Saturday, January 9, 2016

ചിന്താമൃതം

ചിന്താമൃതം ''എന്നെ മൈന്ഡ് ചെയ്തില്ല''. പരാതികൾ. എല്ലാ കോണിൽ നിന്നും കേൾക്കാം. ചെറുപ്പക്കാർ, കുട്ടികൾ, മുതിർന്നവർ, കാരണവന്മാർ... എല്ലാവർക്കും ഇത് പറയാനുണ്ടാകും. ഒരു സദസ്സിൽ, വിരുന്നിൽ, വിവാഹാലോചനയിൽ, കൂടിയാലോചനായോഗത്തിൽ,അങ്ങാടിയിൽ, ആൾ കൂടിയിടത്ത്, ബസ്സിൽ, വഴിയിൽ, ഓഫീസിൽ എല്ലായിടത്തും... മരണവീട്ടിൽ വരെ. അത്ര ശ്രദ്ധിച്ചില്ല. മതിയായ പരിഗണന നൽകിയില്ല. കാണാത്തത് പോലെ കടന്നു കളഞ്ഞു. കാണേണ്ട പോലെ കണ്ടില്ല. ക്ഷണിച്ചതിന്റെ ടോണ്‍..; വിളിച്ചത്തിന്റെ ട്യൂണ്‍.; പറഞ്ഞതിന്റെ ശൈലി. പരത്തിയത്തിന്റെ രീതി. ഇരിപ്പടം. കിടപ്പറ. ഷാൾ. ഹാൾ. തീൻ മേശ. എവിടെയും ''പരിഗണന'' ഒരു വിഷയം തന്നെ. ശരിയാണ്, പരിഗണന വേണം. അത് ഒരു ആഗ്രഹവും ആവശ്യവുമായി നടക്കരുത്. തിരക്കിനിടയിലെ ഒരു സ്വാഭാവിക വീഴ്ചയായി കണക്കാക്കണം. ഓടിച്ചാടലിനിടയിലെ മറവി. എല്ലാം നോക്കിയും സൂക്ഷിച്ചും ചെയ്യുന്നതിനിടയിലെ ഒരു കൈപിശക്. പരിഹാരം ഒന്നേയുള്ളൂ. അതിഥി തന്നെ ആതിഥേയനാകുക. അവരിലൊരാളാകുക. മൈൻഡ് ചെയ്യാത്തവനും മൈന്ഡ് ചെയ്തോളും. നാളെ പ്രോഗ്രാം. വിളി വന്നില്ല. നാളെയും കഴിഞ്ഞ് പരാതി പറയുന്ന ആളാകരുത്. ഇന്ന് തന്നെ അതോർമ്മപ്പെടുത്തുന്ന നിലവാരത്തോളമെങ്കിലും നാമുയർന്നേ തീരൂ. അതുകൊണ്ട്ത ല താഴില്ല. തലെക്കെട്ട് ചെരിയുകയുമില്ല. അറിഞ്ഞും മനസ്സിലാക്കിയും മൈൻഡ് ചെയ്യുന്നത് ഏറ്റവും നന്ന്. അതിനോളം വലിയ ഗുണമില്ല. മറ്റെന്തും അതിന്റെ താഴെ മാത്രം. അതിനാദ്യം വേണ്ടത് അവനവനെ തിരിച്ചറിയുക. അന്യനെ വായിക്കുക. കൂട്ടത്തിലിടപെടുക. ''കളം'' എന്ന് പഴമക്കാർ പറയും. പരിഗണനയുടെ ബാല പാഠങ്ങൾ ''കള''ത്തിൽ കിട്ടും. ഒരു കാര്യം. ''പരിഗണന'' അഭിമാനത്തിന്റെ ആത്മാവയാണ് പലരും എണ്ണുന്നത്.

No comments: