RT നമ്മുടെ ബോധമണ്ഡലത്തെ അലോരസപ്പെടുത്തുമ്പോൾ ...
ഇപ്പോഴും തിട്ടമില്ല അലോരസമാണോ ആലോസരമാണോ ശരിയായ വാക്കെന്ന്. അറിയുള്ളവർ തിരുത്തുക. അങ്ങനെ കുറച്ചു വാക്കുകളുണ്ട് മലയാളത്തിൽ വേറെയും ( അങ്ങനെ , അങ്ങിനെ ; ഇങ്ങനെ ഇങ്ങിനെ; തെറ്റിദ്ധാരണ , തെറ്റുദ്ധാരണ (അതിൽ തന്നെ ''ധ'' വേണോ ''ദ്ധ'' വേണോ ), അച്ചൻ , അച്ഛൻ; ദുഃഖം , ദുഖം ; എല്ലവരും , എല്ലാവരും ....അവയുടെ നിര നീളും )
ഇങ്ങനെയെങ്കിലും നമ്മുടെ സാംസ്കാരിക ചുറ്റുവട്ടം സജീവക്കാൻ സാധിക്കുന്നത് ധാരാളമാണ്. എനിക്ക് ഉറപ്പുണ്ട് നമ്മുടെ ദൈനം ദിന ഇടപെടലുകളിൽ RT നൽകുന്ന സന്ദേശം ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ടെന്ന്.
നമ്മുടെ കൂട്ടായ്മയിൽ പ്രതികരിക്കാനും എഴുതാനും പറയാനുമുള്ള ഒരു യുവ നിരയുണ്ട്. അവരിൽ പലരും എന്ത് കൊണ്ടോ മറനീക്കി മുന്നോട്ട് വരാൻ തയ്യാറാകുന്നില്ല. തിരശീല കുറെ സമയത്തേക്കുള്ളതല്ലല്ലോ. മതിലിനു പോലും വാതിലുകളുണ്ട്. എനിക്ക് ഒരു അഭിപ്രായം പറയാൻ തോന്നുന്നു - സമാനമായ രീതിയിലോ ഇതിലും ഭേദമെന്ന് തോന്നുന്ന രീതിലോ ഒന്നോ ഒന്നിൽ കൂടുതലോ കൂട്ടായ്മ(കൾ)ക്ക് രൂപം നൽകിക്കൂടേ ? RT യിലെ സക്രിയരായ രണ്ടു മൂന്ന് പേരെ (നല്ല സൌഹൃദവും വ്യക്തി ബന്ധവുമുല്ല ) ആ കൂട്ടായ്മയിൽ ഉൾപ്പെടുത്താം. ഇവിടെ ഇടപെടുന്നത് ''എന്തോ പോലെ'' തോന്നുന്നുവെങ്കിൽ തീർച്ചയായും ആ വഴിക്കും ആലോചിക്കണം. അങ്ങിനെ സജീവമാകട്ടെ. എഴുതിയും പറഞ്ഞും ബോധ മണ്ഡലം കനൽ തീർക്കട്ടെ. RT യെ സംബന്ധിടത്തോളം, ''ഉൾക്കൊള്ളാൻ പറ്റാത്തത് പോലും ഉന്മെഷത്തോട് കൂടി നോക്കിക്കാണുവാനുള്ള സാഹചര്യമൊരുക്കുക'' എന്നതാണ് ലക്ഷ്യം.
അപരിചിതത്വും അക്ഷരഭയവും അപകർഷതയും ഒന്നും ഉണ്ടാകരുതെന്ന് കരുതിയാണ് വായന, മൊഴി, വര, വചസ്സ് ഇവയൊന്നും ആരോഗ്യകരമായ വിമർശനത്തിനു വിധേയമാക്കാൻ പോലും RT സീനിയേർസ് മുതിരാത്തത്. അങ്ങനെ ഒരു നിലയിലേക്ക് നമുക്ക് എല്ലാവർക്കും എത്തിയാൽ തീർച്ചയായും പ്രസ്തുത വിഷയങ്ങളിൽ കഴിവുള്ളവരെ അതിഥികളായി കൊണ്ട് വന്ന് ചെയ്യാവുന്നതുമാണ്.
RT യിൽ നാം പാലിക്കുന്ന മൌനം പോലും ധന്യമാണ്. അത് നീണ്ടു നീണ്ട് പോകരുതെന്നേയുളൂ. ഒരു വര്ഷം മുമ്പുള്ള അന്തരീക്ഷമല്ല RT യിൽ ഇന്നുള്ളത്. വളരെ പക്വവും പാകവുമായ അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അത് തീർച്ചയായും ആരെന്ത് ചെറുതായി കണ്ടാലും exposed ആയ വസ്തുതയാണ്. നമ്മുടെ അഭിസംബോധന രീതിയിൽ തന്നെ മാറ്റം വന്നിട്ടുള്ളത് ചെറിയ മാറ്റമല്ലല്ലോ. ''RT യുടെ കൊമ്പി''ന്മേലുള്ള ചർച്ച പ്രസക്തമാകുന്നതും ഇവിടെയാണ്. . മഹ്മൂദിന്റെ കുറിപ്പ് ഇവിടെ പരാമർശം അർഹിക്കുന്നു; അദ്ദേഹത്തിന്റെ പേരും.
അസ്‌ലം മാവില
No comments:
Post a Comment