Tuesday, January 5, 2016

nireekshnaam s

''ഹരിത പട്- ; ശുചിത്വ പട്-''


ആർ ഏറ്റെടുക്കും ? RT റെഡിയാണ് എന്ന് ഇവിടെ എല്ലാവരും പറഞ്ഞു. മാസത്തിൽ ഒരു ഞായറാഴ്ച 100 കുട്ടികൾ ഇറങ്ങുമോ ? കുറഞ്ഞത് 50 എങ്കിലും... സർക്കാർ - സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ സംഘടിപ്പിക്കാൻ സാധിക്കുമോ ? എന്റെ മകനെ, അനിയനെ അയക്കാൻ തയ്യാറാണ് എന്ന് പറഞ്ഞാൽ തന്നെ നമ്മുടെ പകുതി പണി കഴിഞ്ഞു. നമ്മുടെ ഇനിയുള്ള ഓരോ ആഴ്ചയിലും രണ്ടു മണിക്കൂർ ഇതിന്റെ follow-up. ഒരു active ആയ budding തലമുറ. അവരിൽ നിന്നും പിന്നീട് നമുക്ക് നേരത്തെ സൂചിപ്പിച്ച ആസ്പത്രി സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വിംഗും രൂപീകരിക്കാം. അവരുടെ ആകെ ഉത്തരവാദിത്വം ഇതിൽ മാത്രമായി ചുരുക്കിയാൽ തന്നെ, ഒരു പാട് നന്മകൾ നമുക്ക് പ്രതീക്ഷിക്കാം..

---------------------------------------------------------------------------------------------


പലരും പറയും തുടങ്ങാൻ എളുപ്പമാണെന്ന്. അല്ല, അത് തെറ്റാണ്. ശരിക്കും എല്ലാവരുടെയും പ്രശ്നം ഒടുക്കമല്ല; തുടക്കമാണ്‌.. ''എവിടെ തുടങ്ങണമെന്നറിയില്ല'' ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിങ്ങളെ വാചകം ഒരു പാട് ഓർമ്മിപ്പിക്കും. ഒരു സന്തോഷം പങ്കു വെക്കാൻ ... അത് കേട്ട സന്തോഷത്തിനു നന്ദി പറയാൻ.. ജീവിത സഖിയോട് ആദ്യത്തെ വാക്കുരുവിടാൻ ... മരണവിവരം പറയാൻ.... സാന്ത്വനം പറഞ്ഞു തുടങ്ങാൻ... ഒരു സംരംഭം തുടങ്ങാൻ....അങ്ങിനെ അങ്ങിനെ ഒരു പാട് ... ഇപ്പോൾ എന്ത് തോന്നുന്നു ? ഒടുക്കം എപ്പോൾ വേണമെങ്കിലുമാവാം, അല്ലേ ? തുടക്കമാണ് പ്രധാനം.

No comments: