Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

 ''മരണം മാത്രം കൃത്യ സമയത്ത്; ബാകിയൊക്കെ വൈകിപ്പോകുന്നു.'' ആശുപത്രിയിൽ വെച്ച് പറയുന്നത് കേട്ടത്. അടുത്ത ബന്ധു മരിച്ചു; അതിന്റെ ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ ഒരു നാട്ടുംപ്രദേശക്കാരന്റെ ആത്മഗതം . രോഗിയെ മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റാൻ കാലതാമസമായതോ, മരുന്ന് കിട്ടാത്തതോ അല്ല, മൃതിയടഞ്ഞവരുടെ മകൻ വൈകി എത്തിയതോ ? പശ്ചാത്തലം ഓർമ്മയില്ല. (കൂട്ടത്തിൽ മറ്റൊരു കാര്യം, ഒരു പക്ഷെ പഴഞ്ചൊല്ല് ഇങ്ങനെയാവാം ഉണ്ടാകുന്നത്. വേദനയിൽ നിന്ന് വേപഥുവിൽ നിന്ന് നിഷ്കളങ്ക മനുഷ്യരിലെ, അനുഭവത്തിൽ നിന്ന് ആത്മാർത്ഥതയിൽ നിന്ന്....) ''വൈകിപ്പോയി'' ഇതൊരു സ്ഥിരം സംഭാഷണം. വൈകിപ്പോയതിനാൽ നഷ്ടപെട്ട ഒരുപാട് അനുഭവങ്ങൾ. മറയ്ക്കാനും ശ്രമിക്കുന്തോറും മറ നീക്കി പുറത്ത് വരുന്നത്; മറക്കാൻ നോക്കുന്തോറും മുറ തെറ്റാത്തെ ഓർമ്മയിൽ വരുന്നത്. വസന്തം ഒരിക്കലും വൈകി വരില്ല. ''വസന്തൻ'' വരുന്നതിനു വസന്തം ഉത്തരവാദിയുമല്ല.

No comments: