Tuesday, January 5, 2016

ചരിത്ര പഥം

ചരിത്ര പഥം

സുബൈർ ഇബ്നു അവ്വാം ( ). പതിനഞ്ചാം വയസ്സിൽ ഇസ്ലാം സ്വീകരിക്കുക. പ്രവാചകരുടെ കണ്ണിലുണ്ണിയാകുക. അദ്ദേഹത്തെ പ്രവാചകൻ വിശ്വസ്ത സഹായി എന്ന് ആളുകളുടെ മുന്നിൽ വിശേഷിപ്പിക്കുക. സ്വർഗ്ഗം കൊണ്ട് തിരുമേനി സന്തോഷ വാർത്ത അറിയിച്ച 10 പേരിൽ ഒരാളാകുക. ഭാഗ്യം ലഭിച്ച മഹാൻ. സുബൈർ ( ). സുബൈർ ഇബ്നു അവ്വാം ( ). ഇസ്ലാം സ്വീകരിച്ച ആദ്യത്തെ 7 പേരിൽ അഞ്ചാമനാണ് അദ്ദേഹം. മക്കക്കാരൻ. പ്രവാചകന്റെ അമ്മായിയുടെ മകൻ. പ്രവാചകർക്കു സഹായിയായ ഭാഗ്യവാൻ. ധീരനായ കുതിരപ്പടയാളി. ബദർ യുദ്ധത്തിലെ രണ്ടു കുതിരപ്പടയാളികളിൽ ഒരാൾ . ദാറുൽ അർഖമിൽ അഭയം പ്രാപിച്ച തിരുമേനിയുടെ പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി. ഖുറൈശികൾ അദ്ദേഹത്തെ ഒരു പാട് ദ്രോഹിച്ചു. സ്വന്തം എളാപ്പയ്ക്കായിരുന്നു ശിക്ഷിക്കാൻ ചുമതല. ശരീരം മുഴുവൻ പുക കൊള്ളിച്ചു. ശിക്ഷ കൂടുന്തോറും അവർ സുബൈറിനെ ( ) വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ''ഇല്ല അവിശ്വാസതിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല'' സുബൈർ ( ) ഉറക്കെ പറഞ്ഞു. പ്രവാചകർ പങ്കെടുത്ത ഒരു യുദ്ധവും അദ്ദേഹം ഒഴിവാക്കിയില്ല. മുറിവുകളുടെ പാടുകളായിരുന്നു ശരീരം മുഴുവൻ. അത്രമാത്രം പരിക്കുകൾ. കൂറും ആത്മാർത്ഥതയും ത്യാഗവും ധൈര്യവും സ്വത്തും സ്വശരീരവും . അല്ലാഹുവിനു വേണ്ടി ഉഴിഞ്ഞു വെച്ച മഹാൻ. കച്ചവടത്തിൽ സമ്പാദിച്ച ധാരാളം സ്വത്തു ഇസ്ലാമിനു വേണ്ടി വിനിയോഗിച്ചു. കടക്കാരനായി മരിച്ചു - അല്ല ശഹീദായി. അല്ലാഹു സഹാബാക്കളുടെയും ശഹീദുകളുടെയും സാലിഹീങ്ങളുടെയും കൂട്ടത്തിൽ നമ്മെ ഉൾപ്പെടുതട്ടെ, ആമീൻ .

No comments: