Tuesday, January 5, 2016

charitra Padham

ഉസൈദിന്റെ ഗോത്രത്തിൽ രണ്ടു പേര് ഇസ്ലാം പറഞ്ഞു കൊടുക്കുകയായിരുന്നു. ഉസൈദിന്റെ മുഖം കോപം കൊണ്ട് ചെമന്നു. നമ്മുടെ നാട്ടിൽ വന്നു പണി ചെയ്യുകയോ ? ഊരിപ്പിടിച്ച വാളുമായി രണ്ടു പേർക്ക് നേർക്കടുത്തു. തങ്ങളുടെ വിശ്വാസം തകർത്ത് നാട്ടിൽ കുഴപ്പം ഉണ്ടാക്കുകയോ? ആരെടാ പുതിയ മതക്കാർ ? ഉസൈദ് ആക്രോശിച്ചു. ആവശ്യം വരുമ്പോൾ പ്രാർഥിക്കാൻ കണ്മുമ്പിൽ ഇഷ്ടം പോലെ ദൈവങ്ങൾ ഉണ്ട്. ഇവർ രണ്ടെണ്ണം വന്നു പറയുന്നതോ - കാണാത്ത ദൈവത്തെ. മുഹദിന്റെ ദൈവത്തെ ആരും കണ്ടിട്ടുമില്ല. ഉസൈദിന്റെ കണ്ണുകളിൽ തീപ്പൊരി ചിതറി. എന്തിനാ നിങ്ങൾ പാവങ്ങളെ വഴി തെറ്റിക്കുന്നത് ? ജീവനിൽ കൊതിയുണ്ടോ , രണ്ടു പേരും സ്ഥലം വിട്ടോ..... ഉസൈദ് അപരിചിതർക്ക് രണ്ടു പേർക്കും അവസാനത്തെ മുന്നറിയിപ്പ് നല്കി. മറുത്ത് പറഞ്ഞാൽ ....അവിടെ രണ്ടിൽ ഒന്ന് നടക്കും.... രണ്ടു പേരിൽ ഒരാൾ പുഞ്ചിരിച്ചു മുന്നോട്ട് വന്നു. എന്നിട്ട് പറഞ്ഞു : സഹോദരാ...കുറച്ചു ശ്രദ്ധിക്കാമോ ? ഞങ്ങൾ പറയുന്നത് ഒന്ന് കേട്ടാൽ മതി; സ്വീകാര്യമല്ലെങ്കിൽ ഞങ്ങൾ തിരിച്ചു പോയിക്കൊളാം. ഉസൈദ് ഇരുന്നു; അയാൾ സംസാരം തുടങ്ങി. ബുദ്ധിമാനായ ഉസൈദിന്റെ മുഖം തെളിഞ്ഞു തുടങ്ങി; വാൾ താഴെ വെച്ചു. പരിശുദ്ധ ഖുർ ആൻ ..... ഉസൈദ് കേൾക്കാൻ തുടങ്ങി. ഉസൈദ് വീർപ്പു മുട്ടി - ഇത് ദൈവിക വചനം തന്നെ. നിങ്ങളുടെ വിശ്വാസം എനിക്ക് സ്വീകരിക്കണം. ഞാൻ എന്ത് വേണം. ഉസൈദിനു മാറ്റം ഉണ്ടാകുമാറ് ദിവ്യ വചനം കേൾപ്പിച്ചു കൊടുത്തത് മിസ്‌-ഹബായിരുന്നു, മിസ്‌--ഹബിബുനു ഉമൈർ ( ). ഉസൈദിന്റെ ഇസ്ലാമിലേക്കുള്ള വരവ് ദീനയിൽ അത്ഭുതം സൃഷ്ടിച്ചു.


നാഥന്റെ വീട്ടിലേക്ക് ..ദൂതന്റെ നാട്ടിലേക്ക് .

No comments: