Tuesday, January 5, 2016

Nireekshanam

വളരെ പ്രധാനം. ഇത് വായിക്കാതെ പോകരുത്

ചില ദിവസങ്ങൾ വളരെ പ്രധാനം. അന്ന് ചെയ്താൽ, തീരുമാനിച്ചാൽ, ഇറങ്ങി പ്രവർത്തിച്ചാൽ... പലതും നടക്കും. അത്ഭുതങ്ങൾ ഉണ്ടാകും. അത് തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി വെച്ചാലോ ? ഒരു കാര്യവുമില്ല. വെറുതെ. പൊട്ടത്തരം. ബുദ്ധിയില്ലായ്മ. വെള്ളം ഒഴുകിയ ശേഷം ചിറ കെട്ടുന്നത് പോലെ ബോളത്തരം. ബസ്സ് പോയ ശേഷം കൈ കാട്ടിയിട്ട് വല്ല കാര്യവുമുണ്ടോ ? ബുദ്ധി പിന്നെ വന്നിട്ട് കാര്യമില്ല. അതിനെ ബുദ്ധി എന്നും പറയാറില്ല. പറഞ്ഞിട്ടും മനസ്സിലാകാത്തവരെ പണ്ട് മാഷ്ചെവിക്ക് പിടിച്ചു ശാസിക്കുന്നതു ആരെ ഉപമിച്ചാണ് ? ഏറ്റവും മോശമായ ശബ്ദത്തിന്റെ ഉടമയെന്ന് അധ്യാപകർ നമുക്ക് പഠിപ്പിച്ച ഒരാളോട്. ചിരിക്കുന്നതിനു പോലും ഒരു സമയമുണ്ടല്ലോ. ഇപ്പോൾ പറഞ്ഞ തമാശയ്ക്ക് ഇപ്പോൾ ചിരിക്കണം. അതും കേട്ട് നാളെ ചിരിക്കുന്നവരെ നാം എന്താണ് വിളിക്കാറ് ? നാളെ വോട്ട്. നല്ല ചാൻസ്. എന്തിന് ? വ്യക്തി വൈരാഗ്യം തീർക്കാനാണോ ? അയാൾ കല്യാണത്തിന് ക്ഷണിക്കാൻ മറന്നു പോയതിനോ ? പണ്ടെങ്ങോ കടം ചോദിച്ചു തരാത്തതിനോ ? ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോൾ മൈന്ഡ് ചെയ്യാത്തതിനോ ? ഒന്ന് കളിയാക്കിയതിനോ ? അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്തിനോ ? അതിനു ചുട്ട മറുപടി കൊടുക്കാൻ ഒരു ചാൻസ്. അവന്റെ ആളാണ്സ്ഥാനാർഥി. അതൊന്നും ഓർമ്മ ഇല്ലായിരുന്നു. ഇന്നലെ ഒരുത്തൻ ഓർമ്മിപ്പിച്ചതാണ്. നന്നായി. .... ഇങ്ങിനെയാണ്നിങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തുന്നതെങ്കിൽ .... പടച്ചവൻ കാക്കട്ടെ എന്ന് മാത്രം. അതല്ല; ഫാഷിസത്തിനെതിരെയാണോ നിങ്ങളുടെ വോട്ട് ? ജാനാധിപത്യ ശക്തികൾ എല്ലാം മറന്നു ഒന്നിക്കാൻ വേണ്ടിയാണോ വോട്ട് ? വർഗീയത വേണ്ട. ശാന്തി വേണം. സമാധാനം വേണം. നമ്മുടെ വിശ്വാസം അനുസരിച്ച് ജീവിക്കണം. ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും ഒന്നിച്ചു ഒരുമയോടെ ജീവിക്കണം. കണ്ടാൽ മിണ്ടണം. സൗഹാർദ്ദം പോയ്പ്പോകരുത്. ഇത് വരെ നാം എന്തൊക്കെ ഉണ്ടാക്കി കഴിച്ചോ അതൊക്കെ ഇനിയും വേവിച്ച്കഴിക്കണം. നമ്മുടെ അടുപ്പിലെ ചട്ടി ആരാൻ മണപ്പിച്ചു അടി കൊള്ളേണ്ട അവസ്ഥ ഉണ്ടാകരുത്. തമ്മിൽ തല്ലി ചാകരുത്. 30- അധികം കൊല്ലമായി ഭരിക്കുന്ന ഒരു പഞ്ചായത്ത്. ഇനി വർഗീയ പാർട്ടിയെ ഭരിക്കാൻ അനുവദിക്കില്ല. സ്ഥാനാർഥി ആരാകട്ടെ, അവനോടോ അവളോടോ അവരുടെ പാർട്ടിയോടോ പാർട്ടിക്കാരോടോ കുറച്ചു അകൽച്ചയോ സൌന്ദര്യപിണക്കമോ ഉണ്ടെങ്കിലും സാരമില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് വാർഡിൽ ഫാഷിസ്റ്റ് പാർട്ടിക്കെതിരെയാണ്. അവിടെ LDF -UDF ഒന്നിച്ചു ഒറ്റക്കെട്ട്. എന്റെ ഒരു വോട്ടു കൊണ്ട് സ്ഥാനാർഥി തോറ്റു പോകരുത്. ചിന്താഗതിയാണോ ഉള്ളത് ? എന്നാൽ ബുദ്ധിയുണ്ട്. വിവേകമുണ്ട്. LDF / UDF / മറ്റു ജാനാധിപത്യകൂട്ടുകെട്ട് പരസ്പരം മത്സരിക്കുന്നു. അവർ ഭിന്നിച്ചാൽ അവിടെ ഫാഷിസം ജയിക്കും. ഒന്നിച്ചാലോ, എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ടുകൾ കൊണ്ട് ജനാധിപത്യ കക്ഷി ജയിക്കും. ഉറപ്പ്. എനിക്ക് നന്നായി അറിയാം. അത് കൊണ്ട് ഭിന്നിച്ചു ഇവിടെ വോട്ടു വേണ്ട. ഒരാൾക്ക് എല്ലാവരും വോട്ടു ചെയ്യാം. എല്ലാ വെറുപ്പും ദേഷ്യവും വൈരാഗ്യവും മറക്കാം. ഇങ്ങിനെയാണോ തീരുമാനം. പ്രതീക്ഷയുണ്ട്. വോട്ടു ചെയ്ത്, പെട്ടി പൊട്ടിച്ചു പത്തു വോട്ടിനു തോറ്റു. ''ഛെ... ബുദ്ധി അപ്പോൾ വന്നില്ല; ഒരുത്തൻ വന്നു എന്നെ സുയിപ്പാക്കിയത് കൊണ്ടാണ് അങ്ങിനെ പറ്റിപ്പോയത് ..'' ഇങ്ങിനെ വിവരക്കേട് പറയാൻ ഇട ഉണ്ടാകരുത്. ഭാഗ്യംകെട്ടവരുടെ കൂട്ടത്തിൽ ആയിപ്പോകരുത്. എല്ലാ വെറുപ്പും മാറ്റി വെക്കൂ. എല്ലാ മോശം ചിന്തയും ഒഴിവാക്കൂ. ജനാധിപത്യ സ്ഥാനാർഥികൾ ജയിക്കട്ടെ, LDF ആയാലും സാരമില്ല; UDF ആയാലും സാരമില്ല. വോട്ടർമാരേ ഐക്യം കാണിക്കാൻ ഇതിനോളം നല്ല ചാൻസില്ല. പ്രായോഗിക ബുദ്ധി മനുഷ്യന് മാത്രം ലഭിച്ച അനുഗ്രമാണ്; ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച ചെയ്യാനും മനുഷ്യന് മാത്രമേ സാധിക്കൂ. മറ്റു ജീവികൾക്ക് പറ്റില്ല. വിട്ടുവീഴ്ച ചെയ്യാൻ നോക്കൂ. അതിന്റെ ഫലം വോട്ട് എണ്ണുന്ന ദിവസം അറിയാൻ സാധിക്കും. സാധിക്കട്ടെ !

No comments: