Tuesday, January 5, 2016

ചിന്താമൃതം


ചിന്താമൃതം

കാറിൽ യാത്ര ചെയ്തു പോകുമ്പോൾ മകന്റെ ചോദ്യം അയാളെ അലട്ടി. നിങ്ങളെയും അലട്ടും. മുന്നിൽ വലിയ ഗ്ലാസ്സ്; പിന്നിലേക്ക് നോക്കാൻ തൊട്ടു മുകളിൽ ചെറിയ ഒരു കണ്ണാടി. എന്തിന് ? ജീവിതം അങ്ങിനെയാണ്. നോക്കേണ്ടത് മുന്നോട്ട്. കാലുകൾ മുമ്പിൽ , കണ്ണുകളും . ലക്ഷ്യത്തിലെക്കെത്താൻ നമ്മുടെ ദിശ മുന്നോട്ട് മാത്രം. ഏതു വശം തിരിഞ്ഞാലും നാം ഗമിന്നത് മുന്നോട്ട് തന്നെ. പ്രതീക്ഷയും അങ്ങിനെ തന്നെ. ''എനിക്ക് നാളെയും നിന്നെ കുറിച്ച് പ്രതീക്ഷയുണ്ടെ''ന്നു പറയാൻ പഠിക്കണം. അത് മനസ്സിന്റെ നടത്തം. മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ അത് വഴി വെക്കും. പിന്നിൽ നോക്കണ്ടേ ? നോക്കണം. വണ്ടിയോടിക്കുന്നയാൾ ചെറിയ കണ്ണാടിയിൽ നോക്കുന്നത് പോലെ, വല്ലപ്പോഴും, ആവശ്യത്തിനു, ഒരു ജാഗ്രതയ്ക്ക്. പഴയത് ഓർത്ത് പരിതപിക്കാനല്ല; പഴയതിൽ നിന്ന് പാഠം ഉൾകൊള്ളാൻ.. കത്തുകൾ തീരുന്നത് ശ്രദ്ധിച്ചില്ലേ ? അതിങ്ങനെ - ''Looking Forward''. നല്ല കുറിമാനം പ്രതീക്ഷിച്ച് ... തുളുമ്പി തെറിച്ച പാൽ പാത്രത്തോട് പരിഭവിച്ച് നേരം കളയരുത്; പശു അകിട് ചുരത്തി പിന്നെയും മേയുന്നുണ്ട്.

No comments: