Sunday, January 1, 2017

പേരോടിന്‍റെ ശൈലി മാറ്റം,

പേരോടിന്‍റെ ശൈലി  മാറ്റം, 
ഇത് തുടർന്നാൽ 
തികച്ചും സ്വാഗതാർഹം 

ഇനി ഒരു സംഘടനയുടെ പണ്ഡിതന്‍മാരെയും വിമര്‍ശിച്ചുളള പ്രസംഗം എന്നില്‍ നിന്ന് പ്രതീക്ഷിക്കെണ്ടന്ന് പണ്ഡിതനും എസ് വൈ എസ് നേതാവുമായ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുസ്ലിയാർ ചെര്‍ക്കളയില്‍ നടന്ന SYS ആദര്‍ശ സമ്മേളനത്തില്‍ തുറന്നടിച്ഛത് നന്നാവലിന്‍റെ തുടക്കമാണെന്ന് പ്രതീക്ഷിക്കുന്നു. പേരോടിന്‍റെ പഴയ ശൈലിയില്‍ നിന്ന് വിഭിന്നമായാണ് കഴിഞ്ഞ ദിവസം ചെര്‍ക്കളയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചത്...
ഈ കാലമത്രയും ശൈഖ് ഇബ്നുതൈമിയ്യയെ കണ്ണടച്ച് വിമര്‍ശിച്ചിരുന്ന പേരോട് എന്നാല്‍ ഇപ്പോള്‍ ശൈഖ് ഇബ്നു തൈമിയ്യ വലിയ പണ്ഡിതനാണെന്നും അദ്ദേഹത്തിന്‍റെ ചില വാദങ്ങളോട് മത്രമേ നമ്മുക്ക് എതിര്‍പ്പുളളൂയെന്ന് പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുസ്ലിയാർ ചെര്‍ക്കളയില്‍ പറഞ്ഞു..

പ്രസംഗത്തിനിടെ മുജാഹിദ് ഐക്യത്തിനെ കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. മുജാഹിദ് ഐക്യത്തില്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞ അദ്ദേഹം ഭിന്നിച്ചവരെല്ലാം ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് അണികളില്‍ സംശയത്തിന്‍റെ നിഴല്‍ സൃഷ്ടിക്കുമെന്ന് തോന്നിയ പേരോട് ഉടന്‍ സംസാരം മാറ്റി.മുജാഹിദുകള്‍ ഒന്നിച്ചത് മുജാഹിദ് വിഭാഗങ്ങള്‍ക്ക് സുന്നികള്‍ക്ക് ഖണ്ഡനം മണ്ഡനം നടത്തി സമയവും സമ്പത്തും കളയുന്നത് ഒഴിവായിയെന്നതിനാലാണ് ഞാന്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞതെന്ന് അണികളെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല..

ഏത് മതക്കാരനായാലും സംഘടക്കാരനായാലും അവരെ ആരെയൂം ശത്രുവായി കാണരുതെന്നും ആരെയും അക്രമിക്കാനോ പരിഹസിക്കാനോ പാടില്ലെന്നും അവരെല്ലാം നമ്മുടെ സഹോദരങ്ങളാണെന്നും അതാണ് പ്രവാചക പാതയെന്നും പേരോണ് അണികളെ ഉണര്‍ത്തി.  ഇ.കെ. വിഭാഗം സമസ്തയുടെ നേതാക്കളെ വാനോളം പുകഴ്ത്തി പറയുന്നതും പേരോടിന്‍റെ പ്രസംഗത്തില്‍ കേള്‍ക്കാമായിരുന്നു...
ഒരു മുജാഹിദ് പ്രവര്‍ത്തകനെയോ അല്ലെങ്കില്‍ മറ്റ് സംഘനട പ്രവര്‍ത്തകരേയോ പണ്ഡിതന്‍മാരേയോ വ്യക്തികളെയോ പരിഹസിക്കുന്നതില്‍ നിന്നും അവഹേളിക്കുന്നതില്‍ നിന്നും വ്യക്തിഹത്യ നടത്തുന്നതില്‍ നിന്നും സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും അദ്ദേഹം പഴയ പ്രസംഗ ശൈലിയില്‍ നിന്നും വിഭിന്നമായി അണികളോട് അഭ്യര്‍ത്ഥിച്ചു.

No comments: