരിക്കും. ഇവറ്റങ്ങൾക്ക് ആകെ അങ്ങിനെ ചിള്ളിയാൽ കിട്ടുന്നത് ഒരു പുഴുവോ അല്ലെങ്കിൽ ഒരു മണ്ണെരയോ മറ്റോ ആയിരിക്കും. എന്തെങ്കിലും  കിട്ടിയാൽ കൊക്കൊക്കോ എന്നൊക്കെ പറഞ്ഞു കൂടെ വന്ന പത്ത് പതിനാറു മക്കളെ ഒരുമിച്ചു കൂട്ടുന്നത് കണ്ടാൽ നമ്മൾ വിചാരിക്കും അമ്മക്കോഴിക്ക് ചിള്ളിചിള്ളി പിള്ളേർക്ക് മൊത്തം നൽകാനുള്ള ലഞ്ച് കിട്ടിയെന്ന് ! നല്ല സൗഹൃദത്തിൽ കഴിഞ്ഞിരുന്ന അപ്പുറത്തെയും ഇപ്പുറത്തെയും രണ്ടു വീട്ടുകാരെ തെറ്റിച്ച സന്തോഷത്തിൽ കുറച്ചു കഴിഞ്ഞാൽ ഇവറ്റങ്ങൾ കൂടണയും. മിക്കവാറും ഏതെങ്കിലും ഒരെണ്ണത്തിന്റെ കാലു ഒടിഞ്ഞിട്ടുമുണ്ടാകും. ഒരു സൗകുവിന് ക്‌ളാസിൽ ഞങ്ങളോട്  സ്ഥിരം പറയാനുണ്ടായിരുന്നത് അവൻ കല്ലെറിഞ്ഞു കാലൊടിച്ചിട്ടു വിട്ട  കോഴികളുടെ കഥകളായിരുന്നു.

വീട്ടിൽ ഒരു പെങ്ങളുടെ കല്യാണം വന്നാൽ പാവം ആങ്ങളമാരെ നേരെ പറഞ്ഞയക്കുക കോഴി വാങ്ങാനാണ്. അയക്കുന്നതോ ചെന്നിക്കൂടൽ, പതിക്കാൽ, കരോടി  ഭാഗത്തേക്കും. ഇവറ്റങ്ങൾ ഓരോ വാതിലും മുട്ടി കോഴിയുണ്ടോ കോഴിയുണ്ടോന്ന് ചോദിച്ചു ''നട്ടംതിരിഞ്‌ കൊട്ടപ്പാളയെട്ത്ത്''   വൈകുന്നേരമാകുമ്പോൾ ഒന്നോ രണ്ടോ കോഴിയേയും പിടിച്ചു  കൊണ്ട് വരും. കിട്ടിയില്ലെങ്കിൽ പഴി വേറെയും. ഇന്ന് മുട്ടിന്മുട്ട് കോഴിഫാമും കോഴിക്കടയുമല്ലേ !

അതിലും വലിയ പാടാണ് അന്ന് കോഴിയറുക്കുക എന്നത്. അഞ്ചു വഖ്ത് നിസ്കാരം മുറതെറ്റാതെ നിസ്‌ക്കരിക്കുന്നവരേ കോഴി അറുക്കാൻ  അന്നൊക്കെ പാടുള്ളൂ. അത് നോക്കുമ്പോൾ പള്ളിയിലെ മുക്രിച്ച മാത്രം ഉണ്ടാകും. അപ്പോൾ പിന്നെ അതിന്റെ ഏർപ്പാട് അയാളുടെ പിരടിയിലായി. അന്ന് മിക്ക പള്ളിയിലും മുക്രി സേവനത്തിന് വരുമ്പോൾ ഇന്റർവ്യൂ എടുക്കുന്നയാളുടെ ആദ്യത്തെ ചോദ്യം തന്നെ അറവു സംബന്ധമായിരിക്കും. അറുക്കാൻ വേണ്ടി പള്ളിയിൽ പോയി മുക്രിച്ചാനെ കണ്ടില്ലെങ്കിൽ എന്തൊരു പുകിലായിരുന്നു പാവം അയാൾ ഫെയിസ് ചെയ്യേണ്ടത്. ഒരു പഴയ മലപ്പുറം  ഉസ്താദ് പറഞ്ഞത് ഇങ്ങനെ - മൗത്തും കോഴിയറുക്കാനുള്ള പിള്ളേരുടെ വരവും ഇത് രണ്ടും അന്ന് പ്രവചിക്കാൻ പറ്റില്ലത്രേ, എപ്പോഴും പ്രതീക്ഷിച്ചിരിക്കണമെന്ന്. നാട്ടിൽ പോകുന്ന കാര്യം പറയുമ്പോൾ ആദ്യം ഇങ്ങോട്ട് കേൾക്കുന്ന തടസ്സ വാദം ഇതാണ് പോലും - ആയി മുക്രിക്കാ ....പോന്നതെല്ലൊ പൊവ്വാ... അപ്പോ, കോയ്യർക്ക്ന്നതാരീ ..അഞ്ചി വക്ത്ത് നിസ്കരിക്ക്ന്ന ഒരാളെ നിങ്ങൊ നാട്ട്ല് കാണിക്കീം ...'' ! എല്ലാത്തിനും ജവാബ്കിട്ടും, ഇതിനു മാത്രം ഉത്തരം  മുട്ടിപ്പോകും മുക്രി !

ഒരു ദിവസം പതിവ് പോലെ എന്റെ ഒരു ബന്ധു വീട്ടിൽ വന്നു. ഉച്ച നേരം. ഞാൻ സ്‌കൂൾ വിട്ട് വന്നതേയുള്ളൂ. വളരെ അപൂർവം വരുന്ന കക്ഷി കുടുംബ സമേതമാണ് വന്നിട്ടുള്ളത്. വീട്ടിൽ ആളുകളുടെയൊക്കെ ബഹളം കണ്ടു, വന്നവർക്ക്  ഒന്ന് വിഷ് ചെയ്യാനും പറ്റുമെങ്കിൽ കൊട്ടിലിലെ കട്ടിലിൽ ഉള്ള ചാൻസിനു രണ്ടിനിരുന്നു കളയാമെന്നൊക്കെ മനസ്സിൽ കണക്കു കൂട്ടി വന്ന വീട്ടിലെ പാവം  കോഴിയെ,  കിട്ടിയ തക്കത്തിന് പിടിച്ചു ഉമ്മ ഉക്കത്തു വെച്ച് എന്നെ കാത്തിരിക്കുകയാണ്, അറുക്കാൻ കൊണ്ട് പോകാൻ. തായൽ പള്ളിയിൽ മുക്രിയായിട്ട് പ്രത്യേകമാരുമില്ലല്ലോ. ഞാൻ പിന്നെ  ചെറിയ മൂത്താന്റെ വീട്ടിലേക്ക് മനസ്സില്ലാ മനസ്സോടെ വെച്ച് പിടിച്ചു. എന്നെക്കണ്ടതും വിരുന്ന്കാരിൽ ആണായുള്ളവൻ വീട്ടീന്ന് പുറത്തിറങ്ങി  എന്നോട് പറഞ്ഞു - ഈ നാട്ട്ല് ഉസ്താമാറെന്നല്ലേ അറുക്കുന്നത് ? പുള്ളമ്മാരെ കൊണ്ടാ , അഞ്ചു വഖ്ത്നിസ്കരിക്കാത്ത ആളെ കൊണ്ടൊന്നും അർപ്പിച്ചർണ്ടാ  "
ഞാൻ പറഞ്ഞു - ''പിന്നെ.... ഞാൻ അതോണ്ടല്ലേ, പള്ളിയിലേക്ക് ഇതിനെയും കൊണ്ട് പോകുന്നത് !''  കക്ഷി ചെറിയ എക്കസെക്കിന്റെ ആളാണെന്ന് ആ ചോദ്യത്തിൽ നിന്ന് ഊഹിച്ചെടുത്തു.  എനിക്കാ പറച്ചിൽ അത്ര ഇഷ്ടപ്പെട്ടുമില്ല.

കോഴിയുമായി ഞാൻ അവിടെയെത്തിയപ്പോൾ മൂത്ത സ്ഥലത്തില്ല, വരാൻ കുറെ വൈകുമെന്നും പറഞ്ഞു.  മൂത്തമ്മാനോട് ഞാൻ കാര്യം പറഞ്ഞു - ഒഴിച്ച് കൂടാൻ പറ്റാത്ത വിരുന്ന്കാരാണ് വന്നിട്ടുള്ളത്. നിങ്ങൾക്ക് അറുക്കാൻ പറ്റുമോ ? ഞാൻ കോഴിയെ  പിടിച്ചു തരാം.'' അത് മൂത്തമ്മാക്ക് അത്ര ഇഷ്ടമായില്ലെന്ന് തോന്നി. ഞാൻ മൂത്തമ്മാനോട് കത്തി കിട്ടുമോന്ന് ചോദിച്ചു. ആര് അറുക്കാനാ ? മൂത്തമ്മ ഇങ്ങോട്ട് ചോദ്യങ്ങൾ തുടങ്ങി. ഞാൻ പറഞ്ഞു, വഴിക്ക് ആരെയെങ്കിലും കിട്ടിയാൽ അറുപ്പിക്കാൻ. മൂത്തമ്മ വിട്ടില്ല, എന്നോട് മസ്അല തുടങ്ങി. ഞാൻ എല്ലാം കേട്ടുപറഞ്ഞു, എനിക്ക് എന്തായാലും കോഴിയെ അറുത്ത് കൊണ്ടു പോയേ തീരൂ. ഞാൻ അറുക്കാം, നിങ്ങൾ ഇതൊന്നു പിടിച്ചു തന്നാൽ മതി. എന്റെ ദയനീയ മുഖം കണ്ടു അവരുടെ മനസ്സലിഞ്ഞു. ആ വഴി വന്ന ഒരു സൗകൂന്റെ ഉമ്മാനോട് എന്നെ സഹായിക്കാൻ പറഞ്ഞു.  ഞാൻ രണ്ടും കൽപ്പിച്ചു കത്തിയും വാങ്ങി ഖിബ്-ലക്ക് കോഴിയെ തിരിച്ചു കത്തി കഴുത്തിൽ വെച്ചതും സൗകുന്റെ ഉമ്മ കയ്യിന്ന് ചിറക് വിട്ടതും കോഴി ഒരുമാതിരി കയ്യും കാലുമിട്ടടിച്ചതും രക്തത്തിൽ കുളിച്ചു അവർ കോഴിയെ വിട്ട് ഓടിയതും  എല്ലാം പെട്ടെന്നായിരുന്നു. അവസാനം ഞാൻ നോക്കുമ്പോൾ കോഴിയുടെ തല കാണാനില്ല. കുറെ ഞങ്ങൾ മൂന്ന് പേരും പുല്ലിൽ തപ്പി നോക്കി, പിന്നെ തലയില്ലാത്ത കോഴിയുമായി ഞാൻ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തിയിട്ട് തലയില്ലാത്ത കോഴിയെ കുറിച്ചു എനിക്ക് നട്ടാൽ മുളക്കാത്ത കുറെ കുളൂസ് പറയേണ്ടി വന്നു. അറുത്ത കോഴിയെ പിന്നോട്ട് എറിഞ്ഞു ചിറക് പിടിക്കുമ്പോൾ, അതിന്റെ ഊക്കിൽ തല തൊട്ടടുത്ത കുളത്തിൽ  തെറിച്ചു പോയതാണ് എന്നൊക്കെ പറഞ്ഞു തൽക്കാലം ഒപ്പിച്ചു. എക്കസെക്ക് വിരുന്നുകാരൻ കേട്ടാൽ കുളമാകുമെന്ന് കരുതി ഉമ്മ എന്നെ കൂടുതൽ വിസ്തരിക്കാൻ നിന്നില്ല. എന്നെ അല്ലെങ്കിൽ തന്നെ സംശയമുള്ള മൂത്ത പെങ്ങൾ അന്നത്തെ കോഴിക്കറി മാത്രം കഴിച്ചുമില്ല. അവൾക്ക് ഉറപ്പാണ് ഇതിന്റെ ആരാച്ചാർ ഞാൻ തന്നെയെന്ന്. എനിക്കാണെങ്കിൽ എന്നോട് പോകുമ്പോൾ ഡയലോഗടിച്ച എക്കസെക്കിനെ ഞാൻ അറുത്ത കോഴിക്കറി തീറ്റിച്ച ഒരു ഒരു നിർവൃതിയും.  വിരുന്ന്കാരൊക്കെ പോയപ്പോൾ എന്നെ നിറുത്തി പൊരിച്ചു പെങ്ങൾ എന്നെക്കൊണ്ട് എന്താണ് സംഭവം ഉണ്ടായതെന്ന് മണിമണിയായി പറയിപ്പിച്ചു. ഇന്നൊക്കെ പള്ളിയുടെ സൈഡിൽ കൂടി പോകാത്തവനൊക്കെ  കോഴിയറുക്കുന്ന ആളുകളെ കാണുമ്പോൾ വല്ലപ്പോഴും അന്നൊക്കെ ''ഖളായി'' ആയിരുന്ന ഞാനൊക്കെ എത്രയോ ഭേദം. 

Wednesday, January 4, 2017

ഇന്ന് കാണുന്ന മഹത്തായ ഐക്യം

ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന്  നമ്മുടെ പ്രതീക്ഷയിൽ വരെ ഉണ്ടായിരുന്നോ ? പക്ഷെ, നടന്നില്ലേ ? നടന്നു. ഒരു ഭാഗത്തു അതിന്റെ ശ്രമങ്ങൾ എല്ലായിപ്പോഴും നടന്നുകൊണ്ടിരുന്നു എന്നതിന്റെ ഉദാഹരണമാണ്. മുഴുവൻ പേരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ഐക്യം നമുക്ക് ആഗ്രഹിക്കാം. അതിന്നായി പ്രാർത്ഥിക്കാം. തീർച്ചയായും നമ്മുടെ നേതൃത്വം അതിനുള്ള ഒരു വഴിയും അടക്കില്ല എന്ന് തന്നെയല്ലേ അനുഭവം പറയുന്നത്.

ഇന്നോ നാളെയോ എല്ലാം നടന്നു കിട്ടണമെന്ന് നാം വാശി പിടിച്ചിട്ടും കാര്യമില്ല. അണികളിൽ ചിലരാണ് വിസ്‌ഡമിനു നേതൃത്വം നൽകുന്നതെന്ന് പോലും സംശയിപ്പിക്കുമാറുള്ള ഒരു സ്റ്റാറ്റസിലാണ് ആ സംഘമുള്ളത്. അവരുടെ ഇടയിൽ തന്നെ അച്ചടക്കവും പരസ്പര വിശ്വാസവും  ആദ്യമുണ്ടായിട്ടു മതിയെന്നു ഇസ്‌ലാഹി പ്രസ്ഥാനഥാനവുമായുള്ള ഐക്യ ചർച്ചയെന്നു  തോന്നിപ്പോകുന്നു സോഷ്യൽ മീഡിയയിലെ ചില വിസ്‌ഡം സഹോദരുടെ പോസ്റ്റുകൾ വായിക്കുമ്പോൾ.  ഏതായാലും നമുക്ക് പ്രാർത്ഥിക്കാം, ഒപ്പം നമ്മുടെ നേതൃത്വത്തിന്റെ വാക്കുകളെ നൂറു ശതമാനം വിശ്വാസത്തിലുമെടുക്കാം. 

Tuesday, January 3, 2017

ബ്ലോസ്സം(Blossom)' എന്ന സ്കോളർഷിപ്പ്‌

*ഗ്രേസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ* ആഭിമുഖ്യത്തിൽ നടത്തികൊണ്ടിരിക്കുന്ന 'ബ്ലോസ്സം(Blossom)' എന്ന സ്കോളർഷിപ്പ്‌ പദ്ധതിയിലേക്ക്‌ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ പ്രദേശത്തെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലുള്ള അനാഥരോ, അഗതികളോ ആയ കുട്ടികളെ നേഴ്സറി തലം മുതൽ ഏറ്റെടുത്ത്‌ പഠിപ്പിക്കുന്ന ഒരു പദ്ധതിയാണു ഇത്‌. അത്തരം കുട്ടികളെ മികച്ച എയ്ഡഡ്‌, അൺ എയ്ഡഡ്‌, സി ബി എസ്‌ ഇ, ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ /പ്രീ സ്കൂളുകളിൽ ചേർക്കുകയും, തുടർ വിദ്യാഭ്യാസം ഉറപ്പാക്കുകയും, അവരുടെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്യുന്നതുമാണു.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി *ജനുവരി, 31, 2017.*
കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക: *8086 78 8086*, *93889 99799*
Email: graceteam.clt@gmail.com.
*GRACE*

Sunday, January 1, 2017

പേരോടിന്‍റെ ശൈലി മാറ്റം,

പേരോടിന്‍റെ ശൈലി  മാറ്റം, 
ഇത് തുടർന്നാൽ 
തികച്ചും സ്വാഗതാർഹം 

ഇനി ഒരു സംഘടനയുടെ പണ്ഡിതന്‍മാരെയും വിമര്‍ശിച്ചുളള പ്രസംഗം എന്നില്‍ നിന്ന് പ്രതീക്ഷിക്കെണ്ടന്ന് പണ്ഡിതനും എസ് വൈ എസ് നേതാവുമായ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുസ്ലിയാർ ചെര്‍ക്കളയില്‍ നടന്ന SYS ആദര്‍ശ സമ്മേളനത്തില്‍ തുറന്നടിച്ഛത് നന്നാവലിന്‍റെ തുടക്കമാണെന്ന് പ്രതീക്ഷിക്കുന്നു. പേരോടിന്‍റെ പഴയ ശൈലിയില്‍ നിന്ന് വിഭിന്നമായാണ് കഴിഞ്ഞ ദിവസം ചെര്‍ക്കളയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചത്...
ഈ കാലമത്രയും ശൈഖ് ഇബ്നുതൈമിയ്യയെ കണ്ണടച്ച് വിമര്‍ശിച്ചിരുന്ന പേരോട് എന്നാല്‍ ഇപ്പോള്‍ ശൈഖ് ഇബ്നു തൈമിയ്യ വലിയ പണ്ഡിതനാണെന്നും അദ്ദേഹത്തിന്‍റെ ചില വാദങ്ങളോട് മത്രമേ നമ്മുക്ക് എതിര്‍പ്പുളളൂയെന്ന് പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുസ്ലിയാർ ചെര്‍ക്കളയില്‍ പറഞ്ഞു..

പ്രസംഗത്തിനിടെ മുജാഹിദ് ഐക്യത്തിനെ കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. മുജാഹിദ് ഐക്യത്തില്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞ അദ്ദേഹം ഭിന്നിച്ചവരെല്ലാം ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് അണികളില്‍ സംശയത്തിന്‍റെ നിഴല്‍ സൃഷ്ടിക്കുമെന്ന് തോന്നിയ പേരോട് ഉടന്‍ സംസാരം മാറ്റി.മുജാഹിദുകള്‍ ഒന്നിച്ചത് മുജാഹിദ് വിഭാഗങ്ങള്‍ക്ക് സുന്നികള്‍ക്ക് ഖണ്ഡനം മണ്ഡനം നടത്തി സമയവും സമ്പത്തും കളയുന്നത് ഒഴിവായിയെന്നതിനാലാണ് ഞാന്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞതെന്ന് അണികളെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല..

ഏത് മതക്കാരനായാലും സംഘടക്കാരനായാലും അവരെ ആരെയൂം ശത്രുവായി കാണരുതെന്നും ആരെയും അക്രമിക്കാനോ പരിഹസിക്കാനോ പാടില്ലെന്നും അവരെല്ലാം നമ്മുടെ സഹോദരങ്ങളാണെന്നും അതാണ് പ്രവാചക പാതയെന്നും പേരോണ് അണികളെ ഉണര്‍ത്തി.  ഇ.കെ. വിഭാഗം സമസ്തയുടെ നേതാക്കളെ വാനോളം പുകഴ്ത്തി പറയുന്നതും പേരോടിന്‍റെ പ്രസംഗത്തില്‍ കേള്‍ക്കാമായിരുന്നു...
ഒരു മുജാഹിദ് പ്രവര്‍ത്തകനെയോ അല്ലെങ്കില്‍ മറ്റ് സംഘനട പ്രവര്‍ത്തകരേയോ പണ്ഡിതന്‍മാരേയോ വ്യക്തികളെയോ പരിഹസിക്കുന്നതില്‍ നിന്നും അവഹേളിക്കുന്നതില്‍ നിന്നും വ്യക്തിഹത്യ നടത്തുന്നതില്‍ നിന്നും സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും അദ്ദേഹം പഴയ പ്രസംഗ ശൈലിയില്‍ നിന്നും വിഭിന്നമായി അണികളോട് അഭ്യര്‍ത്ഥിച്ചു.

എല്ലാവരുടെയും വിനീത ശ്രദ്ധയ്ക്ക്

എല്ലാവരുടെയും വിനീത  ശ്രദ്ധയ്ക്ക്

  സിപിക്കും അതത് സന്ദർഭങ്ങളിൽ പൊതുജനതാൽപര്യമുൾകൊണ്ട് എടുക്കുന്ന R & R നും നിങ്ങൾ നൽകുന്ന പിന്തുണ ഏറെ വിലമതിക്കത്തക്കതാണ്. സിപിയുടെ R&R ഉൾക്കൊണ്ട്,  മത സംഘടനകളുടെ ടെക്സ്റ്റ് /ഓഡിയോ/ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റുന്ന വിഷയത്തിലും അംഗങ്ങൾ കാണിക്കുന്ന ജാഗ്രതയെയും സിപി ശ്ലാഘിക്കുന്നു.

എന്നാൽ ചില സന്ദർഭങ്ങളിൽ ഇവ വഴിമാറി സിപി ഫോറത്തിൽ വരുന്നുണ്ടെന്നത് എല്ലാവരെയും പോലെ ഞങ്ങളുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തുടക്കത്തിൽ ആർക്കും പരാതിയില്ലാത്തതാണെങ്കിലും പിന്നീട് കാലക്രമേണ പരാതിപ്പെടാൻ ഇടവരുന്നവ  മാത്സര്യബുദ്ധിയോടെ പോസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്എന്നതാണ് നമ്മുടെ മുൻകാല അനുഭവങ്ങൾ. അത് കൊണ്ട് അത്തരം ഒരു സിറ്റുവേഷൻ ഉണ്ടാകുന്നത് കംപ്ലീറ്റ്  ഒഴിവാക്കാൻ എല്ലാവരും മതസംഘടനകളുടെ ബാനറിൽ ഉള്ള ടെക്സ്റ്റ്/ ഓഡിയോ / വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നു.

സിപിയുടെ നിയമനിർദ്ദേശങ്ങൾ എല്ലാവർക്കും ബാധകമായതുകൊണ്ട് ഈ വിഷയത്തിലും പരസ്പര സഹകരണവും സപ്പോർട്ടും വളരെ  ആവശ്യമാണ്.

CPG BODY 

ഇന്ന് ജനുവരി ഒന്നാണല്ലേ ? ഒന്നൂല്ലാ ....ന്നേയ്

ഇന്ന് ജനുവരി ഒന്നാണല്ലേ ?
ഒന്നൂല്ലാ ....ന്നേയ്

അസ്‌ലം മാവില

നാമിന്നു ഒരു പുതിയ വർഷത്തിന്റെ ഒന്നാം തിയ്യതിയിലാണ്. ഇന്നത്തെ പത്രങ്ങളിലും ഇന്നലത്തെ ഓൺലൈൻ പുറങ്ങളിലും കഴിഞ്ഞ ഒരു വർഷങ്ങളിൽ നടന്ന സംഭവവികാസങ്ങൾ ഉത്ഥാനാപതനങ്ങളുടെ അളവ് കോലെടുത്തു വെച്ച് രാഷ്ട്രീയം മുതൽ സാംസ്കാരികം വരെയുള്ള വകതിരിച്ചു  വിലയിരുത്തികൊണ്ടുള്ള കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമയവും സൗകര്യവുമുള്ളവർ അതൊക്കെയൊന്നു ഓടിച്ചു പോകുന്നുണ്ടാകും. അല്ലാതെന്ത് ?

ഇനി മുതൽ , ഇന്ന് മുതൽ എന്ത് ചെയ്യാനാണ് പ്ലാൻ ?

അവരവരുടെ ഏരിയ വിലയിരുത്തി എല്ലാവരും , അല്ല പത്ത് ശതമാനക്കാരെങ്കിലും ഇന്ന് മുതൽ മാറാൻ തുടങ്ങിക്കളയുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇന്നലെ രാത്രി ലോകത്തിനു വിവിധഭാഗങ്ങളിൽ നടന്ന പുതുവർഷാരംഭത്തെ വരവേറ്റു കൊണ്ടുള്ള ആഘോഷമെന്ന പേരിലുള്ള ആഭാസങ്ങൾ കണ്ടാലും  വന്നതും ഇനി വരാതിരിക്കുന്നതുമായ റിപ്പോർട്ടുകൾ വായിച്ചാലും ''ചങ്കരൻ തെങ്ങെമ്മേൽ തന്നെ''എന്ന് മാത്രമേ തോന്നൂ. ആഘോഷിക്കാൻ ഒരു ഹേതു.  ന്യൂ ഇയറിനെ വല്ലാണ്ട് തോളിൽ പേറി നടക്കുന്നവരൊക്കെ ഇന്ന് ആഘോഷത്തിമർപ്പിനിടയിൽ പകുതിവഴിക്കെവിടെയോ ബോധം നഷ്ടപ്പെട്ടു  മയക്കത്തിലുമാണ്.

 സമയത്തിന് നാം അർഹിക്കുന്ന  വിലയും നിലയും പരിഗണനയും നൽകാറുണ്ടോ ? ഇല്ലല്ലോ.  അവിടെ ഒന്നാമനായും രണ്ടാമനായും മൂന്നാമനായും വരുന്നത് പണമാണ്. ''തടികൊണ്ടുള്ള പ്രയത്നം'' പലരും കാണാതെയാണ് പോകുന്നത്. എന്ന് വെച്ചാൽ,  സേവനപാതയിൽ ഒരാൾ ഉഴിഞ്ഞു വെച്ച സമയം നമ്മുടെ കണ്ണുകളിൽ ഒന്നുമല്ലാതെയാകുന്നുവെന്നർത്ഥം.   എല്ലാം വിലയിരുത്തപ്പെടുവാനുള്ള ഉപാധിയും ഉപകരണവും സാമ്പത്തികമെന്നതിൽ ഒതുക്കാനാണ് നമുക്ക്  തത്രപ്പാട്. ഇതെങ്കിലും മാറാൻ നമ്മുടെ ബോധ്യങ്ങൾക്കാകണം.

സമയം വളരെ പ്രധാനമാണ്. 2017 ലും അങ്ങിനെ തന്നെ. വീണ്ടുവിചാരത്തിനു മുൻകൈ എടുക്കാതെ ഓരോ പുതുവർഷപിറവിയും, അത് ജോർജിയൻ ആയാലും ഹിജ്‌റിയായായും മറ്റെന്തായാലും ,  വെറും ഉപചാരവാക്കുകളുടെ  കോപ്പി പേസ്റ്റ് ആശംസകളിലും ഒരിക്കലും കണ്ണോടിക്കാത്ത ദൃഢ പ്രതിജ്ഞകളിലും ഒതുക്കിയാൽ അവ വെറും വാചാടോപങ്ങൾ മാത്രമായേ അവശേഷിക്കൂ.

കോളമിസ്റ്റ് ഡോ. ജാബിറിന്റെ നിരീക്ഷണം നല്ല വായനയ്ക്ക് സമർപ്പിക്കട്ടെ.  '' ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' അധികമായി (excess)തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.''
-------------------------------------------
കൂടെ ജോലി ചെയ്യുന്ന ഒരു തൃശൂക്കാരൻ കമ്മീഷനിങ് എഞ്ചിനീയവർ രാവിലെ എന്റെ കാബിനിൽ വന്നു മുട്ടി  സ്വത സിദ്ധമായ ശൈലിയിൽ - ''ഇന്ന് ജനുവരി ഒന്നാണല്ലേ .. ?'' ഞാൻ മുഖമുയർത്തിയപ്പോൾ, അയാൾ കണ്ണുചിമ്മി വീണ്ടും  ''ഒന്നൂല്ലാ ...ന്നേയ് ''. സാധാരണയുള്ള എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും  ഫീൽ ചെയ്ത ആ സുഹൃത്തിനെ ഓർത്താകട്ടെ ഇന്നത്തെ തലക്കെട്ട്. എന്ത് കലണ്ടർ മാറിയാലും ഭാവപ്പകർച്ച പോലും മാറാത്ത മനുഷ്യരാണ് അവരൊക്കെ. വേണ്ടവർക്ക് അയാളുടെ  അപ്പറച്ചിലിലും ഒരു  സന്ദേശമുണ്ട്.