Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം
************** 
അസ്ലം മാവില
******************** 
കൊക്കൂണ്ചിന്ത 
********************* 
കേട്ട കഥയാവാം. ഒന്നൂടെ കേൾക്കാൻ നികുതി അടക്കേണ്ടല്ലോ. ഒരധ്യാപകാൻ കൊക്കൂണുമായി ക്ലാസ്സിൽ വന്നു. ഒരു ചിത്രശലഭത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പഠിപ്പിക്കുക എന്ന സോദ്ദേശം. പൂമ്പാറ്റ വിരിയും; ഘട്ടം ഘട്ടമായി; അതോണ്ട് തോണ്ടാനും തൊടാനും നിൽക്കരുതെന്ന് പിള്ളരോട് പറഞ്ഞു മാഷ്പുറത്തേക്ക്പോയി. ''ദ്രാ ..ദ്രാ ...തല നീട്ട്ന്ന്'' ഒരു പയ്യൻ. പിന്നെ പറയേണ്ടല്ലോ - എല്ലാരും മേശക്ക് ചുറ്റും കൂടി. ''ഞങ്ങൊ നോക്കട്ടോനെ...'' ഒരു കുഞ്ഞൈസ പെണ്ണുങ്ങൾക്ക് വേണ്ടി ഭാഗം പറഞ്ഞു. ഒരുത്തിക്ക് എന്തോ കൊക്കൂണിൽ നിന്ന് വലിഞ്ഞും പരന്നും വരുന്ന പൂമ്പാറ്റകുഞ്ഞിനെ കണ്ടു വിയർത്ത് ബേജാറായി തലയിലെ തട്ടമെടുത്ത് പതുക്കെ വേദനപ്പിക്കാതെ പ്രസവ ശുശ്രൂഷ തുടങ്ങി. ''ഐസബാ......'' നേരത്തെ പെറ്റുവീണ ചിത്രശലഭ കുഞ്ഞിനെ നോക്കി കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പേറ്റിച്ചിയെ എല്ലാവരും അഭിനന്ദിച്ചു. പക്ഷെ, നിമിഷങ്ങൾക്കുള്ളിൽ നവജാത ശിശു പിടഞ്ഞു മരിച്ചു. (മനേകയോട് പരാതി പറയാൻ പോകരുത്; ഇത് മാല ദ്വീപിൽ നടന്ന സംഭവമാണ്). മാഷ്വരുമ്പോൾ എല്ലാരും കഫൻ ചെയ്യാനുള്ള ഏർപ്പാടിലാണ് . (coffin എന്ന പദം ഫ്രഞ്ച് - ലാറ്റിൻ ഭാഷകളിൽ നിന്ന് കടം കൊണ്ടതാണ്; کفن (കഫൻ) അറബിക്, ഉർദു ഭാഷകളിൽ shroud (burial garment) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു) മാഷ്‌... ആരാ മാഷ്‌. പുള്ളിയുടെ വക ഒന്നൊന്നര ക്ലാസ്. കൊക്കൂണിൽ നിന്ന് പുറത്തു വരാനുള്ള ശ്രമമില്ലേ - അതാണ്പോലും ഒരു പൂമ്പാറ്റയുടെ ബാക്കി വരുന്ന ജീവിതതിനിടക്കുള്ള ഉത്സാഹത്തിന്റെ മുഴുവൻ ഊര്ജ്ജം. '' പരിശ്രമം'' ചിറകുകൾക്ക് പറക്കാൻ കരുത്ത് നൽകുന്നു . ''പടച്ചോൻ ഭയങ്കരോ......'' കുഞ്ഞൈസ അറിയാതെ പറഞ്ഞു പോയി. ***************************** അസ്ലം മാവില ***************************** മുകളിലെ കഥയിൽ രണ്ടു സന്ദേശം. അതിൽ ഒന്ന് . കൃത്യമായ ഒരു പദ്ധതി. അതിൽ ''പരിശ്രമ''മെന്ന ഗുണം സ്രഷ്ടാവ് ജീവ ജാലങ്ങൾക്ക് തുടക്കം തന്നെ നൽകി . വേദനയും വേപഥുവും മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് മതിയായ ഊര്ജ്ജം. അതിജീവിച്ചവൻ മരിക്കോളം ജീവിക്കും. അല്ലാത്തോൻ ജീവിക്കുന്നതിനു മുമ്പ് ''ജീമ''നെടുക്കും. ഇതും എഴുതി ഞാൻ വെറുതെ ഒന്ന് ചരമ കോളം നോക്കി - ഇന്നത്തെ പത്രങ്ങളിലെ . എത്ര എണ്ണമാണ് അവർക്ക് കഴിയുന്ന രൂപത്തിൽ ''റൂഹ്'' സ്വശരീരത്തിൽ നിന്ന് നീക്കം ചെയ്ത് നാട്ടാർക്ക് പണി ഉണ്ടാക്കിയിട്ടുള്ളത് ! എന്താ കാരണം - ജീവിതത്തിൽ എന്തോ പ്രശ്നം ഉണ്ടായി. അത് തരണം ചെയ്യാൻ പുള്ളിക്ക് പറ്റില്ല. പുള്ളി വിചാരിച്ചു പുള്ളിയുടെ കുടുംബത്തിനും അത് പറ്റില്ലെന്ന്. അങ്ങിനെ ചിലരുടെ റൂഹു കുടുംബ സമേതമാണ് സ്ഥലം വിട്ടിട്ടുള്ളത്. നാട്ടുകാരും അയൽക്കാരും കുടുംബക്കാരും പലരും മോർച്ചറിയിലും പോലീസ് സ്റ്റെഷനിലും പണിയൊക്കെ മാറ്റി വെച്ച് തിരക്കിലാണ്. ചിലർ ശവദാഹം ഒരുക്കൂട്ടാൻ മാവ് വെട്ടുന്നു. വേറെ ചിലർ പള്ളിപ്പറമ്പിൽ, കുറച്ചു പേർ കൊഫിൻ ഷോപ്പിൽ ആണി തിരയുന്നു..... സന്ദേശം രണ്ട്: ഞെക്കി പഴുപ്പിക്കരുത്, ആരെയും. ഒരു കാര്യവും അതിലില്ല. . തിരക്ക് കൂട്ടീട്ട് എന്താ കാര്യം ?. ഫലമല്ല (രണ്ടർത്ഥത്തിലും) ഉണ്ടാകുക; ദോഷമാണ്. തൊട്ടിലിൽ കിടക്കുന്നത് വലിയ ഒരു മനുഷ്യനെങ്കിൽ, പുള്ളിക്ക് ഇറങ്ങി ഓടാം. പാളക്കുഞ്ഞി എഴുന്നേറ്റ് ഇരുന്നു, മതിലിനു ചാരി വെച്ച ''മങ്കി ലാഡെർ'' എത്തിപ്പർച് എടുത്ത്, അതിലൂടെ ഇറങ്ങി, ഒന്ന് ''പൊൾഞ്ഞ്'', പിന്നെ അഞ്ചാറു പുഷപ്പും ചെയ്ത്, നേരെ കക്കൂസിൽ പോയി ''രണ്ടി''നിരിക്കണമെന്നു വാശി പിടിച്ചാൽ..... നടക്കുന്ന കാര്യമാണോ ? എങ്ങിനെയെങ്കിലും മോന് പതിനെട്ട് വയസ്സായ സെര്ടിഫിക്കറ്റ് കിട്ടിയാൽ, പത്താം ക്ലാസ്സ് നിർത്തി, പി .പി. ഉണ്ടാക്കി ഗൾഫിലേക്ക് തള്ളി, എനിക്കൊന്നു തട്ടുകടയിൽ ബടായി വിടായിരുന്നു എന്നു കരുതുന്നവർ മുമ്പൊക്കെ ഉണ്ടായിരുന്നു. അതും അന്ധവിശ്വാസം. **************************** ബാട്ടിച്ചത് : വേവോളം നിന്നോൻ, ആറോളം കാത്തിരിക്കണം. തത്തരെ ആക്കീർണ്ട....

No comments: