Tuesday, January 5, 2016

Nireekshanam


ചില എഫ്.ബി /സോഷ്യൽ മീഡിയകളിൽ വരുന്ന കമന്റുകൾ എത്രയോ ഹൃത്സ്പുലിംഗ-സ്പോടന സമാനമായ ആശയങ്ങൾ നൽകുന്നു. അതാകട്ടെ വർത്തമാന കാർടൂണുകൾ നൽകുന്ന സന്ദേശത്തെക്കാളും എത്രയോ വലുത്. പരന്ന വായനയും മുനതേച്ച നർമ്മചിന്തയുള്ള കാർടൂണിസ്റ്റുകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ ;വായനക്കാരുമുള്ളൂ
ഇത് തികച്ചും ബൌദ്ധിക -വ്യായാമ സംബന്ധം. entirely related to intellectual exercising എന്ന് പറയാം. ഞാൻ പറഞ്ഞത് നർമ്മത്തിൽ ചാലിച്ച ചിന്ത; സാധാരണ വായനക്കാരനെ ഉദ്ദീപിപ്പിക്കുന്നത് accelerate an ordinary man with humor sense; which is thoughtful
സമരങ്ങൾ വിജയിക്കുന്നത് അധികാരികൾ ''എസ്'' പറയുമ്പോൾ മാത്രം എന്ന് എനിക്ക് അഭിപ്രായമില്ല. സമരങ്ങൾ ലക്ഷ്യം പൂർത്തീകരിച്ചു എന്നും പറയാൻ പറ്റില്ല. ഒരു ഘട്ടം പിന്നിട്ടു എന്നാവും കൂടുതൽ ശരി. ഘട്ടം പിന്നിട്ടില്ലെങ്കിൽ ചെയ്ത കർമ്മങ്ങൾ വെറുതെയായെന്നു പറയാമോ? വിജയം എന്നത് ആപേക്ഷികമല്ലേ ? വേറൊന്ന് - സ്വയം നാം നിരന്തരം സമരം ചെയ്യുന്നില്ലേ -നമ്മുടെ നിലപാടുകൾക്കെതിരെ ? അപ്പോൾ ഏത് അധികാരിയാണ് മുന്നിൽ ഉള്ളത് ?
മലയാളി അങ്ങിനെയങ്ങ് പോകുന്നത് കൊണ്ടാണല്ലോ കേരളം അങ്ങിനെയങ്ങ് ഇപ്പോൾ പോകുന്നത് ? പാണ്ടി വണ്ടിയും വംഗdeshakkaaraനും നമ്മുടെ നാട്ടിൽ യഥേഷ്ടം വന്നും പോയ്ക്കൊണ്ടുമിരിക്കുന്നത് ? നഗരം തിരക്ക് കൂടുന്നത് ? ആരാനല്ലെങ്കിലും നമ്മുടെ തന്നെ നാട്ടുകാർ (കേരളീയർ) കടമിടപാടുകൾ നടത്തുന്നത് ? ഒരു വേള സർക്കാർ ശമ്പളം കൊടുക്കാൻ ''തക്കട്ട്'' കടമായി ബാങ്കിന്നു ''ബായ്പേ'' വരെ വാങ്ങുന്നത് ? അപ്പോൾ മലയാളി പറഞ്ഞത് ശരി തന്നെ.
കുറച്ചെങ്കിലും ഇങ്ങിനെ സംസാരിക്കാനും സംവദിക്കാനും കേൾക്കാനും .....ഇങ്ങനെ ഒരു കൂട്ടായ്മ കഴിഞ്ഞു പോയിട്ടുണ്ടെന്ന് വരും തലമുറക്ക് കൈമാറാൻ, അവർക്ക് ഓർത്തെടുക്കാൻ .... അതാണ് നമ്മുടെ ആർ .ടി. യുടെ ആത്യന്തിക ലക്ഷ്യം. ബാക്കിയൊക്കെ ഇങ്ങിനെ ഒരു സൊസൈറ്റി ഉണ്ടാകാ(not ക്കാ)നുള്ള രാസത്വരകങ്ങൾ മാത്രം (as catalysts ). ചിലർ പറഞ്ഞു പോയിട്ടുണ്ടെന്ന് കേട്ടു - ആർ .ടി.യിലെ എര്പ്പാടുകളൊക്കെ വെറും എം. ബി. കളയാനുള്ളതല്ലേന്ന്. നമുക്ക് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ പറ്റണം.

മൂന്നാം ക്ലാസ്സിൽ മൂന്ന് കൊല്ലം ഇരുത്തി ശിക്ഷിച്ചാൽ ഒരു പക്ഷെ അത് ശിക്ഷ ഏറ്റു വാങ്ങുന്നവരുടെ അധ്യാപകനു കൂടിയുള്ള ശിക്ഷയാകുമോന്ന് ഭയന്ന് നമുക്ക് വേറെന്തെങ്കിലും നടപടി സ്വീകരിക്കാം .....

No comments: