അനുസ്മരണം
പ്രൊഫ. വിഷ്ണു നമ്പൂതിരി സാർ എന്നെ പഠിപ്പിച്ചിട്ടില്ല. എന്റെ കൂടെ പഠിച്ച ആർട്സ്ഗ്രൂപ്പുകളിലെ കൂട്ടുകാർക്ക് അദ്ദേഹം പക്ഷെ, അധ്യാപകനാണ്. ആ കൂട്ടുകാരൊക്കെ ബെവിഞ്ച മാഷിന്റെ മലയാളം ക്ലാസ്സിനായി സയൻസ് ബ്ലോക്കിലുള്ള ഞങ്ങളുടെ ക്ലാസ്സിലേക്കാണ് വരിക. വിഷ്ണു സാറിന്റെ ക്ലാസ്സും അദ്ദേഹത്തിന്റെ ചരിത്ര വിഷയത്തലുള്ള അവഗാഹമൊക്കെ സംസാര വിഷയമാകും. അദ്ദേഹം ചരിത്ര അദ്ധ്യാപകൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് അദ്ദേഹം കാസർകോട് ഗവ. കോളേജിൽ ഹിസ്റ്ററി ഡിപാർട്ട്മെന്റ് ഹെഡുമാണ്. അതിലെല്ലാമുപരി അദ്ദേഹം അറിയപ്പെട്ടത് NSS (NATIONAL SERVICE SCHEME ) Coordinator എന്ന നിലയിലാണ്. സേവന രംഗത്ത് കുട്ടികളുടെ കൈ പിടിച്ചുയർത്തി NSS കൂടുതൽ സജീവമാക്കിയ വിഷ്ണു സാർ ഞങ്ങളുടെയൊക്കെ ബഹുമാന്യ വ്യക്തിയായിരുന്നു. കോളേജ് ഓഡിറ്റൊറിയത്തിൽ പതിഞ്ഞ സ്വരത്തിൽ അദ്ദേഹത്തിൻറെ പ്രസംഗം ഇന്നും കാതിൽ ഉണ്ട്. പ്രസംഗത്തേക്കാളേറെ പ്രവര്ത്തനം കൊണ്ട് സജീവമായ വ്യക്തിത്വം . HK , CH, SAP , ARAMANA , BACKER തുടങ്ങിയവർക്ക് എന്നെക്കാളേറെ ഒരു പക്ഷെ പറയാനുണ്ടാകും. പ്രൊഫ. വിഷ്ണു നമ്പൂതിരി സാർ ഇന്ന് അന്തരിച്ചു (ഫെബ്ര 22, 2016 - ''K. വാർത്ത'', ''ഉത്തരദേശം'' ). ഇല്ലം , പുതുക്കുന്ന് ആറുപുറം. ഗവ. കോളേജില്‍ ദീര്‍ഘകാലം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിളിയളം-വരണൂര്‍ റോഡ് എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചത്. പുതുക്കുന്ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കെട്ടിടം അനുവദിച്ച് എക്‌സ്‌ചേഞ്ച് വരാന്‍ ഏറെ പ്രവര്‍ത്തിച്ചിരുന്നു. പുതുക്കുന്ന് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ആദരാഞ്ജലികൾ !
അസ്‌ലം മാവില
No comments:
Post a Comment