പ്രിയരേ,
ഒരു കൂട്ടായ്മയുടെ
ആശ്വാസത്തിന്റെ
നിശ്വാസം !
ആനന്ദ കണ്ണീരിന്റെ
കടലിളക്കം !
സാബിർ
അവന്റെ ഉമ്മയുടെയും
ഉറ്റവരുടെയും കൂടെ
വീൽചെയറിൽ,
ആസ്പത്രിയുടെ ചാരുപടിയിൽ
ഊർന്നിറങ്ങി
വാഹനത്തിൽ കയറി
വീട്ടിലേക്ക് തിരിക്കുമ്പോൾ
.നമുക്ക്,
ഈ കൂട്ടായ്മയ്ക്ക്
ആരോടും പറഞ്ഞറിയിക്കാൻ
പറ്റാത്തത്ര സന്തോഷം ! നിർവൃതി !
മാഷാഅല്ലാഹ്
സുമനസ്സുകളുടെ
കൂട്ടായ്മ ,
അവരുടെ പ്രാർത്ഥന,
അവരുടെ ഗദ്ഗദം
അവരുടെ പ്രതീക്ഷ...
ഒന്നും പാഴായില്ല...
അൽഹംദുലില്ലാഹ്
സ്നേഹ നിധികളായ
അശരണരുടെ
കുഞ്ഞുകൈലേസുകളുടെ
കൂടായ്മയിൽ
ഇത്ര ദിവസങ്ങൾ
ഒന്നിച്ചിരിക്കാനും
നിങ്ങളുടെ പ്രാർത്ഥനകൾക്ക്
ആമീൻ പറയാനും ലഭിച്ച
അസുലഭ സന്ദർഭങ്ങൾക്ക്
നന്ദിയും കടപ്പാടും അറിയിച്ചും
നിങ്ങളുടെ എല്ലാവരുടെയും
പ്രാർഥനയിൽ
എന്നെയും ഉൾപ്പെടുത്തണമെന്ന്
ആഗ്രഹിച്ചും ....
സ്നേഹ പൂർവ്വം
അസ്സലാമു അലൈക്കും
അസ്‌ലം
No comments:
Post a Comment