കുടുംബം. മഹത്തരം. അതൊരു അനുഗ്രഹം. കൊണ്ട് കൊടുക്കലിന്റെ ഇടം.
ശാന്തം, ശാന്തതയുടെ ഇടം,
മാതാപിതാക്കൾ, പതി, നല്ലപാതി, മക്കൾ, പേരമക്കൾ , ബന്ധുക്കൾ ...എല്ലാമതിലുണ്ട്,
കുഞ്ഞുന്നാളിൽ അമ്മിഞ്ഞ നുകർന്നവർ വരെ അതിലെ കണ്ണികൾ.
കുടുംബ ബന്ധം. മഹത്തമം. അത്യനുഗ്രഹം. വിട്ടു വീഴ്ചയുടെ നിലം.
കൊടുക്കൽ മാത്രം - എന്തുമാകാം. സ്നേഹം,
സ്നേഹാന്വേഷണം, സന്ദർശനം, നിറ ചിരി, പ്രാർഥനയിൽ അവർക്കൊരിടം,
അവരെ കേൾക്കാൻ വന്മനസ്സ്. കുടുംബ ബന്ധമുള്ളിടത്താണ് സമാധാനം;
മനസ്സിന്, ശരീരത്തിന്. മാലാഖമാർ അവർക്ക് വേണ്ടി പ്രാർഥിക്കും.
മാലോകർ അവരുടെ അപദാനം പറയും. ആയുസിനും ആയുരാരോഗ്യസൌഖ്യത്തിനും അവരുടെ കൈ മേലോട്ടുയരും.
ബന്ധം വിഛെദിക്കാൻ എത്ര എളുപ്പം
! അതിനായി നടക്കും അപൂർവ്വം ചിലർ. പതമുള്ളിടത്ത് പാഷാണം വെക്കും.
പതിയിരുന്നു കാത്തിരിക്കും. ഫണം വിടർത്തി കൊത്തും.
അത് മതി, ഒരു കുടുംബത്തിൽ - അന്നേവരെ കാത്ത് സൂക്ഷിച്ച
''അമാനത്തി''നു ഭംഗമുണ്ടാകാൻ. കട്ട്നോക്കുന്ന പിശാചിന്റെ ഭൂമിയിലെ പ്രതിനിധിയായി അവൻ/
അവൾ മാറും. ''നിങ്ങൾ'' എന്ന അഭിസംബോധന ''നീ''യായി മാറും.
നീച വാക്കുകൾ നീണ്ട നാക്കിൽ നിർത്താതെ നിമഗ്നം ചെയ്യും.
അങ്ങാടിയിൽ അതിന്റെ ദുർഗന്ധം കെട്ട മുട്ടപോലെ പരക്കും.
ഊഹം, സംശയം, അർദ്ധ സത്യം, പച്ച നുണ, അസൂയ, സ്വരച്ചേർച്ച, തെറ്റുധാരണ
....ഒരു കുടുംബം ആളുകളിൽ മലം പോലെ നാറാൻ, ഇതൊക്കെ മതി. കത്താനും കത്തിക്കാനും ചൂട്ടു തന്നെ വേണോ
? ഒരു മിന്നാമിനുങ്ങോളം പോരേ
? വഴക്ക്, വക്കാണം, പൊട്ടൽ, ചീറ്റൽ.... വിധിവൈപരീതം ! പിന്നെ മിണ്ടാട്ടമില്ല,
അങ്ങോട്ടോ, ഇങ്ങോട്ടോ. എല്ലാം കഴിഞ്ഞു മൌനം,
മരണ വീട് മണക്കുന്ന വാല്മീകത്തോളം.
ഈ മൌനം തുടക്കത്തിൽ കാണിച്ചിരുന്നെങ്കിൽ
! കാട്, അതിലെ ജീവജാലങ്ങൾ എത്ര വ്യത്യസ്തം.
എന്ത് കുറവുണ്ടായാലും, എത്ര ഭംഗി!
അപ്രതീക്ഷിതമായ ഒരു ഉരസൽ, അവിടെ കാട്ടുതീ ഉണ്ടാക്കും. ഇതിലും ചെറിയ ഉരസൽ മതി ശാന്തമായ ഒരു കുടുംബത്തെ അപ്പാടെ
''തീ''യെടുക്കാൻ. ഒരാളും അതിനു കാരണക്കാരാകരുത്,
ഒരു കാരണവശാലും. തീ പിടിച്ച കാട് പോലെ വൈരൂപ്യമുണ്ടാകുന്നതിലും മോശമത്രെ,
തീ പിടിച്ച കുടുംബവും
No comments:
Post a Comment