ഇന്ന് ഞാൻ വായിച്ച
ഏറ്റവും കാലികമെന്നു തോന്നിയ കവിത
കഞ്ചാബിന്റെ മണം
പുകച്ചു തീരുന്നു പുതു ജന്മങ്ങൾ
കൽവെർട്ടിനടിയിൽ
കാൽപെരുമാറ്റമില്ലാതിടത്ത്
അച്ഛൻ അങ്ങമ്പലത്തിൽ
ശാന്തിക്കാരൻ, തീർത്ഥജലം നൽകുന്നവൻ
അമ്മയങ്കനവാടിയി,ലായ
മകനെ കൂട്ടുകെ''ട്ടൂതാ''ൻ
വിളിച്ചു, ''ഒരിക്കലാകാമല്ലൊ
ഈ പുകച്ചുരുൾ ?''
''നോ'' പറയുന്നതിനു മുമ്പേ
ആ ചെകുത്താൻമാരവന്റെ
നാക്കരിഞ്ഞു നായയ്ക്കെറിഞ്ഞിരുന്നു
''ഇനിയും വൈകിയിട്ടില്ല
തിരിച്ചു ജീവിതത്തിലേക്ക് വരാൻ''
ആസ്പത്രി കിടക്കയിൽ ഒരശരീരി
പഴഞ്ചനെന്നു പറഞ്ഞു തള്ളിയ
പഴയ കളിക്കൂട്ടുകാരൻ തല
തടവി പറഞ്ഞു, ''വൈകിയിട്ടില്ല''
അച്ഛന്റെ കണ്ണുകളിൽ
ചുടു ചോരയും
അമ്മയുടെ കൈലേസിൽ കടലോളം
കണ്ണ്നീരും കണ്ടവൻ മനസ്സിൽ തട്ടി
പ്രതിജ്ഞയെടുത്തു,
''ദൈവം സാക്ഷി''
അപ്പോഴും,
ചെകുത്താൻമാർ
കൽവെർട്ടിൽ, ഇരുട്ട് മറയാക്കി
അടുത്ത ഇരയുടെ ചെവിരണ്ടിലും
വേദമോതി കൊടുക്കുകയായിരുന്നു -
''നിന്റച്ഛൻ പഴഞ്ചൻ, കളിക്കൂട്ടുകാരനും.
അമ്മയോ ? ലോകം തിരിയാത്തവൾ,
ഈ പുകച്ചുരുൾ
നിന്റെ ജീവിതം മാറ്റി മറിക്കും''
മാളവിക പുന്നയൂർകുളം
No comments:
Post a Comment