Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

 The sole right to exclude others from making, using, or selling an invention. ഇതാണ് പേറ്റെന്റ് (patent) നന്മ ചിന്തിക്കുക -ഒറ്റയ്ക്ക്. അതിനു സംഘടിക്കുക - ഒന്നിച്ച്. മനസ്സുകൾ ഇണങ്ങുക; ഇണക്കുക; വിളക്കുക; ഫലത്തിൽ കൊണ്ട് വരിക. ഇതിനു പേറ്റന്റില്ല. ആർക്കും ചെയ്യാം. ആരും എതിരും പറയില്ല. വണ്ടി നിർത്തും, നടക്കുന്നവനെ കണ്ടാൽ. പിന്നിൽ വണ്ടിയുമായി വരുന്നവൻ നിർത്തില്ല ; അതിനെ ചോദ്യം ചെയ്യാൻ. അവൻ പ്രാർഥിക്കും; പ്രകീർത്തിക്കും - നന്മ ചെയ്തവന്. ആരൊക്കെ സാക്ഷികളുണ്ടോ- അവരും മംഗളം നേരും. ഇലയും ഇഴ ജന്തുക്കളും പൂവും പൂമ്പാറ്റകളും.. ഒരു നല്ലത് പറഞ്ഞാൽ, കേട്ടാൽ നമുക്ക് അങ്ങിനെ ഒരു മനസ്സുണ്ടാകണം. രാഷ്ട്രീയം നന്മ ചെയ്യലാണല്ലോ. സമകാലിക രാഷ്ട്രീയത്തിൽ ചില അപസ്വരങ്ങൾ കേൾക്കാം. സന്നദ്ധ സംഘങ്ങളിലും ഇപ്പോളിത് കണ്ടു വരുന്നു. ''ഞാൻ'', ''ഞങ്ങൾ'' മുൻകൈ എടുക്കുന്നത് മാത്രം സേവനം. മറ്റുള്ളവർ ? അവരോടു പുച്ഛം, അവഗണന .... ഇകഴ്ത്താൻ പോലും സമയവും കണ്ടെത്തും ! നമ്മുടെ അടക്കം പറച്ചിൽ നന്മ പ്രോത്സാഹിപ്പിക്കാൻ ആകണം-ഒതുക്കം പറച്ചിലും. നന്മ യ്ക്ക് പേറ്റന്റില്ല -പേറ്റു നോവുണ്ട്. ആനയും അണ്ണാനും പ്രസവിക്കും - അവരുടെ പേറ്റുനോവിന്റെ വേദന ഒന്നാണ്, അല്ലെന്നു പറയുന്നവനോളം വലിയ അൽപനില്ല.

No comments: