Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

ഒരു കുന്നോളം വരുന്ന ആനയുടെ കാലിലെ കയർ. കുട്ടിക്ക് അത്ഭുതം- അത് പൊട്ടിച്ചോടില്ലേ ? ഉപ്പയോട് ചോദിച്ചു. പാപ്പാൻ അവരോടു പറഞ്ഞു : കുഞ്ഞിലേ ആനയുടെ കാലിൽ ഇട്ട കയറാണത് . കുഞ്ഞാന അന്ന് ശ്രമിച്ചുനോക്കി; പരാജയപ്പെട്ടു നിർത്തി; അത് കയറിനെ പേടിച്ചു. പിന്നീടൊരിക്കലും കുഞ്ഞാന റിസ്കെടുത്തില്ല. നമ്മുടെ ഇടയിലും ഇങ്ങിനെ കുറെ പേരുണ്ട്. പഴയ കയറിനെ പേടിക്കുന്നവർ. ഒരിക്കൽ അല്ലെങ്കിൽ ഏതോ സമയത്ത് ശ്രമിച്ചു പിന്തിരിഞ്ഞവർ. കുഞ്ഞാനയുടെ മനസ്സും ഭയവുമായി നടക്കുന്നവർ. പരീക്ഷയിൽ ഒരു വട്ടം തോറ്റു; ദാമ്പത്യജീവിതത്തിൽ ഒരു പ്രാവശ്യം പരാജയപ്പെട്ടു; ഒരു അക്ഷര പിശകിൽ ഒരു പഞ്ചായത്ത്നടന്നു പിന്തിരിഞ്ഞു. ജോലി നോക്കി കിട്ടാതായപ്പോൾ പിന്നോട്ട് പോയി. പുരോഗമന ചിന്തയും പുതു മനസ്സുമായി വന്നു ഇത്തിൾ കണ്ണികളെയും കീടങ്ങളെയും ഭയന്ന് പിന്മാറി. എഴുതാനും വരക്കാനും ശ്രമിച്ച് ... കരിക്ക് പറ്റിയ പിഴവ് കരളുറപ്പുള്ള നമുക്ക് പറ്റിയാൽ കരിഞ്ഞു പോകുന്നത് കാലത്തെ അതിജീവിക്കേണ്ട ബുദ്ധിയും മനസ്സും ഭാവനയുമാണ്. (കരി = ആന )

No comments: