നാം എഴുതിത്തുടങ്ങുകയാണ് ......
നാം , എല്ലാവരുമിവിടെ എഴുതിത്തുടങ്ങുകയാണ്. അങ്ങിനെ മാത്രമേ എഴുത്തുകാരും വായനക്കാരും ഈ ഉദ്യമങ്ങളെ കാണാവൂ.
ഒന്ന് പ്രസിദ്ധീകരിച്ചതിന്നു ശേഷം അടുത്ത വിഷയത്തിലേക്ക് പേന എടുക്കുമ്പോൾ തൊട്ടുമുമ്പുള്ളതിനേക്കാളും ഒരണുവെങ്കിലും മെച്ചമാണെന്ന് എഴുത്തുകാരന് തോന്നണം.
അതിനുള്ള ഏക പോംവഴി, തിരുത്തി, തിരുത്തി വീണ്ടും തിരുത്തി പാകപ്പെടുത്തുക എന്ന് മാത്രം.
അറിയാത്ത പദങ്ങൾ അന്വേഷിക്കുക. അതിലെ അക്ഷരങ്ങൾ വീട്ടിലെ കുട്ടികളോടാണെങ്കിലും അന്വേഷിച്ചറിയുക. അതിൽ ഒരു മടിയും കാണിക്കരുത്.
നിങ്ങൾ അന്വേഷിക്കുന്ന പദങ്ങൾ അന്നത്തെ പത്രവായനയിൽ ലഭിക്കും. ഒരു മാഗസിനിൽ കൂടിയുള്ള കണ്ണോടിക്കലിൽ ലഭ്യമായേക്കും. വായന ശീലമാക്കുക. ഗൌരവമുള്ള വായന.
RT യിലെ എഴുത്ത്പുര പുരോഗമിക്കുന്നു. നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നു. അത് തന്നെ ഒരു ''കിട്ടൽ'' ആണ്.
ഓർക്കുക, എഴുത്ത് ഗുണകാംക്ഷയാണ്. നമ്മുടെ കാഴ്ചപ്പാടാണ്. പ്രതിഷേധാഗ്നിയാണ്. മറുശബ്ദമാണ് പക്ഷെ, പകവീട്ടലും പകപോക്കലുമല്ല.

No comments:
Post a Comment