ചിന്താമൃതം
ബന്ധം ! ബന്ധനം ! സാമ്യമുള്ള രണ്ടു പദങ്ങൾ.
അർത്ഥമോ കടലോളം അന്തരം. ബന്ധം സ്നേഹക്കണ്ണികൾ കൊണ്ടുതീർത്തത്.
ബന്ധനം വെറുപ്പ് കൊണ്ടും. ദാമ്പത്യ ജീവിതത്തിൽ ഇവ രണ്ടും പ്രതക്ഷ്യത്തിൽ കാണും-നാമെത്ര ഗോപ്യമാക്കാൻ ശ്രമിച്ചാലും.
മാതാ -പിതാക്കൾ തമ്മിലുള്ള സ്നേഹം മക്കളുടെ മുഖത്ത് പ്രതിഫലിക്കും.
നിങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ശരി.
അത് രണ്ടു പേരും തമ്മിൽ അറിയാറുണ്ടോ ?അതറിയാതെ പിന്നീടെത്ര വലിയ താജ് മഹൽ കെട്ടിയിട്ടെന്ത്
? ചെറിയൊരു കാപ്സ്യൂൾ. കുറിപ്പുകാരനും ബാധകം.
ജീവിത പങ്കാളിയുടെ സേവനം വളരെ വലുതാണ്.
നമ്മുടെ സാനിധ്യത്തിലും നമ്മുടെ അഭാവത്തിലും.
നന്മകളുടെ ഉറവിടം. നമുക്ക് വേണ്ടി, മക്കൾക്ക് വേണ്ടി....
സേവനങ്ങളുടെ പട്ടിക നീണ്ടത്. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം അവർ കർമ്മ നിരതരാണ്-
അവസാനത്തെ കുട്ടിയും വിരിപ്പിൽ കണ്ണ് ചിമ്മുന്നത് വരെ.
പക്ഷെ, ഒന്നും നമ്മുടെ കണ്ണിൽ എണ്ണാനുണ്ടാകില്ല.
ചിലപ്പോൾ കുറ്റമാകാം പറയാനുണ്ടാകുക.
ഒരു സ്പെഷ്യൽ പലഹാരം. ഭർത്താവിനെയും കാത്ത് പ്രിയതമ.
മക്കളോടും പറഞ്ഞു - ഉപ്പ വന്നു കഴിക്കാമെന്ന്. വന്നു,
കുട്ടികളും ഒന്നിച്ചിരുന്നു. കഴിച്ചു,
കൈ കഴുകി. നന്നായിരുന്നു; പക്ഷെ അത് പറയാൻ മടി.
കോംപ്ലക്സ്. എന്തേ ഒന്നു മന്ദഹസിച്ചാൽ ? നന്നായെന്നു പറഞ്ഞാൽ
? നന്ദി പൂർവ്വം ഒരു നല്ല വാക്ക് - തനി നാടൻ ശൈലിയിൽ. ഇണയുടെ ഭാഷയിൽ. പറയില്ല. കാശ് ആണിന്തേത്. അടുപ്പും കുടുക്കയും അങ്ങിനെത്തന്നെ.
ഒന്നിവൾ വേവിച്ചതല്ലേ. ഊതാൻ പോലും ഊർജ്ജനഷ്ടമില്ല.
''നന്നായീ''ന്ന് പറഞ്ഞാൽ ഇവളൊന്നു പൊങ്ങുമോ ? ടേയ്സ്റ്റ് നാളെ മുതൽ കുറയ്ക്കുമോ
? കുനുഷ്ട് ചിന്ത മൊത്തം. തലയിൽ കയറാനുള്ളതല്ല വീട്.
മറിച്ച്, തലയിൽ നിന്നിറക്കാനുള്ളതാണ്.
വീട്ടിൽ ധരിക്കുന്ന വസ്ത്രം കണ്ടില്ലേ
? simple one. ലളിതം. നമ്മുടെ സ്വഭാവവും സമീപനവും അങ്ങിനെയാകണം.
നല്ലത് പറയുക, ചെറിയ നന്മ കണ്ടാലും. നന്ദിയും പറയുക. ഇണങ്ങാൻ അത് വഴി വെക്കും. ഉറപ്പ്, ഉറപ്പായിട്ടുമുറപ്പ്.
No comments:
Post a Comment