Saturday, January 9, 2016

ചിന്താമൃതം

ചിന്താമൃതം ''എന്നെ മൈന്ഡ് ചെയ്തില്ല''. പരാതികൾ. എല്ലാ കോണിൽ നിന്നും കേൾക്കാം. ചെറുപ്പക്കാർ, കുട്ടികൾ, മുതിർന്നവർ, കാരണവന്മാർ... എല്ലാവർക്കും ഇത് പറയാനുണ്ടാകും. ഒരു സദസ്സിൽ, വിരുന്നിൽ, വിവാഹാലോചനയിൽ, കൂടിയാലോചനായോഗത്തിൽ,അങ്ങാടിയിൽ, ആൾ കൂടിയിടത്ത്, ബസ്സിൽ, വഴിയിൽ, ഓഫീസിൽ എല്ലായിടത്തും... മരണവീട്ടിൽ വരെ. അത്ര ശ്രദ്ധിച്ചില്ല. മതിയായ പരിഗണന നൽകിയില്ല. കാണാത്തത് പോലെ കടന്നു കളഞ്ഞു. കാണേണ്ട പോലെ കണ്ടില്ല. ക്ഷണിച്ചതിന്റെ ടോണ്‍..; വിളിച്ചത്തിന്റെ ട്യൂണ്‍.; പറഞ്ഞതിന്റെ ശൈലി. പരത്തിയത്തിന്റെ രീതി. ഇരിപ്പടം. കിടപ്പറ. ഷാൾ. ഹാൾ. തീൻ മേശ. എവിടെയും ''പരിഗണന'' ഒരു വിഷയം തന്നെ. ശരിയാണ്, പരിഗണന വേണം. അത് ഒരു ആഗ്രഹവും ആവശ്യവുമായി നടക്കരുത്. തിരക്കിനിടയിലെ ഒരു സ്വാഭാവിക വീഴ്ചയായി കണക്കാക്കണം. ഓടിച്ചാടലിനിടയിലെ മറവി. എല്ലാം നോക്കിയും സൂക്ഷിച്ചും ചെയ്യുന്നതിനിടയിലെ ഒരു കൈപിശക്. പരിഹാരം ഒന്നേയുള്ളൂ. അതിഥി തന്നെ ആതിഥേയനാകുക. അവരിലൊരാളാകുക. മൈൻഡ് ചെയ്യാത്തവനും മൈന്ഡ് ചെയ്തോളും. നാളെ പ്രോഗ്രാം. വിളി വന്നില്ല. നാളെയും കഴിഞ്ഞ് പരാതി പറയുന്ന ആളാകരുത്. ഇന്ന് തന്നെ അതോർമ്മപ്പെടുത്തുന്ന നിലവാരത്തോളമെങ്കിലും നാമുയർന്നേ തീരൂ. അതുകൊണ്ട്ത ല താഴില്ല. തലെക്കെട്ട് ചെരിയുകയുമില്ല. അറിഞ്ഞും മനസ്സിലാക്കിയും മൈൻഡ് ചെയ്യുന്നത് ഏറ്റവും നന്ന്. അതിനോളം വലിയ ഗുണമില്ല. മറ്റെന്തും അതിന്റെ താഴെ മാത്രം. അതിനാദ്യം വേണ്ടത് അവനവനെ തിരിച്ചറിയുക. അന്യനെ വായിക്കുക. കൂട്ടത്തിലിടപെടുക. ''കളം'' എന്ന് പഴമക്കാർ പറയും. പരിഗണനയുടെ ബാല പാഠങ്ങൾ ''കള''ത്തിൽ കിട്ടും. ഒരു കാര്യം. ''പരിഗണന'' അഭിമാനത്തിന്റെ ആത്മാവയാണ് പലരും എണ്ണുന്നത്.

ചിന്താമൃതം

ചിന്താമൃതം

ഇന്നത്തെ ചിന്താമൃതം നാൽപത് കഴിഞ്ഞവരോട് സംസാരിക്കട്ടെ. അതേ സ്വരത്തിൽ അവരുടെ മക്കളോടും. ഏതാനും വർഷങ്ങൾ കൂടിക്കഴിഞ്ഞാൽ വീട്ടിൽ അതിഥികൾ എത്തിത്തുടങ്ങും. വന്നു, മൂന്ന് ദിവസം കഴിഞ്ഞു നിറകണ്ണുകളോടെ പോകാനല്ല. കണ്ണിനും മനസ്സിനും കുളിർമ നൽകി അവിടെ സ്ഥിര താമസത്തിന്. ബന്ധുവായി. പുതിയ ബന്ധത്തിന്റെ വനിതാ അംബാസഡറായി. ഒരു പെണ്‍ സാന്നിധ്യം. ആ കുടുംബത്തിന്റെ തൊട്ടടുത്ത തലമുറയ്ക്ക് കാരണവും നിമിത്തവുമാകാൻ ആ അതിഥി അത്യാവശ്യം. അവൾ വരും. മകന്റെ ജീവിതപങ്കാളിയായ്. അവനു ഇണയായ്. തുണയായ്. ജീവിതത്തിലെ തുന്നിച്ചേർക്കലായ്. മകനു സ്നേഹം. മാതാപിതാക്കൾക്ക് സാന്ത്വനം. കുടുംബത്തിനു കെടാവിളക്ക്. തറവാടിനു പ്രകാശം. ആദരിക്കപ്പെടേണ്ടവൾ.  

ദൈവം കൂട്ടിയിണക്കുന്ന ബന്ധങ്ങളിൽ പ്രധാനം. സ്രഷ്ടാവ് ഏൽപ്പിക്കുന്ന ബാധ്യത. നാം ഏറ്റെടുക്കുന്ന ഒന്ന്. പരസ്പരം തിരിച്ചറിയാൻ സമയം എടുക്കും. ഇന്നലെ വരെ അന്യ. ഇന്നാണ് വലിയ ഉത്തരവാദിത്യം ഏറ്റെടുക്കുന്നത്. മറ്റൊരു നാട്ടിൽ, വീട്ടിൽ വളർന്നത്. പരിചയമില്ലാത്ത വീട്ടിലും നാട്ടിലും നട്ടിരിക്കുന്നു. മണ്ണും വിണ്ണും മാറും. വേരെടുക്കാൻ നേരം വേണം. സാവകാശം വേണം. ചുറ്റുപാട് പഠിക്കാൻ. സ്വഭാവം അറിയാൻ. രുചി, അരുചി, ഇഷ്ടം, ഇഷ്ടക്കേട്, വീട്ടിലെ താല്പര്യങ്ങൾ, അവരുടെ നിലപാടുകൾ... തീൻ മേശയിലെ രീതികൾ എല്ലാം ഒരു പക്ഷെ വിഭിന്നം. അറിഞ്ഞെടുക്കാൻ നേരം വേണം. അറിഞ്ഞാൽ തന്നെ ഓർമ്മ ചെപ്പിൽ സൂക്ഷിക്കാനും സമയമെടുക്കും. ഇതൊക്കെ ഒരു സുപ്രഭാതത്തിൽ, കുറച്ചു നാളുകൾക്കകം മകന്റെ ഭാര്യ പ്രാവർത്തികമാക്കണമെന്നു നിർബന്ധം പിടിക്കുന്നത് വെറുതെ, വെറും വെറുതെ. 

ഇന്നലെ വീട്ടിന്നു ഇതേ പോലെ ഇറങ്ങിപ്പോയ സ്വപുത്രിയുടെ പരിഗണന നാം കൊടുക്കണം. അവൾ മറ്റൊരു വീട്ടിൽ ഇതേ പോലെ അതിഥിയാണ്. നമ്മുടെ പ്രതിനിധിയായി അവൾ അവിടെ അംബാസഡർ. അവിടെയും നടേ നിരത്തിയ ലിസ്റ്റുമായി ആ പൊന്നോമന ഉത്കണ്ഠയിലാണ്. അവളുടെ കൈകുറ്റങ്ങൾ തന്നെയാണ് ഇവിടെയും ഉണ്ടാകുന്നത്. ആ മനസ്സിന്റെ വേപഥു ഇവിടെയും കാണണം. 

പള്ളിവളപ്പിലും പഠനകേന്ദ്രങ്ങളിലും കേട്ട പ്രസംഗങ്ങളിൽ ഇത് വരെ നാമായിരുന്നു മരുമകനും മരുമകളും. ആ റോൾ അടുത്ത തലമുറ ഏറ്റെടുക്കുന്നു. ഇനി നാം റോൾമോഡലാകുക - മകന്റെ നല്ലപാതിയുടെയും അവരുടെ കുടുംബത്തിന്റെയും നല്ല ആതിഥേയരായി. ഞെരുക്കമുണ്ടാക്കാൻ മരുമകളെ പീഡിപ്പിക്കുന്ന ആളാകരുത് ഒരാളും. രാത്രി ഭാര്യയുടെ കൂടെ ശയിച്ചു പകൽ വെളിച്ചത്തിൽ ശാരീരിക-മാനസിക പീഡനം ചെയ്യുന്ന കൊടും ദ്രോഹിയുമാകരുത് നിങ്ങളുടെ മകൻ. അതിനു നാം കാരണക്കാരുമാകരുത്. പടച്ചവൻ ഉറപ്പിക്കുന്ന ബന്ധങ്ങൾ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കണം; കടിച്ചു പൊട്ടിക്കരുത്. ഭൂമിയിലെ കുഴപ്പക്കാരുടെ കൂട്ടത്തിൽ ദൈവം രണ്ടാമത് പറഞ്ഞവരെ എണ്ണി. അവരെ ശപിച്ചു. കുടുംബ ബന്ധങ്ങൾ നിലനിർത്തിയവരിലത്രേ ദൈവത്തിന്റെ സമാധാനം.

Tuesday, January 5, 2016

കു -ക്കാ-കു-കണ്ണുകൾ


കു -ക്കാ-കു-കണ്ണുകൾ (ലക്കം 2) കുട്ടിക്കാലകുസൃതിക്കണ്ണുകൾ ഞാൻ നാലിലോ അതിന്റെ താഴെയോ പഠിക്കുന്ന കാലം. ഉമ്മ ഉമ്മറത്തുണ്ട്. കൂടെ ഉമ്മാന്റെ നാലഞ്ചു ചങ്ങായിചിമാർ. എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്. മുരിങ്ങ ഇല എല്ലാരെയും കയ്യിലുണ്ട്. അത് നുരുമ്പുകയാണ് ഓരോരുത്തരും. എല്ലാരും ഓരോ പലകയിൽ ഇരുന്നിട്ടുണ്ട്. എന്റെ കുഞ്ഞിപ്പലകയിലാണ് സൌകതലിയുടെ ഉമ്മാന്റെ ഇരുത്തം. ഞാൻ പലവട്ടം ഉമ്മാനോട് പറഞ്ഞിട്ടുണ്ട് - അത് ആർക്കും ഇരിക്കാൻ കൊടുക്കരുതെന്ന്. സൗകതലിയുടെ ഉമ്മയ്ക്ക് പ്രത്യേകിച്ച്ഒന്നാമത്തെ കാരണം - എന്നെ ''ക്ടാഉ'' എന്നായിരുന്നു അവർ വിളിച്ചിരുന്നത്തീരെ ഒരു രസമില്ലാത്ത പേര്കുഞ്ഞമുച്ചാന്റെ ഹോട്ടലിനു മുകളിൽ കോണ്‍ ഓഫീസ് എല്ലാരും ഓർക്കുന്നുണ്ടാകുംഅവിടെ തൂക്കിയിട്ട ''പശുവും കിടാവും'' ചിഹ്നം കണ്ടതിനു ശേഷമാണ് എനിക്ക്  അലര്ജി  പേരിനോട് തോന്നാൻ കാരണം ഇഞ്ഞ എന്നെ അങ്ങിനെ ഒരു ദിവസം വിളിക്കുന്നത് കേട്ട് എന്റെ ഒരു ക്ലാസ്സ്മേറ്റ് ഒരാഴ്ചക്കാലം സ്കൂളിൽ പൊങ്കാലയിട്ടിരുന്നുനേരത്തെ തന്നെ എനിക്ക് ''അസ്ലം കുത്തി'' എന്ന പേരുള്ളത് കൊണ്ട് ''ക്ടാഉ''വിളിപ്പേരിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപെട്ടതുമാണ്ഒരു പാഠപുസ്തത്തിൽ ഏതോ ഭാഗത്ത് ''അസ്ലം കുത്തി'' എന്ന പ്രയോഗം ഉണ്ട്ഒരു ദിവസം എന്റെ ക്ലാസ്സ്മേറ്റ് ബിഎസ്പാതൈ പുസ്തകം വായിച്ച്  ഭാഗമെത്തിയപ്പോൾ എന്നെ നോക്കി ചിരിച്ചു കളഞ്ഞുപിന്നെ ക്ലാസ്സിലുള്ളവർ അതൊരു ആഘോഷമാക്കിസ്കൂൾ വിട്ടു പോകുമ്പോൾ എന്റെ കൂടെ  പേരുമുണ്ടായിരുന്നു -അസ്ലം കുത്തി. ( ബിഎസ്പാതൈ എന്നത് സൗകതലി പോലെ ഒരു കോമ്മണ്‍ പേരാണ്.)
മുമ്പൊരീസം രാവിലെ കൊർട്ടിപത്തൽ തിന്നാതിരിക്കാൻ ഞാൻ പറഞ്ഞ കാരണം അതിനും രണ്ടാഴ്ച മുമ്പ് സൗകതലിയുടെ ഉമ്മ എന്റെ കുഞ്ഞിപ്പലകയിൽ ഇരുന്നതായിരുന്നു. എന്തെങ്കിലും ഒരു കാരണം പറയണ്ടേ - അതന്നു അടിച്ചു വീശി. അന്ന് അത് പറഞ്ഞപ്പോൾ പെങ്ങൾ : ''ചെക്കന്റെ ഒരി കൊങ്കാട്ടം. പലേ എന്ത്റാ താഞ്ഞോന്നാ... ജോന് കൊർട്ടിപത്തൽ തുന്നാൻ കയ്ന്നില്ലമാ... അയിന് ഒരീ ഏതു .." സംഗതി അതായിരുന്നു; അതൊക്കെ അപ്പോൾ പറഞ്ഞാൽ ഉപ്പാക്ക് വേണ്ടി ചുട്ട കറുംകുറും പത്തൽ എനിക്ക് പിന്നെ കിട്ടില്ല. അല്ലെങ്കിലും 8-9 വയസ്സിൽ പറയേണ്ട കാരണമാണോ അതൊക്കെ ...ചുമ്മാ, പത്തൽ കിട്ടാൻ ഓരോന്ന് പടച്ചോൻ തോന്നിക്കും, അത്രേയുള്ളൂ.. കുട്ടിക്കാലകുസൃതിക്കണ്ണുകൾ ഞാൻ ഉമ്മാന്റെ പിന്നാലെ വന്നു. പട്ലെസാണ് തലയിൽ. നല്ല സുർന്ഗീ പൂവിന്റെ കളർ - റോസ് കളറിനേക്കാളും കുറച്ചു ഡാർക്ക്. ചുറ്റുവട്ടവും വെള്ള പുള്ളികൾ . നാല് മൂലയിൽ നല്ല കാക്ക കറുപ്പിന്റെ ചിത്രപ്പണി. ഞാൻ രണ്ടു കോർണർ എടുത്തു ഒന്ന് വെറുതെ കൂട്ടി വെക്കാൻ നോക്കിയതും സൗകത്തലിന്റെ ഉമ്മ ഒച്ച വെച്ചതും ഒന്നിച്ച് : ''എന്നിന് ക്ടാഏ ഉമ്മാന്റെ ലേസിനെ അങ്ങനെ ആക്ക്ന്നെ''. അത് കേൾക്കലും ഉമ്മ പിന്നിന്നു എന്നെ ഒരു തട്ടലും. ഉമ്മാനോടല്ല ദേഷ്യം വന്നത് - മറ്റേ ഇഞ്ഞാനോടാണ്. ഞാൻ ഉള്ള ചാൻസ് വെച്ച് കരയാൻ തുടങ്ങി. കരച്ചിലിന്റെ പിന്നിലെ ദുരുദ്ദേശം വേറെ ഒന്നാണ്. ''പെട്ടിപ്പാട്ട് തൊട്ങ്ങി''. പിന്നൊരു ഇഞ്ഞ. ''ചൗടട്ചിറ്റ് കയ്ന്നില്ല മമ്മദൂ ...നീ എട്ക്കെങ്കു പോ...'' സഹികെട്ട് ഉമ്മ . ( മമ്മദൂ എന്നാണു എന്നെ ഉമ്മ വിളിക്കാറ് . അയൽക്കാരായ സാപ്, ബഷീർ, : മജീദ്ഇവരൊക്കെ അടുത്ത കാലം വരെ എന്നെ അങ്ങിനെ തന്നെയായിരുന്നു വിളിച്ചിരുന്നതും). ഞാൻ അതും കേട്ട് ഒന്ന് പോയാൽ മതിയായിരുന്നു - കുറച്ചു ആത്മാർത്ഥത കൂടിയത് കൊണ്ട് ഞാൻ പറഞ്ഞു : ''പുല്ലെരീന്നെ നോക്കാൻ പോന്നാ.....'' അത് ഇഞ്ഞാമാർക്ക് വലിയ തമാശ ആയി. ''പുല്ലരിയല്ണ്ട്. അയിനെ നോക്കാൻ പോന്നെ മിന്നെമിന്നെ കേക്ക്ന്നെ '' ഒരുത്തി. ''കി.കി.കി.കി... '' എല്ലാരും ചിരി തുടങ്ങി. ഒരു ഇഞ്ഞ ചിരിച്ചു വീണു എന്ന് പറയാം. എനിക്കാണെങ്കിൽ മൂക്കിൽ ഇങ്ങിനെ ദേഷ്യം ഇരച്ചു വരുകയാണ്. പെട്ടെന്ന് ''ടൻ ...ടൻ'' ശബ്ദം. ശബ്ദം എന്തിനുള്ള മുന്നറിയിപ്പാണെന്നു എനിക്ക് ഉടനെ മനസ്സിലായി. സൌക്കതലിന്റെ ഉമ്മ എടുത്ത് ചാടി - '' മർഹബാ ...ളൊഗറൊട്ത്തല്ലോ'' അത് കേൾക്കലും ഞാൻ ഒരോട്ടവും . എന്റെ പിന്നാലെ ഉമ്മയും. ''നിക്ക്റാ ...ബാങ്കൊട്ത്ത്... പള്ളിക്ക് പോയ്റ്റ് ..കഞ്ഞി കുട്ചിറ്റ് പോവ്വാ..." അതോടെ എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു . സൌക്കതിലും കൂട്ടുകാരും പാട വരമ്പത്ത് പുല്ലരിയുന്നത് കാണാൻ ഇനിയും ഒരു മണിക്കൂർ കഴിയണം പോലും . ഉമ്മാനെ അനുസരിച്ചില്ലെങ്കിൽ പിന്നെ എവിടെയെങ്കിലും പോകാനുള്ള അനുമതി കിട്ടാൻ വലിയ കഷ്ടപാടാണ്. തീരുമാനം ഉപ്പാക്ക് വിട്ടാൽ ..... ഉച്ച ഭക്ഷണവും കഴിഞ്ഞ് ഇനി അഥവാ അങ്ങോട്ട്പോയാൽ തന്നെ അവരവിടെ ഉണ്ടാകുമോ ? അവർക്കും വിശക്കില്ലേ ...? വയസ്സ് ചെരുതാണെങ്കിലും ആലോചന ഒന്നൊന്നരയാണ് - എനിക്ക് മാത്രമല്ല എല്ലാർക്കും. ഇങ്ങിനെ ആലോചിച്ച് മനസ്സില്ലാ മനസ്സോടെ പള്ളിയിലേക്ക് നടക്കുകയാണ്. കുറച്ചു നടന്നപ്പോൾ പിന്നിന്നു ഒരു വിളി - ''അസ്സൽമൂ ...ഞങ്ങളെ സൗകതലീനെ കണ്ട്നാ..?'' വേറൊരു കുരിശ്‌..; എനിക്ക് ഇവരെയൊക്കെ നോക്കലല്ലേ പണി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പയ്യനെ രക്ഷപെടുത്താൻ പറഞ്ഞു - ''ഓന് തായലെ ബര്മ്പില് പുല്ലെരീന്ന്ണ്ടല്ലോ...'' അയാൾക്ക് വലിയ സന്തോഷമായി. കക്ഷി എന്നെ പോലെ പള്ളിക്കാണ്; മോൻ പുല്ലരിയുന്നു എന്ന് കേട്ട സന്തോഷമായിരിക്കും - അയാൾ ഉളള കപ്പാസിറ്റിയിൽ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. കുറച്ചൂടെ നടന്നപ്പോൾ ഒരാൾ കൂടി എന്നെ ഓവർ ടെയ്ക്ക് ചെയ്തു - അയാൾ ചോദിച്ചപ്പോൾ അയാളോടും അയാളുടെ സൗകതലിയും പുല്ലരിയുന്നത് കണ്ടുവെന്നു പറഞ്ഞു. ''പള്ളി പിന്നീട്; പുല്ലരിയാൽ പ്രധാനം'' ഇതായിരുന്നു അന്നത്തെ ഒരു ഇത്. പറഞ്ഞു വന്നത് അന്നത്തെ കാർഷികവൃത്തിയും പുല്ലും മനുഷ്യ ജീവിതവുമായി ഒരു വല്ലാത്ത ബന്ധമുണ്ടായിരുന്നു. പുല്ലരിയുന്നത് പോലെ തന്നെ ഒരു പത്രാസായിരുന്നു അരിയുന്നത് നോക്കുക എന്നതും. നമുക്കൊന്നും അന്ന് ആടും മാടും ഇല്ലാത്തത് കൊണ്ട് രണ്ടാമത്തേത് തെരഞ്ഞെടുത്തു. നോമ്പ് നോക്കാൻ പറ്റാത്തോൻ നോക്കുന്നോനെ നോക്കുക എന്ന് പറയുന്നത് പോലെ ...ഞങ്ങളൊക്കെ അന്ന് ഇത് കാണാൻ പോകുന്നതിനു വേറെയും കാരണങ്ങൾ ഉണ്ട്. ചില തരം കണ്ണിപ്പുല്ല് ഉണ്ട്. അതിന്റെ വേരിൽ കാണാം നല്ല വഴുവഴുപ്പുള്ള ജല കണിക. അതിനു വല്ലാത്ത തണുപ്പാണ്. അതെടുത്ത് കണ്ണിൽ വെക്കുക. തല ചെരിച് അത് ഇടങ്കണ്ണിട്ട് നാക്കിൽ വെക്കുക. പിന്നെ പച്ച മുട്ടാമണ്ങ് പറിച്ചു തിന്നുക. വേലിമുട്ടാമണ്ങ്ങ് ശേഖരിക്കുക. കമ്മ്യൂണിസ്റ്റ് ഇല കൈപത്തിയിൽ വെച്ച് വെടി പൊട്ടിക്കുക. (ശീമക്കൊന്ന ഇലയും സുപ്പർവെടി മരുന്നായിരുന്നു. ഇളം ഇല കിട്ടണം.) ചെരു പിടിക്കൽ. നൈചിങ്ങ കളക്ഷൻ. നൈചിങ്ങ ഞാൻ ഒരു ദിവസം കാര്യമായി ഒരു ഉപ്പില്ങ്ങാന്റെ ഇലയിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ട് പോയതിനു അതിന്റെ ''സെക്ക്'' കൊണ്ട് ഉമ്മയും പെങ്ങളും രണ്ടീസം ഭക്ഷണം കഴിക്കാത്ത സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. വേറെ ഏതോ ജാതിക്കാർ പെറുക്കുന്ന ഏർപ്പാട് പോലും.നൈചിംഗ് കളക്ഷൻ. ഞാൻ അന്നേ ഒരു സോഷ്യലിസ്റ്റായിരുന്നു. അല്ലെങ്കിലും നൈചിങ്ങാക്ക് എന്ത് ജാതിയും മതവും. ഒരു കണ്ടുപിടുത്തം പറയട്ടെ, കേരള ഭൂമിയിൽ ഒരു പക്ഷെ ഫുൾ ചൈനീസ് സ്ലാങ്ങുള്ള രണ്ടു വസ്തുക്കളാണ് നൈചിങ്ങ ആൻഡ്ചുൻഡങ്ങ. (ബാക്കി അടുത്ത ലക്കം)
08/09/2015 1:35PM