Tuesday, January 5, 2016

നിരീക്ഷണം



ബിലാലിന്റെ തിരോധാനത്തെ കുറിച്ച് വീണ്ടും ..... തിരക്ക് ആർക്കാണ് ഇല്ലാത്തത് ? എല്ലാരും തിരക്കിലാണ്. അവനവന്റെ കുട്ടിയെ മിസ്സാകുമ്പോൾ ആൾ ''ഫുൾ ഫ്രീ'' ആയിരിക്കും. അയാൾ കുടുംബത്തോടൊപ്പം പിന്നെ എവിടെ പോകാനും തയ്യാറായിരിക്കും. ഓരോ വീട്ടിലും കയറി ഇറങ്ങി എല്ലാരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുക. ടി.വി. ഓഫ് ചെയ്ത്, വായന നിർത്തി, അടുക്കള ജോലി മതിയാക്കി തൽക്കാലം അവർ കേൾക്കണം. കളി സ്ഥലങ്ങളിൽ പോയി കുട്ടികളോട് ഇതിന്റെ ഗൌരവം പറയണം. കളിക്കാൻ ഇറങ്ങിയ പയ്യമ്മാർ നമ്മുടെ തന്നെ മക്കൾ ആണല്ലോ. മുമ്പ് ഗൈൽ , സ്കൂൾ പ്രക്ഷോഭം തുടങ്ങിയ ആലോചിച്ചപ്പോഴും അതിന്നായി ഇറങ്ങിയപ്പോഴും പല ഞൊണ്ടി ഞായം കേട്ടിരുന്നു. അമ്മാതിരി ''ഒലക്കേലെ'' പറച്ചിൽ ഇവിടെയും ഉണ്ടായാൽ ''പോടോ ദ്രോഹീ...നിന്റെ പാടും നോക്കി ..'' എന്ന് പറയാനുള്ള ചങ്കുറപ്പ് ''മനുഷ്യത്വത്തിന്റെ കൂട്ടായ്മ''ക്ക് സാധിക്കണം. നാട്ടിലെ സകല പള്ളി-മദ്രസ്സ-ദർസ് ഉസ്താദന്മാരും മുന്നിട്ടിറങ്ങട്ടെ. ഇതിൽ ഒരു ബ്രാൻഡുമില്ല. മനുഷ്യൻ എന്ന ബ്രാൻഡ് മാത്രം. ഇതിൽ ഒരു രാഷ്ട്രീയവുമില്ല; മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയം മാത്രം.
 വിഷയത്തിൽ എനിക്ക് പറയാനുള്ളത് : പറച്ചിലിൽ മാത്രമൊതുക്കാതെ നമ്മുടെ കുടുംബത്തിലെ ഒരു കുട്ടിയെയാണ് നഷ്ടപെട്ടതെന്ന തിരിച്ചറിവോടെ പത്തു പേർ ഇതിനു മുന്നിട്ടിറങ്ങണംഅവർക്ക് ആതമാർതമയി നേതൃത്വം നൽകുന്ന ഒരു ലീഡർ ഉണ്ടാകണംനമ്മുടെ  ഏക ലക്ഷ്യത്തിനു മാത്രം രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിക്കണംശക്തമായ ഒരു ആക്ഷൻ കമ്മറ്റിപിന്തിരിപ്പിക്കാൻ ഏതു തലത്തിലുള്ള നേതൃത്വം വന്നാലും (രാഷ്ട്രീയമദ്യ മയക്കു മരുന്ന് മാഫിയ അടക്കംലക്ഷ്യം കാണാതെ പിന്മാറാത്ത ഒരു ആക്ഷൻ കമ്മറ്റിവിഷയം എല്ലായിടത്തും സജീവമാക്കണംഅതിൽ നിന്ന് കിട്ടുന്ന ഊര്ജ്ജമാണ് ആക്ഷൻ കമ്മറ്റിയുടെ ബാക്കിയുള്ള നടപടി ക്രമങ്ങളിൽ പ്രതിഫലിക്കേണ്ടത്ഇല്ലെങ്കിൽ നാട്ടിൽ എത്ര കുട്ടികളെ കാണാതായിട്ടുണ്ട്ചോദിക്കാനും പറയാനും ആളില്ലെങ്കിൽ അതടഞ്ഞ അധ്യായമായി എല്ലാരും മറക്കുംഅധികൃതർ മരവിപ്പിക്കുംകാസർകോട് ജില്ലയിലെ സാംസ്കാരിക നേതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തണംഅവരുടെ പിന്തുണ ഉറപ്പു വരുത്തണംരക്ഷിതാക്കളെ അതിൽ സജീവമാക്കണംകുറച്ച് പ്രയത്നിക്കേണ്ടി വരും
 ''പിന്മാറുന്ന പ്രശ്നമില്ല'' എന്ന് മാത്രമേ ആലോചിക്കാനുള്ളൂ. എന്നാൽ ബിസ്മി ചൊല്ലി ''ആക്ഷൻ'' തുടങ്ങാംജനകീയ പ്രക്ഷോഭങ്ങൾ എപ്പോഴും ജയിച്ച ചരിത്രമേ ഉള്ളൂ..... 

No comments: