കവിത:
സാൻ മാവില
ഫാഷിസം
കശ്മീരിൽ
കാലടികളിലൂടെ
കേട്ടതായിരുന്നു ആദ്യം
പിന്നെ,
മലായിലൂടെയും
ഗാസയിലൂടെയും.
ഇന്ന്,
ഉലകം ചുറ്റുന്നവന്റെ
നാട്ടിൻപുറത്തെ
വറുക്കുന്നടുക്കള-
ച്ചട്ടിയിലും തിളക്കുന്നു ഫാഷിസം
''ഫാഷിസം'' കവിത എന്റെ വായനയിൽ.....
ഫാഷിസം പതിയെ വരുന്ന ശത്രുവാണ്; പതിയിരിക്കുന്ന ശത്രുവും. ഊഴമാണ് അത് കാത്തിരിക്കുന്നത്. എത്ര കാലവും ഇമ വെട്ടാതെ അത് കാത്തിരിക്കും. ജാഗ്രതയുടെ ദൌർബല്യങ്ങളിലെ വിടവിൽ കടന്നു കയറാൻ ശ്രമിക്കും. അത് കടന്നു കയറിയതാണ് ഇന്ത്യ അനുഭവിക്കുന്നത്. ചോദ്യം ചെയ്യരുതെന്ന് മാത്രമല്ല; അങ്ങിനെ ചിന്താഗതിയുള്ളവരെ നിഷ്കാസനം ചെയ്യുക എന്നതാണ് ഫാഷിസത്തിന്റെ മതം. സുഷുപ്തിയിലാണ്ട വന്യമൃഗം ഉണര്ന്നെഴുന്നെറ്റ് നമ്മുടെ അടുക്കളയിലും അടുപ്പിലും വറച്ചട്ടിയിലും കയ്യിട്ടു രുചി നോക്കി, മരണം വിധിക്കുന്നു എന്ന സാനിന്റെ ഉത്കണ്ഡ നമ്മുടെ കൂടിയാണ്.
''ഫാഷിസം മനുഷ്യർക്ക് ഭക്ഷണം നൽകാറില്ല; തീയ്ക്ക് ഭക്ഷണമൊരുക്കാറാണെ''ന്ന ഒരു ലാറ്റിനമെരിക്കൻ ചിന്തകന്റെ വാക്കുകൾ ഓർത്തു പോകുന്നു. കവിതയുടെ ആദ്യ ഭാഗം ഒന്നുകൂടി നന്നാക്കാമായിരുന്നു. രണ്ടാം ഭാഗം മികച്ചു നിന്നു*****************************************************************
Apology ഒരു വിദ്യാർഥി ഇന്ന് രാവിലെ സ്ത്രീകളെ ആക്ഷേപ്പിക്കുന്ന തരത്തിലെന്നു തോന്നിപ്പിക്കുന്ന മെസ്സേജ് Management-ന്റെ അറിവോടോ അനുവാദത്തോടോ കൂടിയല്ല ഇവിടെ forward ചെയ്തത്. അത് അയാളുടെ അഭിപ്രായമാകാനും തരമില്ലെന്നും കരുതുന്നു. ആരോ അയച്ച MESSAGE ഒരാവർത്തി വായിക്കാതെ forward ചെയ്തതാവാം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മുടെ വാർഡിൽ മത്സരിച്ചിരുന്നത് സ്ത്രീകൾ ആയിരുന്നു; ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാം വോട്ടറായ വാർഡുകളിൽ സ്ത്രീകൾ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ജനാധിപത്യ സംവിധാനത്തെ മൊത്തത്തിലും സ്ത്രീകളെ പ്രത്യേകിച്ചും പരോക്ഷമായി പോലും ആക്ഷേപ്പിക്കുന്നത് അനുവദനീയമല്ല. അങ്ങിനെ ഒരു പരാമർശം ഉള്ളതായി തോന്നിപ്പിച്ച forward message ഇവിടെ വന്നതിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു. ആരോഗ്യകരമായ ചർച്ച, എതിർവാദമുഖങ്ങൾ, പക്ഷ-മറുപക്ഷാഭിപ്രായങ്ങൾ മുതലായവ പരിഷ്കൃത സമൂഹത്തിൽ ആകാം. വ്യക്തി -സ്വഭാവ-സ്ത്രീത്വ ഹത്യകൾ എവിടെയും പാടില്ലല്ലോ.
No comments:
Post a Comment