------------------------------------------------------------------------------------
1)
''വൈദ്യുതി'' ബന്ധം ഉപയോഗിച്ച് നമ്മുടെ അദ്ധി വിശദീകരണം എഴുതിയപ്പോൾ ഞാൻ ഓർത്തുപോകുന്നത് എന്നും രാവിലെ വാർക്കപണി സൈറ്റിലേക്ക് എന്റെ കൂടെ (അവരുടെ കൂടെ എന്നതാണ് ശരി) വരുന്ന മൂന്ന് എഞ്ചിനീയർമാരെ കുറിച്ചാണ്. ഒരാൾ ദൽഹിക്കാരൻ, പിന്നെ ഒരാൾ ബീഹാരി, മറ്റൊന്ന് യു.പി.
ആദ്യം ;പറഞ്ഞ കക്ഷി പൈപ്പിംഗ് എഞ്ചിനീയർ, രണ്ടാമത്തേത് ഇൻസ്റ്റ്രുമെന്റെഷൻ എഞ്ചിനീയർ, അവസാനത്തെ കക്ഷി ഇലക്ട്രിക്കൽ. മൂന്നു പേരും ജഗപൊഗ. 40 മിനിറ്റ് സൈറ്റ് ഓഫീസിലേക്കുള്ള വാഹന യാത്ര ഈ ഭയ്യാമാരുടെ ബിടൽസ് കേട്ടിട്ടാണ്. പലതും ''മിസാൽ'' പറയുന്നത് അവരവരുടെ ജോലിയും പണിസ്ഥലവും പനിയായുധവുമായി ബന്ധപ്പെട്ടായിരിക്കും. അവർക്ക് അത് ഈസിയായി മനസ്സിലാക്കാൻ പറ്റും. എനിക്ക് അൽപം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഇൻസ്റ്റ്രുമെന്റെഷൻ. ഈ സംഭവം ഇങ്ങിനെയൊക്കെ ആണെന്നതും ഇത് പഠിച്ച എഞ്ചിനീയർക്കും റ്റെക്നീഷിയനും ഇമ്മാതിരി ശമ്പളമൊക്കെ ഉണ്ടെന്നതും കേൾക്കുന്നതും കാണുന്നതും സഊദിയിൽ എത്തിയിട്ടാണ്. അത് വരെ ഞാൻ ഇൻസ്റ്റ്രുമെന്റെഷൻ കേട്ടിരുന്നത് കണക്ക് പഠിക്കുമ്പോൾ നമ്മളൊക്കെ വാങ്ങിയിരുന്ന ചവണ, ചക്കുവണ്ടി (പെൻസിൽ ഇട്ടു വട്ടത്തിൽ കറക്കുന്നത്), മട്ടം, പപ്പടം പകുതി മുറിച്ച പോലുള്ള ഒന്ന്, സ്കെയിൽ, അച്ചാർപോലെ ഒരു റബ്ബർ, പിന്നെ റബ്ബർ മോതിരമിട്ട ഒരു പെൻസിൽ ഇവയൊക്കെ അടങ്ങിയ ഒരു ബോക്സിനെ കുറിച്ചായിരുന്നു. മ്യൂസിക്കൽ ഇന്സ്ട്രു കേട്ടിട്ടുണ്ട്.
നമ്മുടെ നാട്ടിൽ രണ്ടു ഇൻസ്റ്റ്രുമെന്റെഷൻ എഞ്ചിനീയർമാർ ഉണ്ടെന്നത് കൂടി സാന്ദർഭികമായി പറയട്ടെ (BTech -നു പുറമെ അഡീഷണലായി PG Diploma പഠിച്ചെടുത്തത് )
anyhow ...അദ്ധി carry on ...with electrical ''misaal''
-------------------------------------------------------------------------------------------------------
2) പൂമ്പാറ്റയും പൂവാടിയും എന്നും ബാല്യകാല ഓർമ്മകളാണ്. ബാല്യ കാലത്തിന്റെ ക്ഷണിക ജീവിതത്തെ കാണിക്കാനായിരിക്കണം എല്ലാ എഴുത്തുകാരും ഇവ പരാമർശിക്കുന്നത്. നിർമ്മലത, നിഷ്കളങ്കത, നിർദോഷ കൈക്കുറ്റങ്ങൾ ...ബാല്യം അവ മാത്രമാണ്. അസീസിന്റെ ഇന്നത്തെ episode വായിച്ചപ്പോൾ തോന്നിയത്. നോവൽ ഉഷാറാകുന്നുണ്ട്. Go ahead , Azeez ...
2) പൂമ്പാറ്റയും പൂവാടിയും എന്നും ബാല്യകാല ഓർമ്മകളാണ്. ബാല്യ കാലത്തിന്റെ ക്ഷണിക ജീവിതത്തെ കാണിക്കാനായിരിക്കണം എല്ലാ എഴുത്തുകാരും ഇവ പരാമർശിക്കുന്നത്. നിർമ്മലത, നിഷ്കളങ്കത, നിർദോഷ കൈക്കുറ്റങ്ങൾ ...ബാല്യം അവ മാത്രമാണ്. അസീസിന്റെ ഇന്നത്തെ episode വായിച്ചപ്പോൾ തോന്നിയത്. നോവൽ ഉഷാറാകുന്നുണ്ട്. Go ahead , Azeez ...
No comments:
Post a Comment