Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം


കഴിഞ്ഞ ദിവസം വെള്ളിത്തിരക്കിൽ അയാൾക്ക്വന്ന ഫോണ്കോൾ. ഭാര്യയുടെ പരിഭവം. സ്നേഹിക്കേണ്ടവർ, വിട്ടു വീഴ്ച ചെയ്യേണ്ടവർ നേരെ വിപരീതം പ്രവർത്തിക്കുന്നു. വിദ്യാസമ്പന്നനായ അയൽക്കാരൻ, അതിലും വലിയ സംഘാടകൻ, അത്ര തന്നെ പഠിപ്പും അതിനൊത്ത പണിയുമുള്ള അയൽക്കാരി. അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ കുസൃതി കാര്യമാക്കി, അതിലും സീരിയസ്സായി എടുത്തിരിക്കുന്നു. കുറെ ദിവസങ്ങളായി. ഇപ്പോൾ എല്ലാ പിടുത്തവും വിട്ടിരിക്കുന്നു. സ്വഭാവത്തിൽ ഒരു പ്രശ്നവുമില്ലായിരുന്നു കുട്ടിക്ക്. നല്ല പെരുമാറ്റം; അല്ലറ ചില്ലറ കുസൃതി ഇല്ലെന്നില്ല. കുസൃതിക്കിടയിൽ മകനോട്തല്ല് കൂടിയതോ, കളിക്കുമ്പോൾ പന്ത് ജനാലയിൽ തട്ടി ഒരു ചില്ലുഗ്ലാസ്സ് പൊട്ടിയതോ ആണത്രെ കാരണം. അന്ന് മുതൽ കുട്ടിയെ അയൽക്കാർ മാറ്റി നിർത്തി. അങ്ങിനെ ഒരു കയ്യബദ്ധം വന്നതിൽ അവന്റെ ഉമ്മ ശാസിച്ചിട്ടുണ്ട്. ഉപ്പയറിഞ്ഞു വിളിച്ചു താക്കീതും ചെയ്തിട്ടുണ്ട്. എന്നാലും അയൽക്കാർക്ക് തൃപ്തിയാകുന്നില്ല. എവിടെക്കണ്ടാലും കുത്തി നോവിക്കൽ, അത് തന്നെ പറഞ്ഞു നടക്കൽ, വഷളാക്കൽ....ഒറ്റയ്ക്ക് പോകുമ്പോൾ, ഒരുമിച്ച് കാണുമ്പോൾ, ഒരു സദസ്സിൽ, പള്ളിപ്പറമ്പിൽ പ്രസംഗവേദി ഒരുക്കിന്നിടത്ത് വരെ .... അയലത്തെ കുട്ടിയെ കുറ്റം പറയാൻ മാത്രം അവർ അധ:പതിച്ചിരിക്കുന്നു. തീർക്കാൻ അയാളും ഭാര്യയും ഇടപെട്ടത്രെ! ഫലം ശൂന്യം. അതിപ്പോൾ മറ്റാരൊക്കെയോ ഏറ്റെടുത്തു. ഏറ്റെടുപ്പിച്ചു ! വോട്ടായും മാറിക്കഴിഞ്ഞു ! ആരുടെ മനസ്സിലാണ് പുണ്ണ്‍..? ആരാണത് തൊല്ലിയും തൊലിച്ചും ചലമുണ്ടാക്കുന്നത് ? അതൊലിപ്പിച്ചു അന്തരീക്ഷം മലിനമാക്കുന്നത് ? ഒരു തെറ്റ് സംഭവിച്ചാൽ, ഒന്നിലധികമായാൽ, ക്ഷമിക്കാനുള്ള മനസ്സെങ്കിലും വേണ്ടേ... അതും അയൽക്കാരോട്.. അയലത്തെ കുട്ടിയോട്. ചിലരെ കാണാം. എത്ര കഴിഞ്ഞാലും അയൽക്കാരന്റെ പണ്ടെങ്ങോ ഉള്ള ഒരു വാക്ക്, ഒരു നോക്ക്, ഒരു കയ്യബദ്ധം അത് മനസ്സിൽ പേറി നടക്കും. നാറിയാലും പിന്നെയും പേറും. അറിവും പണവും പ്രശസ്തിയും പ്രതാപവും ഉണ്ടായിട്ടെന്ത്‌ - അയൽക്കാരനെ അംഗീകരിക്കാനും അയലത്തെ കുട്ടിയെ നെഞ്ചിൽ ചേർക്കാനും സാധിച്ചില്ലെങ്കിൽ ! അയാൾ ഇങ്ങിനെ പറഞ്ഞു നിർത്തി - എന്നും വീട്ടിൽ മതപ്രസംഗം കേൾക്കാം ! വീണ്ടും ആത്മഗതം - മൈക്ക് ഓപ്പറേറ്ററും മൈതാന പ്രസംഗം കേൾക്കുന്നുണ്ടല്ലോ. ഇഹലോകം പകയിലും പരലോകം പ്രസംഗത്തിലുമൊതുക്കുന്നവർ എത്ര കഷ്ടം

No comments: