ചിന്താമൃതം
ലക്ഷ്യം ? ഒരമ്പ്. ഒരേറ്. ഒരു നടത്തം. ഒരു പോക്ക്. ഒരു പ്രയാണം. അതെവിടെ ചെന്നെത്തുന്നു. അതാണ് ലക്ഷ്യം. അതിന് വലിയ ഉദ്ദേശമുണ്ട്. ദീര്ഘാ നാളത്തെ ഗൃഹപാഠമുണ്ട്. നിരന്തരമായ തല ചെലവാക്കലുണ്ട്. ഉറക്ക നഷ്ടം. ഉണര്ന്നു സ്വപ്നം. ഉദ്ദേശ ശുദ്ധി. ഉപാസന. ഉയിരും ഊര്ജ്ജവും. എല്ലാം അതിനു വേണ്ടി ഉഴിഞ്ഞു വെക്കണം. ആണ് ചെയ്താല്‍ അവനെയാണ്
''ആണെ''ന്ന് പറയുക. പെണ് ചെയ്താലും ''ആണി''ന്റെ പണിയെന്നു പറയും. ലിംഗവിവേചനമില്ലാത്ത ഒന്ന്. ഒരാളിലുള്ള ആശയം. അത് ഒരുക്കൂട്ടാന്‍ സമാന ചിന്താഗതിക്കാരെ കണ്ടെത്താന്‍ എടുക്കുന്ന
strain & risk. അത് പൂര്‍ത്തിയായാല്‍ അയാള്‍ക്ക് കിട്ടുന്ന സായൂജ്യം. നെടുവീര്പ്പ്. അതിന്റെ ആദ്യ പടി കടക്കല്‍. ആ കടമ്പ കടക്കാന്‍ അയാളെന്തൊക്കെ നേരിട്ടിരിക്കും ? ഓരോ പടിയും കടക്കുംന്തോരും എന്തൊക്കെ അയാളും സംഘവും കേട്ടിരിക്കും ? എത്റ വഴിമുടക്കികളെ അഭിമുഖീകരിചിരിക്കും ? കണ്ട മുഖങ്ങള്‍! കാണാത്ത ഭാവം. പിന്നില്‍ നിന്ന് കമന്റ്. പിന്നാമ്പുറത് നിന്ന് സംസാരം. മുന്നിലോ ? അതിലും വലിയ തടസ്സം. ആദ്യം അനുനയം. പിന്നെ പരിഹാസം. അതും കഴിഞ്ഞ് ഭീഷണി. ഭീതി ജനിപ്പിക്കുന്ന വീര വാദങ്ങള്‍. മച്ചി പെറുന്ന പെരുംനുണ. നിയമം കാണിക്കും. നീതിമാനായി ചമയും. ചെകുത്താന്റെ വേദമോത്ത്. ചേകോവന്റെ ''കള്ളച്ചുരിക''യും ''ചുറ്റുവാളും''. ലക്ഷ്യമാണ് ലക്ഷ്യമെങ്കില്‍ അവയൊക്കെ തനിക്ക് എത്താനുള്ള ഊര്ജ്ജമാകണം. ഊര്ജ്ജമാക്കണം. ഉറച്ച മനസാനിധ്യമുണ്ടാകണം. നമ്മുടെ പ്രയാണം നന്മക്കുള്ളത്. നല്ലതിന്. അതിനുള്ള വഴിമുടക്കങ്ങളൊക്കെ ഞാഞ്ഞൂലിന്റെ വാലനക്കം മാത്റം. മഹത് ലക്ഷ്യങ്ങള്‍ വിജയം കണ്ടില്ലെങ്കില്‍ പോലും മഹത്തരമാകുന്നത് അങ്ങിനെയാണ്. ആദ്യത്തെ ഫ്റീഡം ഫൈറ്റ് നമുക്ക് ആവേശം ജനിപ്പിക്കുന്ന ഫ്റീഡം ഫൈറ്റായത് അങ്ങിനെയാണ്. അവയെ ഇലനക്കി അധികാരികളും ചിറിനക്കി ജൂദാസുകളും ശിപായിമാരുടെ ലഹള എന്ന് പറഞ്ഞിട്ടും നമുക്ക് ആവേശം കെട്ടില്ല. മഹത്തായ ഒരു ലക്ഷ്യം അതിനുണ്ടായിരുന്നു. കൂമനും കൂജനും കുറുക്കനും കുറുനരിയും അവയുടെ ഒച്ചയും സാനിധ്യവും ആകാശത്തില്‍ വെള്ള കീറും വരെ മാത്റം ! ജന നന്മ ആഗ്റഹിക്കുന്ന ഏത് ലക്ഷ്യത്തിനും വഴിമുടക്കം ഒരു നാളും തടസ്സമാകരുത്. കാരണം, അത് വെറുമൊരു നടത്തമല്ല. എത്തിയാലെത്തി എന്നതുമല്ല ലക്ഷ്യം. ചരിത്റം അവര്ക്ക് വഴി മാറും. അവരാണ് ചരിത്റ പുരുഷന്മാര്‍
No comments:
Post a Comment