Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

 പ്രതികരിക്കലും പ്രതികരണ ശേഷിയും തമ്മിൽ എന്തന്തരമെന്ന് പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട് . ചെറിയ വിഷയമല്ല. എല്ലാ ജീവികളും പ്രതികരിക്കും. തോണ്ടാൻ വന്നവനെ അടുക്കള മൂലയിൽ കണ്ണിറുക്കി കിടക്കുന്ന കുറുഞ്ഞി പൂച്ച ഇടം കൈ കൊണ്ട് തട്ടി മാറ്റും - അതാ ജീവിയുടെ പ്രതികരിക്കൽ. അതെല്ലാവർക്കും പറ്റും. അള മുട്ടുമ്പോൾ ചേരയ്ക്കെന്ത് ഗാന്ധിസം ? പ്രതികരണ ശേഷിയോ ? അത് കുറച്ചു പണിയുണ്ട്, ഒന്നുണ്ടാക്കി എടുക്കാൻ.... തിരിച്ചറിവ് , അവബോധം, സ്വതന്ത്ര നിലപാട്, സൃഷ്ടിപരമായ ആലോചന -ഇവ മനുഷ്യന് ആത്യന്തികമായി സ്വാതന്ത്ര്യം നൽകും . തെരയാൻ, തെരഞ്ഞെടുക്കാൻ, മാറ്റം ഉൾകൊള്ളാൻ . പ്രതികരണ ശേഷിയുടെ ഗുണമേന്മയ്ക്ക് ഇവ മുഴുവൻ ഇന്ധനമാണ്.

No comments: